Ads 468x60px

Wednesday, December 21, 2011

ഉള്ളവരും ഇല്ലാത്തവരുംരംഭം മുതലെ സമ്പത്ത്‌ ജനങ്ങളില്‍ വളരെ വിഭിന്നമായാണ് വിതരണം ചെയ്യപ്പെട്ടിരിക്കുന്നത്. നമുക്കിടയില്‍ കുറച്ചുപേര്‍ ധനികരും ഏറെ പേര്‍ ദരിദ്രരും ആണെന്ന് പ്രത്യക്ഷത്തില്‍ തന്നെ കാണാന്‍ കഴിയുന്നതാണല്ലോ. വ്യക്തികള്‍ക്കിടയിലും സമൂഹങ്ങള്‍ക്കിടയിലും രാഷ്ട്രങ്ങള്‍ക്കിടയിലും എന്നും പ്രകടമായ ഈ വിഭിന്നത ധനതത്വശാസ്ത്രത്തില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്.  


വളരെ ചെറിയ ഒരു വിഭാഗം, മുഴുവന്‍ ധനത്തിന്‍റെ ഏറിയ പങ്കും കൈവശം വെക്കുന്ന ഈ സാര്‍വലൌകിക പ്രതിഭാസം കാര്യമായ മാറ്റങ്ങള്‍ ഒന്നുമില്ലാതെ പ്രപഞ്ച നിയമമായി എന്നും നിലനില്‍ക്കുന്നു. ജനങ്ങള്‍ ഉടമയാവുന്ന ധനത്തിന്‍റെ അനുപാതം ചിലപ്പോള്‍ അഞ്ചു ശതമാനം ജനങ്ങള്‍ക്ക്  മുഴുവന്‍ ധനത്തിന്‍റെ തൊണ്ണൂറ് ശതമാനം എന്നോ പത്ത്‌ ശതമാനം ജനങ്ങള്‍ക്ക്‌ എണ്‍പത് ശതമാനം എന്നോ ഏകദേശമായി കാണാം. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം കൂടുതല്‍ ആകുന്തോറും ദരിദ്രരുടെ ജീവിതാവസ്ഥ ശോചനീയമാകുന്നു. 


ധനം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് നീങ്ങുന്നതും ഒരാളുടെ ധനത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നതും മുഖ്യമായി രണ്ട് വിധത്തിലാണ്. ഒരാളുടെ ദൈനം ദിന വരുമാനവും ചെലവുകളും തമ്മിലുള്ള  വ്യത്യാസവും ഉടമസ്ഥതയിലുള്ള സമ്പത്തിന്‍റെ മൂല്യത്തില്‍ വരുന്ന വ്യതിയാനവും ആണവ. വരുമാനത്തില്‍ കുറഞ്ഞു ചെലവിടുമ്പോള്‍ ധനസ്ഥിതി കൂടുകയും മറിച്ചാവുമ്പോള്‍ കുറയുകയും ചെയ്യുന്നു. പൊതുവെ വരുമാനത്തില്‍ കവിഞ്ഞു ചെലവിടേണ്ടി വരുന്ന ദരിദ്രര്‍ കൂടുതല്‍ ദരിദ്രര്‍ ആവുന്നു. ധനികരുടെ അവസ്ഥ മറിച്ചും. ഫലത്തില്‍ അസമത്വത കൂടുന്നു. 


സാമ്പത്തിക ഇടപാടുകളും വ്യവസായ വാണിജ്യ സംരംഭങ്ങളും ധനത്തിന് ചലനാല്‍മകത നല്‍കുമെങ്കിലും ധനസ്ഥിതിക്ക് മാറ്റം വരുന്നില്ല. പക്ഷെ അവയില്‍ നിന്ന് ഉണ്ടാവുന്ന ലാഭനഷ്ടങ്ങള്‍ ധനത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കുന്നു. പ്രസ്തുത  ലാഭനഷ്ടങ്ങള്‍ പ്രത്യക്ഷവും അല്ലാത്തതുമായ ധാരാളം അവസ്ഥാവിശേഷങ്ങള്‍ (ഭാഗ്യയോഗങ്ങള്‍ ഉള്‍പ്പെടെ) ആസ്പദമാക്കിയാണ്. അതിനാല്‍ ഒരേ മൂലധനം വ്യത്യസ്ഥ വ്യക്തികള്‍ക്ക് വ്യത്യസ്ഥ ധനവ്യതിയാനം ഉണ്ടാക്കുന്നു. 


അടിസ്ഥാനപരമായി എല്ലാ വിധത്തിലുള്ള നികുതികളും, ഉള്ളവരില്‍ നിന്ന് ഇല്ലാത്തവരിലേക്ക് ധനം ഒഴുക്കാന്‍ വേണ്ടി വിഭാവന ചെയ്തതാണെങ്കിലും ഒരിക്കലും ഒരിടത്തും പ്രായോഗികമായിട്ടില്ല. അതൊരു സങ്കല്‍പം മാത്രമായി അവശേഷിക്കുന്നു. ധനിക രാഷ്ട്രങ്ങളില്‍ നിന്ന് ദരിദ്ര രാഷ്ട്രങ്ങളിലേക്ക് ധനം ഒഴുക്കുന്ന ആഗോളവല്‍ക്കരണവും യഥാര്‍ഥത്തില്‍ ഈ ലക്ഷ്യത്തില്‍ എത്തിയില്ല. വാണിജ്യ ദൃക്കുകളായ സമ്പന്ന രാഷ്ട്രങ്ങള്‍ ദരിദ്ര രാഷ്ട്രങ്ങളുടെ വേലി പൊളിച്ചും നിഷ്കര്‍ഷതകള്‍ക്ക് അയവു വരുത്തിയും സ്വന്തം വേലി ഭദ്രമാക്കുകയും നിഷ്കര്‍ഷതകള്‍ അരക്കിട്ട് ഉറപ്പിക്കുകയും ആണ് ചെയ്തത്. 
                              ചിത്രം ഒരു മാതൃകയായി മാത്രം
                                             (ഗൂഗിളില്‍ നിന്ന്) 


എല്ലാ സമ്പത്തിന്‍റെയും യഥാര്‍ത്ഥ ഉടമ അല്ലാഹു ആണെന്ന തത്വ സംഹിതയുടെ അടിസ്ഥാനത്തില്‍ ആണ് ഇസ്ലാമില്‍ ധനവിതരണം വീക്ഷിക്കപ്പെടുന്നത്. മനുഷ്യന്, അവന്‍റെ അധീനതയിലായി നല്‍കപ്പെട്ടിട്ടുള്ള ധനം (ചില പ്രത്യേക പരിമിതികള്‍ക്ക് വിധേയമായി) കൈകാര്യം ചെയ്യാനും നിയന്ത്രിക്കാനുമുള്ള അധികാരം മാത്രമേയുള്ളൂ. ജീവിതരീതി മെച്ചപ്പെടുത്താന്‍ ധനം സമ്പാദിക്കാനുള്ള കഴിവ് അവന്‍റെ തന്നെ ഇംഗിതത്തിനു വിധേയമാണെങ്കിലും ധനം നല്‍കുന്നത് അല്ലാഹു മാത്രമാണ് - ചിലരെ ധനികരാക്കി നന്ദി പരീക്ഷിക്കാനും ചിലരെ ദരിദ്രരാക്കി ക്ഷമ പരീക്ഷിക്കാനും. ധന വിതരണത്തിലെ അസമത്വം പ്രകൃതി നിയമമാണെങ്കിലും ഉള്ളവന്‍ ഇല്ലാത്തവന് നല്‍കാനും അങ്ങനെ കഷ്ടപ്പെടുന്നവന്‍റെ കഷ്ടതകള്‍ അകറ്റാനും ധനം നല്ല നിലയില്‍ ചെലവഴിക്കാനും ഏവരും ബാദ്ധ്യസ്ഥരാണ്.വിശുദ്ധ ഖുര്‍ആനിലെ ഒരു പരാമര്‍ശം ഇങ്ങനെ സംഗ്രഹിക്കാം:
ബലിഷ്ഠരായ ഒരു സംഘം യോദ്ധാക്കള്‍ക്ക് വഹിക്കാന്‍ മാത്രം ഭാരമുള്ള താക്കോല്‍ കൂട്ടം ഉണ്ടായിരുന്ന ഖജാനകള്‍ നിറയെ നിക്ഷേപങ്ങളുടെ ഉടമസ്ഥനായിരുന്ന ഖാറൂനിനോട്, ധനത്തില്‍ അഹങ്കരിച്ചു പുളകം കൊള്ളരുതെന്നും തന്‍റെ വിഹിതം ആസ്വദിക്കുന്നതോടൊപ്പം പരലോക വിജയത്തിനായി ധനം ഉപയോഗിക്കുവാനും നന്മകളില്‍ ഏര്‍പ്പെടുവാനും ജനങ്ങള്‍ നിര്‍ദ്ദേശിച്ചു. പക്ഷെ, സ്വന്തം വിദ്യ കൊണ്ട് മാത്രം സമ്പാദിച്ചതാണ് തന്‍റെ ധനം എന്ന അഹങ്കാരത്തോടെ അത്യന്തം ആര്‍ഭാടമായ ജീവിതത്തിനാണ് ഖാറൂന്‍ മുതിര്‍ന്നത്. 


ഐഹിക ജീവിതത്തില്‍ കൊതി പൂണ്ട ഒരു ജനവിഭാഗം ഖാറൂന് ലഭിച്ച സമ്പത്തും ഭാഗ്യവും തങ്ങള്‍ക്കും കിട്ടിയിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നുവെന്ന് ആശിച്ചു. ജ്ഞാനികളായ മറ്റൊരു വിഭാഗം നാശം മുന്‍കൂട്ടി കാണുക മാത്രമല്ല, അല്ലാഹുവില്‍ വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ള ക്ഷമാശീലര്‍ക്ക് ലഭിക്കുന്ന പ്രതിഫലമാണ് ഏറ്റവും ഉത്തമമെന്ന് അറിയിക്കുകയും ചെയ്തു. ഖാറൂനും അവന്‍റെ ആര്‍ഭാടങ്ങളും ഭൂമിയില്‍ താഴ്ന്നപ്പോള്‍ സ്വയം രക്ഷപ്പെടാനോ മറ്റുള്ളവരുടെ സഹായം ലഭിക്കാനോ അവനു കഴിഞ്ഞില്ല. അല്ലാഹു ഔദാര്യം കാണിച്ചില്ലായിരുന്നുവെങ്കില്‍ തങ്ങളുടെ അവസ്ഥയും ഇതാകുമായിരുന്നേനെ എന്ന് ഖാറൂനിന്റെ സ്ഥാനം കൊതിച്ചിരുന്നവര്‍ പിന്നീട് പറയുകയുണ്ടായി. (അല്‍ ഖസസ് : 76-82 , ആശയം മാത്രം.)

70 comments:

 1. ലളിതമായി വിവരിച്ചു. അഭിനന്ദനങ്ങള്‍

  ReplyDelete
 2. ഇസ്ലാം സമ്പത്ത് ധനികരില്‍ മാത്രം കെട്ടിക്കിടക്കാതെ
  ദരിദ്രര്‍ക്ക് കൂടി എത്തുന്ന സംവിധാനം ഒരിക്കിയിട്ടുണ്ട്
  സക്കാത്ത് അത് സമ്പന്നന്റെ ഔദാര്യമല്ല മറിച്ച് ദരിദ്രന്റെ അവകാശമാണ്
  വീട്ടുമുറ്റത്ത് വരുന്ന യാചകര്‍ക്ക് എറിഞ്ഞു കൊടുക്കുന്ന നാണയത്തുട്ടുകളുടെ പേരുമല്ല സക്കാത്ത്
  തന്റെ സമ്പത്ത് കൃത്യമായി കണക്കുകൂട്ടി അതിന്റെ നിശ്ചിത ശതമാനം അര്‍ഹതപ്പെട്ടവര്‍ക്ക്‌ എത്തിച്ചു കൊടുക്കലാണിത്
  പക്ഷെ നമ്മുടെ നാട്ടില്‍ പുരോഹിത വര്‍ഗ്ഗം അതിന്റെ കൃത്യമായ വിതരണ ശേഖരണ വിതരണ സംവിധാനം ഒരുക്കുന്നതില്‍
  പരാജയപ്പെട്ടു പോയിരിക്കുന്നു. അതിനുവേണ്ടി ശ്രമിക്കുന്ന സക്കാത് കമ്മിറ്റികളെ അവര്‍ വിമര്‍ശിക്കുകയും ചെയ്യുന്നു

  ReplyDelete
 3. ഏറ്റവും പ്രധാനപ്പെട്ട ഒരു വിഷയത്തെക്കുറിച്ച് നല്ലൊരു ധാരണയുണ്ടാവാന്‍ ഉതകും വിധത്തില്‍ പ്രയോജനപ്രദമായ ഒരു പോസ്റ്റ്‌ അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍

  ReplyDelete
 4. വളരെ നല്ല ആശയം...........നല്ല അവതരണം.....അഭിനന്ദനങ്ങള്‍ .................

  ReplyDelete
 5. നന്മയുടെ ആശയങ്ങൾക്ക് പഞ്ഞമില്ല. അത് നടപ്പിലാക്കാത്തതാണ് പ്രശ്നം.

  ReplyDelete
 6. പഠനാര്‍ഹാവും ചിന്തനീയവും ,,,നല്ല പോസ്റ്റ്‌!

  ReplyDelete
 7. ആശയങ്ങളുടെ കുറവല്ല നമുക്കെന്നു തോന്നുന്നു. അത് നടപ്പില്ലാക്കുന്നവരുടെ കയ്യില്‍ ഒതുങ്ങിപ്പോകുന്ന രീതികളെയാണ് നശിപ്പിക്കേണ്ടാത്. ലളിത മായി അവതരിപ്പിച്ചു.

  ReplyDelete
 8. സമ്പത്തും സുഖസൌകര്യങ്ങളും ദൈവഹിതമാണെന്ന് വരുമ്പോള്‍ അത്‌ സര്‍വാത്മനാ അംഗീകരിക്കേണ്ടതും ചോദ്യം ചെയ്യാന്‍ പാടില്ലാത്തതുമാണെന്നുള്ള വിവക്ഷ വരുന്നുണ്ട്‌. അതാണതിണ്റ്റെ അപകടവും.

  ReplyDelete
 9. എന്തൊക്കെ പറഞ്ഞാലും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കയാണ്‍. അതിന്റെ അനന്തരഫലം തന്നെയാണ് മിക്ക പ്രശ്നങ്ങള്‍ക്കും കാരണം.

  ReplyDelete
 10. സാമ്പത്തികസമത്വം പോലെ മാനസിക ഐക്യവും സമതുലിതമായി വന്നാൽ മാത്രമേ, സമാധാനവും സന്തോഷവും സംതൃപ്തിയുമുണ്ടാകൂ. അതെങ്ങനെ സംജാതമാക്കണമെന്ന് ഓരോരുത്തരും ആത്മീയമായ ചിന്തയിലൂടെ സ്വയം തീരുമാനിക്കുകയും, ജനത്തിനെ നയിക്കുന്നവർ അതു നടപ്പിൽ വരുത്തുകയും വേണം. അപ്പോൾ ഖാറൂനിനെപ്പോലെയുള്ള പലരെയും നന്മയിലേയ്ക്ക് മാറ്റിയെടുക്കാൻ സാധിക്കും.

  ReplyDelete
 11. ചിന്തനീയമായ വിഷയം.

  ReplyDelete
 12. എന്റെ കുട്ടി കാലത്ത് ഞാന്‍ കണ്ടു വളര്‍ന്ന സക്കാത് വിതരണവും മറ്റു മുസ്ലിം സമ്പ്രദായങ്ങളും തനതായ ഗൌരവം നഷ്ടപ്പെട്ട് വെറും ഒരു ചടങ്ങായി മാറി കൊണ്ടിരിക്കയാണോ എന്ന സംശയം ബലപ്പെടും വിധത്തിലായി ഇന്ന് കാര്യങ്ങള്‍ .

  മതങ്ങളും , മത ഗ്രന്ഥങ്ങളും പല നല്ല കാര്യങ്ങളും വിഭാവനം ചെയ്യുന്നുണ്ടെങ്കിലും അതിന്റെ ഒരു ചെറിയ ഭാഗം പോലും നടപ്പിലാക്കാന്‍ നാം ശ്രമിക്കുന്നുണ്ടോ ?

  നല്ല പരമാര്‍ശങ്ങള്‍ സഹിതം കാര്യങ്ങള്‍ വിവരിച്ച ഈ പോസ്റ്റ്‌ വളരെ നന്നായി

  ആശംസകള്‍

  ReplyDelete
 13. Kanatha Kannukalkkum...!!!

  Manoharam, Ashamsakal...!!!

  ReplyDelete
 14. നല്ല പോസ്റ്റ്.. ഒരു അമുസ്ലീമായ എനിക്ക് ഇസ്ലാമിലെ ആചാരങ്ങളെ കുറിച്ചുള്ള പൂര്‍ണ്ണ ധാരണയില്ല. എങ്കിലും ധാരാളം മുസ്ലിം സുഹൃത്തുക്കളുള്ളതു കൊണ്ടും അവരോട് ബന്ധുക്കളോടെന്ന പോലെ ഇടപഴകാന്‍ അവസരമുണ്ടായത് കൊണ്ടും ചില കാര്യങ്ങളൊക്കെ മനസ്സിലാക്കാന്‍ പറ്റി. ഇങ്ങനെയൊരു പോസ്റ്റിന് അഭിനന്ദനങ്ങള്‍..

  ReplyDelete
 15. "..സമ്പത്തും സുഖസൌകര്യങ്ങളും ദൈവഹിതമാണെന്ന് വരുമ്പോള്‍ അത്‌ സര്‍വാത്മനാ അംഗീകരിക്കേണ്ടതും ചോദ്യം ചെയ്യാന്‍ പാടില്ലാത്തതുമാണെന്നുള്ള വിവക്ഷ വരുന്നുണ്ട്‌. അതാണതിണ്റ്റെ അപകടവും..." പ്രിയ സുഹ്ര്ത്ത് Vinodkumar Thallasseri യുടെ കമ്മന്റ് കണ്ടു.
  ഭൂമി നമുക്കൊരിടത്താവളം ആണെന്ന് മനസ്സില്‍ അന്ഗീകരിക്കുമ്പോള്‍ മാത്രമേ സമ്പത്തും സുഖ സൌകര്യങ്ങളും ദൈവഹിതമാണെന്ന് നമുക്ക് സര്‍വ്വാത്മനാ അംഗീകരിക്കാന്‍ കിഴിയുകയുള്ളൂ. പല പരീക്ഷണങ്ങളില്‍ സമ്പത്തും അപ്പോള്‍ ഒരിനം മാത്രമായി ചുരുങ്ങുന്നു. ഉള്ളവനും ഇല്ലാത്തവനും അപ്പോള്‍ സമ്പത്തിനാല്‍ പരീക്ഷിക്കപ്പെടുന്നു. അഥവാ ഉള്ളവന്‍ അതെങ്ങനെ ചിലവഴിച്ചു എന്ന് പരീക്ഷിക്കപ്പെടുമ്പോള്‍ ഇല്ലാത്തവന്‍ അതില്ലാത്ത അവസ്ഥയില്‍ ക്ഷമ കൈകൊണ്ടുവോ അതോ നിരാശ പിടികൂടി പരീക്ഷണത്തില്‍ പരാജയ്പ്പെടുന്നുവോ എന്നും തിരിച്ചറിയപ്പെടുന്നു. ഇത് നമുക്കെങ്ങനെ ചോദ്യം ചെയ്യാന്‍ പറ്റും വിനോദ് ? അഥവാ തീരെ വിദ്യാഭ്യാസമില്ലാത്തവന്‍ കോടീശ്വരനും, പീജിയും പിഎച്ച്ടിയും ഉള്ളവന്‍ കാശില്ലാത്തവനും ആകുന്നതിനെ നമ്മള്‍ എങ്ങനെയാണ് ചോദ്യം ചെയ്യുക ! അതാണ്‌ ദൈവ ക്രമം.! അതങ്ഗീകരിക്കുന്നിടത്താണ് നമ്മുടെ ദൈവം കുടികൊള്ളുന്നത്. ഈ ഭൂമിയെ ചൂഴ്ന്നു നില്‍ക്കുന്ന ഒരു ശക്തി ഉണ്ടെന്നു നമ്മള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ നാം ദൈവ വിശ്വാസിയാണ്. ഒരു വേള ദൈവത്തിന്റെ സ്വര്‍ഗ്ഗത്തില്‍ അവനോരിടമുണ്ടാകും...കാരണം ദൈവം നീതിമാനാണ്.!
  ചിന്തകളെ ഉദ്ദീപിപ്പിക്കുന്നു ഈ പോസ്റ്റ്‌. നന്ദി അഹ്മെദ് സാഹിബ്.

  ReplyDelete
 16. ചിന്തകള്‍ നന്നായിരിക്കുന്നു, ഉള്ളവന് ഉള്ളവനെ പോലെയും ഇല്ലാത്തവന് ആ നിലപാടിലും ജീവിക്കാനാവും എന്നാല്‍ ഭൂരിഭാഗമുള്ള മദ്ധ്യവര്‍ഗ്ഗത്തിന്റെ കാര്യമാണ് ഏറെ കഷ്ടം, എങ്ങിനെ ശ്രമിച്ചാലും രണ്ടറ്റവും കൂട്ടിമുട്ടിക്കാനാവാതെ എന്നും പ്രാരാബ്ധങ്ങളും ടെന്‍ഷനുകളുമായി വല്ലാത്തൊരു അവസ്ഥയാണ് .
  നല്ല പോസ്റ്റ്‌ ഭായ് ..ആശംസകള്‍ .

  ReplyDelete
 17. വളരെ ചിന്തനീയമായ വിഷയം..
  മനുഷ്യന്റെ അത്യാർത്ഥി തന്നെയാണ് എല്ല്ലാത്തിനും കാരണം.

  പ്രപഞ്ചത്തിനെക്കുറിച്ച് പറയുമ്പോൾ എല്ലാം ‘പ്രകാശവർഷ’ങ്ങളിലാണ് പറയുക. പ്രപഞ്ചം ഒന്നു കണ്ണു ചിമ്മുന്ന സമയം പോലുമില്ല, നാം ഇവിടെ ജീവിക്കുന്ന അൻപതോ അറുപതോ നമ്മുടെ സാധാരണ വർഷങ്ങൾ. എന്നിട്ടും അതിനുള്ളിൽ നാം എന്തൊക്കെയാണു കാട്ടിക്കൂട്ടുന്നത്...?!
  ഹാ.. കഷ്ടം എന്നല്ലാതെ എന്തു പറയാൻ...!!

  ReplyDelete
 18. ധനവും ധന വിനിയോഗവുമായി ബന്ധപ്പെട്ട് ഇസ്ലാമിൽ വളരെ വ്യക്തമായ കാഴ്ചപ്പാടുണ്ട്.. താങ്കൾ വളരെ ലളിതമായി പറഞ്ഞു.. ആശംസകൾ..!!

  ReplyDelete
 19. നല്ല ചിന്ത ...! അഭിനന്ദനങ്ങള്‍ ...

  ReplyDelete
 20. ആഹാ..! ഇത്തവണ സാമ്പത്തികത്തില്‍ പിടിച്ചു അല്ലേ..!
  എന്തു പറയാന്‍..!
  രണ്ടുവരി പഴയ പാട്ട് കുറിച്ചിടാം.

  “..ഇന്നത്തെ മന്നവന്‍ നാളത്തെയാചകന്‍...“
  ........
  “എല്ലാം പണം നടത്തും ഇന്ദ്രജാ‍ല പ്രകടനങ്ങള്‍..!”

  ആശംസകളോടെ..

  ReplyDelete
 21. എന്തിനും ഏതിനും ലക്ഷങ്ങളേകി
  ലക്ഷ്യങ്ങള്‍ എല്ലാം കൈക്കുള്ളിലാക്കി
  പാരിന്നുടയോനാകാന്‍ വെമ്പുമ്പോള്‍
  അരവയര്‍ പോലുമിന്നന്യമായെത്രപേര്‍...
  (കവിത: അനീഷ്‌ പുതുവല്‍)

  നിയമങ്ങള്‍ ലങ്കിക്കനുല്ലതല്ലേ.. നല്ല അറിവുകള്‍ നല്‍കിയ പോസ്റ്റ്‌...
  പ്രഭന്‍ ചേട്ടന്‍ പാടിയത് കൊണ്ട് ഞാനും ഒരു പാട്ട് പാടട്ടെ....
  ''സകാത്ത്‌ കൊടുക്കാത്ത നിസ്കാര തയമ്പ് പടച്ചോന്‍ കാണൂല..''

  ReplyDelete
 22. വളരെ നല്ല അവതരണം..ധനത്തെക്കുറിച്ചും, അത് ചിലവഴിക്കേണ്ട രീതിയെക്കുറിച്ചും എല്ലാ മതങ്ങളൂം വിശദമായി വിവരിക്കുന്നുണ്ട്. നമുക്ക് ഇത്തരം ഉപദേശങ്ങൾക്ക് ഒരിക്കലും കുറവില്ലല്ലോ.അത് നടപ്പിലാക്കുവാനുള്ള താത്പര്യമില്ലായ്മയാണ് എല്ലാറ്റിനും തടസ്സമായി നിൽക്കുന്നത്. സമ്പത്ത് ദൈവ ദാനമാണെങ്കിലും, അത് തനിക്കായി മാത്രം കാത്തുസൂക്ഷിക്കാതെ മറ്റുള്ളവരുമായി പങ്കുവയ്ക്കേണ്ടതുകൂടിയാണ് എന്ന് ഓരോ വ്യക്തിയും മനസ്സിലാക്കിയാൽ തീരാവുന്ന ദാരിദ്ര്യമേ ഇന്ന് ലോകത്തുള്ളൂ.

  ReplyDelete
 23. ഓരോ മനുഷ്യന്റെയും ജീവിതവുമായി ബന്ധപ്പെടുന്ന വളരെ പ്രധാനപ്പെട്ടൊരു വിഷയം ലളിതമായ ഭാഷയില്‍ അവതരിപ്പിച്ചു. ആശംസകള്‍.

  ReplyDelete
 24. നല്ല വിഷയം. നന്നായി പറയുകയും ചെയ്തു.

  ReplyDelete
 25. നല്ല ലേഖനം... നന്നായി അവതരിപ്പിച്ചു....
  അഭിനന്ദനങ്ങള്‍ !

  ReplyDelete
 26. സക്കാത്ത് സമ്പ്രദായം അതിന്റെ പൂര്‍ണ്ണ നീതിയോടുകൂടി നിറവേറ്റുന്നു എങ്കില്‍ സമൂഹത്തില്‍ അത് ദാരിദ്ര്യം തുടച്ചുമാറ്റാന്‍ സഹായിക്കും എന്നത് തീര്‍ച്ച.

  നല്ല വിഷയം...

  ReplyDelete
 27. സാമൂഹ്യ ചക്രം നല്ല നിലക്ക് മുന്നോട്ട് പോകണമെങ്കിൽ വ്യത്യസ്ത തലത്തിലുള്ള ആളുകളുണ്ടാവണം. പ്രകൃതിയിൽ എല്ലാം ആശ്രയിച്ച് കഴിയുന്നവരാണ്. സൃഷ്ടികളിൽ അരെയും ആശ്രയിക്കാത്തവരില്ല. ഇസ്ലാമി ഫൈനാൻസിങ് തീർച്ചയായും സാമ്പത്തികപ്രവാഹം എല്ലാ മേഖലകളിലും എത്തിക്കുന്നു. പക്ഷെ അതികപേരും ഈ വിഷയത്തിൽ അശ്രദ്ധരാകുന്നു. പോസ്റ്റിന് അഭിനന്ദനം.

  ReplyDelete
 28. കുറിപ്പ് കാലോചിതമായി
  യുറോപ്പിലും അമേരിക്കയിലും മറ്റും ഇപ്പോള്‍ നടക്കുന്ന സമരങ്ങള്‍ സംബത് കേന്ദ്രീകരണവും അതിന്‍റെ വിതരണവും മറ്റും സംബന്ധിക്കുന്നതാണ് .
  കോര്പരെറ്റ്ആര്‍ത്തി എന്നാണ് സമരക്കാരുടെ ഭാഷ്യം .99 %ആണ് വലുത് എന്നും അവര്‍ ഓര്‍മിപ്പിക്കുന്നു
  സമ്പത്തിന്‍റെ>മൂലധനതിന്ടെ<പങ്കുവയ്പ്പിനെക്കുരിച്ചു കള്മാക്സുംപറഞ്ഞിട്ടുണ്ട് ,

  ReplyDelete
 29. സമ്പത്ത് , ധനം എന്നിവ എന്താണെന്ന് ശാസ്ത്രീയമായ ഒരു ധാരണ തരുന്നത് കാറല്‍ മാര്‍ക്സ് ആണ്. ഇവിടെ ധനം എന്ന് വിവക്ഷിക്കുന്നത് പണം അല്ലെങ്കില്‍ കറന്‍സി ആണെന്ന് തോന്നുന്നു. യഥാര്‍ത്ഥത്തില്‍ പണം അഥവാ കറന്‍സി എന്നത് ഒരു വിനിമയ മാധ്യമം മാത്രമാണ്. പണത്തിന്റെ മൂല്യം എന്ന് പറയുന്നത് മനുഷ്യര്‍ അധ്വാനിച്ച് ഉണ്ടാക്കുന്ന ഉല്പന്നങ്ങളുടെ മൂല്യമാണ്. ആരും ഒന്നും ഉല്പാദിപ്പിക്കുന്നില്ലെങ്കില്‍ പണത്തിന് ഒരു മൂല്യവുമില്ല എന്ന് കാ‍ണാം. സമ്പത്ത് എന്ന് പറയുന്നതും മനുഷ്യന്‍ അധ്വാനിച്ച് ഉണ്ടാക്കുന്നതാണ്. അധ്വാനമില്ലെങ്കില്‍ ലോകത്ത് സമ്പത്തോ പണമോ ഇല്ലെന്ന് മനസ്സിലാക്കാന്‍ കഴിയും. അധ്വാനിക്കുന്നവന്‍ അവനവന് ആവശ്യമുള്ളത് മാത്രമല്ല അധ്വാനിച്ച് ഉണ്ടാക്കുന്നത്. അപ്പോള്‍ സമ്പത്ത് എന്ന് പറയുന്നത് അമിതോല്പാദനമാണെന്ന് പറയാം. സത്യത്തില്‍ ഓരോ മനുഷ്യനും ജീവിയ്ക്കണമെങ്കില്‍ അധ്വാനിക്കേണ്ടതുണ്ട്.

  അധ്വാനിച്ച് ഉണ്ടാക്കുന്ന ഉല്പന്നങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നതിന് പണം അല്ലെങ്കില്‍ നാണയം/കറന്‍സി കണ്ടുപിടിച്ചതിന് ശേഷമാണ് അസമത്വങ്ങള്‍ ആരംഭിക്കുന്നത്. സമൂഹത്തിന്റെ വളര്‍ച്ചക്കനുസരിച്ച് ഉല്പാദനം കൂടുകയും അങ്ങനെ ഉണ്ടാക്കുന്ന ഉപരിമിച്ചം മൂലധനമായി ചിലരില്‍ (അവരുടെ മിടുക്ക് കൊണ്ടാവാം) കേന്ദ്രീകരിക്കുകയും ചെയ്യുന്നു. ഇന്നും ആ അവസ്ഥ തുടര്‍ന്നുവരുന്നു. അധ്വാനം ഇല്ലെങ്കില്‍ മനുഷ്യര്‍ക്ക് ജീവിയ്ക്കാന്‍ പറ്റില്ല. മൂലധനമാണ് അധ്വാനത്തെ പ്രചോദിപ്പിക്കുന്നത്. അത്കൊണ്ട് അസമത്വമാണ് അധ്വാനത്തിന്റെ ചാലകശക്തിയാവുന്നത്. അസമത്വം ഇല്ലാതാകുന്ന മുറക്ക് അധ്വാനം ഉത്തേജിപ്പിക്കപ്പെടാതെ പോകും. എല്ലാവരും ഒരേ പോലെ ആകുന്ന അവസ്ഥ ആലോചിച്ചു നോക്കൂ. അപ്പോള്‍ ആരാണ് അധ്വാനിക്കുക? അതിലും സാഹസികമായ അധ്വാനങ്ങളില്‍ ആര് ഏര്‍പ്പെടും? മനുഷ്യന് ഉപഭോഗിക്കാനുള്ള സമ്പത്ത് ഭൂമിയില്‍ ആദ്യമേ ഉണ്ടാക്കി വെച്ചിട്ടില്ല. മനുഷ്യന്‍ അത് അധ്വാനിച്ച് ഉണ്ടാക്കേണ്ടിയിരിക്കുന്നു.

  ഞാന്‍ പറഞ്ഞുവരുന്നത് സമ്പത്തിനെയും ധനത്തെയും പറ്റിയുള്ള മതപരമായ വീക്ഷണം എങ്ങനെ ശരിയാകുമെന്നാണ്. എന്റെ അഭിപ്രായത്തില്‍ സമൂഹം നിലനില്‍ക്കണമെങ്കിലും ചലനാത്മകമാവണമെങ്കിലും അസമത്വം കൂടിയേ തീരൂ. അപ്പോള്‍ എന്താണ് ഒരു പ്രശ്നം എന്ന് ചോദിച്ചാല്‍ ഇപ്പറയുന്ന പണം ചിലരില്‍ കേന്ദ്രീകരിക്കുന്നു. (അതിന് ധാര്‍മ്മികമായ ഒരു ന്യായവുമില്ല)ചിലര്‍ക്ക് പണം കുറവേ ഉള്ളൂ. ജീവിതസൌകര്യങ്ങളിലും ഈ ഏറ്റക്കുറവുണ്ട്. അത്കൊണ്ടാണ് സമൂഹം നടന്നുപോകുന്നത്. വലിയൊരു വിഷയമായതിനാല്‍ കമന്റ് നീട്ടുന്നില്ല.

  ReplyDelete
 30. നന്മയുടെ ആശയങ്ങൾക്ക് ഒരു കുറവും ഇല്ല ....
  തന്റെ സമ്പത്ത് കൃത്യമായി കണക്കുകൂട്ടി അതിന്റെ നിശ്ചിത ശതമാനം അര്‍ഹതപ്പെട്ടവര്‍ക്ക്‌ എത്തിച്ചു കൊടുക്കണമെന്നു പറഞ്ഞിട്ടുണ്ട് .. തിരഞ്ഞെടുത്ത വിഷയം നല്ലതാണ് ..അത് നന്നായി പറയുകയും ചെയ്തു.

  ReplyDelete
 31. രചന വായിച്ചു.വളരെ നന്നായി.
  എപ്പോഴും നാം ചിന്തിക്കുന്ന വിഷയം ലളിതമായ ശൈലിയില്‍ ഏവര്‍ക്കും
  മനസ്സിലാകും വിധത്തില്‍ തന്മയത്വത്തോടുകൂടി വിവരിച്ചിരിക്കുന്നു.
  ആശംസകളോടെ,
  സി.വി.തങ്കപ്പന്‍

  ReplyDelete
 32. ജീവിതത്തിന്റെ യദാര്‍ത്ഥ് ലക്ഷ്യത്തെക്കുറിച്ച് ബോധമില്ലാതെ ജീവിക്കുന്നത് കൊണ്ടാണ് സമ്പന്നരും ദരിദ്രരും തമ്മില്‍ വലിയ അന്തരം സൃഷ്റ്റിക്കുന്നത്.ഇസ്ലാമിനെറ്റ് ആദര്‍ശങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിക്കാന്‍ ജനനം കൊണ്ടു മുസ്ലിമായവര്‍ പോലും ശ്രമിക്കുന്നില്ല എന്നതാണല്ലോ ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ അവിടെയും കഴിയാത്തത്.വിശുദ്ധ ഖുറ് ആന്‍ പരാമര്‍ശിച്ചു കൊണ്ടുള്ള ഇ എഴുത്ത് വള്രെയധികം മാതൃകാപരമാണ്.മതങ്ങളുടെ ആദര്‍ശങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിക്കാന്‍ മനുഷ്യന്‍ ശ്രമിക്കുമ്പോള്‍ മാത്രമേ സമത്വം നിലനിറ്ത്താന്‍ കഴിയൂ..

  ReplyDelete
 33. വളരെ നല്ല ഒരു വിഷയം ..അത് വളരെ നന്നായി പറഞ്ഞു..ആശംസകള്‍..

  ReplyDelete
 34. വളരെയധികം കാലിക പ്രസക്തിയുള്ള വിഷയം....
  വളരെ നന്നായി അവതരിപ്പിച്ചു...
  ആശംസകള്‍ ഇക്കാ...

  ReplyDelete
 35. ചിന്തനീയമായ വിഷയം.സാമ്പത്തികസമത്വം എന്നത് സങ്കല്‍പ്പത്തില്‍ മാത്രമുള്ള ഒരു സുന്ദരസ്വപ്നമായി മാത്രം എന്നും നിലനില്‍ക്കും..ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം നാള്‍ക്കു നാള്‍ കൂടികൂടിവരികയല്ലാതെ ഒരിക്കലും കുറയില്ല...

  ReplyDelete
 36. വളരെ പ്രധാനമായ ഈ വിഷയത്തെപ്പറ്റി ഉപകാരപ്രദമായ ഒരു ധാരണയുണ്ടാവാന്‍ ഈ പോസ്റ്റ് പ്രയോജനപ്പെടുമെന്ന് തോന്നുന്നു

  ReplyDelete
 37. ഒരു മഹത് കര്‍മ്മം ഏവര്‍ക്കും ഉള്‍കൊള്ളാവുന്ന തരത്തില്‍ ലളിതമായി അവതരിപ്പിച്ചു...വളരെ നന്ദി....!

  ReplyDelete
 38. നനായി അവതരപ്പിച്ചു നല്ല വീക്ഷണങ്ങള്‍ അഭിനന്ദനം ...നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  ReplyDelete
 39. ഒരു നല്ല വായനക്ക് അവസരം തന്ന ഇക്കക്ക്
  അഭിനന്ദനങ്ങള്‍..
  ആശംസകള്‍..

  ReplyDelete
 40. ലക്ഷങ്ങൾ കൊടുത്ത് ലക്ഷ്യം നേടി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ,പലർക്കും ബോധവൽക്കരണം ഉണ്ടാക്കുവാൻ സാധിക്കുന്ന വിഷയത്തെ ഈ വിഷയത്തെ അവതരിപ്പിച്ചിരിക്കുന്നു കേട്ടൊ ഭായ്

  ReplyDelete
 41. മതങ്ങള്‍ ഉത്ഘോഷിക്കുന്നത് പോലെ ജനങ്ങള്‍ ജീവിച്ചിരുന്നുവെങ്കില്‍ ഈ ലോകം എത്ര സുന്ദരമാകുമായിരുന്നു. സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളും , ധന സമ്പാദനവുമാണ് ഇന്നു അധിക പേരുടെയും മതം. അതുകൊണ്ട് തന്നെ ലോകാവസാനം വരെ ഈ അസന്തുലിതാവസ്ഥ നില നില്‍ക്കും . ലേഖനം നന്നായി ചിന്തോദ്ദീപകം . ഭാവുകങ്ങള്‍

  ReplyDelete
 42. ഗൌരവമായ വിഷയം ഗൌരവമായി തന്നെ പറഞ്ഞു.അബ്ദുല്‍ ഖാദര്‍ കൊടുങ്ങല്ലൂര്‍ പറഞ്ഞ പോലെ എല്ലാവരും ഇക്കാര്യം ഗൌരവമായി എടുത്തിരുന്നുവെങ്കില്‍ പിന്നെ ദാരിദ്ര്യം കണി കാണാന്‍ പോലും കിട്ടില്ല!. സക്കാത്തുമായി അയല്‍ രാജ്യങ്ങളിലേക്ക് പോയിരുന്ന ഇസ്ലാമിലെ പഴയ ചരിത്രങ്ങള്‍ ഓര്‍ത്തു പോകുന്നു.

  ReplyDelete
 43. ഉള്ളവനും ഇല്ലാത്തവനും എന്ന യാഥാര്‍ത്ഥ്യം ലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതും അതൊരു സാമൂഹ്യവിഷയമായി കൈകാര്യം ചെയ്തതും മാര്‍ക്സിസമാണ്. മതങ്ങള്‍ ഒരിക്കലും ആ കടമ നിര്‍വഹിചിരുന്നില്ല. കാരണം, മതങ്ങളെ നിയന്ത്രിച്ചിരുന്നതും നിയന്ത്രിക്കുന്നതും സാമ്പത്തികമായി ഉയര്‍ന്നുനില്‍ക്കുന്ന വിഭാഗത്തില്‍പ്പെട്ടവരാണ്. എന്നും അവരുടെ താല്പര്യം മാത്രമേ സംരക്ഷിക്കപ്പെടുന്നുള്ളൂ.

  ReplyDelete
 44. sakkaatthu sherikku kodutthaal daaridryam enne nilakkumaayirunnu..nannaayi vyakthamaakki bhayee aashamsakl

  ReplyDelete
 45. കാര്യ പ്രാപ്തിയുള്ളവര്‍ ശരിയായ മാര്‍ഗ്ഗങ്ങളിലൂടെ എത്രയോ ധനം സമ്പാദിക്കട്ടെ.
  സാഹചര്യങ്ങളുടെ പ്രത്യേകതകള്‍ മൂലം അതിനു സദ്ധിക്കാത്ത പാവങ്ങളുടെ നേരെ
  അനുകംബയോടു കൂടിയ കരങ്ങള്‍ നീണ്ടു ചെല്ലട്ടെ..അത് ആരുടേയും ഔദാര്യമല്ല,
  മറിച്ച്‌, ഉത്തരവാദിത്തമാണെന്ന് അവര്‍ മനസ്സിലാക്കുകയും ചെയ്യട്ടെ.
  അങ്ങനെ ഉടയവന്റെ ധനത്തിന്റെ കാര്യകര്‍ത്താക്കള്‍ മാത്രമായി ജനം സ്വയം തിരിച്ചറിയുമ്പോള്‍
  സാമ്പത്തിക അസമത്വങ്ങളുടെ വേലിക്കെട്ടുകള്‍ താനേ തകര്‍ന്നു കൊളളും ...
  ചിന്തനീയമായ പോസ്റ്റ്‌ ... മനോഹരമായ അവതരണം.നന്ദി അഹമദ് ഭായ് ...

  ReplyDelete
 46. ഉള്ളവനും ഇല്ലാത്തവനും ഉണ്ടാവേണ്ടത് സമൂഹത്തിന്റെ നിലനില്ലിപ്ന് ആവശ്യമാണ്

  ReplyDelete
 47. @അഷ്‌റഫ്‌: ഏറെ നന്ദി സ്നേഹിതാ.
  @റഷീദ്‌: സക്കാത്തിനെ പറ്റി സൂചിപ്പിച്ചതിനു നന്ദി.
  @ആറങ്ങോട്ടുകര: ശാന്‍സിയ: എച്ച്മുകുട്ടി: മുബഷിര്‍: സുബന്‍ : പോസ്റ്റ്‌ വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും വളരെ നന്ദി.
  @രാംജി: വളരെ നല്ല നിര്‍ദ്ദേശം. സ്വയം നടപ്പിലാക്കാം നമുക്ക് എല്ലാവര്‍ക്കും.
  @വിനോദ്: ഒരു കാര്യം ഉത്തമവും ഉദാത്തവും ആണെന്ന് ബോധ്യമായാല്‍ ചോദ്യം ചെയ്യേണ്ട ആവശ്യം വരില്ല. നന്ദി.
  @പ്രയാണ്‍ : വളരെ വാസ്തവമാണ്, നമ്മുടെ ജീവിതരീതിയും ആസക്തിയും തന്നെയാണ് അതിനു കാരണം.
  @ വി. എ. : നല്ല നിര്‍ദ്ദേശം. നന്ദി.
  @അക്ബര്‍ : പോസ്റ്റ്‌ വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും വളരെ നന്ദി.
  @വേണുഗോപാല്‍ : നാം സ്വയം തന്നെയോന്നു വിലയിരുത്തിയാല്‍ ഇതിനു കുറച്ചൊക്കെ മാറ്റം വരും. നന്ദി.
  @സുരേഷ്: പോസ്റ്റ്‌ വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും വളരെ നന്ദി.
  @ശ്രീജിത്ത്‌: അനുഭവം ഓര്‍ത്തല്ലോ.
  @അബ്ദുല്‍ ജബ്ബാര്‍ : ഗഹനമായി എഴുതിയ അഭിപ്രായം പോസ്റ്റിനു അനുബന്ധം ആകട്ടെ. നന്ദി.
  @സിദ്ദീക്ക്: മദ്യവര്‍ഗ്ഗം എങ്ങനെയെങ്കിലും മുട്ടിക്കും, താഴെയുള്ളവരുടെ കാര്യമാ കഷ്ടം. നന്ദി.
  @വി.കെ. : വളരെ നല്ല ചിന്ത. പോസ്റ്റ്‌ വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും വളരെ നന്ദി.
  @ആയിരങ്ങളില്‍ : പ്രവീണ്‍ : പ്രഭന്‍ : പോസ്റ്റ്‌ വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും വളരെ നന്ദി.
  @ഖാദ്‌: പാട്ട് നന്നായി. നന്ദി.
  @ഷിബു: സ്വയം മനസ്സിലാക്കാത്തതാണ് പ്രശ്നം. പോസ്റ്റ്‌ വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും വളരെ നന്ദി.
  @അഷ്‌റഫ്‌: ജെഫു: നൌഷാദ്: പോസ്റ്റ്‌ വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും വളരെ നന്ദി.
  @ഷബീര്‍ : സക്കാത്തിന്റെ ഉദ്ദേശം തന്നെ അതാണല്ലോ. നന്ദി.
  @ബെഞ്ചാലി: നല്ല ആശയം. പങ്കു വച്ചതിനു നന്ദി.
  @മാനത്ത്‌ കണ്ണി: സൂചന നന്നായി. നന്ദി.
  @സുകുമാരന്‍ : സമ്പത്ത്‌ അതായത്‌ wealth എന്ന ആശയത്തില്‍ തന്നെയാണ് ധനം എന്ന വാക്കും ഞാന്‍ പോസ്റ്റില്‍ ഉപയോഗിച്ചത്‌. കറന്‍സി ഇവിടെ പ്രസക്തമല്ല. ഗഹനമായ അഭിപ്രായത്തിന് ഏറെ നന്ദി.
  @കൊച്ചുമോള്‍ : നാം തന്നെയല്ലേ, ചെയ്യേണ്ടത്‌ ? പോസ്റ്റ്‌ വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും വളരെ നന്ദി.

  ReplyDelete
 48. സാര്‍,

  വളരെ വിജ്ഞാനപ്രദം. ഉള്‍കണ്ണ് തുരപ്പിക്കുന്നത്. നന്ദി മാത്രം പറയുന്നു.

  ReplyDelete
 49. @കൊച്ചുമോള്‍ : തങ്കപ്പന്‍ : കവിയൂര്‍ : മുനീര്‍ : ഷാനവാസ്‌: അബ്സാര്‍ : ശ്രീകുട്ടന്‍ : കൊട്ടോട്ടിക്കാരന്‍ : വര്‍ഷിണി: മയില്‍പീലി: മുസാഫിര്‍ : മുരളി: പോസ്റ്റ്‌ വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും വളരെ നന്ദി.

  ReplyDelete
 50. നല്ല ലേഖനം... പക്ഷെ...

  ReplyDelete
 51. @അബ്ദുല്‍ ഖാദര്‍ : മൊഹമ്മദ്‌കുട്ടി: മാതാനുശാസനങ്ങളും സാമൂഹിക നിയമങ്ങളും അനുസരിച്ചുള്ള ജീവിതം പലവിധത്തിലും ഇത്തരം അസമത്വങ്ങള്‍ക്കു അറുതി വരുത്തുമായിരുന്നു. നന്ദി.
  @ഖരക്ഷരങ്ങള്‍ : മതങ്ങള്‍ ഒരിക്കലും ആ കടമ നിര്‍വഹിക്കുന്നില്ല എന്നതിനോട് ഒരിക്കലും യോചിക്കില്ല. മതക്കാര്‍ എന്ന് പറയുന്ന ആളുകളാണ് പ്രശ്നം. രണ്ടും വേര്‍തിരിച്ചു തന്നെ കാണണം. നന്ദി.
  @ആചാര്യന്‍ : നവീന്‍ : നൌഷാദ്: മനോജ്‌: പോസ്റ്റ്‌ വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും വളരെ നന്ദി.

  ReplyDelete
 52. തുല്യതയില്ലാത്തതാണ് ഇസ്ലാമിലെ സക്കാത്ത്‌ വ്യവസ്ഥ. ഫലപ്രദമായി നടപ്പാക്കിയാല്‍ ഭൂമിയില്‍ യഥാര്‍ത്ഥ സോഷ്യലിസം നടപ്പാക്കാന്‍ ഇതു മൂലം കഴിയും. വിജ്ഞാനപ്രദമായ പോസ്റ്റിനു വളരെ നന്ദി.

  ReplyDelete
 53. @പൊട്ടന്‍ : മുല്ല; ദേവന്‍ : ഷുക്കൂര്‍ : വായിച്ചതിനും അഭിപ്രായങ്ങള്‍ അറിയിച്ചതിനും വളരെ നന്ദി.

  ReplyDelete
 54. സാര്‍
  ഞാന്‍ ഇന്ന് താങ്കളുടെ ലേഖനം ഒന്ന് കൂടെ വായിച്ചു. എന്റെ മനസ്സില്‍ ഉയര്‍ന്ന ഒരു ചോദ്യം. ദൈവം ആണ് മനുഷ്യരെ സൃഷ്ടിക്കുന്നത്. പക്ഷെ കഴിവുകളുടെ ഏറ്റക്കുറച്ചിലുകള്‍ പ്രകടമായി കാണാം. അപ്പോള്‍ സമ്പത്തിന്റെ സമമല്ലാത്ത വിതരണങ്ങളും സ്വാഭാവികമല്ലേ?

  പൊട്ടത്തരമാണോ ചോദ്യം എന്നറിയില്ല?

  ReplyDelete
 55. ഗഹനമായ വല്ല സാമ്പത്തിക കാഴ്ചപ്പാടും അവതരിപ്പിക്കുകയാകും എന്നു കരുതിയാണ് വായിക്കാന്‍ തുടങ്ങിയത്. എന്തോ താങ്കള്‍ പെട്ടെന്ന് എഴുത്ത് നിര്‍ത്തി സ്ഥലം വിട്ടപോലെയാണ് തോന്നിയത്.

  ഇസ്ലാമിക വീക്ഷണത്തില്‍ ധനം മാത്രമല്ല പ്രപഞ്ചവും പ്രപഞ്ചത്തിലെ സകലതും അല്ലാഹുവിന്‍റെ ആണ്. ലഹു മുല്‍കു സ്സമാവാതി വല്‍ അര്‍ള്. മനുഷ്യരെ അവന്‍ അതില്‍ പ്രതിനിധികളാക്കി നിശ്ചയിച്ചു. സമ്പത്ത് എങ്ങനെ സമ്പാദിക്കണം എന്നും എങ്ങനെ ചെലവഴിക്കണം എന്നും അല്ലാഹു മനുഷ്യരെ കൃത്യമായി പഠിപ്പിച്ചു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഇല്ലാതാക്കുക തന്നെയാണ് അല്ലാഹുവിന്‍റെ ലക്‌ഷ്യം. അതിനു വേണ്ടി അവന്‍ സകാത്ത്‌, സ്വദഖ പോലുള്ള സാമ്പത്തിക ക്ഷേമ പദ്ധതികളും കല്‍പ്പിച്ചു.
  ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഇല്ലാതാക്കലാണ് അല്ലാഹുവിന്‍റെ ലക്ഷ്യമെങ്കില്‍ എന്തിന് അല്ലാഹു ആദ്യമേ അസമത്വം സൃഷ്ടിച്ചു എന്ന ചോദ്യം പ്രസക്തമാണ്. അതിനു താങ്കള്‍ ലേഖനത്തില്‍ പറഞ്ഞ മറുപടി മാത്രമേ ഉള്ളൂ. പരീക്ഷണമായിട്ട്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള പരീക്ഷണം തന്നെ. ഉള്ളവന്‍ ചെലവഴിക്കുമ്പോള്‍ ധാര്‍മ്മികത പാലിക്കുന്നോ എന്നും ഇല്ലാത്തവന്‍ സമ്പാദിക്കുമ്പോള്‍ ധാര്‍മ്മികത പാലിക്കുന്നോ എന്നും പരീക്ഷിക്കാന്‍. മനുഷ്യ ജീവിതം മരണത്തോടെ അവസാനിക്കില്ല എന്നു വിശ്വസിക്കുന്നവനെ ഈ പരീക്ഷണത്തിലും വിശ്വസിക്കാന്‍ കഴിയൂ.

  ReplyDelete
 56. ഗഹനമായി ചര്‍ച്ച ചെയ്യപ്പെടുകയും, പ്രായോഗികമായി പരിഹരിക്കപ്പെടുകയും ചെയ്യപെടേണ്ട വിഷയമാണ്. ചര്‍ച്ചകള്‍ നടക്കാറുണ്ട്. സമ്പന്ന ന്യൂനപക്ഷത്തിന്റെ സമ്പത്ത് നിര്‍ധനഭൂരിപക്ഷത്തിന് വിതരണം ചെയ്യപെടുന്ന ഏതൊരു ശ്രമത്തെയും എതിര്‍ത്തുതോല്പ്പിക്കാന്‍ കരുത്ത് സമ്പന്നര്ക്കുണ്ട്. ഇസ്ലാം വിഭാവനം ചെയ്ത സാമ്പത്തിക സമത്വ മാത്ര്ക എത്ര മനോഹരം! നമ്മില്‍ എത്രപേര്‍ സമ്പത്തിന്റെ രണ്ട് ശതമാനം വര്‍ഷം തോറും ഒരു പാവപ്പെട്ടവന് നല്‍കി അവനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നു? സക്കാത്ത് കണക്ക് കൂട്ടുന്ന് കാര്യത്തില്‍ മനുഷ്യരുടെ സംശയങ്ങള്‍ അവസാനിക്കുകയില്ല. ഒരിക്കലും. അവസാനം ഒരു നക്കാപിച്ചയില്‍ സ്വയം ഫത്‌വ നല്‍കി കടമ നിര്വ്വഹിക്കുന്നു. മതം വിഭാവനം ചെയ്ത സമത്വത്തെ നമ്മള്‍ കബളിപ്പിക്കുന്നു. നല്ല ലേകനം. പക്ഷേ എങ്ങുമെത്താതെ നിര്‍ത്തിയപോലെ തോന്നുന്നു.

  ReplyDelete
 57. കൃത്യമായ ചിന്തകള്‍! നന്ദി

  ReplyDelete
 58. ഇസ്‌ലാമില്‍ ഏതൊരു മേഘല എടുത്തു നോക്കിയാലും അവിടെയെല്ലാം സത്യത്തിന്റെ മാര്‍ഗ്ഗം മാത്രമേ കാണൂ .. ഏതൊരു ചെറിയ കാര്യമാണെങ്കില്‍ പോലും..അവിടെ ധനമോ സ്വഭാവമോ,പരസ്പര സ്നേഹമോ ,ആദരവോ ,ഉറക്കമോ,വീട് സന്ദര്‍ശനമോ ,മക്കളെ വളര്ത്തലോ,പ്രായമായവരെ ശുശ്രൂഷിക്കലോ,ജീവിതത്തിന്റെ ഓരോ മേഖല എടുത്തു നോക്കിയാലും അവിടെയെല്ലാം ഇസലാമിന്‍ ഒരൊറ്റ വഴിയെ ഉള്ളൂ സത്യത്തിന്റെ വഴി ധര്‍മ്മത്തിന്റെ വഴി.... അതല്ലാത്ത എല്ലാ കാര്യങ്ങളും ഇസ്‌ലാമില്‍ തെറ്റ് എന്നാ കൂട്ടത്തില്‍ പെട്ടതാണ്.. അതിനെതിര് ചെയ്യുന്നത് ഇതു ഇസ്‌ലാമിക നാമധാരിയാനെന്കിലും അവന്‍ മുസ്ലിം അല്ല എന്ന് തന്നെ നമുക്ക് തറപ്പിച്ചു പറയാം.. നാം ധനം ഇതു വഴി എങ്ങിനെ സമ്പാദിക്കുന്നു എന്നും അത് ചീത്ത വഴിയിലൂടെ ആണെങ്കില്‍ അത് കഴിക്കുന്നത് വളരെ വലിയ തെറ്റ് തന്നെ അത് പോലെ പലിശ വാങ്ങുന്നതും അത് കൊടുക്കുന്നതും ധനം നല്ല മാര്‍ഗ്ഗത്തിലൂടെ സംബാടിച്ചതാനെന്കിലും അത് നല്ല ധനം ആകുന്നില്ല കാരണം അതിനു അളവ് നോക്കി സക്കാത് കൊടുത്തു അത് ശുദ്ധമാക്കണം ,അല്ലാതെ അയാള്‍ നല്ല കച്ചവടക്കാരന്‍ ആയി സംബാടിചാലും പിശുക്കന്‍ ആണെങ്കില്‍ അതും ഇസ്‌ലാമികമല്ല.. നല്ല ചിന്ത.. ആശംസകള്‍..

  ReplyDelete
 59. പഠനാര്‍ഹമായ ഒരു പോസ്റ്റ്‌ ഇപ്പോഴാണ് മനസ്സിരുത്തി വായിച്ചത് ,,നന്ദി ഇക്ക

  ReplyDelete
 60. @പൊട്ടന്‍ : അന്‍സാര്‍ അലി: ചീരാമുളക്: ശ്രദ്ധേയന്‍ : ഉമ്മു അമ്മാര്‍ : അരുണകിരണങ്ങള്‍ : ഫൈസല്‍ : വായിച്ചതിനും അഭിപ്രായങ്ങള്‍ അറിയിച്ചതിനും വളരെ നന്ദി.

  ReplyDelete
 61. വായിച്ചു മനസ്സിലാക്കി, മികച്ച ധന വ്യയമുണ്‌ടെങ്കിലേ സമൂഹത്തിന്‌ നിലനില്‍പുള്ളൂ. താഴെയുള്ള വരികള്‍ വളരെ പ്രസക്തമാണെന്ന് ഈ വേളയില്‍ ഉണര്‍ത്തട്ടെ.

  ധനം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് നീങ്ങുന്നതും ഒരാളുടെ ധനത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നതും മുഖ്യമായി രണ്ട് വിധത്തിലാണ്. ഒരാളുടെ ദൈനം ദിന വരുമാനവും ചെലവുകളും തമ്മിലുള്ള വ്യത്യാസവും ഉടമസ്ഥതയിലുള്ള സമ്പത്തിന്‍റെ മൂല്യത്തില്‍ വരുന്ന വ്യതിയാനവും ആണവ. വരുമാനത്തില്‍ കുറഞ്ഞു ചെലവിടുമ്പോള്‍ ധനസ്ഥിതി കൂടുകയും മറിച്ചാവുമ്പോള്‍ കുറയുകയും ചെയ്യുന്നു. പൊതുവെ വരുമാനത്തില്‍ കവിഞ്ഞു ചെലവിടേണ്ടി വരുന്ന ദരിദ്രര്‍ കൂടുതല്‍ ദരിദ്രര്‍ ആവുന്നു. ധനികരുടെ അവസ്ഥ മറിച്ചും. ഫലത്തില്‍ അസമത്വത കൂടുന്നു.

  ReplyDelete
 62. nothing to glorify zakath and the concept of wealth in islam.this is a system to make enormous wealth for the rich, and this is an islamic sanction to suppress the poor, unfortunate, in the name of zakath. islam closes the eyes to the situation of the poor by its declaration that allah likes to make some rich whoever he likes and some poor whoever he likes. this is a religions cover for exploitation and against people's uprising. why islamic system is a failed system? why islamic countries are so poor, why people are so exploited.there is an easy answer for the fundamentalists: system is good, but nobody follows. why nobody follows? why nobody revolts?we need a punishment here, we need a solution in this world. this system of zakath and the dream of some islamists to make this world a jannath is utopian.

  ReplyDelete
 63. अच्छी पोस्ट .........

  ReplyDelete
 64. very useful post for poor's than richest.

  ഉപഭോക്തൃ സംബന്ധമായ പരതികള്‍ ഓണ്‍ലൈനില്‍ ഫയല്‍ ചെയ്യാന്‍ www.ccccore.co.in, tollfree: 1800 1804 566 , helpline ; 1800 11 4000 for more like this news visit below some useful informative blogs for readers:

  Health Kerala
  Malabar Islam
  Kerala Islam

  ReplyDelete

പോസ്റ്റ്‌ വായിച്ചിട്ട് എന്തു തോന്നി ? തുറന്നു പറയാം.

 

Sample text

പ്രിയപ്പെട്ടവ - ഏറെയുണ്ട് ഇനിയും

Sample Text