Ads 468x60px

Wednesday, September 25, 2013

പച്ച കല്ലുകള്‍ വെച്ച മോതിരം

ഴിഞ്ഞ മഴക്ക് മുമ്പ് ഞങ്ങളുടെ വീടിന്റെ മുന്നിലെ റോഡില്‍ റീ ടാറിംഗും ഗേറ്റിനടുത്ത് സ്ലാബുകള്‍ പൊക്കി ഓവ് ചാലുകള്‍ ശുചീകരണവും നടത്തിയപ്പോള്‍ ഓവില്‍ നിന്ന് നീക്കം ചെയ്ത മണ്ണ് വണ്ടിയില്‍ കേറ്റുന്നതിനിടക്ക് കുറച്ചു ചട്ടികള്‍ ഞങ്ങളുടെ പുരയിടത്തില്‍ നിക്ഷേപിക്കാന്‍ ഞാന്‍ ജോലിക്കാരോട് ആവശ്യപ്പെട്ടിരുന്നു. കൂടുതല്‍ മണല്‍ കലര്‍ന്ന മണ്ണായതിനാല്‍ ചെടിച്ചട്ടികളില്‍ ആവശ്യത്തിന് വേണ്ടപ്പോള്‍ ചേര്‍ക്കാന്‍ വെക്കുകയായിരുന്നു എന്‍റെ ഉദ്ദേശം. പിന്നീട് കുറച്ചു ചെടികള്‍ മുളക്കാനായി ഞാന്‍ അതില്‍ കുത്തി വെക്കുകയും ചെയ്തു.

രണ്ടു ദിവസം മുമ്പ് ഭാര്യ സുഹ്റ ആ മണ്‍കൂമ്പാരത്തില്‍ നിന്ന് കുറച്ചു മുളച്ച  ചെടികള്‍ പറിച്ചു മാറ്റുകയും  മണ്ണ് വാരുകയും ചെയ്തപ്പോള്‍ പച്ച കല്ലുകള്‍ പതിച്ച ഒരു ചെറിയ മോതിരം കിട്ടി. ഓണം അവധിക്ക് വീട്ടില്‍ വന്നിരുന്ന താല്‍ക്കാലിക ജോലിക്കാരിയുടെ കുട്ടിക്ക് കൊടുക്കാമെന്നു കരുതി അവളത് എടുത്തു വെച്ചു. 

കഴുകി വൃത്തിയാക്കിയപ്പോള്‍ മോതിരത്തിന് നല്ല തിളക്കമുണ്ട്. വളരെ മുമ്പ് മുതലെ ഞങ്ങളുടെ വീട്ടിലുള്ള പ്രായം ചെന്ന അടുക്കള സഹായിയായ പാതിമതാത്തക്ക് മോതിരം കണ്ടപ്പോള്‍, മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന സഫല്‍ കരഞ്ഞുകൊണ്ട് മുന്നില്‍ നില്‍ക്കുന്ന രംഗവും വലിയുമ്മ വാങ്ങിക്കൊടുത്ത് വിരലിലിലിട്ട രണ്ടാം ദിവസം തന്നെ നഷ്ടമായ പച്ച കല്ലുകള്‍ പതിച്ച സ്വര്‍ണ മോതിരവും നന്നായി ഓര്‍മ്മ വന്നു. സുഹ്റക്കും പിന്നെ അത് തിരിച്ചറിയാന്‍ ബുദ്ധിമുട്ടേണ്ടി വന്നില്ല. ഗേറ്റിനടുത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ആണ് മോതിരം വീണ് പോയതെന്ന് സഫല്‍ അന്ന് പറഞ്ഞിരുന്നത് അവള്‍ ഓര്‍ക്കുകയും ചെയ്തു. 

ഏറെ ഇഷ്ടപ്പെട്ടിരുന്ന മോതിരം ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം  വീണ്ടും കണ്ടപ്പോള്‍ വൈകുന്നേരം എന്ട്രന്‍സ് ക്ലാസ് കഴിഞ്ഞു വന്ന സഫലിന്റെ മുഖത്ത്, അതിനേക്കാള്‍ തിളക്കമുണ്ടായിരുന്നു. കാലം മായ്ക്കാത്ത തിളക്കം. 


മോതിരത്തെപറ്റി നേരത്തെ അറിവ് ഒന്നുമില്ലാതിരുന്ന എനിക്ക് മറ്റൊരു സംഭവമാണ് ഓര്‍മ്മ വന്നത്. കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ദോഹയില്‍ ജോലിയിലിരിക്കെ ലീവില്‍ നാട്ടില്‍ വരുന്നതിന്റെ തലേ ദിവസം ബ്രീഫ് കേസ് വൃത്തിയാക്കിയപ്പോള്‍ അതിലിരുന്ന പഴയ കടലാസുകളും മറ്റും അടുക്കള മാലിന്യങ്ങളുടെ കൂടെ പ്ലാസ്ടിക് കവറിലിട്ട് പതിവ് പോലെ രാത്രിയില്‍ തന്നെ ഫ്ലാറ്റിനു പുറത്ത് റോഡരികില്‍ വെച്ചിരുന്നു. യാത്രാദിവസം രാവിലെ ഓഫീസില്‍ പോകാന്‍ നേരത്താണ് ടിക്കെറ്റും ഡ്രാഫ്റ്റും വാങ്ങാന്‍ പണത്തിനായി, നേരത്തെ സുഹ്റയെ ഏല്പിച്ചിരുന്ന ലീവ് സാലറിയും സ്നേഹിതന്‍ കടം വാങ്ങി തിരിച്ചു നല്‍കിയ തുകയും അടങ്ങിയ കവര്‍ ഞാന്‍ ആവശ്യപ്പെട്ടത്. ബ്രീഫ് കേസില്‍ വെച്ചിട്ടുണ്ടെന്ന് അവള്‍ അറിയിച്ചപ്പോള്‍ അതില്‍ നോക്കാതെ തന്നെ ഒരു ഞെട്ടലോടെ ഞാന്‍ താഴേക്ക് ഓടുകയായിരുന്നു. റോഡരികില്‍ രാത്രി വെച്ച പ്ലാസ്ടിക് കവറെടുത്ത് തിരിച്ചു നടക്കുമ്പോള്‍ അടുത്ത ബില്‍ഡിങ്ങിന് മുമ്പില്‍ നിന്ന് മുന്നോട്ട് വരുന്ന മാലിന്യം അരച്ചുകൊണ്ടുപോകുന്ന ട്രക്കിന്റെ ഡ്രൈവര്‍ എന്നെ നോക്കുന്നുണ്ടായിരുന്നു. 

പന്ത്രണ്ടായിരത്തില്‍ കൂടുതല്‍ റിയാല്‍ സംഖ്യയുണ്ടായിരുന്ന കവറുമായി അന്ന് ഓഫീസില്‍ പോകുമ്പോള്‍ എന്‍റെ മനസ്സില്‍ അലൌകികമായ കുറെ ചിന്തകള്‍ ഘോഷയാത്ര നടത്തി.

അല്ലാഹുവേ, നീ തന്നത് തടയാന്‍ ആരുമില്ല; നീ തടഞ്ഞത് തരാനും ആരുമില്ല.

65 comments:

 1. അള്ളാഹു തന്നത്.......


  ഉവ്വ് ..എന്നാലും താൻ പാതി
  ദൈവം പാതി എന്നാണ്...

  ഇക്കയുടെ പാതി ആണ് എടുത്തു
  കച്ചറ ബൊക്സിന്റെ അടുത്ത് കൊണ്ട്
  പോയത് കേട്ടോ....

  വായന ഇഷ്ടമായി....

  ReplyDelete
  Replies
  1. നമ്മുടെ പാതി ആദ്യമെ ചെയ്യുക. അഭിപ്രായത്തിനു നന്ദി.

   Delete
 2. ഇത് വായിച്ചപ്പോള്‍ എന്റെ വല്യുപ്പ കെ. പി. ഇബ്രാഹിം കുട്ടി ഹാജിയെ ഓര്മ വന്നു.. അദ്ദേഹം ഒന്നും വെറുതെ കളയാറില്ലായിരുന്നു എന്തും ഏതും അദ്ധേഹത്തിന്റെ ശേഖരത്തില്‍ നിന്നും കണ്ടെത്തുമായിരുന്നു പഴയ ന്യൂസ്‌ പേപ്പര്‍ പോലും.

  ReplyDelete
  Replies
  1. പലര്‍ക്കും ഈ ശീലം ഉണ്ട്. പിന്നീട് വരുന്നവര്‍ നശിപ്പിക്കുമെങ്കിലും . നന്ദി.

   Delete
 3. അതെ, ഇച്ഛിക്കാനേ നമുക്കവകാശമുള്ളൂ, തീരുമാനങ്ങളവനില്‍ നിന്നാണ്.

  ReplyDelete
 4. നഷ്ടപ്പെട്ടത് നഷ്ടപ്പെടാനുള്ളത് ആയിരുന്നില്ല.

  ReplyDelete
 5. നമ്മുടെ വിഹിതം വൈകിയാലും തിരിച്ചുകിട്ടും.
  ആശംസകള്‍

  ReplyDelete
  Replies
  1. തീര്‍ച്ചയായും. അതിനുള്ള ക്ഷമ നമുക്കുണ്ടായിരിക്കണം.

   Delete
 6. നന്നായി അവതരിപ്പിച്ചിരിക്കുന്നൂ...
  സത്യത്തോടെ സമ്പാദിച്ചതൊന്നും നഷ്ട്ടപെടില്ല കേട്ടൊ ഭായ്

  ReplyDelete
  Replies
  1. .........അതിനാല്‍ സത്യത്തോടെ സമ്പാദിക്കുക.

   Delete
 7. എൻറെ മകൻറെ കല്യാണമോതിരം ഒരു ദിവസം കാണാതായി. വീടും പരിസരവും മുഴുവൻ നോക്കിയിട്ടും കാണാൻ കഴിഞ്ഞില്ല. ഏറെ സങ്കടത്തോടേ അവൻ വേറൊന്ന് വാങ്ങിച്ചു. ഏഴെട്ടു മാസം കഴിഞ്ഞപ്പോൾ മതിലോരത്ത് ചെടിയുടെ ചുവട്ടിലെ മണ്ണ് ഇളക്കുമ്പോൾ അതാ കിടക്കുന്നു കാണാതെപോയ മോതിരം. പോസ്റ്റ് വായിച്ചപ്പോൾ അത് ഓർമ്മ വന്നു.


  അല്ലാഹുവേ, നീ തന്നത് തടയാന്‍ ആരുമില്ല; നീ തടഞ്ഞത് തരാനും ആരുമില്ല. വാസ്തവം.

  ReplyDelete
  Replies
  1. സമാന അനുഭവങ്ങള്‍ പലര്‍ക്കും കാണും.

   Delete
 8. അല്ലാഹുവേ, നീ തന്നത് തടയാന്‍ ആരുമില്ല; നീ തടഞ്ഞത് തരാനും ആരുമില്ല.

  ReplyDelete
 9. ഒമാനില്‍ ജോലിചെയ്യുമ്പോള്‍ ഒരിക്കല്‍ വണ്ടിയുടെ ഡാഷ് ബോര്‍ഡില്‍ വച്ചിരുന്ന കുറച്ചു പണം നഷ്ടപ്പെട്ടു. കുറെ തിരഞ്ഞിട്ടും കിട്ടിയില്ല.പിന്നെ അതിനെക്കുറിച്ച് ചിന്തിച്ചുമില്ല.വര്‍ഷങ്ങള്‍ കഴിഞ്ഞു. മൂന്നു വട്ടം നാട്ടില്‍ പോയി വന്നു. ഒരിക്കല്‍ AC റിപ്പയര്‍ ചെയ്യാന്‍ വേണ്ടി ഡാഷ്ബോര്‍ഡ് അഴിച്ചപ്പോള്‍ അതിനുള്ളില്‍ പൊടിപിടിച്ചു കിടക്കുന്നു പണ്ടത്തെ പണപ്പൊതി.
  അതേ.. അപ്പോള്‍ താങ്കളുടെ ഈ വാക്കുകള്‍ തന്നെ മനസ്സില്‍ ഉരുവിട്ടു... അല്ലാഹുവേ, നീ തന്നത് തടയാന്‍ ആരുമില്ല; നീ തടഞ്ഞത് തരാനും ആരുമില്ല.

  ReplyDelete
 10. ചേരേണ്ടത് ചേരേണ്ട കൈകളില്‍ തന്നെ ചേരും; ചേര്‍ക്കും

  ReplyDelete
 11. പഴയ ഓർമ്മകൾ പലതും തോന്നി,, ഒരു പോസ്റ്റ് എഴുതാനുള്ള വകയുണ്ട്.

  ReplyDelete
  Replies
  1. എന്നാല്‍ പോസ്റ്റ്‌ വരട്ടെ..............

   Delete
 12. പെട്ടന്ന് അവസാനിപ്പിച്ച പോലെ, ഒരു ഗമണ്ടൻ കഥ പ്രതീക്ഷിച്ചു!!!

  (കുറുപ്പിൻറെ കണക്കു പുസ്തകം )

  ReplyDelete
  Replies
  1. കഥ എഴുതിയതല്ല, ഒരു ഗമണ്ടന്‍ അനുഭവമാണ്.

   Delete
 13. >>അല്ലാഹുവേ, നീ തന്നത് തടയാന്‍ ആരുമില്ല; നീ തടഞ്ഞത് തരാനും ആരുമില്ല.
  << തീർച്ചയായും .. നന്നായി അവതരിപ്പിച്ചു .ആശംസകൾ

  ReplyDelete
 14. വളരെ നളുകള്‍ക്കു ശേഷം നമ്മുടെ ആ പഴയ ശൈലിയിലുള്ള പോസ്റ്റ് കണ്ടപ്പോള്‍ സന്തോഷം തോന്നി. എനിക്കു സഫലിന്റെ ആ മോതിരം തിരിച്ചു കിട്ടിയ സന്തോഷമണ് ആകര്‍ഷിച്ചത്. നമുക്ക് നഷ്ടപ്പെട്ടെന്നു തോന്നിയത് തിരിച്ചു കിട്ടുമ്പോഴുള്ള സന്തോഷം അത്രക്കു വലുതാണ്. ഈയിടെ ഒരു ദിവസം വൈകുന്നേരം ഒറ്റക്കുഞ്ഞുമായി നടന്നിരുന്ന കോഴിയുടെ ആ വെളുത്ത കുഞ്ഞിനെ ഏതോ ശത്രു റാഞ്ചിയ പോലെ തോന്നി.ഒരു മണിക്കൂര്‍ സമയം തള്ളക്കോഴി കരഞ്ഞു നടന്നു.ശത്രു പക്ഷിയുടെ ശബ്ദവും ഇടയ്ക്ക് ഉച്ചത്തില്‍ കേള്‍ക്കുന്നുണ്ട്. ഞാന്‍ വല്ലാതെ നിരാശയിലായി .എന്റെ അശ്രദ്ധയെ പഴിച്ചു അറിയാതെ കസേരയിലിരുന്നു മയങ്ങിപ്പോയി. കുറെ കഴിഞ്ഞു ഞെട്ടിയുണര്‍ന്നപ്പോള്‍ കോഴിയുടെ ശബ്ദവും നിലച്ചിരിക്കുന്നു. അപ്പോഴല്ലെ സംഭവം മനസ്സിലായത്. ....കോഴിയുടെ കൂടെ നഷ്ടപ്പെട്ടെന്നു തോന്നിയ കുഞ്ഞുമുണ്ട്. ഞാനും അന്നേരം അല്ലഹുവിനെ സ്തുതിച്ചു.

  ReplyDelete
  Replies
  1. മുഹമ്മദ്‌ കുട്ടി പക്ഷി മൃഗാദികളുമായി നിരന്തരം ബന്ധപ്പെടുന്നതിനാല്‍ അവയുടെ വികാരങ്ങളും ശരിക്ക് മനസ്സിലാക്കിയിരിക്കുന്നു. സന്തോഷം.

   Delete
 15. >>അല്ലാഹുവേ, നീ തന്നത് തടയാന്‍ ആരുമില്ല; നീ തടഞ്ഞത് തരാനും ആരുമില്ല <<

  അദ്ദാണ് പ്രാപഞ്ചികസത്യം!

  ReplyDelete
 16. അല്ലാഹുവേ, നീ തന്നത് തടയാന്‍ ആരുമില്ല; നീ തടഞ്ഞത് തരാനും ആരുമില്ല.

  ReplyDelete
 17. മനുഷ്യന്‍ നഷ്ടപ്പെട്ടതിനെ കുറിച്ച് വേവലാതിപ്പെടേണ്ടവന്‍ അല്ല കിട്ടാനുള്ളതിനെ കുറിച്ച് പ്രതീക്ഷയര്‍പ്പിക്കുകയും അദ്ധ്യാനിക്കുകയും ചെയ്യേണ്ടവന്‍ ആണ് . ആശംസകള്‍

  ReplyDelete
  Replies
  1. കഴിഞ്ഞതിനെ പറ്റിയും നഷ്ടപ്പെട്ടതിനെ പറ്റിയും വേവലാതിപ്പെടാതിരിക്കാന്‍ തന്നെയാണ് എല്ലാ തത്വസംഹിതകളും നമ്മെ ഉപദേശിക്കുന്നത്.

   Delete
 18. അല്ലാഹുവേ, നീ തന്നത് തടയാന്‍ ആരുമില്ല; നീ തടഞ്ഞത് തരാനും ആരുമില്ല.

  ReplyDelete
 19. വായന ഇഷ്ടമായി.... ജീവിതത്തില്‍ നിന്നും പഠിച്ച ഏറ്റവും വലിയ പാഠം ...
  അല്ലാഹുവേ, നീ തന്നത് തടയാന്‍ ആരുമില്ല; നീ തടഞ്ഞത് തരാനും ആരുമില്ല..
  കുറച്ചു കൂടി എഴുതാമായിരുന്നു . വായിച്ചു രസം പിടിച്ചു വന്നപ്പോഴേക്കും അവസാനിപ്പിച്ചു കളഞ്ഞല്ലോ .. അടുത്ത പൊസ്റ്റിനായി കാത്തിരിക്കുന്നു . അറിയിക്കുമല്ലോ ..
  വീണ്ടും വരാം .. സസ്നേഹം
  ആഷിക് തിരൂർ

  ReplyDelete
  Replies
  1. അനുഭവം ആകുമ്പോള്‍ അധികം നീട്ടി വലിക്കാതെ പറയുന്നതല്ലേ ഭംഗി ?

   Delete
 20. കഥ ഇഷ്ടായി.. ഗുണപാഠം നല്ലോണം ഇഷ്ടായി.. :)

  ReplyDelete
  Replies
  1. കഥ എഴുതിയതല്ല, ഒരു അനുഭവമാണ്

   Delete
 21. ഒരു കാര്യം ചെയ്യുന്നതിടക്ക് മറ്റൊന്ന് ശ്രദ്ധിക്കാനുള്ള മനുഷ്യന്റെ കഴിവ് ദിനേനയെന്നോണം കുറഞ്ഞു വരുന്നതായി എനിക്ക് തോന്നുന്നു. രസായി പറഞ്ഞു.

  ReplyDelete
  Replies
  1. സൌകര്യങ്ങള്‍ കൂടി വരുന്നതിന്‍റെ പരിണിത ഫലങ്ങളില്‍ ഒന്നാണ് അതും.

   Delete
 22. അല്‍പ്പം അശ്രദ്ധ ചിലപ്പോള്‍ വലിയ നഷ്ട്ടങ്ങളിലേക്ക് നയിച്ചേക്കാം ..

  അല്ലാഹുവേ, നീ തന്നത് തടയാന്‍ ആരുമില്ല; നീ തടഞ്ഞത് തരാനും ആരുമില്ല. അത് മാത്രമാണ് സത്യം .

  ReplyDelete
  Replies
  1. ചിലപ്പോള്‍ എത്ര തന്നെ ശ്രദ്ധിച്ചാലും ചില നഷ്ടങ്ങള്‍ ഒഴിവാക്കാന്‍ നമുക്ക് കഴിയാറില്ലല്ലോ.

   Delete
 23. കഥ ഇഷ്ടായി.. ആശംസകള്‍

  ReplyDelete
  Replies
  1. കഥ എഴുതിയതല്ല, ഒരു അനുഭവമാണ്

   Delete
 24. നഷ്ടപെട്ടത് തിരികെ കിട്ടുമ്പോള്‍ ഉള്ള സന്തോഷം ഒന്ന് വേറെ തന്നെയാണ് , ഒതുക്കത്തോടെ പറഞ്ഞു .

  ReplyDelete
 25. അനുഭവ കഥയാണെങ്കിലും നന്നായി പറഞ്ഞു .....

  ReplyDelete
 26. നഷ്ടപ്പെട്ട മുതല്‍ കിട്ടുമ്പോള്‍ ഉള്ള സന്തോഷം ഒന്ന് വേറെ തന്നെ. ദൈവത്തിനു സ്തുതി

  ReplyDelete
 27. അതിച്ചിരി അശ്രദ്ധയല്ലേ.. പന്ത്രണ്ടായിരം റിയാൽ ന്നൊക്കെ പറേമ്പോ

  ReplyDelete
 28. നഷ്ടപ്പെട്ടതും തിരികെ കിട്ടില്ല എന്ന് നാം ഉറപ്പിച്ചതുമായ മുതല്‍ അപ്രതീക്ഷിതമായി തിരികെ കിട്ടുമ്പോള്‍ ആകാശത്തേയ്ക്ക് നോക്കി കഴിയുന്നത്ര ഉച്ചത്തില്‍ ദൈവമേ പരമകാരുണികനേ എന്ന് വിളിച്ചുപോയ അനുഭവം ഈയുള്ളവനും ഉണ്ട്. നല്ല എഴുത്ത്. തുടരുക.

  ReplyDelete
 29. അനുഭവ കഥ ആണെങ്കിലും നന്നായി പറഞ്ഞു ..

  ReplyDelete
 30. നഷ്ടപ്പെടുന്നത് തിരികെ കിട്ടുന്നത് സന്തോഷമുള്ള കാര്യം തന്നെ. എന്നാൽ , നമ്മുടെ അശ്രദ്ധയാൽ നഷ്ടപ്പെടുത്തുന്നതിന് നമ്മൾ തന്നെയല്ലേ ഉത്തരവാദികൾ ...?

  ReplyDelete
  Replies
  1. എന്തു തന്നെയായാലും നമ്മുടെ ശ്രദ്ധ അത്യാവശ്യം തന്നെ.

   Delete
 31. നന്നായി എഴുതി ഇക്കാ .. അനുഭവങ്ങള്‍


  അല്ലാഹുവേ, നീ തന്നത് തടയാന്‍ ആരുമില്ല; നീ തടഞ്ഞത് തരാനും ആരുമില്ല.ആശംസകള്‍

  ReplyDelete
 32. വളരെ നല്ല അനുഭവ കുറിപ്പ്.. സന്തോഷം തോന്നി.. ആശംസകള്‍...

  ReplyDelete
 33. പടച്ചവന്റെ കാവൽ എല്ലായിടത്തുമുണ്ടല്ലേ..
  ശുഭപ്രതീക്ഷകൾ നല്ലതാണു..ആശംസകൾ

  ReplyDelete
  Replies
  1. പടച്ചവന്‍റെ കാവല്‍ എല്ലാവര്‍ക്കുമുണ്ട്. എപ്പോളും എവിടെയും.

   Delete
 34. നല്ലതൊന്നും നഷ്ടമാവില്ലെന്ന് അനുഭവങ്ങൾ നമ്മെ പഠിപ്പിച്ചു കൊണ്ടിരിക്കും. കൂടെ അല്പം ക്ഷമയും കാത്തിരിപ്പിനുള്ള കരുത്തും. ഒരു ബോധ്യപ്പെടുത്തലും പാകപ്പെടുത്തലുമാകാം അത്.

  ReplyDelete
  Replies
  1. അതെ, അത് തന്നെയാണ് പ്രപഞ്ച തത്വം.

   Delete
 35. ദൈവത്തിന്റെ തമാശകള്‍

  ReplyDelete
  Replies
  1. ഇതൊക്കെ തമാശയായി തോന്നിയിട്ടില്ല.

   Delete
 36. നിനക്കായി നല്‍കിയിരിക്കുന്നത് നിനക്ക് തന്നെ -
  നല്ലതായാലും ചീത്ത ആയാലും !!

  ReplyDelete
  Replies
  1. എത്ര വാസ്തവം ...............!

   Delete
 37. നഷ്ടപ്പെട്ടത് തിരികെ കിട്ടിയല്ലോ.
  ഇത് പോലെ ഞാനും ഒരു പണി ചെയ്യാന്‍ തുനിഞ്ഞിട്ടുണ്ട്. ഒരു പഴയ പേഴ്സ് കളഞ്ഞേക്കാം എന്ന് വിചാരിച്ചു ഡസ്റ്റ് ബിനില്‍ ഇടാന്‍ കൊണ്ടു പോയതാണ്. അതിനു മുമ്പ്‌ ചുമ്മാ ഒന്ന് തുറന്നു നോക്കി. അപ്പോള്‍ അതിന്റെ അകത്തെ അറയില്‍ എന്റെ ഒരു ജോഡി കമ്മലുകള്‍!!!!

  ReplyDelete
  Replies
  1. എന്തും കളയുന്നതിനു മുമ്പായി നന്നായി പരിശോധിക്കുന്നത് എപ്പോഴും നല്ലതാണ്

   Delete
 38. ഇക്കാക്കാ...
  അടിപൊളിയായി...
  ഭാഷ എനിക്കൊരുപാടിഷ്ടായി...
  അടുത്ത പോസ്റ്റിനായ് കാത്തിരിക്കുന്നു.

  ReplyDelete
 39. നല്ല പോസ്റ്റ്‌.. ഗുണപാഠം നല്ലൊരു പഞ്ച് ആയി.. ആശംസകൾ..

  ReplyDelete
 40. ബ്രഹ്മാണ്ഡകടാഹത്തില്‍ സ്ഥാവരജംഗമ വസ്തുക്കള്‍ എല്ലാം സ്ഥാനഭ്രംശത്തിന്ന്‌ ഇടയാകുന്നു. ആരുടേയും അല്ലാത്തതും, ആര്‍ക്കും അവകാശപ്പെടാന്‍ ആവാത്തതും ആണല്ലോ സര്‍വ്വതും. ആരുടെയോ കൈയിലൂടെ എല്ലാം കടന്നു പോകുന്നു. കൈപ്പിടിയിലൊതുക്കാന്‍ ആരൊക്കെയോ ശ്രമിക്കുന്നു. ഇന്നിതുവരെ കാണപ്പെടാത്ത ഒന്ന്‌ ഇപ്പോള്‍ കണ്ടെത്തിയെന്നു അഹമ്മദ്‌ ഇവിടെ രേഖപ്പെടുത്തി. എനിക്ക്‌ അത്‌ ഒരു അറിവാകുന്നു. ഞാന്‍ അത്‌ കണ്ടിട്ടില്ല എന്നിരിക്കിലും, അഹമ്മദിനോടുള്ള ഏന്റെ വിശ്വാസം (faith), എന്റെ അറിവിനെ ബലപ്പെടുത്തുന്നു. പക്ഷേ തന്റെ ഈ അറിവ്‌ സാക്ഷാത്കരിക്കപ്പെടുന്നത്‌ താന്‍ സ്വയം കണ്ടെത്തുമ്പോള്‍ മാത്രം ആണെന്ന്‌ കരുതുന്നവരാണ്‌ (Pragmatics)പുതുയുഗത്തില്‍ കൂടുതല്‍. എന്തായാലും എത്ര തപ്പിയാലും കാണാത്ത സത്ത കണ്ടെത്താന്‍ ഭക്തരായ നാം അല്ലാഹുവിനെ പ്രാപിക്കുന്നു...
  ഇവിടെ കൈകാര്യം ചെയ്ത വിഷയം വേറെയാണെന്നറിയാം. അതു നന്നായി എഴുതി.

  ReplyDelete
  Replies
  1. ഈ ആശയ കൈമാറ്റത്തിന് നന്ദി.

   Delete
 41. എല്ലാം കാണുന്നവൻ ഒരുവൻ...


  ഓർമകൾക്ക് പച്ചക്കല്ലുകളുടെ തിളക്കം

  മനോഹരമായിരിക്കുന്നു

  ReplyDelete
 42. ഒരു കണ്ടു കിട്ടലും അതിനെത്തുടർന്നൊരു ഓർമ്മപുതുക്കലും. ശ്രദ്ധ തെറ്റാതിരുന്നാൽ ഓർമ്മകൾക്ക് പച്ചത്തിളക്കമുണ്ടാകും.

  ReplyDelete
 43. six acres land for sale at vittla, near mangalore.can be sold in parts also.contact.9886921208 / 8861096755.

  ReplyDelete

പോസ്റ്റ്‌ വായിച്ചിട്ട് എന്തു തോന്നി ? തുറന്നു പറയാം.

 

Sample text

പ്രിയപ്പെട്ടവ - ഏറെയുണ്ട് ഇനിയും

Sample Text