Ads 468x60px

Tuesday, July 17, 2012

വിലയുടെ വില

ങ്ങളുടെ കാറിന്‍റെ പെട്രോള്‍ ചേമ്പറിന്റെ പുറത്തേക്ക് തുറക്കുന്ന ചെറിയ വാതില്‍ (Lid) ഈയിടെ നഷ്ടപ്പെട്ടിരുന്നു. പെട്രോള്‍ പമ്പിലെ ജോലിക്കാര്‍ പരിധിയിലും കൂടുതലായി വാതില്‍ പുറത്തേക്ക് തുറക്കാന്‍ ശ്രമിച്ചതിനാല്‍ അത് കുറെ കാലം പൊട്ടിനില്‍ക്കുകയും പിന്നീട് എന്നോ ഞങ്ങള്‍ അറിയാതെ വീണ് പോവുകയുമാണ് ഉണ്ടായത്. പെട്രോളും ടാങ്കിന്റെ അടപ്പ്‌ തന്നെയും മോഷണം പോവുന്നത് ഭയന്ന് വണ്ടി തുറന്ന സ്ഥലങ്ങളില്‍ പാര്‍ക്ക്‌ ചെയ്യാന്‍ മടിച്ചിരിക്കെ, സ്പയര്‍ പാര്‍ട്ട്‌ വാങ്ങിക്കാനായി കാറിന്‍റെ ഷോറൂമില്‍ ചെന്നപ്പോള്‍ സാധനം സ്റ്റൊക്കില്ലെന്നും ഡല്‍ഹിയില്‍ നിന്ന് വരുത്തി തരാമെന്നും ആയിരത്തി എണ്ണൂറു രൂപയാണ് വിലയെന്നും വില്‍പനക്കാരന്‍ പറഞ്ഞു. മാത്രമല്ല, കറുത്ത നിറത്തിലെ കിട്ടുള്ളൂ എന്നും വണ്ടിയുടെ നിറത്തിനു പെയിന്‍റ് ചെയ്യേണ്ടി വരുമെന്നും. എല്ലാം കൂടെ രണ്ടായിരത്തി ഇരുനൂറിനു മേലെ പ്രതീക്ഷിക്കാമെന്ന് കൂടെ കേട്ടപ്പോള്‍ എനിക്കുണ്ടായ അന്താളിപ്പ്‌ മറച്ചുവെച്ച്, മലപ്പുറം ഷോറൂമില്‍ കൂടെ അന്വേഷിക്കട്ടെയെന്നു അറിയിച്ച് തിരിച്ചു പോന്നു.

കേവലം പതിനാല് സെന്റിമീറ്റര്‍ വ്യാസമുള്ള ഒരു ഡിസ്കും ഒപ്പം ഒരു വിജാഗിരി സംവിധാനവും അടങ്ങിയ സ്പെയര്‍ പാര്ട്ടിന്റെ വില ഇതാണെങ്കില്‍ എന്‍റെ വണ്ടിയില്‍ നിന്നും അത്യാവശ്യമല്ലാത്ത കുറച്ച് പാര്‍ട്ടുകള്‍ അഴിച്ച് വില്‍ക്കുകയാണെങ്കില്‍ വേറൊരു പുതിയ വണ്ടി വാങ്ങാനുള്ള പണമാകുമല്ലോ എന്ന് ചിന്തിക്കുകയായിരുന്നു ഞാന്‍ .


സംഗതി ഇങ്ങനെയാണെങ്കിലും പ്രശ്നം പരിഹരിക്കണമല്ലോ. ഏറെ വൈകിയില്ല, എന്‍റെ DIY (do it yourself) പ്രവര്‍ത്തിച്ചു തുടങ്ങിയതിനാല്‍ മനസ്സില്‍ മുഴുവന്‍ സമയവും ചിന്ത അത് തന്നെയായി. സൂക്ഷ്മ നിരീക്ഷണത്തിനു ശേഷം,  വാതില്‍  സ്വയം നിര്‍മ്മിക്കാനുള്ള വഴികള്‍ ഓരോന്നായി മനസ്സില്‍ കണ്ടു. ഡിസ്കുമായി ബന്ധിപ്പിച്ച വിജാഗിരി വണ്ടിയില്‍ തന്നെ ഉള്ളതിനാല്‍ ഒരു ഡിസ്കും വിജാഗിരിയുമായി  യോജിപ്പിക്കാനുള്ള സംവിധാനവുമാണ്  വേണ്ടത്. കുറച്ച് ദിവസം മുമ്പ് അലമാരയുടെ ഫ്രെയിമിന് ( മറ്റൊരു DIY- താഴെ വിശദമാക്കാം) ഉപയോഗിച്ചു ബാക്കിയായ  അലൂമിനിയം കഷ്ണം ഓര്‍മ്മവന്നു. സംശയിച്ചു നില്‍ക്കാതെ കയ്യിലിരിപ്പുള്ള ആയുധങ്ങളുമായി പണി തുടങ്ങി. ഡിസ്ക് യോജിപ്പിക്കുവാനുള്ള സംവിധാനം ശരിയായി. 

ഇനി ഡിസ്ക്.  പ്ലാസ്റ്റിക്‌ മുതലായ ഖരമാലിന്യങ്ങളുടെ നിക്ഷേപം തപ്പിയെങ്കിലും ഉപകരിക്കാവുന്ന ഒന്നും കിട്ടിയില്ല. അപ്പോഴാണ് സുഹ്റയുടെ ചോദ്യം, അലൂമിനിയം പറ്റുമോയെന്ന്. അതിനു അലൂമിനിയം ഷീറ്റെവിടെ, ഞാന്‍ തിരിച്ചു ചോദിച്ചു. അതാ വരുന്നു, ഒരു പഴയ അലൂമിനിയം  പാത്രത്തിന്റെ മൂടിയുമായി അവള്‍ . കൊള്ളാം, ഒന്ന് ശ്രമിച്ചാലോ. അങ്ങനെ മൂടിയില്‍ നിന്ന് ആവശ്യമുള്ള വലുപ്പത്തില്‍ ഡിസ്ക് മുറിച്ചെടുത്തു. പിന്നെ ശരിയായ അളവില്‍ പാകപ്പെടുത്തല്‍ , മിനുസമാക്കല്‍ , വിജാഗിരിയുമായി യോജിപ്പിക്കല്‍ തുടങ്ങി എല്ലാ പണികളും ചെയ്യാന്‍ കുറച്ച് സമയം എടുത്തെങ്കിലും വലിയ കുഴപ്പമില്ലാത്ത ഒരു വാതില്‍ ഒപ്പിച്ചു. പെയിന്റിന് പകരം, അല്‍പം നിറവ്യത്യാസം ഉണ്ടെങ്കിലും കയ്യിലുണ്ടായിരുന്ന വിനൈല്‍ ഷീറ്റ് ഒട്ടിക്കുകയും ചെയ്തു.  വീട്ടിലെ പ്രാര്‍ത്ഥന മുറിയില്‍ ചുവരിലെ തുറന്ന അലമാരിയില്‍ സൂക്ഷിച്ചിരുന്ന കുറച്ച് പുസ്തകങ്ങള്‍ പൊടി പിടിച്ചു ചീത്തയാകാന്‍ തുടങ്ങിയപ്പോള്‍ തീരുമാനിച്ചതാണ്  അതിനൊരു ഫ്രെയിമും അതിനകത്ത്‌ നീക്കുന്ന ഗ്ലാസ്സ് പാനലുകളും ഇടുവിക്കാന്‍ . കഴിഞ്ഞ കൊല്ലം നോമ്പിന് ഏറെ മുമ്പാണ് (ഓര്‍ക്കാന്‍ ഒരു ഉപാശ്രയം ഉള്ളതിനാല്‍ തെറ്റാതെ പറയാം) ഞങ്ങളുടെ പതിവ് ആശാരിയായ കോയസ്സനെ അക്കാര്യം ഏല്‍പ്പിച്ചത്.  കോയസ്സന്‍ അളവുകള്‍ എടുത്തു പോയെങ്കിലും വീട്ടില്‍ തന്നെ അതിനു ശേഷം  വേറെ ചില്ലറ പണികള്‍ ചെയ്തെങ്കിലും കൊല്ലം ഒന്ന് കഴിഞ്ഞിട്ടും   അലമാരയുടെ പണി ബാക്കിയായി. ഇനിയും ഇക്കാര്യത്തിന്  അവനെ ആശ്രയിക്കേണ്ട എന്നു തോന്നിയപ്പോളാണ് സ്വയം അത് ചെയ്യാമെന്നായത്. ആവശ്യത്തിനുള്ള അലുമിനിയവും (മരത്തിനൊക്കെ എന്താ വില !) മറ്റു സാമഗ്രികളും ശേഖരിച്ച് പണി ചെയ്തു. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ദുബായില്‍ നിന്ന് കൊണ്ട് വന്നു വീട്ടില്‍ വെറുതെ വെച്ചിരുന്ന വിനൈല്‍ ഷീറ്റാണ് മരത്തിന്റെ കാഴ്ച്ചക്കായി അലൂമിനിയത്തിന് മുകളില്‍ ഒട്ടിച്ചത്. കണ്ടില്ലേ, എങ്ങനെയുണ്ട്  ?
ഒരു വിനോദമായും പരീക്ഷണമായും സൌകര്യത്തിനു വേണ്ടിയും വീട്ടിലെ (ഗൃഹോപകരണങ്ങള്‍ അടക്കം) സാധാരണ കേടുപാട് തീര്‍ക്കല്‍ ജോലികള്‍ പലതും ഞാന്‍ തന്നെയാണ് ചെയ്യുന്നത്. ഞാന്‍ ചെയ്ത വയറിംഗ്, പ്ലമ്പിംഗ്, തുന്നല്‍ തുടങ്ങിയവ കൂടാതെ  എന്റെ വകയായി മേശ, ടൈല്‍സ് വിരിച്ച നിലം, സിമന്റ് പൂച്ചട്ടികള്‍ എന്നിങ്ങനെ പലതും വീട്ടില്‍  കാണാനുണ്ട്. ഇടക്ക് ഓഫീസിലേക്ക്‌ ആവശ്യമായി വന്നിരുന്ന അച്ചടിയും (സ്ക്രീന്‍ പ്രിന്റിംഗ്) ബൈന്റിംഗും വീട്ടില്‍ വെച്ച് ഞാന്‍ തന്നെ ചെയ്തിരുന്നു. 


വിദഗ്ദ്ധ തൊഴിലാളികളുടെ  സഹായമില്ലാതെ, സ്വന്തം വീട്ടിലോ പരിസരങ്ങളിലോ ആവശ്യമായി വരുന്ന, വീടിന്റെയോ ഉപകരണങ്ങളുടെയോ നിര്‍മ്മാണം, കേടുപാട്‌ തീര്‍ക്കല്‍ , മാറ്റത്തിരുത്തലുകള്‍ തുടങ്ങിയവയാണ്  DIY കൊണ്ട് ഉദ്ദേശിക്കുന്നത്. കുറച്ചെങ്കിലും സാങ്കേതിക വിജ്ഞാനവും അല്‍പം കൈമിടുക്കും സ്വയം ചെയ്യാനുള്ള താല്‍പര്യവും അനിവാര്യമാണ് ഈ പ്രവര്‍ത്തനത്തിന്. എത്ര നിസ്സാരവും എളുപ്പവും ആയാല്‍ പോലും എന്തും മറ്റുള്ളവരെ കൊണ്ട് ചെയ്യിക്കുകയും അത് നോക്കിയിരുന്ന് തെറ്റ് കണ്ടു പിടിക്കുകയും ചെയ്യുന്ന മുതലാളി മനോഭാവമുള്ളവര്‍ക്ക്‌ ഇത് ദഹിക്കില്ല. സാധാരണമായി, സാമാന്യ സ്കൂള്‍ കലാലയ വിദ്യാഭ്യാസം നേടിയവര്‍ക്കുപോലും  ഇത്തരം സാങ്കേതിക വിജ്ഞാനം സ്വായത്തമായിട്ടുണ്ടാവില്ല. ഇത് മനസ്സിലാക്കിയിട്ടാവണം  ഇന്ന് DIYക്ക് പ്രത്യേകമായി  ഉതകുന്ന ധാരാളം പത്രമാസികകളും പുസ്തകങ്ങളും വെബ്സൈറ്റുകളും സന്നഗ്ദ്ധസംഘടനകളുടെ വന്‍കിട പദ്ധതികളും  നിലവിലുണ്ട്. എളുപ്പത്തില്‍ വായിച്ചു മനസ്സിലാക്കാവുന്ന വിധത്തിലുള്ള ഇത്തരം പ്രസിദ്ധീകരണങ്ങളും സംഘടനകള്‍ നല്‍കുന്ന  പരിശീലനങ്ങളും  സര്‍വ്വ സാധാരണമായതോടെ DIY, കൂടുതല്‍ സങ്കീര്‍ണ്ണമായ ചെറുതും വലുതുമായ മിക്ക ജോലികളിലും  കാല്‍വെച്ചു തുടങ്ങിയിരിക്കുന്നു. 


ജോലിക്ക് ആളെ കിട്ടാതെ വിഷമിക്കുന്ന കേരളത്തിലെ ഇന്നത്തെ സാഹചര്യത്തില്‍ തൊഴിലാളികളെ പഴിക്കുന്നതിനു പകരമായി DIY നമുക്ക്‌ പരീക്ഷിക്കാവുന്നതാണ്. തെങ്ങ് കയറ്റം പോലും. 


73 comments:

 1. athu shari ningale pole ullavar kudiyal evide pavappetta thozilalikal engane jeevikkum?

  ReplyDelete
 2. നല്ല ലേഖനം,, ഒരു കാലത്ത് (15 വർഷത്തോളം) സ്വന്തമായി തയ്ച്ച വസ്ത്രങ്ങളായിരുന്നു ഞാൻ അണിഞ്ഞിരുന്നത്.

  ReplyDelete
 3. ഇത് വളരെ ഇഷ്ടപ്പെട്ടു
  ഒരു ടെക്നിക്കല്‍ ജോലിക്കാരനായതുകൊണ്ട് ഇതുപോലെ പല ഞൊടുക്കുവിദ്യയും ഞാന്‍ തന്നെയാണ് ചെയ്യാറുള്ളത്

  ഡൂ ഇറ്റ് യുവര്‍സെല്‍ഫ്

  ReplyDelete
 4. അറിയുക എന്നതിനേക്കാള്‍ വലുത്, ചെയ്യാനുള്ള മനസ്സ്‌ എന്നിടത്താണ് എന്നെനിക്ക് തോന്നുന്നു. അഞ്ചു മിനിറ്റ് കൊണ്ട് ചെയ്യാവുന്ന എത്ര നിസ്സാര ജോലിയാണെങ്കില്‍ പോലും അതിന് ആളെ അന്വേഷിച്ച് ഒരാഴ്ച കാത്തിരിക്കാനും തയ്യാറായാല്‍ പോലും അത് ചെയ്യുക എന്നത് ചിന്തിക്കാന്‍ കഴിയാതായിരിക്കുന്ന ഒരു മാനസ്സിക അവസ്ഥയാണ് പലര്‍ക്കും.

  ReplyDelete
 5. അല്ല പിന്നെ.......!!!

  DIY കലക്കി

  ReplyDelete
 6. താങ്കള്‍ ഞമ്മളുടെ റ്റൈപ്പു തന്നെ ,സംശയമില്ല. ഞാനിതു എന്നോ തുടങ്ങിയതാ....വീട്ടിലെ ഒട്ടു മിക്ക റിപ്പയറിങ്ങും ഞാന്‍ തന്നെയാണ് നടത്താറ്.പ്ലമ്പിങ്ങും വയറിങ്ങുമെല്ലാം. തെങ്ങു കയറ്റം ഞാനും ചിന്തിക്കുന്ന ഒരു വിഷയമാണ്.പണ്ട് സൈഡ് ബിസിനസ്സായി ഇലക്ട്രോണിക് ഷോപ്പ് നടത്തിയിരുന്നപ്പോള്‍ ഫോറിന്‍ കച്ചവടം നടത്തുന്ന അലവിക്കുട്ടി കാക്ക ഒരു ടേപ്പു റിക്കാര്‍ഡര്‍ കൊണ്ടു വന്നു ,അതിന്റെ ടേപ്പ് തിരിയുമ്പോള്‍ ചലിക്കുന്ന കൌണ്ടര്‍ വര്‍ക്കായിരുന്നില്ല. അതിന്റെ ബെല്‍റ്റ് പോയതാണ്.തല്‍ക്കാലം ശരിയാക്കിയാല്‍ അയാള്‍ക്കതു വില്‍ക്കുകയും ചെയ്യാം. ഞാനയാളോട് ഒരു പാക്കറ്റ് നിരോധ് കൊണ്ടു വരാന്‍ പറഞ്ഞു ( അന്നൊക്കെ 3 എണ്ണമായിരുന്നു ഒരു പാക്കറ്റില്‍).ഒന്നിന്റെ റിം മുറിച്ചെടുത്ത് ബെല്‍റ്റാക്കി!. 2 എണ്ണം ഞാനുമെടുത്തു.എങ്ങനെയുണ്ട് എന്റെ റിപ്പയര്‍?.

  ReplyDelete
  Replies
  1. nee ballatha pahan thnee, inne njammalu sammeechirikkunu pahaya...

   Delete
 7. കയ്യിലെ ചക്രത്തിന്റെ അളവ് കുറഞ്ഞപ്പൊ ഞാനും DIY പരീക്ഷിക്കാന്‍ തുടങ്ങി....

  ReplyDelete
 8. നല്ല പരിപാടിയാണ് പക്ഷെ ഇവിടെ അതായത് ഗള്‍ഫ്‌ നാടുകളില്‍ ഇതൊന്നും പ്രായോഗികമല്ല-കാരണം എന്നെസംബന്ധിച്ചു പറഞ്ഞാല്‍ സമയം തന്നെ.

  ReplyDelete
 9. സംഗതി കൊള്ളാല്ലോ.. ഡു ഇറ്റ് യുവർസെൽഫ്..!!

  ReplyDelete
 10. പരാശ്രയമില്ലാതെ ഒരു പരിധിവരെ ജീവിക്കാന്‍ കഴിയുക , തയ്യാറാവുക എന്നത് വലിയൊരു കാര്യമാണ്. വായനക്കാരനുകൂടി പ്രചോദനമേകുന്ന ലേഖനം.

  ReplyDelete
 11. ഈ DIY സംഗതി കൊള്ളാമല്ലോ അഹമ്മദ് ഇക്ക

  ReplyDelete
 12. അഹമ്മദ് ഇക്ക, ഒരു സാധാരണ കുടുംബത്തിലെ പല കാര്യങ്ങളും നമുക്ക് സ്വന്തമായി ത്തന്നെ ചെയ്തു തീർക്കാവുന്നവയാണ്.. പക്ഷേ അത് ഏറ്റെടുക്കുവാനുള്ള മന:സ്ഥിതി ഉണ്ടാകണം എന്നു മാത്രം... അല്പം വിശാലമായി ചിന്തിയ്ക്കുവാനുള്ള ആ കഴിവാണല്ലോ മലയാളിയ്ക്ക് ആദ്യം കൈ‌മോശം വന്നത്.. കൂടാതെ നിയന്ത്രണമില്ലാതെയുള്ള സാമ്പത്തിക വളർച്ചയും.. എല്ലാം കൂടി ചേർന്നപ്പോൾ കൊച്ചുകേരളത്തിന്റെ അവസ്ഥ കൂടുതൽ മോശമായിക്കൊണ്ടിരിയ്ക്കുന്നു..
  ഇക്കയുടെ ഈ പ്രവർത്തനങ്ങളും, പരിചയപ്പെടുത്തലും വളരെ നന്നായിരിയ്ക്കുന്നു.. തുടരുക
  (ഷോറൂമു‌കാരൻ 2500-നു ഡൽഹിയിൽ കിട്ടുമെന്ന് പറഞ്ഞ സാധനം 250 രൂപയ്ക്കും അവിടെ കിട്ടും...അതിനായി ധാരാളം മാർക്കറ്റുകൾ അവിടെയുണ്ട്..മഹീന്ദ്ര സ്കോർപിയോയുടേ ഒരു സ്റ്റിക്കറിന് ഷോറൂമിൽ 1800 രൂപാ പറഞ്ഞത് 400 രൂപയ്ക്കാണ് ഞങ്ങൾ ഡൽഹിയിൽനിന്നും വാങ്ങിയത്)

  ReplyDelete
 13. താങ്കള്‍ എന്നെപ്പോലെയുള്ള ലോകപരാശ്രയികളായ മടിയന്മാരുടെ മുഖത്തടിച്ചല്ലോ അഹ്മദ്‌ക്കാ. പലപ്പോഴും ഐഡിയ ഒക്കെ വരും പക്ഷെ ചെയ്യാനുള്ള മനസ്സുണ്ടാവില്ല. അപ്പോഴായിരിക്കും എങ്ങോട്ടെങ്കിലും പോകാനോ, ആരെയെങ്കിലും കാണാനോ ഉള്ള കാര്യം ഓര്‍മ്മ വരിക. അതല്ലെങ്കില്‍ വായിച്ചു പകുതിയാക്കിയ ലേഖനത്തെക്കുറിചോര്‍ക്കുക. അങ്ങനെ അതങ്ങോട്ട് കഴിഞ്ഞു കിട്ടും. അറിയുന്ന പണിയാണെങ്കില്‍ പോലും സ്വന്തം വീട്ടിലാണെങ്കില്‍ എടുക്കില്ല. വളരെയധികം ഉത്തേജനം തന്ന ഒരു പോസ്റ്റ്‌. . മനോഹരം. നോക്കട്ടെ, ഇനി കാര്യങ്ങള്‍ ഒറ്റക്ക് ചെയ്യാന്‍ സാധിക്കുമോ എന്ന്. അഹ്മദ്‌ക്ക നിര്‍മിച്ച രണ്ട് സാധനങ്ങളും മനോഹരം. പോസ്റ്റ്‌ അതി മനോഹരം.

  ReplyDelete
 14. ഇമ്മാതിരി കുറെ വിദ്യകള്‍ എല്ലാവര്‍ക്കും അറിവുണ്ടാവും.....ചെയ്യാന്‍ ശ്രമിച്ചാല്‍ ഭംഗിയാവുകയും എല്ലാവരും അഭിനന്ദിക്കുകയും ചെയ്യും. അതിനു ചെയ്യാന്‍ ശ്രമിക്കണ്ടേ?

  കുട്ടിക്കാ എഴുതിയത് വായിച്ചപ്പോള്‍ ആ ബുദ്ധിയില്‍ ഇത്തിരി കണ്ണു വെച്ചാലോന്ന് വിചാരിച്ചു. പിന്നെ വേണ്ടാന്നു വെച്ചു. പാവമല്ലേ കുട്ടിക്കാ......

  കടലാസ്സു പെട്ടികള്‍ കൊണ്ട് ബുക്റേക്കും ഇരുമ്പ് പെട്ടികള്‍ കൊണ്ട് സോഫയും കട്ടിലും ഉണ്ടാക്കുന്ന പെട്ടീരിയര്‍ ഡെക്കറേഷന്‍ എനിക്കറിയാം. പഴയ രണ്ടു ടയര്‍ ഉണ്ടെങ്കില്‍ കസേരയും ടീപ്പോയും ആക്കാം.......ഇതൊന്നും റിപ്പയര്‍ ആന്‍ ഡ് മെയിന്‍റനന്‍ സ് വേണ്ടി വരുന്നതല്ല.....

  പോസ്റ്റ് ഉഷാറായി കേട്ടോ.

  ReplyDelete
 15. വളരെ ശരി... ഈ മനോഭാവത്തിന് തന്നെ 100 മാര്‍ക്ക്!!!

  ഇത്രയൊന്നും വരില്ലെങ്കിലും വീട്ടില്‍ അല്ലറ ചില്ലറ പരിപാടികള്‍ ഞാനും ചേട്ടനും കൂടിയാണ് ചെയ്യാറ്.

  ReplyDelete
 16. Nice post uppa. Maybe a 'before' and 'after' picture would have been more illustrative...

  ReplyDelete
 17. വെരി ഗുഡ്.
  അങ്ങിനെതണ്യാനു വേണ്ടത്, സ്വയം ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ സ്വയം ചെയ്യുക

  ReplyDelete
 18. പറഞ്ഞുവരുമ്പം ഈ DIY യുടെ ഏരിയാ സെക്രട്ടറിയായിട്ടുവരും ഞാന്‍..! വെറും മെമ്പറായിരുന്ന ഞാന്‍ എന്റെ വീടുപണിയോടെയാണ് സെക്രട്ടറിയായത്..ഇനിയും ഒരു മാസംകൂടി നാട്ടിലുണ്ടായിരുന്നേല്‍ അമ്മച്ചിയാണെ ഞാന്‍ സംസ്ഥന പ്രസിഡന്റായേനേ..! ഹും..എന്നോടാ കളി..!!

  പോസ്റ്റ് ഇഷ്ട്ടായീട്ടോ
  തീര്‍ച്ചയായും ഇത് ചിലര്‍ക്കെങ്കിലും ഉത്തേജനം നല്‍കും.
  ആശംസകളോടെ..പുലരി

  ReplyDelete
 19. നല്ല ആലോചന
  കോടി പിടിക്കാതെ മുന്നോട്ടു പോയിരുന്നെങ്കില്‍ ആശംസകള്‍

  ReplyDelete
 20. നല്ല പോസ്റ്റ്. എല്ലാവരും ഇങ്ങനെ ചിന്തിച്ചാല്‍ എത്ര നന്നായിരുന്നു. നമ്മളെല്ലാം കൈ നനയാതെ നത്തപിടിക്കുന്നവരായിപ്പോയി. എന്തുചെയ്യാം.

  ReplyDelete
 21. എന്‍റെ വണ്ടിയില്‍ നിന്നും അത്യാവശ്യമല്ലാത്ത കുറച്ച് പാര്‍ട്ടുകള്‍ അഴിച്ച് വില്‍ക്കുകയാണെങ്കില്‍ വേറൊരു പുതിയ വണ്ടി വാങ്ങാനുള്ള പണമാകുമല്ലോ ...

  കൊളളാം....
  നമ്മുടെ രാജ്യത്ത് മാത്രമേ ഇതു പോലെയുളള കാര്യങ്ങള്‍ പഠിപ്പിക്കല്‍ സിലബസ്സിലില്ലാതെ ആവശ്യമില്ലാത്ത കുറേ ചപ്പു ചവറുകള്‍ പഠിപ്പിക്കുന്നത്... ഇതു പോലെയുളള കാര്യങ്ങള്‍ ഇന്നത്തെ കാലത്ത് സിലബസ്സില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമായി തീര്‍ന്നിരിക്കുന്നു...

  ReplyDelete
 22. നല്ല ലേഖനം.
  എന്നാലും തെങ്ങ് കയറ്റം മാത്രം വേണ്ട. തോണ്ടി ഇടാന്‍ എന്തെങ്കിലും സൂത്രം കണ്ടു പിടിച്ചാല്‍ മതി.

  ReplyDelete
 23. ജിഷിന്‍, തൊഴിലാളികള്‍ക്ക് ഒരിക്കലും ജോലി ഇല്ലാതാവില്ല, ഒരു കാരണത്താലും. വായിക്കാന്‍ സമയം കണ്ടെത്തിയതിനും അഭിപ്രായം കുറിച്ചതിനും ഏറെ നന്ദി.
  മിനി: സ്വന്തമായി ചെയ്യുമ്പോള്‍ അതൊരു പ്രത്യേക അനുഭൂതിയാണ്. നന്ദി.
  അജിത്‌::: : നല്ലകാര്യം, അങ്ങനെ ഒരു മനസ്ഥിതി ഉള്ളത്. വായിക്കാന്‍ സമയം കണ്ടെത്തിയതിനും അഭിപ്രായം കുറിച്ചതിനും ഏറെ നന്ദി.
  രാംജി: തീര്‍ച്ചയായും. ആ മനസ്ഥിതി ഉണ്ടാക്കിയെടുക്കുക. നന്ദി.
  സുമേഷ്‌: ;വായിക്കാന്‍ സമയം കണ്ടെത്തിയതിനും അഭിപ്രായം കുറിച്ചതിനും ഏറെ നന്ദി.
  മുഹമ്മദ്കുട്ടി: രസമുണ്ട്. പക്ഷെ, മിസ്യൂസ്‌ ആണ്.
  ഷബീര്‍ : പണം ലാഭിക്കാനും പറ്റും.
  സിദ്ധീഖ്: വേണ്ടിവന്നാല്‍ സമയം കണ്ടെത്താം. നന്ദി.
  ആയിരങ്ങളില്‍ ഒരുവന്‍ , ഇലഞ്ഞിപ്പൂക്കള്‍ , ഹുസൈന്‍ : വായിക്കാന്‍ സമയം കണ്ടെത്തിയതിനും അഭിപ്രായം കുറിച്ചതിനും ഏറെ നന്ദി.
  ഷിബു: ഡല്‍ഹിയിലെ മാര്‍ക്കറ്റിനെ പറ്റി ഞാനും കേട്ടിട്ടുണ്ട്. നന്ദി.
  ആരിഫ്‌:; ഇനി സമയവും മാനസികാവസ്ഥയും അനുകൂലമായി വരുമ്പോള്‍ ഇത്തരം ജോലികള്‍ കൂടെ ചെയ്യാന്‍ ശ്രമിക്കാം. വായിക്കാന്‍ സമയം കണ്ടെത്തിയതിനും അഭിപ്രായം കുറിച്ചതിനും ഏറെ നന്ദി.
  എച്ചുമുക്കുട്ടി: നിസ്സാരമെന്നു തോന്നുമെങ്കിലും ഇത്തരം കാര്യങ്ങള്‍ ജീവിതത്തില്‍ വലുത് തന്നെയാ. കണ്ണ് വെച്ചോളൂ, സന്തോഷമേയുള്ളൂ. നന്ദി.
  ശ്രീ: നല്ല ചിന്ത. നന്ദി.
  Gazell; Well said; already shown the 'after' picture. I hadn't thought of writing this before i did the job. Thanks.
  മൊട്ടമനോജ്: വായിക്കാന്‍ സമയം കണ്ടെത്തിയതിനും അഭിപ്രായം കുറിച്ചതിനും ഏറെ നന്ദി.
  പ്രഭന്‍ : സിക്രട്ടറി ആയാലും പ്രസിഡണ്ട്‌ ആയാലും സ്വയം വല്ലതും ചെയ്താല്‍ മതി. നന്ദി.
  ജി. ആര്‍ : കൊടി നമ്മുടെ ജന്മാവകാശം അല്ലെ. നന്ദി.
  കുസുമം: എല്ലാവരും ചിന്തിക്കട്ടെയെന്നു കരുതിയാ ഇത് എഴുതിയത്. നന്ദി.
  സുനി: നമ്മുടെ സിലബസ്‌ പഠിക്കാനും പരീക്ഷ എഴുതാനും മാത്രമാ. ജീവിക്കാനും ജോലിയെടുക്കാനുമൊക്കെ വേറെ തന്നെ പഠിക്കണം. കണക്കില്ലാത്തത്ര കണക്ക്‌ (maths) പഠിച്ചിട്ടുണ്ട്; പരീക്ഷ കഴിഞ്ഞതോടെ കഴിഞ്ഞു, ജീവിതത്തിലോ ജോലിയിലോ ആവശ്യമില്ലാത്ത ആ സാധനം. വളരെ നന്ദി.

  ReplyDelete
 24. നന്നായിരിക്കുന്നു രണ്ടു സംരംഭങ്ങളൂം, കുടുതൽ ആളൂകൾ DIY ഉപയോഗിക്കുന്നതിനൊരു പ്രചോദനമകട്ടെ എന്നു പ്രതീക്ഷിക്കുന്നു.

  ReplyDelete
 25. വളരെ നല്ല ഒരു Technetioan ആണല്ലൊ........
  സമ്മതിച്ചിരിക്കുന്നു

  ReplyDelete
 26. ചിന്തിപ്പിക്കാന്‍ ഉതകുന്നതും,പ്രയോജനപ്രദവുമായ
  പോസ്റ്റ്‌.
  ആശംസകള്‍

  ReplyDelete
 27. സര്‍,അപാരമായ സിദ്ധി തന്നെയാണിത്.

  ഇതുപോലെ സകലകലാ വല്ലഭാനായിരുന്ന എന്റെ അച്ഛനെയോര്‍ത്ത്‌ ഒരു നിമിഷം നിശബ്ദയായിപ്പോയി ഞാന്‍.

  ReplyDelete
 28. നല്ല കാര്യം. ഇതുപോലെ ചില പണികള്‍ ഒക്കെ ചെയ്യുന്നത് എനിക്കും ഇഷ്ടമാ...
  പണവും ലാഭിക്കാം, ബുദ്ധി കുറച്ചു തെളിയുകയും ചെയ്യും...
  ബ്ലോഗിന്റെ പുതു ലുക്കും നന്നായിട്ടുണ്ട്...

  ReplyDelete
 29. എന്റെ അമ്മാവന്‍ ഇതുപോലെ പലതും ചെയ്യാറുണ്ട്,
  ഇതു വളരെ പ്രചോദനകരമായ കാര്യം തന്നെ,
  ഭാവുകങ്ങള്‍

  ReplyDelete
 30. DIY കോണ്‍സെപ്റ്റ് ഇഷ്ടായി. ഞാന്‍ ഇങ്ങനെയുള്ള കാര്യങ്ങളില്‍ വീക്ക്‌ ആണ് :-) വാപ്പയും അനിയന്മാരുമൊക്കെ ഇങ്ങനെയുള്ള കാര്യങ്ങളില്‍ ജോറാണ് !

  ReplyDelete
 31. ഈ വക കാര്യങ്ങളിൽ സ്വയം പര്യാപ്തരാകുക എന്നത് വളരെ നല്ല കാര്യമാണ്. പക്ഷെ മടിയന്മാർക്ക് മനപ്പായസം ഉണ്ണാം എന്നേയുള്ളു. ഈ പോസ്റ്റ് ഉത്തേചകമാണെന്നതിൽ സംശയമില്ല.

  ReplyDelete
 32. ഇതാണ് അഹ്്മദൈസേഷന്‍. കുറ്റം പറയണ്ട. പണിക്കെരെ കിട്ടാതാകുമ്പോള്‍ അഹ്്മദ് ഭായിയുടെ ഡി.ഐ.വൈയെ പഴിക്കാനൊക്കില്ല.
  പ്രചോദനമേകുന്ന വിജ്ഞാനപ്രദമായ കുറിപ്പ്.
  അഭിനന്ദനങ്ങള്‍.

  ReplyDelete
 33. ബഹുത് അച്ഛാ ഹേ അഹ്മദ്‌ സാബ്.......!!!

  ReplyDelete
 34. ഡി ഐ വൈ സിന്താബാദ്‌...
  അഹ്മദ്‌ കാക്ക സിന്ദാബാദ്‌..

  ReplyDelete
 35. വളരെ പ്രയോജനകരമായ എഴുത്ത്‌. പക്ഷേ എത്ര പേര്‍ മിനക്കെടും ഇതിന്‌? ഞാനില്ലേ....

  ReplyDelete
 36. സംഭവം കൊള്ളാം... പക്ഷെ എന്നെ ഇതിനു കൊള്ളില്ല... ഞാന്‍ പലതവണ പരിശ്രമിച് പരാജയപെട്ടാതാണ്...

  ReplyDelete
 37. ഇങ്ങിനെ പല പരിപാടിയും സ്വയം ചെയ്യാന്‍ മിനക്കെട്ടു ഒടുവില്‍ പിന്മാറി പണി അറിയുന്ന വല്ലവരെയും വിളിപ്പിച്ചു ചെയ്യിക്കലാണ് എന്റെ പതിവ്. ഒന്ന് രണ്ടു സാധനങ്ങള്‍ അറിയില്ലെങ്കില്‍ അഴിച്ചത് എന്തിന് എന്ന് ചോദിച്ചു നന്നാക്കുന്നവര്‍ ചൂടായി. ഞാന്‍ പറഞ്ഞു വന്നത് വൃത്തിയായി ഒരു പണി ചെയ്യാന്‍ കഴിയുന്നത് തന്നെ ഒരു സിദ്ധിയാണ് എന്നാണു. അതിന്റെ കൂടെ അല്‍പ്പം പരിശീലനവും ആയാല്‍ സാഹിബിനെ പോലെ ഇങ്ങിനെ വൃത്തിയായി കാര്യങ്ങള്‍ ചെയ്യാം പഷേ ചിലര്‍ക്ക് ചെയ്യാന്‍ കഴിയും. പക്ഷെ ശരിയായ വൃത്തിയും ഫിനിഷിങ്ങും കിട്ടില്ല. തീരെ ചുരുക്കം പേര്‍ക്ക് ചെയ്യാനും കഴിയില്ല. ഏതായാലും ഈ പോസ്റ്റ്‌ വായിക്കുന്ന ഏതൊരാള്‍ക്കും diy നടപ്പാക്കാന്‍ തോന്നും എന്നതില്‍ ഒരു സംശയവുമില്ല. അത്ര വൃത്തിയായി എഴുതിയ ഗമണ്ടന്‍ പോസ്റ്റ്‌ ..

  ആശംസകള്‍

  ReplyDelete
 38. ചെയ്യാന്‍ മനസ്സ് ഉണ്ടായാല്‍ മാത്രം പോരാ ,ഒരല്പ്പം സാങ്കേതിക ജ്ഞാനം വേണം ഇതിനൊക്കെ ,ഇല്ലെങ്കില്‍ അടപ്പ് നന്നാക്കാന്‍ പോയാല്‍ കാറും കൂടി കേടാകും ,എനിക്കൊക്കെ സംഭവിക്കാറുള്ളതു അതാണ്‌ .പിന്നെ അറിയാവുന്നവരെ വിളിച്ചു കൊണ്ട് വന്നു നന്നാകിയെടുക്കുംപോഴേക്കും ആദ്യേ അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്നതിന്റെ മൂന്നിരട്ടി ചെലവാകും ..നന്നായി എഴുത്തും പണികളും

  ReplyDelete
 39. ഞാനും ഇത്തരം പരിപാടികൾ ചെയ്തിരുന്നു. ആശാരിപ്പണിയും,മേസിരിപ്പണിയും, വയറിങ്ങും,പ്ലമ്പിങ്ങും ഒക്കെ...പക്ഷേ ഇപ്പോൾ അതൊന്നും ചെയ്യാൻ പറ്റുന്നില്ലാ എന്നുള്ള ചിന്ത വല്ലാതെ അലോസരപ്പെടുത്തുന്നു....ആരോഗ്യവും ഒരു ഘടകമാണു....

  ReplyDelete
 40. പഠിച്ചത് ആധുനിക കൊല്ലപ്പണി. ജീവിക്കുന്നത് ദുബായിൽ! പിന്നെ എങ്ങെനെയൊക്കെ ചെയ്തല്ലേ പറ്റൂ?
  നന്നായി അഹമ്മദ്ക്കാ.. ഈ പോസ്റ്റ് ഒരു നല്ല പ്രോത്സാഹനമാണ്. അറിവും, കഴിവും മാത്രം പോരാ, മിനക്കെടാനുള്ള മനസ്സാണ് പ്രധാനം, അതില്ലെങ്കിലും കുഴപ്പമില്ല. പുറകേ നടന്ന് ശല്യപ്പെടുത്താൻ ഒരു വീട്ടുകാരിയുണ്ടായാൽ മതി!!

  ReplyDelete
 41. നല്ല പോസ്റ്റ്‌. അല്പം മനസ്സ് വെച്ചാല്‍ പല ജോലികളും നമുക്ക് സ്വയം ചെയ്യാനാവും.

  ReplyDelete
 42. വളരെ നല്ല പോസ്റ്റ്‌.. ഈ പറഞ്ഞ അസുഖം എനിക്കും ചെറുതായി ഉണ്ട്.. ആശംസകളോടെ..

  ReplyDelete
 43. അഹമ്മദിക്കാ , അല്ലറ ചില്ലറ പരിപാടികളൊക്കെ ഞാനും ചെയ്യാറുണ്ട് ...ചിലത് ചെയ്തു വരുമ്പോള്‍ വേറെ എന്തേലും ആകുമെന്നെ ഉള്ളൂ എന്നാലും പരീക്ഷിക്കാറുണ്ട്...:)

  ReplyDelete
 44. ചെറിയ ചെറിയ ആവശ്യങ്ങള്‍ക്ക് പോലും തൊഴിലാളികളെ ആശ്രയിക്കുന്ന പുതിയ തലമുറയ്ക്ക് ഒരു നല്ല ഗൃഹപാഠമാണ് ഈ പോസ്റ്റ്‌ , നന്നായിട്ടുണ്ട്. എല്ലാ പരിശ്രമങ്ങള്‍ക്കും ആശംസകള്‍ നേരുന്നു

  ReplyDelete
 45. ആദ്യമാണ് ഇവിടം.ഒന്ന് കണ്ണോടിച്ചിട്ടേയുള്ളൂ....പിന്നീട് വരാം Insha Allah...

  ReplyDelete
 46. നമ്മള്‍ പൊതുവേ മലയാളികള്‍ ആന മടിയന്മാരാണ് അങ്ങനെ ഉള്ള നമ്മളെ പറ്റിക്കാന്‍ തക്കം പാര്‍ത്ത് ഒരു പാട് ആളുകള്‍ നമുക്ക് ചുറ്റും ഉണ്ട് ഒരു തകിട് എടുത്ത് നിസാരം ചില ക്രിയ വിക്രിയങ്ങളിലൂടെ ന്ടാക്കാവുന്ന സാദനം അതുമല്ലെങ്കില്‍ ഒരു നാടന്‍ കൊല്ലനു ചെയ്യാന്‍ കഴിയുന്നത് ഓക്കേ നമ്മള്‍ റെഡി മയ്ടും തിരഞ്ഞു പോകും ഏതായാലും താങ്കള്‍ ഒരു സകല കലാ വല്ലബ്ബന്‍ ആണെന്ന് മനസ്സിലായി

  ReplyDelete
 47. @റോസാപൂക്കള്‍ : ഇപ്പോള്‍ തെങ്ങ് കയറ്റം സ്ത്രീകള്‍ പോലും പലയിടത്തും ചെയ്യുന്നുണ്ട്. ഇറങ്ങി പുറപ്പെട്ടാല്‍ ഇതൊന്നും വലിയ കാര്യമല്ല. നന്ദി.
  @കേരളം, ഷാജു, തങ്കപ്പന്‍, അബൂതി,: വായിക്കാന്‍ സമയം കണ്ടെത്തിയതിനും അഭിപ്രായം കുറിച്ചതിനും ഏറെ നന്ദി.
  @ സേതുലക്ഷ്മി: ഓര്‍മ്മ ആ നിമിഷത്തെ ധന്യമാക്കി കാണും . നന്ദി.
  @അബ്സാര്‍ : പലരും പല വിധത്തിലും DIY യില്‍ ഏര്‍പ്പെടുന്നുണ്ട്. അഭിപ്രായത്തിന് ഏറെ നന്ദി.
  @സഹയാത്രികന്‍ : വളരെ നന്ദി.
  @ദുബായിക്കാരന്‍ : ഇനി വീക്ക്‌ ആകാതിരിക്കൂ. നന്ദി
  @പള്ളിക്കരയില്‍ : അത്യാവശ്യം നേരിടുമ്പോള്‍ മടിയും പോകും. നന്ദി
  @അഷ്‌റഫ്‌: കാര്യങ്ങള്‍ നടക്കണമല്ലോ. വായിക്കാന്‍ സമയം കണ്ടെത്തിയതിനും അഭിപ്രായം കുറിച്ചതിനും ഏറെ നന്ദി.
  @റിഷ്, നൌഷാദ്, മുസാഫിര്‍ , വിനോദ്കുമാര്‍ ,വിഗ്നേഷ് : വായിക്കാന്‍ സമയം കണ്ടെത്തിയതിനും അഭിപ്രായം കുറിച്ചതിനും വളരെ നന്ദി.
  @വേണുഗോപാല്‍ : ആദ്യമൊക്കെ ബുദ്ധിമുട്ട് തോന്നുമെങ്കിലും പരിശീലനം ആയി വരുമ്പോള്‍ എളുപ്പം ചെയ്യാന്‍ കഴിയും ഇത്തരം കാര്യങ്ങള്‍ . തുറന്ന അഭിപ്രായത്തിന് ഏറെ നന്ദി.
  @സിയാഫ്: പിന്നെ പിന്നെ ശരിയായി വരും. വായിക്കാന്‍ സമയം കണ്ടെത്തിയതിനും അഭിപ്രായം കുറിച്ചതിനും ഏറെ നന്ദി.
  @ചന്തുനായര്‍ : കഴിവുള്ളപ്പോള്‍ ചെയ്ത സന്തോഷം മനസ്സിലുണ്ടല്ലോ. നന്ദി.
  @ചീരാമുളക്, അക്ബര്‍ ,ഷാനവാസ്‌: വായിക്കാന്‍ സമയം കണ്ടെത്തിയതിനും അഭിപ്രായം കുറിച്ചതിനും ഏറെ നന്ദി.
  @കൊച്ചുമോള്‍ : എന്തായാലും ചെയ്യുന്നുണ്ടല്ലോ, നേരെയായി കൊള്ളും. വളരെ നന്ദി.
  @മുഹമ്മദ്‌, മൊഹമ്മദ്‌:, വായിക്കാന്‍ സമയം കണ്ടെത്തിയതിനും അഭിപ്രായം കുറിച്ചതിനും ഏറെ നന്ദി.

  ReplyDelete
 48. This comment has been removed by the author.

  ReplyDelete
 49. മഴ, ചായക്കട, ഇവയെകുറിച്ചുള്ള കഥകളും കവിതകളും വായിച്ചുമടുത്ത എനിക്ക് ഇത് ഒരുപടിഷ്ടപെട്ടു

  ReplyDelete
  Replies
  1. ഒരു മാറ്റം നല്ലതാണു. നന്ദി.

   Delete
 50. ഹോഹ് ആ അലമാരിയുടെ ഒക്കെ ഒരു ഭംഗിന്നോക്കണേ.... മനോഹരം,

  ReplyDelete
 51. @കൊമ്പന്‍ : മടിയും "അഭിമാനവും" ആണ് നമ്മെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് അകറ്റുന്നത്. നന്ദി.

  ReplyDelete
 52. വളരെ നല്ലൊരു പോസ്റ്റ്‌...മടിയൊന്നു മാറ്റിവെച്ചാല്‍ നമുക്ക് ചെയ്യാവുന്ന കാര്യങ്ങളെ ഉള്ളൂ പലതും...ഒരല്പം ബുദ്ധിയും ഭാവനയും ഉണ്ടെങ്കില്‍ ടെക്നിക്കല്‍ ആയി പഠിക്കാത്തവര്‍ക്ക് പോലും നന്നായി ചെയ്യാന്‍ കഴിയുമെന്നതിനുള്ള ഉദാഹരണമാനു താങ്ങള്‍...

  ReplyDelete
  Replies
  1. ചെയ്യാനുള്ള മനസ്ഥിതി ഉണ്ടായാല്‍ മതി. ബാക്കിയൊക്കെ തനിയെ വന്നുകൊള്ളും. അഭിപ്രായത്തിന് ഏറെ നന്ദി.

   Delete
 53. നല്ല വായനാനുഭവം നല്‍കി.

  ReplyDelete
 54. " ഓനിപ്പോ എന്തിന്റെ കുറവുണ്ടായിട്ടാ " എന്നാ നാട്ടുകാരുടെ സ്ഥിരം പല്ലവിയാകും DIY ക്ക് കിട്ടുന്ന കമന്റ്. :) നല്ല പോസ്റ്റ്‌ .

  ReplyDelete
  Replies
  1. നാട്ടുകാരുടെ പല്ലവി നോക്കി നിന്നാല്‍ നിന്നിടത്തു തന്നെ ആയിപ്പോകും. വായിക്കാന്‍ സമയം കണ്ടെത്തിയതിനും അഭിപ്രായം കുറിച്ചതിനും ഏറെ നന്ദി.

   Delete
 55. ഇങ്ങനെ ചെയ്തതിനു 5 പൈസ പണിക്കാര്‍ക്ക് കൊടുക്കണ്ട എല്ലാം ഒറ്റയ്ക്ക് ചെയ്തോ എന്ന് ഒരുത്തന്റെ വക 'ആക്കലും'കിട്ടി.പിന്നെ സങ്കേതിക കാര്യങ്ങള്‍ അത് അറിയാവുന്നവരെക്കൊണ്ട് ചെയ്യിക്കുന്നതാണ് നല്ലത്

  ReplyDelete
 56. നന്നായിട്ടുണ്ട്. ആശംസകള്‍. സ്നേഹത്തോടെ PRAVAAHINY

  ReplyDelete
  Replies
  1. വായിക്കാന്‍ സമയം കണ്ടെത്തിയതിനും അഭിപ്രായം കുറിച്ചതിനും ഏറെ നന്ദി.

   Delete
 57. വളരെ നല്ല പോസ്റ്റ്... പണ്ട് സ്ക്കൂളില്‍ പഠിയ്ക്കുമ്പോള്‍ തക്കാളിപ്പെട്ടിയില്‍ അലമാരിയുണ്ടാക്കിയതു പറഞ്ഞ് ഇന്നും വീട്ടുകാര്‍ എന്നെ കളിയ്ക്കാറുണ്ട്... പക്ഷേ ഇന്നും ആ കുഞ്ഞലമാരി ശേഷിയ്ക്കുന്നുണ്ടെന്നതാണ്‍ വാസ്തവം ..സ്നേഹാശംസകള്‍ ഇക്കാ.... :-)

  ReplyDelete
  Replies
  1. സ്വന്തമായി എന്തെങ്കിലും,എത്ര നിസ്സാരകാര്യമായാലും, ചെയ്യുമ്പോള്‍ കിട്ടുന്ന അനുഭൂതി വേറെ തന്നെയാ.

   Delete
 58. ശമയത്തിന് കാര്യം നടക്കണമെങ്കില്‍ ഇതുപോലെ സ്വയം ചെയ്യുന്നതാണ് നല്ലത്.

  ReplyDelete
 59. നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗു തുടങ്ങി.കഥപ്പച്ച...കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌.അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു

  ReplyDelete
  Replies
  1. എല്ലാ വിധ പിന്തുണയും പ്രതീക്ഷിക്കാം. ഭാവുകങ്ങള്‍

   Delete
 60. നല്ല പോസ്റ്റ്. എല്ലാവരും ഇങ്ങനെ ചിന്തിച്ചാല്‍ എത്ര നന്നായിരുന്നു. നമ്മളെല്ലാം കൈ നനയാതെ നത്തപിടിക്കുന്നവരായിപ്പോയി. എന്തുചെയ്യാം

  ReplyDelete
 61. സംഗതി കൊള്ളാല്ലോ..

  ഡു ഇറ്റ് യുവർസെൽഫ്..!!

  നല്ല മനോഭാവത്തിനും ...
  അത് ഷെയര്‍ ചെയ്തതിനും...
  അഭിനന്ദനങ്ങള്‍ !

  ReplyDelete
 62. ഞാന്‍ DYFI ക്കാരന്‍ അല്ലെങ്കിലും വല്യ DIY ക്കാരനാ
  ഉപകാര പ്രദമായ പോസ്റ്റ്‌

  ReplyDelete
 63. ചില ചെപ്പടി വിദ്യകൾ
  കൊണ്ടുള്ള ഗുണഗണങ്ങൾ അല്ലേ ..

  നന്നായിട്ടുണ്ട് കേട്ടോ ഭായ്

  ReplyDelete
 64. സമ്മദിച്ചിരിക്കുന്നു ആശാനേ... :)

  ReplyDelete

പോസ്റ്റ്‌ വായിച്ചിട്ട് എന്തു തോന്നി ? തുറന്നു പറയാം.

 

Sample text

പ്രിയപ്പെട്ടവ - ഏറെയുണ്ട് ഇനിയും

Sample Text