Ads 468x60px

Sunday, June 24, 2012

വേദനിക്കുന്ന എഴുത്ത്

വ്യക്തിപരവും കുടുംബപരവുമായ ചില സംരംഭങ്ങളില്‍ വ്യാപൃതനായതിനാല്‍ ഒരു ഇടവേളയിലായിരുന്നു ഞാന്‍ . ഇവിടെ വന്നു ഒന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ ആണ് മാസങ്ങള്‍ കടന്നു പോയത്‌ മനസ്സിലാവുന്നത്. സമയത്തിന്‍റെ വേഗത നമുക്കെല്ലാം അറിയാവുന്നതാണല്ലോ.


ബ്ലോഗുമായി ബന്ധപ്പെട്ട് പരിചയപ്പെട്ട ചില സുഹൃത്തുക്കള്‍ ഈയിടെ ഓണ്‍ ലൈനില്‍ കാണുമ്പോള്‍ പുതിയ പോസ്റ്റിനെ അന്വേഷിച്ചു തുടങ്ങിയിരുന്നു. തികച്ചും  മനസ്സിനിണങ്ങിയ ഒരു വിനോദവൃത്തി മാത്രമായാണ് ഞാന്‍  ബ്ലോഗ്‌ കാണുന്നത്. വിനോദവൃത്തിയാണെങ്കിലും, എഴുത്ത്   പല വിധത്തിലും ഉപകാരപ്രദവും ആവശ്യവും ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. നമ്മെ സ്വയം മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്താനും നമ്മുടെ ആശയാഭിപ്രായങ്ങള്‍ മറ്റുള്ളവരെ അറിയിക്കാനും അവരെ ആനന്ദിപ്പിക്കാനും ബ്ലോഗ്‌ എഴുത്ത് ഏറെ ഉതകുന്നു. വരുമാനമാര്‍ഗ്ഗമായും  ചിലര്‍ കാണുന്നുണ്ട് എന്നത് വിസ്മരിച്ചാല്‍ തന്നെ അതിന്‍റെ പ്രാധാന്യം വളരെ വലുതാണ്. എന്നിരിക്കിലും സമയബന്ധിതമായ കാര്യങ്ങള്‍ മാറ്റിവെച്ച്, അടിയന്തിരമായി ചെയ്യേണ്ട ഒന്നല്ല ഈ വിനോദം. ഉദാഹരണമായി, ബ്ലോഗിലേക്ക് ഒരു കഥയെഴുതുന്നത് ഒരിക്കലും നമ്മുടെ കര്‍മ്മപ്പട്ടികയില്‍ പ്രഥമ സ്ഥാനത്ത്‌ വരില്ല. പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടത് ആവശ്യം തന്നെ.


എഴുത്ത് വളരെയധികം ഊര്‍ജ്ജപ്രതിരോധം ആവശ്യമുള്ള വേദനാജനകമായ ഒരു പ്രക്രിയയാണ്. എളുപ്പത്തില്‍ ചെയ്തു തീര്‍ക്കാവുന്ന കാര്യമല്ല. അതിന്നായി മുന്‍കൂട്ടി സമയദൈര്‍ഘ്യം നിശ്ചയിക്കാന്‍ കഴിയില്ല. ശാരീരികവും മാനസികവും വൈകാരികവുമായ ഊര്‍ജ്ജം അനിവാര്യമാണ് എഴുത്തിന്.  ആസൂത്രണവും പുനപരിശോധനയും ആവര്‍ത്തിച്ചു വേണ്ട എഴുത്ത് ചിലപ്പോള്‍ ഒരു ചിന്താപ്രക്രിയ തന്നെയാണ്.


സമാന സ്വഭാവങ്ങളുള്ള   പ്രസംഗകലയും വായനയും അപേക്ഷിച്ചു എഴുത്തിന് അത്യാവശ്യമായി വേണ്ട അനുകൂല സാഹചര്യം വളരെ പ്രധാനമാണ്. നല്ല പരിസരം, ചുറ്റുപാട്, കാലാവസ്ഥ, സമയം, ഏകാഗ്രത, സ്വകാര്യത തുടങ്ങി ധാരാളം കാര്യങ്ങള്‍ എഴുത്തിനെ നിയന്ത്രിക്കുന്നു. വീട്ടിലെ സന്ദര്‍ശകമുറിയില്‍  കുടുംബാംഗങ്ങള്‍ക്കൊപ്പം സോഫയിലിരുന്നു ടി.വി. കണ്ടുകൊണ്ട് എഴുതുന്ന അവസ്ഥ ചിന്തിച്ചു നോക്കിയാല്‍ വസ്തുത ബോധ്യമാകും. മറ്റുള്ളവരുടെ ശ്രദ്ധയോടെയും നിരീക്ഷണത്തിലും എഴുതാന്‍ പ്രയാസമാണ്. പ്രശസ്ഥരായ  പല എഴുത്തുകാരും എഴുതാനുള്ള ഇടങ്ങള്‍ തേടി ദൂരദിക്കുകളിലേക്കും ഒറ്റപ്പെട്ട വിജനമായ വാസ സ്ഥലങ്ങളിലേക്കും യാത്ര തിരിക്കുന്നത് പതിവാണ്. (അയാള്‍ കഥ എഴുതുകയാണ്.....ഓര്‍ക്കുമല്ലോ).


എന്തെങ്കിലും എഴുതിക്കൂട്ടി മറ്റുള്ളവരുടെ സമയം കൂടെ നഷ്ടത്തിലാക്കുന്ന വിനോദം  അല്ല ഇവിടെ ഞാന്‍ ഉദ്ദേശിക്കുന്നത്. യാതൊരു തയാറെടുപ്പും കൂടാതെ മിനുട്ടുകള്‍ക്കുള്ളില്‍ ഒരു പ്രബന്ധം എഴുതി സമര്‍പ്പിച്ചതിനു ശേഷം വലിയ ഗ്രേഡ്‌ പ്രതീക്ഷിക്കുന്ന വിദ്യാര്‍ത്ഥി മോശം ഗ്രേഡ്‌ കിട്ടുമ്പോള്‍ അദ്ധ്യാപകന്‍ വിവരമില്ലാത്തവന്‍ ആണെന്നും അല്ലെങ്കില്‍ , തന്നെ ഇഷ്ടമില്ലാത്തവന്‍ ആണെന്നും വീട്ടില്‍ വന്ന് മാതാപിതാക്കളോട് പരാതി പറയുന്നത് പതിവാണ്. ധാരാളം എഴുതുകയും സമൂഹത്തില്‍ ഏറെ പ്രശംസിക്കപ്പെടുകയും ചെയ്ത എഴുത്തുകാര്‍ക്ക് പോലും പുതിയ ഒരു വിഷയം തുടങ്ങാന്‍ കഠിന പ്രയത്നം ആവശ്യമാണ് .


എഴുതുന്നതിനെ കുറിച്ച് ആധികാരികമായ ചിന്തയും വിഷയത്തില്‍ അവഗാഹവും ഉണ്ടാക്കുക, മനസ്സില്‍ ഉരുത്തിരിയുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് ഹിതമാകുന്ന വിധത്തില്‍ വാക്കുകളിലാക്കി പ്രദര്‍ശിപ്പിക്കുക, എഴുതാനുള്ള ഭാഷാപടുത്വം കൈവരിക്കുക, ചിന്തകളെ വേണ്ട വിധത്തില്‍ സമ ന്വയിപ്പിക്കുക തുടങ്ങിയ എഴുത്തുകാരന്‍റെ മുതല്‍കൂട്ടുകള്‍ ഞാന്‍ വിലമതിക്കുന്നു. അറിവ് നേടാനും സംശയ നിവാരണത്തിനും ആരെയും സമീപിക്കാന്‍ അവന്‍ മടിക്കില്ല. പറയാനുള്ള കാര്യം വളച്ചൊടിക്കാതെ നീണ്ട മുഖവുര കൂടാതെ എഴുതുക,  നക്കല്‍ തയാറാക്കിയതിനു ശേഷം വീണ്ടും വീണ്ടും ചിട്ടപ്പെടുത്തുക, എഴുത്തിനോട് ആത്മാര്‍ത്ഥത പുലര്‍ത്തുക, ധാരാളം വായിക്കുക, അതിലും കൂടുതലായി എഴുതുക ഇവയാണ് എഴുത്തുകാരന് വേണ്ടത്‌. മറ്റുള്ളവര്‍ എന്തും പറഞ്ഞോട്ടെ, ഞാന്‍ എഴുതും: ഈ ചിന്താഗതിയും.     


      *                    *                   *                   *                   *


ഈ  പോസ്റ്റിനു "എഴുത്തിന്റെ വേദന" എന്ന് തലക്കെട്ട് കൊടുത്തിരുന്നുവെങ്കില്‍ താങ്കള്‍ വായിക്കുമായിരുന്നോ? 59 comments:

 1. എപ്പോഴും എഴുതണമെന്നൊന്നുമില്ലല്ലോ..
  "നല്ല" എഴുത്ത് തുടരുക , ആശംസകള്‍

  ReplyDelete
 2. എഴുത്തിന്റെ വേദന ആയാലും വേദനിക്കുന്ന എഴുത്ത് ആയാലും വിഷയം പ്രസക്തമാണ്.
  പേറ്റുനോവ് അനുഭവിക്കുന്ന സ്ത്രീക്ക് പ്രസവിക്കാതെ തരമില്ലാത്തത് പോലെ, എഴുതാന്‍ 'മുട്ടിയാല്‍' എഴുതാതിരിക്കാന്‍ എഴുത്തുകാരനു കഴിയില്ല.
  നിര്‍ബന്ധിച്ചു പ്രസവിപ്പിച്ചാല്‍ ആ കൃതി ചാപിള്ള ആയി പോവുകേം ചെയ്യും!

  അഹമദ് സാഹിബിനു ആശംസകള്‍ നേരുന്നു.

  ReplyDelete
 3. സര്‍ഗസൃഷ്ടിയുടെ ഈറ്റുനോവ് എന്നൊക്കെ പറയപ്പെടുന്ന ആ സാധനം.....അല്ലേ

  ReplyDelete
 4. ഇത് ശരിക്കും എഴുത്തിന്റെ വേദന തന്നെയാണല്ലൊ,,
  ‘എഴുത്തിന് അത്യാവശ്യമായി വേണ്ട അനുകൂല സാഹചര്യം വളരെ പ്രധാനമാണ്‘
  അത് കാരണമാണല്ലൊ എഴുത്തിന്റെ കാര്യത്തിൽ സ്ത്രീകൾ എപ്പോഴും പിന്നിലാവുന്നത്. അവർക്ക് എഴുതാനുള്ള ഇടം... മിക്കവാറും വീടുകളിൽ ലഭ്യമാവില്ലല്ലൊ,,,

  ReplyDelete
 5. ആഹാ അപ്പൊ ഇങ്ങനെയും വായിപ്പിക്കാം,
  എഴുതുക

  ReplyDelete
 6. :)

  എഴുത്ത് എനിക്ക് വിനോദം മാത്രമാണ്. ചിലപ്പോഴൊക്കെ വേറെ ചിലതായ് അത് പരിണമിക്കുന്നുണ്ട്, എങ്കിലും പ്രാധാന്യം വിനോദം തന്നെ.

  എഴുത്തിന്റെ വേദനയെപ്പറ്റി എം ടി യോ മറ്റോ എഴുതിയ ഒരു ലേഖനം പഠിക്കാനുണ്ടായിരുന്നത് ഓര്‍ക്കുന്നു.

  ആശംസകല്‍

  ReplyDelete
 7. "എഴുത്തിന്‍റെ വേദന"സംതൃപ്തിയും,
  നിര്‍വൃതിയും നല്‍കുന്ന സൃഷ്ടിയായി
  പിറവിയെടുക്കും...
  ആശംസകളോടെ

  ReplyDelete
 8. എഴുത്തിനെക്കുറിച്ചെഴുതിയയീയെഴുത്തെന്നെയിരുത്തി വായിപ്പിച്ചു.
  എഴുത്ത് നന്നാവാന്‍ താങ്കള്‍ സൂചിപ്പിച്ച ഘടകങ്ങളെല്ലാം ഒത്തൊരുമിക്കണമെന്ന് തോന്നിയിട്ടുണ്ട്. സ്ക്കൂളില്‍ പഠിക്കുന്ന കാലത്ത് എം.ടി. വാസുദേവന്‍ നായരുടെ "ഒരു കഥ ജനിക്കുന്നു" എന്ന ലേഖനത്തിന്റെ ഒരു ഭാഗം പഠിക്കാനുണ്ടായിരുന്നു. "ഒരു കഥ മനസ്സില്‍ മൊട്ടിട്ട് തുടങ്ങുമ്പോള്‍ മനസ്സ് വല്ലാതെ പ്രക്ഷു‌ബ്ധമാവും" എന്ന് അദ്ദേഹമെഴുതിയതോര്‍ത്തു പോകുന്നു.

  ആശംസകള്‍.

  ReplyDelete
 9. എഴുത്തിന്റെ വേദന എന്ന് തലക്കെട്ട്‌
  ഇട്ടാലും വായിക്കുമായിരുന്നു..ഒരു
  സംശയവും വേണ്ട..നല്ല ചിന്തകള്‍ തന്നെ
  പ്രസക്തം ആയ കാര്യങ്ങള്‍...

  ReplyDelete
 10. നല്ല ചിന്തകള്‍!

  ReplyDelete
 11. പ്രസക്തമായ ചിന്തകളാണ് ഇവിടെ പകര്‍ത്തിയത്‌. പക്ഷെ പലപ്പോഴും അതൊന്നും അത്ര കാര്യമല്ലെന്ന ചിന്തയില്‍ എത്തിപ്പെടുമ്പോഴാണ് മാര്‍ക്ക്‌ കുറഞ്ഞതിന് കുട്ടി അദ്ധ്യാപകനെ പഴിക്കുന്നത് പോലെ കാര്യങ്ങള്‍ എത്തിച്ചേരുന്നത്.
  നന്നായി ഈ ഓര്‍മ്മപ്പെടുത്തല്‍.

  ReplyDelete
 12. ഉപകാരപ്രദമായ കാര്യങ്ങൾ

  ReplyDelete
 13. കഴിയുമ്പോളോക്കെ മടി കൂടാതെ എഴുതുക...:)

  ReplyDelete
 14. അഹ്മെദ് സാഹിബിന്റെ ചിന്തകള്‍ വളരെ പ്രസക്തമാണ്.. എഴുത്ത്..അത് കുറച്ച് വേദന അനുഭവിച്ചു തന്നെ വേണം.. അപ്പോഴേ അത് വായനക്കാരന്റെ മനസ്സില്‍ ചിന്തകള്‍ ഉണര്‍ത്തുക ഉള്ളൂ... ആശംസകളോടെ.. സസ്നേഹം..

  ReplyDelete
 15. എഴുത്തിന് സമയവും സാവകാശവും കൂടിയേ തീരൂ. മാസത്തില്‍ ഒരു പോസ്റ്റ്‌ വെച്ച് വായനക്ക് വെക്കുന്ന ഒരു എഴുത്തുകാരനില്‍ നിന്നും അഞ്ചാറു മാസത്തിനു ഒന്നും വായിക്കാന്‍ കിട്ടിയില്ലെങ്കില്‍ സ്വാഭാവികമായും സുഹൃത്തുക്കള്‍ അന്വേഷിച്ചെന്നിരിക്കും. അത് കൊണ്ട് മാത്രം ഇല്ലാത്ത സമയമോ സൌകര്യമോ ഉണ്ടാക്കി എഴുതണം എന്നൊന്നും ആരും ആവശ്യപ്പെടില്ല. ആയതിനാല്‍ ശരിയായ വികാരങ്ങള്‍ ഉള്‍ക്കൊണ്ടു എഴുതാനുള്ള സമയമോ സാഹചര്യമോ ഉണ്ടെങ്കില്‍ മാത്രം എഴുതിയാല്‍ മതി. വൃത്തിയായി കാര്യങ്ങള്‍ എഴുതി വായനക്ക് വെക്കുന്ന അഹമെദ് സാഹിബിനെ പോലുള്ള ഒരാളുടെ എഴുത്ത് കുറച്ചു കാലത്തിനു കാണാതായാല്‍ ഞാന്‍ ചോദിക്കും
  എന്താ പോസ്റ്റ്‌ ഒന്നും കാണാത്തത് എന്ന് ...

  ReplyDelete
 16. >> എന്തെങ്കിലും എഴുതിക്കൂട്ടി മറ്റുള്ളവരുടെ സമയം കൂടെ നഷ്ടത്തിലാക്കുന്ന വിനോദം അല്ല ഇവിടെ ഞാന്‍ ഉദ്ദേശിക്കുന്നത്. <<

  പിന്നെന്താ?

  ReplyDelete
 17. എഴുത്തിന് സമയവും സാവകാശവും കൂടിയേ തീരൂ എങ്കിലും എഴുതാന്‍ മുട്ടിയാല്‍ എഴുതുകതന്നെ, അതാണ്‌ നമ്മടെ ഒരു തീയ്യറി.

  ReplyDelete
 18. പ്രത്യേകിച്ച് ഒന്നും പറയാന്‍ ഇല്ലെങ്കില്‍ എഴുതാതെ ഇരിക്കുന്നതാണ് നല്ലത് ...ഇതും ..:)

  ReplyDelete
 19. ഞാനിതുവരെ എഴുതാനായിട്ട് എഴുതിയിട്ടില്ല. അതൊരു പേറ്റു നോവു തന്നെയാ,പെറാന്‍ മുട്ടിയാല്‍ പെറുക തന്നെ വേണം.പിന്നെ താമസിക്കാന്‍ പറ്റില്ല. അതെ സമയം തല്ലിപ്പഴുപ്പിച്ചാല്‍ പഴുക്കുകയുമില്ല. ഒരര്‍ത്ഥത്തില്‍ നല്ല മൂഡ് വന്നാലേ എഴുതാന്‍ പറ്റൂ. മനസ്സും ശരീരവും പരിസരവും അനുകൂലമാവണം.എന്റെ കാര്യം തന്നെ നോക്കൂ. എത്ര കാലമായി ഒരു പോസ്റ്റിട്ടിട്ട്?.പിന്നെ ആരെയെങ്കിലും വെറുപ്പിക്കാനായിട്ട് ഒരു പോസ്റ്റ് തട്ടിക്കൂട്ടാന്‍ ഉദ്ദേശവുമില്ല.എല്ലാം അതിന്റെ സമയത്തു നടക്കും.

  ReplyDelete
 20. എഴുതപ്പെട്ട “സാധന”ത്തിന്റെ ഗുണമേന്മ മാത്രമാണ് പരിഗണനീയം; എങ്ങനെ എഴുതിയാലും എന്ത് എഴുതിയാലും എപ്പോൾ എഴുതിയാലും.
  നല്ല എഴുത്തുകാർക്ക് തന്നെ പലർക്കും പല രീതിയാണ് എഴുത്തിന്.
  ഭിന്നരുചി എന്നപോലെത്തന്നെ സാർവ്വത്രികമാണ് ഭിന്നരീതികളും.
  ഒരു പൊതുനിയമം ആവിഷ്കരിക്കലും അതനുസരിക്കലും അസാദ്ധ്യം; വായനക്കാരനെ സംബന്ധിച്ചും എഴുത്ത്കാരനെ സംബന്ധിച്ചും.

  ReplyDelete
 21. azeezks@gmail.com
  Best wishes Ahmed. It's enviable that you draw comments from so many of your friends and well-wishers even for this preparatory writing note! You are a humble unpretentious writer who welcome comments of any sort. Writers’ arrogance sometimes prompts writers to fight with criticism and suggestions from others. Masha Allah,You are not.

  ReplyDelete
 22. azeezks@gmail.com
  Best wishes Ahmed. It's enviable that you draw comments from so many of your friends and well-wishers even for this preparatory writing note! You are a humble unpretentious writer who welcome comments of any sort. Writers’ arrogance sometimes prompts writers to fight with criticism and suggestions from others. Masha Allah,You are not.

  ReplyDelete
 23. പള്ളിക്കരയുടെ അഭിപ്രായതിനടിയില്‍ എന്റെ ഒരൊപ്പ് .ഗുനമെന്മയുണ്ടാകട്ടെ എഴുത്തുകളില്‍ ,മാര്‍ക്കെടിംഗ് തരികിട ഇല്ലെങ്കിലും നല്ലെഴുത്തുകള്‍ വായിക്കപ്പെടും ,കാലതാമസം ഉണ്ടാകും എന്നേയുള്ളൂ ..

  ReplyDelete
 24. പറയാനുള്ള കാര്യം വളച്ചൊടിക്കാതെ നീണ്ട മുഖവുര കൂടാതെ എഴുതുക, നക്കല്‍ തയാറാക്കിയതിനു ശേഷം വീണ്ടും വീണ്ടും ചിട്ടപ്പെടുത്തുക, എഴുത്തിനോട് ആത്മാര്‍ത്ഥത പുലര്‍ത്തുക, ധാരാളം വായിക്കുക, അതിലും കൂടുതലായി എഴുതുക ഇവയാണ് എഴുത്തുകാരന് വേണ്ടത്‌. മറ്റുള്ളവര്‍ എന്തും പറഞ്ഞോട്ടെ, ഞാന്‍ എഴുതും: ഈ ചിന്താഗതിയും.


  ധാരാളം എഴുതുക, അതിലും കൂടുതലായി വായിക്കുക

  ReplyDelete
 25. അതെ, എല്ലാം ശരിയായി തികഞ്ഞ ഒരു സാഹിത്യകാരനായി ബ്ലോഗ്‌ എഴുതാം എന്ന് വെച്ചാല്‍ നമ്മള്‍ കാത്തിരിക്കുകയേ ഉള്ളൂ...എഴുതി എഴുതി നമ്മളും എവിടെയെങ്കിലും എത്തും എന്നുതന്നെ കരുതാം..അല്ലെ....

  ReplyDelete
 26. നല്ല പോസ്റ്റ്.. അഭിനന്ദനങ്ങൾ..!!

  ReplyDelete
 27. വേദനകള്‍ പങ്കുവെച്ച എഴുത്ത് ........ ഭാവുകങ്ങള്‍

  ReplyDelete
 28. വായിക്കാന്‍ വരുന്നവരേയും നമ്മള്‍ നിരുത്സാഹപ്പെടുതരുത്,
  അത് എന്ത് തലക്കെട്ട്‌ കൊടുത്താലും.

  ReplyDelete
 29. ശരിയാണ് ധാരാളം വായിക്കുക.. എന്നിട്ടെഴുതുക. കടലോളം വായിച്ചാല്‍ കൈകുമ്പിളോളം എഴുതാമെന്നാണല്ലോ M.T. പോലും പറഞ്ഞിരിക്കുന്നത്.

  ReplyDelete
 30. എഴുത്തിനു വേദന ഉണ്ട് ? സര്‍ഗ്ഗ വേദന ...അതിനു മാഷ് കാര്യങ്ങള്‍ ഒക്കെ ബാധകമാണ് .
  നന്നായി ..എഴുതാന്‍ കഴിയരില്ലങ്ങിലും എന്തേലും പോസ്റ്റ്‌ ഇട്ടു ഞാന്‍ ബൂലോകത്ത് കഴിയുന്നുണ്ട് .

  ReplyDelete
 31. പരഞ്ഞിരിക്കുന്ന വാക്കുകൾ ഓരോന്നും സത്യമാണു! എനിക്കു ചിലപ്പൊ തോന്നാരുണ്ടു, എഴുത്തു ഒരു പ്രസവ വേദനയാണെന്നു! തെറ്റായിരിക്കാം ! ഓരൊരുത്തരുടെ അനുഭവരീതി ! എഴുത്തിനുവേണ്ടിയുള്ളൊരു കാത്തിരിപ്പുതന്നെയാണു ശരിയായൊരു മാർഗ്ഗം ! ഒരു വറമായിട്ടു കിട്ടുന്ന എഴുത്തുകളിനൊരു പ്രത്യേഗതയുണ്ടു ! നിങ്ങളുടെ എഴുത്തു അങ്ങിനെത്തെയൊരു വരമാണു! ആശംസകൾ !

  ReplyDelete
 32. അതെയതെ... പോസ്റ്റൊന്നുമില്ലെ.. പോസ്റ്റൊന്നുമില്ലെ എന്ന് കേട്ട് കേട്ട് മടുത്തു അല്ലെ അഹ്‌മദ് സാഹിബ്..?? പ്രസക്തമായ ചിന്തകൾ തന്നെ..!!

  ReplyDelete
 33. ഒരു സെർട്ടിഫിക്കേഷൻ ചെയ്യണ്ട കാര്യം കൊണ്ട് ഞാനും ബ്ലോഗിൽ നിന്ന് ഒരു മാസത്തോളമായി മാറി നില്ല്ക്കുന്നു. ചിലർ ബീഡി തെറുക്കുന്നത് പോലെ ബ്ലോഗ് പോസ്റ്റ് അടിച്ച് വിടുന്നത് കാണുമ്പോൾ അത്ഭുദം തോന്നാറുണ്ട്.

  സത്യമായ കാര്യങ്ങൾ

  ReplyDelete
 34. സോഭാവികമാണ് എഴുതാതെ ഇരുന്നാല്‍ പിന്നെ എഴുതുമ്പോള്‍ ഒരു ബുദ്ധി മുട്ടുളവാകും എന്നിരുന്നാലും എഴുതുവാന്‍ വീണ്ടും തീരുമാനിച്ചത് നല്ലത് പിന്നെ ഒന്നുമില്ലെങ്കില്‍ ഞങ്ങളെ പോലെ എഴുതുന്നവരെ വന്നൊന്നു പ്രോത്സാഹിപ്പിച്ചു കുടെ,എഴുത്ത് തുടരുക അതുകൊണ്ട് മനസ്സിന് ഉണ്ടാവുന്ന സുഖം വേറെ തന്നെ ആണ്

  ReplyDelete
 35. എഴുത്ത് വളരെയധികം ഊര്‍ജ്ജപ്രതിരോധം ആവശ്യമുള്ള വേദനാജനകമായ ഒരു പ്രക്രിയയാണ്. എളുപ്പത്തില്‍ ചെയ്തു തീര്‍ക്കാവുന്ന കാര്യമല്ല. അതിന്നായി മുന്‍കൂട്ടി സമയദൈര്‍ഘ്യം നിശ്ചയിക്കാന്‍ കഴിയില്ല. ശാരീരികവും മാനസികവും വൈകാരികവുമായ ഊര്‍ജ്ജം അനിവാര്യമാണ് എഴുത്തിന്. ആസൂത്രണവും പുനപരിശോധനയും ആവര്‍ത്തിച്ചു വേണ്ട എഴുത്ത് ചിലപ്പോള്‍ ഒരു ചിന്താപ്രക്രിയ തന്നെയാണ്.

  ഇക്കാര്യമാണ് എഴുത്തിനെപ്പറ്റി പൊതുവില്‍ പറയാനുള്ളത്.നന്നായി ചിന്തിച്ചിരിക്കുന്നു.ഭാവുകങ്ങള്‍ .

  ReplyDelete
 36. എഴുത്ത് വളരെയധികം ഊര്‍ജ്ജപ്രതിരോധം ആവശ്യമുള്ള വേദനാജനകമായ ഒരു പ്രക്രിയയാണ്. എളുപ്പത്തില്‍ ചെയ്തു തീര്‍ക്കാവുന്ന കാര്യമല്ല. അതിന്നായി മുന്‍കൂട്ടി സമയദൈര്‍ഘ്യം നിശ്ചയിക്കാന്‍ കഴിയില്ല. ശാരീരികവും മാനസികവും വൈകാരികവുമായ ഊര്‍ജ്ജം അനിവാര്യമാണ് എഴുത്തിന്. ആസൂത്രണവും പുനപരിശോധനയും ആവര്‍ത്തിച്ചു വേണ്ട എഴുത്ത് ചിലപ്പോള്‍ ഒരു ചിന്താപ്രക്രിയ തന്നെയാണ്.

  ഈ കാര്യങ്ങളൊക്കെ ആവശ്യമുള്ളതു തന്നെയാണ് എഴുത്ത് സമ്മതിക്കുന്നു. പിന്നെ എഴുത്തിൽ നിന്ന് അങ്ങനെയൊരു സർഗ്ഗ വേദന ഒന്നും അനുഭവിക്കാത്ത ആളാണ് ഞാൻ.! അതുകൊണ്ട് തന്നെ ഞാൻ കഥകളെല്ലാം ഒരേ ചുറ്റുപാടിനെ ആവർത്തിച്ചു കൊണ്ടിരിക്കുന്നു എന്ന പരാതി കേൾക്കാനുണ്ടായ ഈയിടെ തന്നെ ഞാനാ പരിപാടി നിർത്തി. ഞാനിപ്പോൾ ഒന്നും എഴുതാറുമില്ല ആരുടേയും ഡാഷ് ബോർഡീന്നെടുത്ത് വായിക്കാറുമില്ല. നല്ല കാര്യങ്ങളാ എഴുതീക്കുന്നേ. ആശംസകൾ.

  ReplyDelete
 37. >>മറ്റുള്ളവര്‍ എന്തും പറഞ്ഞോട്ടെ, ഞാന്‍ എഴുതും: ഈ ചിന്താഗതിയും.<<<
  ആ ചിന്താഗതി നല്ലതാണോ അഹമ്മദിക്കാ...!

  എഴുതാന്‍ വിഷയങ്ങള്‍ ഉണ്ടെങ്കിലും നല്ല മൂടും വേണം മടിയും മാറണം എന്നാലേ എനിക്ക് എഴുതാന്‍ സാധിക്കൂ ...!

  ReplyDelete
 38. എഴുതുക
  ആശംസകൾ

  ReplyDelete
 39. സാഹിബ് .
  കാര്യം ശരിയാണ് .
  പക്ഷെ ,ബ്ലോഗ്‌ എഴുത്ത് ഒരു വിനോദം ആയിട്ടാണ്
  കാണുന്നത് . നല്ല കുറെ രചനകള്‍ ഉണ്ടാകുന്നുണ്ട് എന്നത് ശരി .

  ReplyDelete
 40. എന്നെ സംബന്ധിച്ചിടത്തോളം എഴുതുന്നത് ബ്ലോഗിലിടുന്നത് എഴുതിയ കഥയോ കവിതയോ ഒരു നിശിത വിമര്‍ശനത്തിന് വിധേയമാക്കാനാണ്. എന്തുകൊണ്ടോ പലപ്പോഴും അതുണ്ടാവാറില്ല. എന്നാലും കഥവായിച്ച് വസ്തുനിഷ്ഠമായ അഭിപ്രായങ്ങള്‍ പറയുന്ന സുഹൃത്തുക്കളുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് രചനയില്‍ മാറ്റം വരുത്താന്‍ സാധിക്കാറുണ്ട്. പ്രസിദ്ധീകരണത്തിനായി കൊടുക്കുമ്പോള്‍ അത് ഗുണം ചെയ്യാറുണ്ട്.

  ReplyDelete
 41. താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ്.....എന്റെ ബ്ലോഗിലേക്ക് ഒന്നു വന്നു ഒരു അവലോകനം നടത്തുമോ.....

  ReplyDelete
 42. ഇപ്പോള്‍ ഈ ഞാനും ഇതില്‍ മൂന്നാം പാരായില്‍ പറഞ്ഞിരിക്കുന്ന അവസ്ഥയിലാണ്. തികച്ചും വസ്തു നിഷ്ഠമായ നിരീക്ഷണം. അഭിനന്ദനങ്ങള്‍.

  ReplyDelete
 43. വേദനിക്കുന്ന എഴുത്തായാലും എഴുത്തിന്റെ വേദനയായാലും സംഗതി സര്‍ഗവേദനയാണ്. അതിനെ കുറിച്ചുള്ള ഈ പോസ്റ്റ് നന്നായി.. തുടരുക.. ഇനിയും ഈ നല്ലെഴുത്ത്.

  ReplyDelete
 44. മുകളില്‍ എല്ലാരും പറഞ്ഞത് തന്നെ ഇനിയും ആവര്‍ത്തിക്കുന്നില്ല...
  എഴുത്ത് തുടരുക...
  നന്മകള്‍ നേരുന്നു..

  ReplyDelete
 45. ഇനിയും എഴുതുക. ചിന്തകള്‍ പങ്കു വെക്കുക. ഇങ്ങിനെ ഒരാള്‍ ലോകത്തുണ്ട് എന്നു അറിയിക്കാനും കൂടി ബ്ലോഗ്‌ ഒരു നല്ല ഉപാധി ആണ്. കൂടാതെ പരസ്പര ആശയ വിനിമയത്തിനും. എങ്ങിനെ നോക്കിയാല്ലും നല്ലത് മാത്രം. എല്ലാ നന്മകളും നേരുന്നു.

  ReplyDelete
 46. എഴുതണമെന്നു വിചാരിച്ചിട്ടും എഴുതാന്‍ കഴിയാതെ വരുമ്പോള്‍ ഉള്ള ആ വിമ്മിട്ടം ആണോ ഈ സര്ഗ്ഗവേദന {അതിനു വേദനയൊന്നുമില്ല,ഒരു മടി,പിന്നെ എഴുതിയത് വായിക്കുമ്പോള്‍ സ്വയം 'അയ്യേ'ന്നൊരു തോന്നല്‍... :) } . എഴുത്തിന് ആശംസകള്‍.

  ReplyDelete
 47. നല്ല പോസ്റ്റ്‌, ആശംസകള്‍!

  ReplyDelete
 48. ഇതൊക്കെ വായിച്ചിട്ടും,എനിക്കൊന്നെഴുതാന്‍ മുട്ടുന്നില്ലല്ലോ ഈശ്വരാ...!!

  ആശംസകള്‍..അഹ്മദ് ജീ..!

  ReplyDelete
 49. अच्छी पोस्ट .........

  ReplyDelete
 50. വീണ്ടും ബ്ലോഗിലേക്ക് വന്നല്ലോ സന്തോഷം ..

  പിയപ്പെട്ടവ; ഇനിയും ഏറെയുണ്ട് ഈ ഹെഡിംഗ് ലെ അക്ഷര തെറ്റ് ശ്രദ്ധിക്കുമല്ലോ )

  ReplyDelete
 51. എഴുത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങളായി മൊത്തത്തില്‍. അഭിനന്ദനങ്ങള്‍

  ReplyDelete
 52. എഴുതാനുള്ള ശക്തമായ ആഗ്രഹം തന്നെയാണ് മൂട്. അതുണ്ടാക്കിയെടുക്കുകയാണ് ആദ്യപടി.

  ReplyDelete
 53. എഴുതുന്നത് നല്ല അധ്വാനമാണെന്നതില്‍ യാതൊരു സംശയവുമില്ല. നല്ല ചിന്തകളാണു പോസ്റ്റില്‍ പങ്ക് വെച്ചത്. ആശംസകള്‍

  ReplyDelete
 54. എഴുത്തിനെ കുറിച്ചുള്ള ഈ പോസ്റ്റ് എനിക്കിഷ്ട്ടമായി. ശരീരവും മനസ്സും ഒരേ അവസ്ഥയില്‍ വന്ന് അതിന് കാലവും സമയവും കാലാവസ്ഥയുമൊക്കെ അനുകൂലമാകുമ്പോള്‍ തന്നെയാണ് നല്ല സൃഷ്ട്ടികളുണ്ടാവുന്നത്.

  എഴുത്തിനെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കി തന്ന ഈ പോസ്റ്റിന് ഒരുപാട് ആശംസകള്‍

  ReplyDelete
 55. എഴുത്ത് വളരെയധികം ഊര്‍ജ്ജപ്രതിരോധം ആവശ്യമുള്ള വേദനാജനകമായ ഒരു പ്രക്രിയയാണ്. എളുപ്പത്തില്‍ ചെയ്തു തീര്‍ക്കാവുന്ന കാര്യമല്ല. അതിന്നായി മുന്‍കൂട്ടി സമയദൈര്‍ഘ്യം നിശ്ചയിക്കാന്‍ കഴിയില്ല. >> വായിക്കപ്പെടേണ്ട ഒരു പോസ്റ്റാണെന്നതിൽ തർക്കമില്ല...

  ReplyDelete

പോസ്റ്റ്‌ വായിച്ചിട്ട് എന്തു തോന്നി ? തുറന്നു പറയാം.

 

Sample text

പ്രിയപ്പെട്ടവ - ഏറെയുണ്ട് ഇനിയും

Sample Text