Ads 468x60px

Monday, November 21, 2011

ബര്‍മ്മയിലേക്ക് ഒരു കത്ത്


വിദേശങ്ങളില്‍ ജോലി ചെയ്യാനും കച്ചവടത്തില്‍ ഏര്‍പ്പെടാനും ഏറെ ഇഷ്ടപ്പെടുന്ന നമ്മുടെ ആളുകള്‍ കുബൈത്തും ദുബായിയും അബൂദുബായിയും "കണ്ടുപിടിക്കു"ന്നതിന് വളരെ മുമ്പായി ബര്‍മ്മയില്‍ പോയിരുന്നു. ബര്‍മ്മ ഏതെന്നു ഒരു നിമിഷം സംശയിക്കുന്ന കുറച്ചു പേരെങ്കിലും, പ്രത്യേകിച്ച് ഇളം തലമുറയില്‍ ഉള്ളവര്‍ , കാണും. ഇന്ത്യയുടെ കിഴക്ക് ഭാഗത്തുള്ള അയല്‍ രാജ്യമാണ് ഇന്ന് മ്യാന്മര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ബര്‍മ്മ.


രാഷ്ട്രീയം, മതപരം, സാംസ്കാരികം, കല, കച്ചവടം തുടങ്ങിയ മേഖലകളില്‍ ഇന്ത്യക്കാരുടെ ബര്‍മ്മയിലെ സാന്നിദ്ധ്യം സഹസ്രാബ്ദങ്ങളോളം പഴക്കമുള്ളതാണ്. ബര്‍മ്മ ബ്രിട്ടീഷ്‌ ഇന്ത്യയുടെ ഭാഗമായിരുന്ന കാലത്താണ് ഭൂരിഭാഗം ഇന്ത്യക്കാരും കച്ചവടത്തിനായും തൊഴില്‍ തേടിയും അവിടേക്ക് കൂട്ടമായി നീങ്ങിയത്. സര്‍ക്കാര്‍ ജീവനക്കാര്‍ , എഞ്ചിനീയര്‍മാര്‍ , സൈനികര്‍ , റോഡ്‌ പണിക്കാര്‍ എന്നിങ്ങനെ ധാരാളം ഇന്ത്യക്കാര്‍ അവിടെ ജോലിയെടുത്തു. ബ്രിട്ടീഷ്‌ സര്‍ക്കാരിന്‍റെ പ്രോത്സാഹനത്തോടെ നെല്ല് കൃഷിയിലെര്‍പ്പെടാനും ധാരാളം ഇന്ത്യക്കാര്‍ (പ്രത്യേകിച്ച് തെക്കേ ഇന്ത്യക്കാര്‍ ) അവിടെ കുടിയേറിയിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്‍റെ ആരംഭത്തില്‍ റംഗൂണില്‍ (ഇപ്പോള്‍ യാംഗോണ്‍ ) ജനസംഖ്യയുടെ പകുതിയോളം തെക്കേ ഇന്ത്യക്കാരായിരുന്നു. 


1962-ല്‍ സൈനിക നീക്കത്തോടെ അധികാരം കൈക്കലാക്കിയ ജെനറല്‍ നെവിന്‍ ഇന്ത്യക്കാരെ മുഴുവനായി പുറത്താക്കാന്‍ ഉത്തരവിറക്കി. തലമുറകളായി അവിടെ ജീവിക്കുകയും ആ സമൂഹത്തില്‍ അലിഞ്ഞു ചേരുകയും ചെയ്ത ഇന്ത്യക്കാര്‍ പൊടുന്നനെ ആക്രമിക്കപ്പെടാന്‍ തുടങ്ങി. 1964-ല്‍ ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ കച്ചവട സ്ഥാപനങ്ങളുടെ കൂട്ടായ ദേശ സാല്‍ക്കരണം കൂടെ ആയപ്പോള്‍ എല്ലാം നഷ്ടപ്പെട്ടും പീഡനങ്ങള്‍ സഹിക്ക വയ്യാതെയും മൂന്ന് ലക്ഷത്തോളം വരുന്ന ഇന്ത്യക്കാര്‍ക്ക് പലായനം ചെയ്യേണ്ടി വന്നു. വ്യോമമാര്‍ഗവും ജലമാര്‍ഗവുമായി അവരെ ഇന്ത്യയില്‍ എത്തിക്കുന്നതില്‍ ഭാരത സര്‍ക്കാര്‍ കാര്യമായ പങ്കു വഹിച്ചെങ്കിലും പലരും മരിക്കുകയും കാണാതാകപ്പെടുകയും ചെയ്തു. 


       *                  *               *               *          
1960-61 കാലം, പ്രൈമറി സ്കൂളില്‍ (അഞ്ചാം തരം) പഠിക്കുകയാണ് ഞാന്‍ . ആ വര്‍ഷമാണ് മൂത്ത സഹോദരിയുടെ കല്യാണം നടന്നത്. അളിയന്‍റെ പിതാവിന് ബര്‍മ്മയില്‍ കച്ചവടമായിരുന്നു. കല്യാണത്തോടനുബന്ധിച്ചു നാട്ടില്‍ വന്ന അദ്ദേഹം തിരിച്ചു പോകുന്നതിന് മുമ്പുള്ള കുറഞ്ഞ കാലയളവില്‍ കുട്ടികളായ ഞങ്ങളോടും വലിയവരോടും വളരെ അടുത്തിരുന്നു. അമ്മദ്കാക്ക എന്നാണ് ഞങ്ങള്‍ എല്ലാവരും അദ്ദേഹത്തെ സ്നേഹപൂര്‍വ്വം വിളിച്ചിരുന്നത്‌. അദ്ദേഹം കാണിച്ച സ്നേഹവും അദ്ദേഹത്തോട് ഞങ്ങള്‍ക്കുണ്ടായിരുന്ന ആദരവും നല്ല ഒരോര്‍മ്മയായി ഇന്നും മനസ്സിലുണ്ട്, ഒരിക്കലും മറക്കാന്‍ കഴിയാത്ത വിധത്തില്‍ .


ആദ്യമായി ഞാന്‍ അവരുടെ വീട്ടില്‍ പോയത്‌, അദ്ദേഹത്തിന്‍റെ കൂടെയാണ്. ഒരു വൈകുന്നേരം നടന്നായിരുന്നു യാത്ര. ഇരുട്ടാന്‍ തുടങ്ങിയപ്പോള്‍ വെളിച്ചത്തിനായി ഒരു ചൂട്ട് വാങ്ങാമെന്നു പറഞ്ഞ് ഒരു വീട്ടില്‍ കയറിയതും എന്നെ അകത്തോട്ട് വിളിച്ചു കൊണ്ടുപോയതും പെങ്ങളെ കണ്ടപ്പോള്‍ എന്നെ കളിപ്പിച്ചത് മനസ്സിലായതും ഒരു വലിയ തമാശയായി ഞാന്‍ ഓര്‍ക്കുന്നു. ആ വീട്ടിലെ പ്രവേശന മുറിയില്‍ ചുമരില്‍ തൂക്കിയിരുന്ന വലിയ ക്ലോക്ക് ഞാന്‍ വളരെ കൌതുകത്തോടെ ഏറെ നേരം നോക്കിയിരുന്നിട്ടുണ്ട്. ആഴ്ചയില്‍ ഒരിക്കല്‍ താക്കോല്‍ കൊടുക്കുന്ന ( winding ) വിദേശ നിര്‍മ്മിത (SEIKOSHA) മായ ക്ലോക്കിന്‍റെ സ്വര്‍ണ്ണ നിറത്തിലുള്ള പെന്‍ഡുലം ആടുന്നതും അപ്പോള്‍ കേള്‍ക്കുന്ന ടിക്ക്‌ ടിക്ക്‌ ശബ്ദവും അരമണിക്കൂര്‍ കൂടുമ്പോഴുള്ള മണിയടിയും എനിക്ക് ഇഷ്ടമായി. നോട്ടു ബുക്കിന്‍റെ വലുപ്പമുള്ള ഇന്ത്യന്‍ പാസ്പോര്‍ട്ട് ഞാന്‍ ആദ്യമായി കണ്ടതും അന്ന് അവിടെ വെച്ചാണ്.


ഒരു ദിവസം വീട്ടില്‍ വന്നു ഭക്ഷണമൊക്കെ കഴിച്ചതിനു ശേഷം, അദ്ദേഹം അടുത്ത ദിവസം ബര്‍മ്മയിലേക്ക് തിരിച്ചുപോവുകയാണെന്നും യാത്ര പറയാന്‍ വന്നതാണെന്നും അറിയിച്ചപ്പോള്‍ ഞങ്ങള്‍ക്കൊക്കെ ഏറെ വിഷമമായി. സ്വന്തം വീട്ടില്‍ നിന്നും ഉറ്റവരിലൊരാള്‍ പോകുന്ന പോലെ. ഏറെ വേദനയോടെയും നിറഞ്ഞ കണ്ണുകളോടെയുമാണ് ഞങ്ങള്‍ എല്ലാവരും അദ്ദേഹത്തെ യാത്രയാക്കിയത്.   


രണ്ടു മൂന്ന് ആഴ്ചകള്‍ക്ക് ശേഷം ഉപ്പക്കു അദ്ദേഹത്തിന്‍റെ എഴുത്ത് വന്നു. നല്ല വടിവുള്ള കയ്യക്ഷരത്തിലുള്ള എഴുത്ത് വായിക്കാന്‍ എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. "പടച്ചവന്‍റെ വേണ്ടുകയാല്‍ എനിക്ക് എത്രയും പ്രിയപ്പെട്ട മൂസ്സാക്കയും ........"  യാത്രയില്‍ ബുദ്ധിമുട്ടൊന്നും കൂടാതെ എറംഗൂലില്‍ (റംഗൂണ്‍ ) എത്തിയ വിവരവും സുഖാന്വേഷണങ്ങളും മാത്രമായിരുന്നു ആ ഉപചാര കത്തിന്‍റെ ഉള്ളടക്കം. കത്തിനു ഒരു മറുപടി അയക്കുന്ന കാര്യം, വീട്ടില്‍ എല്ലാവരും ചര്‍ച്ച ചെയ്തെങ്കിലും ഒരു കത്തെഴുതാനുള്ള പരിജ്ഞാനം ഉപ്പക്ക് ഇല്ലാതിരുന്നതിനാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഒരു കീറാമുട്ടിയായി. 


അങ്ങനെയിരിക്കെ ഒരു ദിവസം ഉമ്മയുടെ നിര്‍ദ്ദേശം അനുസരിച്ച് നോട്ടുബുക്കിന്‍റെ നടുവില്‍ നിന്ന് പറിച്ചെടുത്ത വരയുള്ള കടലാസ്സില്‍ ഉമ്മ പറഞ്ഞു തന്ന പോലെ ഞാന്‍ എന്‍റെ ആദ്യത്തെ കത്തെഴുതി. എബിസിഡി കാസിനു ബീഡി പാടാന്‍ മാത്രം തുടങ്ങിയിരുന്ന എനിക്ക്, എഴുത്ത് കവറിലാക്കി മേല്‍വിലാസം എഴുതി സ്റ്റാമ്പ്‌ ഒട്ടിച്ചു പെട്ടിയിലിടുന്ന പ്രക്രിയകള്‍ അറിയില്ലായിരുന്നു. അതിനാല്‍ എഴുതിയ കടലാസ്സ്‌ മടക്കി ഉപ്പയെ ഏല്‍പിച്ചു. അങ്ങാടിയില്‍ ആരുടെയോ സഹായത്തോടെ ബാക്കി കാര്യങ്ങള്‍ ഉപ്പ നടത്തുകയും ചെയ്തു.


ബര്‍മ്മയിലേക്ക് ഒരു കത്തിട്ട് മറുപടി ലഭിക്കാന്‍ അന്ന് മൂന്ന്‍ നാല് ആഴ്ചകള്‍ വേണ്ടി വരുമെങ്കിലും മാസങ്ങള്‍ പിന്നിട്ടിട്ടും മറുപടിയൊന്നും കണ്ടില്ല. ആകാംക്ഷയോടെ കാത്തിരുന്ന് കിട്ടാതായപ്പോള്‍ വിഷമം തോന്നിയെങ്കിലും ക്രമേണ കത്തിന്‍റെ കാര്യം മനസ്സില്‍ നിന്ന് ഇറങ്ങിപ്പോയി. പക്ഷെ അമ്മദ്കാക്ക എല്ലാവരുടെയും മനസ്സില്‍ നിറഞ്ഞു നിന്നു.  


ഉപ്പയുടെ നെഞ്ചുന്തി നില്‍ക്കുന്ന കീശയില്‍ സ്ഥിരമായുള്ള തേങ്ങാകണക്കുകള്‍ എഴുതിയ തുണ്ട് കടലാസ്സുകളുടെയും പണപ്പയറ്റിന്‍റെ മടക്കിവെച്ച ക്ഷണക്കത്തുകളുടെയും മറ്റ് കടലാസ്സുകളുടെയും കെട്ടു ഒരു ദിവസം എന്തോ കാര്യത്തിനായി എന്നെ കൊണ്ട് പരിശോധിപ്പിച്ചപ്പോള്‍ കിട്ടിയ മടക്കിയ നോട്ടുബുക്കിന്‍റെ കടലാസ്സ് ഞാന്‍ നിവര്‍ത്തി വായിച്ചു, " ഏറ്റവും പ്രിയപ്പെട്ട അമ്മദ്കാക്ക വായിച്ചറിയുവാന്‍ ......." നാട്ടില്‍ നിന്ന് ശത്രുക്കള്‍ ആരോ ഊമക്കത്തായി തനിക്കയച്ച കാലിക്കവര്‍ ആണെന്ന് സൂചിപ്പിച്ചു അമ്മദ്കാക്ക അത് വീട്ടിലേക്കു അയച്ചുകൊടുത്ത കാര്യം പെങ്ങള്‍ നേരത്തെ ഒരിക്കല്‍ പറഞ്ഞത്‌,  അപ്പോള്‍ ഞങ്ങള്‍ എല്ലാവരും കൂട്ടിവായിച്ചു. 



90 comments:

  1. പേരു കണ്ടപ്പോള്‍ എനിയ്ക്കു ആദ്യം കമന്‍റാന്‍ തോന്നിയത് “സുറുമയെഴുതിയ മിഴികളില്‍ ..” എന്നാണു,,, പക്ഷേ വായിചു കഴിഞ്ഞപ്പോഴാണ് സംഗതി പിടികിട്ടിയത്... നല്ലൊരു ചരിത്രം കൂടി വളരെ ഭംഗിയായി വളരെ മനോഹരമായി ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിയ്ക്കുന്നത് കാണാന്‍ സാധിച്ചു... നല്ലഒരു ലേഖനം... നന്നായിട്ടുണ്ട്.., സ്നേഹാശംസകള്‍ ....................

    ReplyDelete
  2. സുഹൃത്തേ ബ്ലോഗു നന്നായിട്ടുണ്ട്‌,കഥയും.

    ReplyDelete
  3. ചെറിയ ഒരു അനുഭവം രസകരമായി എഴുതി... പിന്നെ കുറച്ചു ചരിത്രവും...

    പതിവ് പോലെ കുറെ പുതിയ അറിവുമായാണ് ഇവിടുന്നു ഇറങ്ങുന്നത്.. നന്ദി..

    അഭിനന്ദനങ്ങള്‍..

    ReplyDelete
  4. പൊടി മനസ്സിലെ ഓര്‍മ്മകള്‍ ലളിതമായ വരികളില്‍ മനോഹരമാക്കി.ഒപ്പം അവതരിപ്പിച്ച ചരിത്രം വിജ്ഞാനപ്രദമായി.എല്ലാ ആശംസകളും.

    ReplyDelete
  5. പൂര്‍വ്വകാല സ്മരണകളില്‍ ചിലത്
    മനസ്സില്‍ നൊമ്പരമുണര്‍ത്തുന്നതും
    മറ്റു ചിലത് രസിപ്പിക്കാന്‍ വക
    നല്‍കുന്നതും, ഓര്‍ത്തുചിരിക്കാന്‍
    വക നല്കുന്നതുമായിരിക്കും.
    പക്ഷെ ഈ കൈയബദ്ധം ഒരു
    വേദനയായി നീറി നില്‍ക്കുകയാണല്ലോ!
    കത്ത് കണ്ടെടുക്കാന്‍ താമസിച്ചതുംകണ്ടപ്പോഴുണ്ടായമാനസികസംഘര്‍ഷവും ഊഹിക്കാന്‍ കഴിയുന്നു.
    എന്തുചെയ്യാം ചിലപ്പോഴൊക്കെ
    അങ്ങനെ സംഭവിച്ചു പോകുന്നു!
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  6. അതികം പിടിപാടില്ലാത്ത വിഷയമാണ്‍ ചരിത്രം...ഇങ്ങനെ നുറുങ്ങു വരികളിലൂടെ ലഭിയ്ക്കുന്ന അറിവുകള്‍ നിധിയായി തന്നെ സൂക്ഷിയ്ക്കുന്നൂ...നന്ദി...!

    ഓര്‍മ്മകുറിപ്പുകള്‍ പങ്ക് വെച്ചതില്‍ സന്തോഷിയ്ക്കുന്നൂ..ആശംസകള്‍...!

    ReplyDelete
  7. പോസ്റ്റ് ഇഷ്ടമായി
    ബ്ലോഗുള്ളതുകൊണ്ട് ഇതൊക്കെ പങ്കുവയ്ക്കാൻ കഴിയുന്നു. അനുഭവങ്ങളുടെ സമാനതകൾ പലപ്പോഴും പലരെയും സ്പർശിക്കാറൂണ്ട്. കത്തെഴുത്തിന്റെ കാര്യത്തിൽ ഇങ്ങനെ നമുക്കൊക്കെ പല അനുഭവങ്ങൾ ഉണ്ട്. ഏറ്റവും പുതിയ തലമുറയ്ക്ക് ഇതൊക്കെ മനസിലാകുമോ ആവോ! ഗൾഫിൽ നിന്നും വരുന്ന കത്തുകൾ ഒരാൾ എല്ലാവരെയും ഉറക്കെ വായിച്ചു കേൾപ്പിക്കുകയായിരുന്നു പതിവ്. മറുപടിയും കൂട്ടായ ചർച്ചകൾക്ക് ശേഷമാണ് അയക്കുക.

    ReplyDelete
  8. പ്രിയപ്പെട്ടവര്‍ക്ക് കത്തെഴുതുന്നതും, അവരുടെ കത്തുകള്‍ വായിക്കുന്നതും, ഒരു സുഖമുള്ള ഏര്‍പ്പാടല്ലേ ഇക്കാ. നല്ല പോസ്റ്റ്‌.

    ReplyDelete
  9. കൊള്ളാം അനുഭവകഥ..
    സസ്നേഹം,
    പഥികൻ

    ReplyDelete
  10. വളരെ നന്നായി , കത്തു പുരാണം.

    ReplyDelete
  11. മ്യാന്‍മര്‍ ഇപ്പോള്‍ ആഭ്യന്തര പ്രശ്നംമൂലം വല്ലാത്ത പ്രതിസന്ധി നേരിടുന്നു ,,പഴയ കാല ഓര്‍മ്മകളില്‍ കൂടിയുള്ള ഈ അനുഭവക്കുറിപ്പ് നന്നായിട്ടുണ്ട് ..മെയില്‍ അയച്ചതിനു ഒരിക്കല്‍ കൂടി നന്ദി ,ഒരു നല്ല പോസ്റ്റ്‌ വായിക്കനായല്ലോ ..

    ReplyDelete
  12. ഈ അറബ് നാടുകള്‍ക്ക് മുമ്പ് ബര്‍മ്മ പ്രവാസവും സിലോണ്‍ പ്രവാസവുമെല്ലാം പറഞ്ഞു കേട്ടിട്ടുണ്ട്. ആദ്യമായിട്ടാണ് നേരിട്ടരിഞ്ഞവരില്‍ നിന്നും വായിച്ചത്. വളരെ നന്ദി.

    ReplyDelete
  13. "ബര്‍മ്മയിലേക്ക് ഒരു കത്ത്‌"....
    ഇന്ന് കത്ത് നോക്കിയിരിക്കുന്ന പതിവില്ലല്ലൊ. കത്തെഴുതുന്നതും അതിനു മറുപടി കിട്ടുന്നതും ഒക്കെ ഒരു സുഖമുള്ള ഏര്‍പ്പാട് തന്നെയാണ്.

    പ്രവാസികളായി'പേര്‍ഷ്യാക്കാര്' ഉണ്ടാവുന്നതിന് മുമ്പേ ബര്‍മ്മാക്കാരും സിലോണ്‍കാരും നമ്മുടെ നാട്ടിലുണ്ടായിരുന്നു.

    ചുമരില്‍ തൂക്കിയിടുന്ന,താക്കോല്‍ കൊടുക്കുന്ന,ഈണത്തില്‍ മണിയടിയ്ക്കുന്ന വലിയ ക്ലോക്ക് ഇന്ന് അപൂര്‍വ്വമായി.

    ബര്‍മ്മയില്‍ നിന്ന് എല്ലാ സമ്പാദ്യവും നഷ്ടമാക്കി പുറത്താക്കപ്പെട്ട ഇന്ത്യാക്കാരെ ഓര്‍ക്കുമ്പോള്‍ ദുഖമുണ്ട്.

    കഴിഞ്ഞു പോയ ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മ വളരെ തന്മയത്ത്വത്തോടെ എഴുതി, അഭിനന്ദനങ്ങള്‍!

    ReplyDelete
  14. പഴയ ബര്‍മ്മാ ചരിത്രം ഓര്‍മ്മിപ്പിച്ചത് നന്നായി. പണ്ട് ബര്‍മ്മ അരി എന്നൊക്കെ കേട്ടിരുന്നു. കത്തെഴുത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ പണ്ടു ആദ്യമായി ബോംബെയിലുള്ള സൈതവി കാക്കാക്ക് ഒരു പേന കൊണ്ടു വരാന്‍ വേണ്ടി അയച്ച കത്തിന്റെ കാര്യം ഓര്‍മ്മ വന്നു. ആ കത്ത് വായിച്ച് അദ്ദേഹം കൊണ്ടു വന്ന “വിത്സന്‍” പേന ഞാന്‍ 8-ആം ക്ലാസ്സു മുതല്‍ കോളേജില്‍ വെച്ച് ഹീറൊ പെന്‍ വാങ്ങുന്നത് വരെ ഉപയോഗിച്ചു. അതിനു മുമ്പു 12 അണയുടെ “അശോക” പെന്‍ ആയിരുന്നു.

    ReplyDelete
  15. കുഞ്ഞു മനസ്സിലെ ഓര്‍മ്മകള്‍ നന്നായി പറഞ്ഞു ... കൂടെ ബര്‍മ്മയെ ചെറിയ തോതില്‍ ഒരു പരിച്ചയപെടുത്തലും ...
    ഈ പോസ്റ്റ്‌ വളരെ നന്നായി ... ആശംസകള്‍

    ReplyDelete
  16. അഹ്മെദ് ഭായ്,ബര്‍മ്മ വിശേഷം വായിച്ചു..വളരെ ഇഷ്ടപ്പെട്ടു..പഴയ കുറച്ചു ചരിത്രവും മനസ്സില്‍ ആക്കാനായി..കഴിഞ്ഞ പത്തു വര്‍ഷമായി മിക്കവാറും ബര്‍മ്മയില്‍ പോകുന്ന എനിക്ക് പഴയ മലയാളികളെ ആരെയും കാണാന്‍ കിട്ടിയില്ല..പക്ഷെ, തമിഴന്മാര്‍ ധാരാളം ഇപ്പോഴും അവിടെ ഉണ്ട്..പോസ്റ്റ്‌ നന്നായി..ആശംസകള്‍..

    ReplyDelete
  17. അനുഭവകഥ കൊള്ളാം.... കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ വളരെ മനോഹരമായി എഴുതാന്‍ സാധിച്ച അഹമ്മദ്‌ ഇക്കാക്ക്‌ അഭിനന്ദനങ്ങള്‍ !!!

    ReplyDelete
  18. കഥ കൊള്ളാം. എങ്കിലും അമ്മദ്കാക്കയിൽ നിന്നും അറിഞ്ഞ കൂടുതൽ ബർമ്മ വിശേഷങ്ങൾ കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ കൂടുതൽ ആസ്വാദ്യകരമായേനേ എന്ന് തോന്നി.

    ReplyDelete
  19. മുന്‍പ് കൊളംബോയില്‍ ആളുകള്‍ പോകാറുണ്ടെന്നു കേട്ടിരുന്നു. ബര്‍മ്മയിലും. അവിടത്തെ നാട് വളര്‍ത്തിക്കൊണ്ടുവരാന്‍ അതുകഴിഞ്ഞാല്‍ തിരിച്ചു വേറൊരു നാട്ടിലേക്ക്, അതിപ്പോള്‍ ദുബായിലാണെന്നുമാത്രം ഇനിയെങ്ങോട്ടാവോ പ്രയാണം. സ്വന്തം നാട് മറന്നുപോകുന്നുണ്ടോ ഇടയ്ക്ക്....

    ReplyDelete
  20. Beautiful article uppa…. Loved it.. :)

    ReplyDelete
  21. നല്ല രസമുള്ള ഓര്‍മ്മക്കുറിപ്പ്‌. ബോറടിപ്പിക്കാതെ വായനക്കാരെ കൂട്ടിക്കൊണ്ടു വരുന്നു അവസാനം വരെ. മനോഹരമായിരിക്കുന്നു. ചെറിയ അറിവുകള്‍ പങ്കുവെച്ച്ചത് ഉപകാരപ്രദവും.. അഭിനന്ദനങ്ങള്‍..

    ReplyDelete
  22. പുതിയ അറിവുകള്‍ നല്‍കുന്ന പോസ്റ്റ്... അനുഭവക്കുറിപ്പും ഇഷ്ടായി.

    എന്റെ നാട്ടില്‍ ഒരു ബര്‍മ്മക്കാരന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വന്ന് കുടിയേറിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്റ്റേഷനറി കടയില്‍ കിട്ടാത്തതായി ഒന്നും ഇല്ലായിരുന്നു. ബര്‍മ്മന്റെ പീടിക എന്നറിയപ്പെടുന്ന ആ കട എന്റെ ഒരു കൂട്ടുകാരന്‍ വാങ്ങിച്ച് ചരിത്രത്തിന്റെ ഭാഗമാക്കി. പൂട്ടിച്ചു എന്ന്... ബര്‍മ്മക്കാരനും മക്കളും തുറക്കാന്‍ മടിക്കുന്ന കണ്ണുകളുമായി അങ്ങാടിയില്‍ തന്നെ കാണും.

    ReplyDelete
  23. മനസ്സില്‍ ഏറെ തങ്ങിനില്‍ക്കുന്നത് ബാല്യകാല ഓര്‍മ്മകളാണ്..
    ആ ഓര്‍മ്മകള്‍ക്ക് എന്തൊരു സുഖം അല്ലെ!?

    ReplyDelete
  24. നല്ല ഒഴുക്കോടെ കഥപോലെ വായിച്ചു. കേട്ടോ.

    ReplyDelete
  25. ബര്‍മയും മലയാളികളും തമ്മിലുള്ള ബന്ധം ഞാന്‍ ആദ്യം മനസ്സിലാകുന്നത് ഒരു മാപ്പിള പാട്ടില്‍ നിന്നാണ്
    മക്കാരല്ലത് ഞാന്‍ പോയി രണ്ഗൂന്‍
    എന്നൊരു ചായ മക്കാനി നടത്തും ക്കാലം
    നല്ല മക്കി പ്പൂ അത്തര്‍ പൂശി
    ചുരു കുറുമാ മുണ്ടും വീശി
    നില്‍ക്കുന്നതാനന്നെന്റെ കോലം
    ഇതായിരുന്നു ആപ്പാട്ട്
    അത് കയിഞ്ഞ ഇപ്പോള്‍ അടുത്ത നാളില്‍ ആണ് പുനത്തിലി ന്റെ പരലോകം എന്നാ നോവലിലും ഈ ബര്‍മാ ബന്ധം വളരെ വെക്തമാവുന്നു
    കത്തെഴുതുന്ന ആ രീതി ഒഇക്കള്‍ കൂടി മനസ്സിലേക്ക് കടന്നു വന്നു ആശംസകള്‍

    ReplyDelete
  26. നന്നായിട്ടുണ്ട്...എനിക്കീ ബ്ലോഗിന്ടെ ടെമ്പ്ലേറ്റ് ഇഷ്ട്ടമായി

    ReplyDelete
  27. ഞങ്ങളുടെ നാട്ടിലുമുണ്ട് കുറെ എക്സ് ബര്‍മ പ്രവാസികള്‍ ... അവിടെ നിന്നും കല്യാണം കഴിച്ചു കൂട്ട് കുടുംബവുമായി താമസിക്കുന്നവരും ഉണ്ട്... അതില്‍ അറിയപെടുന്ന ഒരാളാണ് "ബര്‍മ മുത്തു"... ഏതായാലും താങ്ങളുടെ കഥ കൊള്ളാം...ആശംസകള്‍

    ReplyDelete
  28. പ്രവാസം തുടങ്ങിയത് ബര്‍മ..സിലോണ്‍ എന്നിങ്ങനെ ഇപ്പോള്‍ ലോകത്ത് എല്ലായിടത്തും എത്തിക്കൊണ്ടിരിക്കുന്നു..നല്ല പോസ്റ്റ്

    ReplyDelete
  29. അന്നൊക്കെ സിലോണിലും..മലേഷ്യയിലും, സിങ്കപ്പൂരിലും ആളുകൾ പ്രവാസികളായി പോയിട്ടുണ്ട് എന്ന് നമ്മുടെ ചുറ്റുവട്ടത്തുള്ളവരും ബന്ധുക്കളും പറഞ്ഞു കേട്ട അറിവുണ്ട്…
    നന്നായിരുന്നു

    ReplyDelete
  30. നല്ലൊരു ചരിത്രം മനോഹരമായി വിവരിച്ചു. അഭിനന്ദനങ്ങള്‍.

    ReplyDelete
  31. ബര്‍മ്മ പണ്ടുമുതലേ കേരളീയരുടെ സഞ്ചാര പുരാണങ്ങളില്‍ ഇടം പിടിച്ചിരുന്നത് ഓര്‍മ്മിക്കുന്നു . ഗള്‍ഫ്‌ രാജ്യങ്ങളിലെ സ്ഥലപ്പേരുകള്‍ പതിവില്‍ നിന്ന് വിഭിന്നമായ നാമത്തില്‍ എഴുതിക്കാണുന്നു ,ഉദാ :കുബൈറ്റ്‌ (കുവൈറ്റ്‌ ആണെന്ന് കരുതുന്നു )
    പിന്നെ ദൂരെ സ്ഥലങ്ങളിലേക്ക് കത്തെഴുതുക അതിനു മറുപടി വരുക ..അതൊക്കെ ചങ്കിടിപ്പ് ഉണ്ടാക്കുന്ന കാര്യമായിരുന്നു പണ്ടൊക്കെ ,,ഇന്ന് കത്തും കാത്തിരിപ്പും ഒന്നും അത്ര സാധാരണമല്ലാതായി ..പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുത്തു എഴുതുന്നതും അതൊക്കെ വായിക്കുന്നതും രസം തന്നെ ,,

    ReplyDelete
  32. @അസിന്‍ , ബോസ്സ്, ഖാദു, മുഹമ്മദ്‌, തങ്കപ്പന്‍ , വര്‍ഷിണി, സജിം, ബാസില്‍ , ലില്ലി, മിനി, പഥികന്‍ , സ്മിത, നസീര്‍ , പ്രയാന്‍ , ഫൈസല്‍ , ഷുക്കൂര്‍ , ഇലഞ്ഞി, മാണിക്യം, : പോസ്റ്റ്‌ വായിക്കാന്‍ സമയം കണ്ടെത്തിയതിനും ആത്മാര്‍ത്ഥമായി അഭിപ്രായം രേഖപ്പെടുത്തിയതിനും വളരെ നന്ദി.
    @മോഹമ്മദുകുട്ടി : സാന്ദര്‍ഭികമായി സ്വന്തം അനുഭവം പങ്കുവെച്ചതിനു നന്ദി. അശോക പെന്‍ ഞാനും ഏറെക്കാലം ഉപയോഗിച്ചിട്ടുണ്ട്.

    @വേണുഗോപാല്‍ , ആത്മാര്‍ത്ഥമായ അഭിപ്രായത്തിനു വളരെ നന്ദി.
    @ഷാനവാസ്‌, ഇന്ന് ബര്‍മ്മയിലെ വിദേശികളുടെ അവസ്ഥ എന്തെന്ന് വ്യക്തമായി അറിയില്ല. നന്ദി.
    @കൊച്ചുമോള്‍ , വളരെ നന്ദി.
    @സതീഷ്‌, വിശേഷങ്ങള്‍ ചോദിച്ചറിയാന്‍ മാത്രം പക്വത എനിക്ക് ഉണ്ടായിരുന്നില്ലല്ലോ. നന്ദി.
    @പ്രേം, എനിക്ക് തോന്നുന്നത് സ്വന്തം നാട് ഓര്‍ക്കുന്നത് കൊണ്ടാണ് നമ്മള്‍ വിദേശം തേടുന്നത്. നന്ദി.
    @രേഷ്മ, well said, my beloved
    @ജെഫു, ഹാരിസ്‌, പോസ്റ്റ്‌ വായിക്കാന്‍ സമയം കണ്ടെത്തിയതിനും ആത്മാര്‍ത്ഥമായി അഭിപ്രായം രേഖപ്പെടുത്തിയതിനും വളരെ നന്ദി.
    @ഷബീര്‍ , നമ്മുടെ യു. എ. ഖാദര്‍ പാതി ബര്‍മ്മക്കാരനാണ്. നന്ദി.
    @റഷീദ്‌, ഷാജു, കുസുമം, ആത്മാര്‍ത്ഥമായി അഭിപ്രായം രേഖപ്പെടുത്തിയതിനു വളരെ നന്ദി.
    @കൊമ്പന്‍ , ഈ മാപ്പിള പാട്ട് അറിയില്ല എങ്കിലും ഇവിടെ പങ്കിട്ടെതില്‍ വളരെ സന്തോഷം, ഒപ്പം നന്ദിയും.
    @മൈഡ്രീംസ്, ജിഷിന്‍ , ഷുക്കൂര്‍ , ആചാര്യന്‍ ,മാനവധ്വനി, അഷ്‌റഫ്‌, പോസ്റ്റ്‌ വായിച്ചു നും ആത്മാര്‍ത്ഥമായി അഭിപ്രായം രേഖപ്പെടുത്തിയതിനു വളരെ നന്ദി.
    @രമേശ്‌, വായിച്ചു അഭിപ്രായം എഴുതിയതിനു വളരെ നന്ദി.
    ശരിയായ രൂപം അറിയാതെയല്ല കുബൈത്ത് എന്നും അബൂദുബായ് എന്നുമൊക്കെ എഴുതിയത്. ആദ്യ കാലങ്ങളില്‍ അവിടങ്ങളില്‍ പോയിക്കൊണ്ടിരുന്ന നമ്മുടെ ആളുകള്‍ അങ്ങനെയാണ് പറഞ്ഞിരുന്നത്. അത് സാന്ദര്‍ഭികമായി അനുകരിച്ചു എന്നേയുള്ളൂ.

    ReplyDelete
  33. വർഷങ്ങൾക്ക് മുൻപ് യൂ.ഏ. ഖാദറിന്റെ ആത്മകഥ ചന്ദിക ആഴ്ചപ്പതിപ്പിൽ ഖണ്ഡശ പ്രസിദ്ധീകരിച്ചിരുന്നു. അതിലെ നല്ലൊരു ഭാഗം അദ്ദേഹത്തിന്റെ ബർമ്മീസ് വിവരണങ്ങളായിരുന്നു. ബർമ്മട്ടാപ്പ് എന്നായിരുന്നത്രേ അദ്ദേഹത്തെ കൂട്ടുകാർ കളിയാക്കി വിളിച്ചിരുന്നത്. ഓർമ്മകൾ പങ്കുവെച്ചതിനും, എന്റെ ആ പഴയ വായനക്കാലം ഓർമ്മിപ്പിക്കാൻ കാരണമായതിനും നന്ദി.

    ReplyDelete
  34. ഹ ഹ ബര്‍മ്മ കത്ത് ...നന്നായി എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  35. Theeraatha yathrakaalkku vendi...!!

    Manohaaram, Ashamsakal...!!!

    ReplyDelete
  36. ഇത്രയും പഴക്കമുള്ള ഓർമ്മകൾ!! പങ്കുവെച്ചതിന്‌ നന്ദി..

    ReplyDelete
  37. പതിവുപോലെ കുറെ അറിവുകള്‍ ഇവിടുന്നു കിട്ടി... അനുഭവക്കുറിപ്പ് ഇഷ്ടായി...

    ReplyDelete
  38. നന്നായി എഴുതി. അവസാനത്തെ ക്ലൈമാക്സ്‌ കുറേക്കൂടി നന്നാക്കാമായിരുന്നു. എനിക്കെന്തോ മനസ്സിലാകാന്‍ കുറച്ച് നേരം പിടിച്ചു. കാരണം ചരിത്രവും ഉണ്ടല്ലോ- ബര്‍മയിലെ കാര്യം പറഞ്ഞത് കൊണ്ട് കാക്ക മരിച്ചുപോയോ എന്നായിരുന്നു വിചാരിച്ചത്. കാലിക്കവറിന്റെ കാര്യം മുന്‍പേ പറഞ്ഞ് വച്ചിരുന്നെങ്കില്‍ പെട്ടെന്നുള്ള ഒരു തപ്പല്‍ ഒഴിവാക്കാമായിരുന്നു. എഴുതുക...:)

    ReplyDelete
  39. നല്ലത്, എനിക്കിഷ്ടപ്പെട്ടു എങ്കിലും തുടക്കവും ഒപ്ടുക്കവും തമ്മില്‍ ഒരു ചേര്‍ച്ചക്കുറവ് അനുഭവപ്പെട്ടു. :)എങ്കിലും വളരെ നന്നായിട്ടുണ്ട്.

    ReplyDelete
  40. സിലോണും ബര്‍മ്മയും ... പണ്ടൊക്കെ ആളുകള്‍ സ്ഥിരമായി പറഞ്ഞുകേട്ടിരുന്ന സ്ഥലനാമം. നന്നായി എഴുതി. താല്പര്യത്തോടെ വായിച്ചു.

    ReplyDelete
  41. അരിക്ക് ക്ഷാമം ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് റംഗൂണില്‍ 
    നിന്ന് വരുന്ന അരിയെയാണ്
    ആശ്രയിച്ചിരുന്നത്. നല്ല പോസ്റ്റ്.

    ReplyDelete
  42. നന്നായി അവതരിപ്പിച്ചു..

    ReplyDelete
  43. ഒരു ലേഖനം പോലെ തുടങ്ങി ഒരു അനുഭവകഥയില്‍ അവസാനിപ്പിച്ചു. എഴുത്തിന്റെ വിജയം തന്നെ അത്.
    ആദ്യഭാഗത്ത്‌ പുതിയ ചില അറിവുകള്‍ ലഭിച്ചു. പിന്നെ അമ്മദുകാക്കക്ക് വല്ല അപകടവും പിണഞ്ഞോ എന്ന ജിജ്ഞാസയായിരുന്നു.
    ഒടുക്കം കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നുന്നു.

    ReplyDelete
  44. @ചീരാമുളക്, കുഞ്ഞുമയില്‍പീലി, സുരേഷ് കുമാര്‍ , നികു, ലിപി, വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും വളരെ നന്ദി.
    @ഡെയ്സി, ഡെയ്സിക്കുണ്ടായ ആ ഫീല്‍ ഞാന്‍ ആഗ്രഹിച്ചതാണ്. വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും വളരെ നന്ദി.
    @രാജനാരായണന്‍ , ഹാഷിക്ക്, വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും വളരെ നന്ദി.
    @കേരളദാസനുണ്ണി, ആ അരി നമ്മുടെ ആളുകള്‍ തന്നെ ഉണ്ടാക്കിയതായിരിക്കാം. നന്ദി.
    @മജീദ്‌, വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും വളരെ നന്ദി.
    @ഇസ്മായില്‍ , ആ ജിജ്ഞാസ ഞാന്‍ ആഗ്രഹിച്ചതാണെങ്കിലോ ? വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും വളരെ നന്ദി.

    ReplyDelete
  45. ഓര്‍മ്മകള്‍ രസകരമായി എഴുതി.

    നന്ദി..

    അഭിനന്ദനങ്ങള്‍..

    ReplyDelete
  46. അഹമ്മദ്‌ സാഹിബ്, ബര്‍മ്മയുടെ ചരിത്രത്തുണ്ടും, കുഞ്ഞിലെ ആകുലതകളും ശരിക്കും പ്രതിഫലിപ്പിച്ചു. അഭിനന്ദനങ്ങള്‍...!
    ബര്‍മ്മയെ കുറിച്ച കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരുന്നത് ഉപ്പയുടെ സഹോദരനെയാണ്. ചെറുപ്പത്തിലെ അദ്ദേഹം നാട് വിട്ടു. പിന്നെ പൊങ്ങിയത് ബര്‍മ്മയിലാണത്രെ..! അവിടന്ന് ആരോ കണ്ടു പോലും.. പിന്നെ, നോ അഡ്രസ്‌...ഹയാതിലുണ്ടോ മൌത്തായോ എന്നൊന്നും ആര്‍ക്കും അറിയില്ല. ആ അവസ്ഥയില്‍ ഒരൊച്ചയും അനക്കവുമില്ലാതെ നാല്പതു കൊല്ലം കാത്തിരുന്നാണ് അദ്ദേഹത്തിന്‍റെ സ്വത്ത് പോലും ഓഹരി വെച്ചത്...

    ReplyDelete
  47. പണ്ട് ഉമ്മയൊക്കെ ഈ ഏറന്ഗൂല്‍ എന്ന് പറയുന്നത് കേട്ടിട്ടുണ്ട്.കുറേക്കാലത്തിന് ശേഷം വീണ്ടും അത് കേട്ടപ്പോള്‍ ഉമ്മ പറയുന്നത് പോലെ തോന്നിപ്പോയി.

    ReplyDelete
  48. പണ്ട് ഉമ്മയൊക്കെ ഈ ഏറന്ഗൂല്‍ എന്ന് പറയുന്നത് കേട്ടിട്ടുണ്ട്.കുറേക്കാലത്തിന് ശേഷം വീണ്ടും അത് കേട്ടപ്പോള്‍ ഉമ്മ പറയുന്നത് പോലെ തോന്നിപ്പോയി.

    ReplyDelete
  49. ചിന്തകളെ പുറകിലേക്ക് നയിച്ച നല്ലൊരു വായന തന്നതിനു നന്ദി...ഒഴുക്കുള്ള നല്ല രചന..എല്ലാ ഭാവുകങ്ങളും...

    ReplyDelete
  50. നന്നായി ഈ പോസ്റ്റ്‌.. ബര്‍മ്മയെ കുറിച്ചുള്ള ചരിത്രവും കുറച്ചു അറിയാന്‍ പറ്റി.. എന്റെയപ്പൂപ്പന്‍ പണ്ട് സിലോണില്‍ പോയിട്ടുള്ളതായി പറഞ്ഞു കേട്ടിട്ടുണ്ട്... അതിന്റെ ചില മങ്ങിയ ഫോട്ടോകള്‍ കണ്ടിട്ടുണ്ട് ചെറുപ്പത്തില്‍ .. ഇപ്പോഴതൊക്കെ നഷ്ടമായി..

    പിന്നെ പോസ്റ്റിന്റെ അവസാനം അല്‍പ്പം അവ്യക്തമായി തോന്നി.. എന്തോ ഒരപാകത... ഇതേ അഭിപ്രായം മുന്‍പ് പറഞ്ഞ ഡെയ്സി ചേച്ചിയ്ക്ക് കൊടുത്ത അഹമദ് ഇക്കയുടെ മറുപടി തൃപ്തി തരുന്നില്ല... പോസ്റ്റിന്റെ ആദ്യഭാഗത്തിന്റെ മികവ് അവിടെ നഷ്ടമാവുന്നുണ്ട് എന്ന് പറയാതെ വയ്യ.... പറഞ്ഞവസാനിപ്പിക്കുന്നത് അല്പം നല്ലതാക്കാമായിരുന്നു....

    ReplyDelete
  51. നല്ലൊരു ചരിത്രം കൂടി പറഞ്ഞു തന്നതിന് നന്ദി.
    പോസ്റ്റ് നന്നായിരുന്നു. അഹമ്മദ് കാക്കയും മൂസാക്കയും മനസ്സില്‍ വന്നു. :)

    ReplyDelete
  52. യൂ എ ഖാദറിന്റെ എഴുത്തുകളിലൂടെ കുറെ ബര്‍മ്മാകഥകള്‍ വായിച്ചറിഞ്ഞിട്ടുണ്ട്.
    ഇപ്പോള്‍ കുറെ കൂടി വിവരങ്ങള്‍ താങ്കളില്‍ നിന്നും അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം.
    കത്ത് പുരാണം രസകരമായി.

    ReplyDelete
  53. @സിയാഫ്, ഖരാക്ഷരങ്ങള്‍ , വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.
    @അബ്ദുല്‍ ജബ്ബാര്‍ , അനുഭവം പങ്കു വെച്ചത് നന്നായി. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.
    @മെയ്‌ഫ്ലാവേര്സ്, ചന്തുനായര്‍ , സന്ദീപ്‌, ആസാദ്‌, അബ്സാര്‍ , പ്രവാസിനി, വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.

    ReplyDelete
  54. അനുഭവം വിവരിച്ചതാനെങ്കില്‍ കൂടി എനിക്കിത് വിജ്ഞാനപ്രദമായ ഒരു പോസ്ടായി തോന്നി. കഥകളില്‍ മാത്രം കേട്ടുശീലമുള്ള ഒരുപാട് കാര്യങ്ങള്‍ വ്യക്തമായി അറിയാനായി.

    ReplyDelete
  55. അറിവിനായ്‌ ആര്‍ത്തിയോടെ വായിച്ച് ഒടുവില്‍ കണ്ണുനിറഞ്ഞു

    ReplyDelete
  56. valare nannayi paranju tto .barmma yekurich kurachariyaan patti thanks
    aasamsakal

    ReplyDelete
  57. നന്നായി പറഞ്ഞിരിക്കുന്നു താങ്കള്‍. ബര്‍മ്മയെ ആദ്യം കേള്‍ക്കുന്നത് യു എ ഖാദറിലൂടെയാണു. ബര്‍മ്മക്കാരിയായ മാമൈദിയുടെ മഞ്ഞക്കണ്ണും ചപ്പിയ മൂക്കുമുള്ള മകന്റെ കഥ. പണ്ട് വായിച്ചത് അതേ മിഴിവോടെ ഇപ്പോഴും മനസ്സിലുണ്ട്.

    പിന്നെ ആ കാലിക്കവര്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്.എന്താണു സംഭവിച്ചതെന്ന്..

    ReplyDelete
  58. ചരിത്രം പഠനവും കൂടെ ഒരു അനുഭവ കഥയും. രണ്ടും കൊള്ളാം...

    ReplyDelete
  59. വളരെ നല്ല പോസ്റ്റ്‌ !
    ആശംസകള്‍

    ReplyDelete
  60. വളരെ വശ്യമായെഴുതി.
    ആകാംഷയോടെ വായിച്ചു.
    ഒരുപാടാശംസകള്‍നേരുന്നു.

    ReplyDelete
  61. nannayittundu............ PLS VISIT MY BLOG AND SUPPORT A SERIOUS ISSUE..............

    ReplyDelete
  62. കത്തെഴുത്തും ബര്‍മ്മയെ പരിചയപ്പെടുത്തലും ഉഷാറായി. ഇന്ന് കത്തെഴുത്ത് ആര്‍ക്കും അറിയില്ല എന്ന് തോന്നുന്നു. പഴയ ഓര്‍മ്മകള്‍ തുറന്നെടുത്ത് നെടുവീര്‍പ്പിടാനെന്കിലും നമുക്കാകുന്നു.

    ReplyDelete
  63. @ഹക്കീം, പൊട്ടന്‍, അഭിഷേക്, മുല്ല, അക്ഷി, ശിഖണ്ഡി, നൌഷാദ്, പ്രഭന്‍ , ജയരാജ്‌, പട്ടെപാടം : വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും ഏറെ നന്ദി.

    ReplyDelete
  64. ദൂരെയിരിക്കുന്നവര്‍ക്കെ ഇങ്ങിനെയൊരു കത്തിന്റെയൊക്കെ വില ശരിക്കും അറിയാന്‍ പറ്റൂ..
    വളരെ നന്നായിട്ടുണ്ട് അഹമ്മദ് ഇക്കാ ............

    ReplyDelete
  65. വളരെ നന്നായി , എല്ലാ ഭാവുകങ്ങളും...

    ReplyDelete
  66. .....നന്മയുടെ നിറമണമുള്ള അനുഭവ കഥ പങ്കുവെച്ചതിന് നന്ദി!

    ReplyDelete
  67. Very sincere writings.Burma memories gave me a good reading.I remember, in my younger days, we had only Burma rice. My Bappa, who was a rice merchant, used to sell Burma Chembala rice and sell in his shop. I remember even the smell of that rice now.Thanks for nice memories.

    ReplyDelete
  68. പെട്ടെന്ന്‍ അവസാനിപ്പിച്ചത് പോലെ തോന്നി .
    പണ്ട് ആളുകള്‍ ബര്‍മ്മയില്‍ നിന്നും തിരിച്ചു വന്നവരെപ്പറ്റി പറഞ്ഞു കേട്ടിട്ടുണ്ട്.
    നന്നായി ഇങ്ങനെ ഒരു പോസ്റ്റ്

    ReplyDelete
  69. ഒരുപാട് പേർ ബർമ്മയിൽ പോകുകയും അവിടത്തെ പണ്ണുങ്ങളെ കല്യാണം കഴിച്ച് അവിടെ തന്നെ കൂടുകയും ചെയ്തു എന്ന് കുട്ടിക്കാലത്ത് കേട്ടിട്ടുണ്ട്.. ഇത് വായിച്ചപ്പോൾ കുറച്ച് കൂടി വ്യക്തമായി..!!

    ReplyDelete
  70. @നവീന്‍ ; ഇടശ്ശേരിക്കാരന്‍ ; സുബാന്‍ ; അസീസ്‌ ; റോസാപ്പൂക്കള്‍ ; ആയിരങ്ങളില്‍ ഒരുവന്‍ : വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും വളരെ നന്ദി.

    ReplyDelete
  71. പേര്‍ഷ്യ,ബര്‍മ്മ ഒക്കെ കുട്ടിക്കാലത്ത് കേട്ട അത്ഭുതദേശങ്ങളായി ഇന്നും മനസ്സില്‍ നില്‍ക്കുന്നു.ആ രാജ്യപ്പേരുകളൊക്കെ ഇന്നവശേഷിക്കുന്നത് ഓര്‍മ്മകളില്‍ മാത്രമാണല്ലോ.
    നല്ല കുറിപ്പ്.
    പലായനത്തില്‍ കാണാതായവരെയും മരണപ്പെട്ടവരെയും ഓര്‍മ്മിക്കുന്നു.

    ReplyDelete
  72. ആദ്യ കത്തിന് തന്നെ ഊമക്കത്തെന്ന പേര് കിട്ടി അല്ലേ?

    നന്നായി ഈ ബര്‍മ്മ വിശേഷങ്ങള്‍.

    ReplyDelete
  73. ഇഷ്ടപ്പെട്ടു.. ചരിത്രവും ഓര്‍മ്മയും !!

    ReplyDelete
  74. അല്ലിക്ക ..ഈ ആഹ്മാട്കാക്കയ്ക്കും എഴുത്തില്ലായിരുന്നോ?...
    ബര്‍മ ,സിലോണ്‍ ,ആസാം എന്നിവയൊക്കെയായിരുന്നു പണ്ടത്തെ നമ്മുടെ പ്രവാസഭൂമികള്‍ .
    ഓര്‍മ്മകള്‍ തിടംവച്ചു നില്‍ക്കുന്ന പോസ്റ്റ്‌ നന്നായിട്ടുണ്ട് .

    ReplyDelete
  75. @സുമേഷ്‌; കാസിം; മാനത്ത്‌കണ്ണി; വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും വളരെ നന്ദി.

    ReplyDelete
  76. ഞാനും ഒരു മറവിക്കാരനായതുകൊണ്ട്, വാപ്പ അയച്ച കാലിക്കവർ വ്യക്തമായും കാണാൻ സാധിച്ചു. ഓർമ്മക്കുറിപ്പോടെ വിവരിച്ച നല്ല സംഭവം......

    ReplyDelete
  77. മറവി ഒരു വിധം എല്ലാവര്‍ക്കും സാധാരണമാണ്. അഭിപ്രായത്തിനു നന്ദി.

    ReplyDelete
  78. अच्छी पोस्ट .........

    ReplyDelete

പോസ്റ്റ്‌ വായിച്ചിട്ട് എന്തു തോന്നി ? തുറന്നു പറയാം.

 

Sample text

പ്രിയപ്പെട്ടവ - ഏറെയുണ്ട് ഇനിയും

Sample Text