Ads 468x60px

Sunday, August 26, 2012

കരിങ്കല്ല് കൊണ്ട് പായസം

ഴിഞ്ഞ ദിവസം ടൌണില്‍ ഇറങ്ങിയപ്പോള്‍ പുതിയ കുറെ ബൂത്തുകളും ഫ്ളക്സ് ബോര്‍ഡുകളും ബാനറുകളും പലയിടത്തും കാണാനിടയായി. എല്ലാം തിരുവോണം പ്രമാണിച്ചുകൊണ്ടുള്ള പായസ വിതരണത്തിനെ സംബന്ധിച്ച് തന്നെ. ചില ബൂത്തുകളില്‍ പായസവിതരണം തുടങ്ങിയിട്ട് ദിവസങ്ങളായി എങ്കില്‍ മറ്റ് ചിലതില്‍ തിരുവോണ ദിവസം വിതരണം ചെയ്യാനായി മുന്‍‌കൂര്‍ ബുക്കിംഗ് നടക്കുകയാണ്. ബൂത്തുകള്‍ കൂടാതെ ഹോട്ടലുകളിലും ബുക്കിംഗ് ഉണ്ട്. വിതരണം നടന്നുകൊണ്ടിരിക്കുന്ന ബൂത്തുകളില്‍ അവിടെ തന്നെ കുടിക്കുന്നവരും പാര്‍സല്‍ ആയി വീടുകളിലേക്ക് കൊണ്ട് പോകുന്നവരും തിരക്ക് കൂട്ടുന്നത്‌ കണ്ടു. പുറത്ത്  പ്രദര്‍ശിപ്പിച്ച നീണ്ട വിലവിവര പട്ടികയില്‍ അടപ്രഥമന്‍ , പരിപ്പ് പായസം, പഴം പായസം, അവില്‍ പായസം, മിക്സഡ്‌ പായസം, കാരറ്റ് പായസം, പൈനാപ്പിള്‍ പായസം എന്നിങ്ങനെ ധാരാളം ഇനങ്ങളുണ്ട്. 


മുമ്പൊരു വിഷുവിനു ഞങ്ങളുടെ സ്ഥലത്തെ ഒരു സാമൂഹ്യ സംഘടന എന്തോ കാരുണ്യ പ്രവര്‍ത്തനത്തിനായുള്ള ധന ശേഖരണം കൂടെ മുന്‍നിര്‍ത്തി പായസവിതരണം നടത്തിയിരുന്നു. അതിനായി വിഷുവിന്‍റെ  കുറെ ദിവസങ്ങള്‍ക്കു മുമ്പേ, സംഘാടകര്‍  വീടുകളില്‍ കയറി പണം വാങ്ങുകയും വിഷുദിവസം പ്രത്യേകം സജ്ജമാക്കുന്ന കേന്ദ്രത്തില്‍ ചെന്ന്‍ പായസം എടുക്കുവാനായി കൂപ്പണുകള്‍ നല്‍കുകയും ചെയ്തു. വിഷു കഴിഞ്ഞ്‌ രണ്ടു ദിവസങ്ങള്‍ക്കു ശേഷമാണ് കൂപ്പണിന്റെ കാര്യം എനിക്ക് ഓര്‍മ്മ വന്നത്. പായസം കഴിക്കുന്നതിലുപരിയായി ആ പരിപാടിയുടെ ഉദ്ദേശമായിരുന്നു എനിക്ക് കൂടുതല്‍ അഭികാമ്യമായി തോന്നിയത്. 

തിരക്ക് പിടിച്ച ജീവിത ശൈലിയും മറ്റ് വിനോദങ്ങളിലും ജോലികളിലും ചെലവാകുന്ന സമയനഷ്ടവും കണക്കിലെടുക്കുമ്പോള്‍ ഈ പൊതുവിതരണം ഒരു അനുഗ്രഹമായി വീട്ടമ്മമാര്‍ക്കെങ്കിലും തോന്നാവുന്നതെയുള്ളൂ. വീടുകളില്‍ നിന്നകന്ന് ജീവിക്കുന്നവര്‍ക്ക് നിമിഷങ്ങള്‍ നേരത്തേക്ക് ഗൃഹാതുരത്വം മറക്കാന്‍ ഒരവസരവും. പായസ മേളകളിലോ വീടുകളിലോ ഇനിയും കാണാത്ത ഒരു പായസത്തെ പറ്റി പറയട്ടെ.

                          *              *                 *                   *

ഒരു ഉത്സവദിവസമാണ്  ദേശാടനത്തിനിറങ്ങിയ വൃദ്ധന്‍ പാവപ്പെട്ട കുറെ ജനങ്ങള്‍ തിങ്ങിത്താമസിക്കുന്ന ഗ്രാമത്തിലെ ഒരു കവലയിലെത്തിയത്. വിശപ്പും ദാഹവും കൊണ്ട് വലഞ്ഞിരുന്ന അയാള്‍ തോളിലിരുന്ന ഭാണ്ഡം താഴെ ഇറക്കിവെക്കുന്നത് കണ്ട്, അവിടെ കൂരകള്‍ക്ക് മുമ്പിലും വഴിയിലും അലസരായി നിന്നിരുന്ന പട്ടിണിക്കോലങ്ങള്‍ അടുത്തു കൂടി. വൃദ്ധന്‍ അവരോടായി ഭക്ഷണം വല്ലതും കിട്ടുമോയെന്ന് ആരാഞ്ഞു. കൂരകളില്‍ ഒന്നും ഇരിപ്പില്ലെന്നായിരുന്നു എല്ലാവരുടെയും മറുപടി. 

"എങ്കില്‍ വിഷമിക്കേണ്ട, വിശേഷദിവസമല്ലേ, നമുക്ക് പായസമുണ്ടാക്കാം. ഒരു പാത്രവും കുറച്ച് വെള്ളവും ഒരു തവിയും കൊണ്ട് വരൂ." വൃദ്ധന്‍റെ വാക്കുകള്‍ കേള്‍ക്കേണ്ട താമസം, സന്തോഷത്തോടെ ചിലര്‍ ഓടിപ്പോയി ആവശ്യപ്പെട്ട സാധനങ്ങളുമായി തിരിച്ചു വന്നു. സാമാന്യം വലുപ്പമുള്ള പാത്രം തന്നെ തെരഞ്ഞു കൊണ്ടുവരാന്‍ അവര്‍ ശ്രദ്ധിക്കാതെയല്ല. 

വൃദ്ധന്‍ ഒരു അടുപ്പ് കൂട്ടി പാത്രത്തില്‍ വെള്ളം വെച്ച് ചൂടാക്കാന്‍ തുടങ്ങി. വെള്ളം തിളച്ചപ്പോള്‍ ഭാണ്ഡം അഴിച്ചു അതില്‍ നിന്ന് ഒരു കരിങ്കല്ല് പുറത്തെടുത്തു തിളയ്ക്കുന്ന വെള്ളത്തില്‍ ഇറക്കി വെച്ചു. നന്നായി തീ കത്തിക്കുന്നതോടൊപ്പം തവി കൊണ്ട് വെള്ളം ഇളക്കി കൊണ്ടേയിരുന്നു. ഇടക്ക് പാത്രത്തില്‍ നിന്ന് കുറേശ്ശെയെടുത്ത് രുചിച്ച് കൊണ്ട് ചുറ്റും തിങ്ങിക്കൂടി നില്‍ക്കുന്നവരുടെ മുഖത്തു നോക്കി കൊതിപ്പിച്ചു. അല്‍പം ശര്‍ക്കര കൂടെ ചേര്‍ത്തിരുന്നെങ്കില്‍ ഇതിലും ഏറെ രുചിയുണ്ടാകുമെന്നു വൃദ്ധന്‍ പറഞ്ഞപ്പോള്‍ കുറെ പേര്‍ എവിടെ നിന്നൊക്കെയോ  ശര്‍ക്കര കൊണ്ട് വന്നു. വീണ്ടും രുചി ആസ്വദിച്ച് വൃദ്ധന്‍ പറഞ്ഞു, " ഗംഭീരം ! അല്‍പം പരിപ്പ് ചേര്‍ത്താല്‍ ഇനിയും നന്നാവും." മടിക്കാതെ ചിലര്‍ ഓടി, പരിപ്പുമായെത്തി. 

വൃദ്ധന്‍ രുചിച്ചുനോക്കിയും രുചിയുടെ മാഹാല്‍മ്യം വിവരിച്ചും "ചെറിയ, ചെറിയ" പോരായ്മകള്‍ നോക്കി നിന്നവര്‍ പരിഹരിച്ചും എല്ലാ ചേരുവകള്‍ ഒത്ത പായസം തയാറായി.  മുഴുവന്‍ പേര്‍ക്കും പായസം വിളമ്പി വൃദ്ധനും കഴിച്ചു. കരിങ്കല്ല് പായസം കഴിച്ച് തൃപ്തരായ ഗ്രാമീണര്‍ വൃദ്ധനു ഏറെ നന്ദി പറഞ്ഞും, ആയുരാരോഗ്യം നേര്‍ന്നും ആഹ്ളാദത്തോടെ പിരിഞ്ഞു പോയി. കരിങ്കല്ല് ഭാണ്ഡത്തില്‍ തന്നെ വെച്ചു അതുമായി വൃദ്ധനും യാത്ര തുടര്‍ന്നു.

                                *              *             *               *

കരിങ്കല്ല് പായസത്തിന്റെ പാചകവിധി പലരും നേരത്തെ പഠിച്ചുകാണും. അല്ലാത്തവര്‍ക്ക് ഇതായിരിക്കട്ടെ അടുത്ത വിശേഷ ദിവസത്തെ സ്പെഷല്‍ പായസം.

59 comments:

  1. നല്ല ടെയിസ്റ്റ്‌ ഉള്ള പോസ്റ്റ്‌.., അല്ല, പായസം.... :)

    ReplyDelete
    Replies
    1. രണ്ടും രുചിച്ചല്ലോ.............

      Delete
  2. ഹ..ഹ..ആ വൃദ്ധന്‍ ആള് കൊള്ളാമല്ലോ. എന്തായാലും ഇങ്ങനെ ഒരു കഥ ആദ്യമായാണ് കേള്‍ക്കുന്നത്. ഓണം ആശംസകള്‍..

    ReplyDelete
  3. “പലതുള്ളി പെരുവെള്ളം” എന്ന ചൊല്ല് ഓര്‍മ്മവന്നു..!
    അതുകൊണ്ടുതന്നെ ഈ പായസത്തിനു മാധുര്യമേറുന്നു..!
    ഇഷ്ട്ടമായി.

    ഹൃദ്യമായ ഓണാശംസകള്‍ നേരുന്നു..!

    ReplyDelete
  4. കരിങ്കല്ലിന്‍ പായസം നല്ല രുചിയുണ്ട് ..നന്മ നിറഞ്ഞ മനസ്സുള്ളത കൊണ്ട് ആ വൃദ്ധന്‍ ഒരു നല്ല പായസം വിളമ്പി ,നമുക്കും ഇവിടെ സഹോദര്യത്തിന്റെയും ഹൈഷരിയതിന്റെയും ഒരു ഓണാശംസകള്‍ നേരുന്നു...

    ReplyDelete
  5. Fast Food-ന്‍റെ കാലമല്ലേ?Busy-കളുടെ ലോകത്ത് ഇങ്ങിനെയും ചില പൊടിക്കൈകള്‍ !പിന്നെ 'വൃദ്ധപായസത്തിന്റെ'ഹിക്ക്മത്ത് അസ്സലായി.ആശംസകള്‍ !

    ReplyDelete
  6. ഹഹാഹഹ്..കൊള്ളാം.ഡിഫെരെന്റ്റ് ആയിട്ടുണ്ട്..നന്നായി...ഓണാശംസകള്‍..!

    ReplyDelete
  7. ahamaadinte fantasikal aksharangalaayi varumpoL athinu yathhathyatha untaakunnu. abhankuram thutaratte ! bhaavukangal

    ReplyDelete
  8. കരിങ്കല്ല് പായസം ഉഗ്രന്‍ ! റാഹത്തായി !!!!!

    ReplyDelete
  9. കേൾക്കാത്ത ഒരു നല്ല കഥ പറഞ്ഞു തന്നതിനു ഒരുപാടു നന്നി..പായസക്കൂട്ട്‌ കൊള്ളാം

    ReplyDelete
  10. ആദ്യമേ ഓണാശംസകള്‍ നേരട്ടെ! . ഓണം പ്രമാനിചാണോ ഈ കരിംകല്ല് പായസം ? :) എന്തായാലും രസമായീ

    ReplyDelete
  11. കഥ കൊള്ളാല്ലോ .. നല്ല മാര്‍ക്കറ്റിംഗ് തന്ത്രം :)

    ReplyDelete
  12. വേറിട്ടൊരു കഥ ,,
    മനസ്സ് കൊണ്ട് തീര്‍ക്കുന്ന ചിലത് ..
    ചേരുവള്‍ കൂടുമ്പൊഴാണ് എല്ലാം ഉണ്ടാകുന്നത് ..
    കൂടെ അതിനുള്ള മനസ്സും ...
    "ഹൃദയത്തില്‍ നിന്നും നേരുന്നു വര്‍ണ്ണാഭമായൊരു ഓണക്കാലം "

    ReplyDelete
  13. കരിങ്കല്ല് പായസത്തെപ്പോലെ ഒരുഗ്രന്‍ വിഭവമാണു കോടാലിക്കഞ്ഞി.....

    എന്തായാലും പോസ്റ്റ് നന്നായി. അഭിനന്ദനങ്ങള്‍. പിന്നെ ഓണാശംസകള്‍

    ReplyDelete
  14. പായസം അടിപൊളി, ചേരുവകളെല്ലാം പാകത്തിന്, കരിങ്കല്ല് അരല്പം കൂടിയോ എന്നൊരു സംശയം. എന്തായാലും പായസം കുടിച്ച നിറഞ്ഞ വയറോടെ നേരുന്നു
    ഒരായിരം ഓണാശംസകള്‍

    ReplyDelete
  15. മധുരം കൂടി മത്തായി
    ഇനി കരിങ്കല്ലായിരിക്കട്ടെ പുതിയ ട്രന്റ്

    ReplyDelete
  16. മുൻപ് വായിച്ചതാണെങ്കിലും കഥ നന്നായി.

    ReplyDelete
  17. കരിങ്കല്ല് പായസം ജോറായി.

    ReplyDelete
  18. ഒത്തു പിടിച്ചാല്‍ മലയും പോരുമെന്നല്ലേ.....നന്നായിരിക്കുന്നു...കഥയും.....

    ReplyDelete
  19. കരിങ്കല്ല് പായസം ഇഷ്ട്ടായി..

    where is a will ..there is a way എന്നാണല്ലോ

    ഓണാശംസകള്‍ ..

    ReplyDelete
  20. ഈ കഥ കേട്ടിട്ടുണ്ട് ..
    ഇപ്പോള്‍ വീണ്ടും കഥയും കേട്ട് , പായസവും കുടിച്ചു ...ഇഷ്ടായി ട്ടോ !

    ഓണാശംസകള്‍ ..

    ReplyDelete
  21. ഒരു കഥ , ഒരു പാഠം..
    പാഠമുള്‍കൊള്ളാം നമുക്ക്...
    ..നന്നായിട്ടുണ്ട്..

    ReplyDelete
  22. ഓണം എന്നല്ല ഒരു ഉത്സവവും ആഘോഷിക്കാറില്ല. പക്ഷേ ആ സങ്കല്‍പം വളരെ മഹനീയമാണ്. ഒത്തൊരുമയെ കുറിച്ചുള്ള ഈ കഥയും മഹനീയമാണ്, തുടര്‍ന്ന് എഴുതുക.

    ReplyDelete
  23. ഓര്‍മ്മപുതുക്കല്‍ നന്നായി അഹമ്മദ്‌ ഭായ്..

    ReplyDelete
  24. ഞങ്ങടെ നാട്ടിലെ വൃദ്ധന്‍ കോടാലിയായിരുന്നു കരിങ്കല്ലിന് പകരം പായസം വച്ചത്

    ReplyDelete
  25. കുട്ടിക്കാലത്ത് ഈ കഥ കേട്ടിട്ടുണ്ട്. ഇപ്പോള്‍ പായസം വാങ്ങാന്‍ പാത്രവും പണവും മതി. പാലട ലിറ്റര്‍ 150 രൂപ എന്ന് ബോര്‍ഡ് ടൌണില്‍ പല ഭാഗത്തും കാണാനുണ്ട്.

    ReplyDelete
  26. ഉമ്മാചീടെ അടുത്ത് ഈ കല്ല്‌ ഐഡിയ ഊണ് പരീക്ഷിച്ചുനോക്കട്ടെ

    ReplyDelete
  27. ഇതൊരു കഥ മാത്രമല്ല!! ഇന്നിന്റെ ലോകത്തിനെതിരെ എറിഞ ഒരു കരിങ്കല്ലായിട്ടാണെനിക്ക് തോന്നിയത്!

    ReplyDelete
  28. ആദ്യമായാ‍ണ് കേള്‍ക്കുന്നത് ഇക്കഥ. ഏതായാലും ഒത്തിരി ചിന്തിപ്പിച്ചു.

    ReplyDelete
  29. കരിങ്കല്ല് പായസം. കോടാലിക്കഞ്ഞി..പുതിയ അറിവുകള്‍.

    ReplyDelete
  30. ഹ ഹ ഹ
    അത് വളരെ രസായിട്ടുണ്ടല്ലോ ? ആ കരിങ്കല്ല് പായസം. ഞാനിതാദ്യമായിട്ട് കേൾക്കുന്നതാ ട്ടോ,ഇഷ്ടമായി. ആശംസകൾ.

    ReplyDelete
  31. ഇങ്ങിനെ കരിങ്കല്ല് കൊണ്ട് ധാരാളം വിഭവങ്ങളൊരുക്കാം.കരിങ്കല്‍ വിഭവങ്ങള്‍. മിക്കവാറും ഒരു വനിതാ മാസികയില്‍ പ്രതീക്ഷിക്കാം.

    ReplyDelete
  32. കരിങ്കല്ല് പായസം കലക്കി....

    ReplyDelete
  33. കരിങ്കല്ല് വിഭവങ്ങള്‍ എന്നൊരു മേഖല പരീക്ഷിച്ചാലോ.. പോരായ്മകള്‍ നികത്തി നികത്തി എങ്ങനെ കാര്യങ്ങള്‍ നേടാം എന്ന് വിവരിക്കുന്ന കൊച്ചു കഥ, വേറെ രീതിയില്‍ കേട്ടിട്ടുണ്ടെങ്കിലും ഇതും നന്നായി

    ReplyDelete
  34. ഇതിപ്പോഴാ കേൾക്കുന്നത്, ഇഷ്ടപെട്ടു

    ReplyDelete
  35. പിന്നെ, കരിങ്കല്ലായത് നന്നായി, കളിമണ്ണാരുന്നേൽ പണി കിട്ടിയേനേ

    ReplyDelete
  36. ഞാന്‍ കുഞ്ഞിലേ ബാലരമയിലോ മറ്റോ വായിച്ചിട്ടുണ്ട് വെള്ളാരം കല്ല്‌ കൊണ്ടു പാല്‍ പായസം ഉണ്ടാക്കിയ കഥ.

    ReplyDelete
  37. ഈ പുതിയ പായസം കൊള്ളാല്ലോ.. നല്ല രുചി... ഒരു പക്ഷെ, അടുത്ത ഓണ നാളില്‍ ഈ പായസവും വിപണിയില്‍ പ്രതീക്ഷിക്കാം അല്ലെ???? ആശംസകളോടെ,

    ReplyDelete
  38. കരിങ്കല്ല് പായസം എന്ന് കേട്ടപ്പോള്‍ ആദ്യം ഞാനും ഒന്ന് നെറ്റി ച്ചുളിച്ചിരുന്നു :-) വായിച്ചു കഴിഞ്ഞപ്പോള്‍ ഈ പായസം ഇഷ്ടായി !! ഓണാശംസകള്‍ !

    ReplyDelete
  39. വേണമെങ്കിൽ ചക്ക....... നനന്നായി.

    ReplyDelete
  40. വേണമെന്കി ചക്ക...
    അത് തന്നെ കാര്യം....
    കരിങ്കല്‍ പായസം ആയത് കൊണ്ട് നിയമപ്രശ്നം ഉണ്ടായില്ല... മണല്‍ ആണെകില്‍ ബ്ലോഗ്‌ സ്റേഷനില്‍ കിടന്നേനെയ്‌....

    ReplyDelete
  41. ഒരുമയുടെ ഒരു ഓണപ്പായസം അല്ലെ..?

    ReplyDelete
  42. കൊള്ളാം ..ഓണശംസകള്‍ ...

    ReplyDelete
  43. കരിങ്കല്ല് പായസം രസകരമായി വിവരിച്ചു..
    കഥ മുമ്പ്‌ കേട്ടിട്ടുണ്ട്.
    ആശംസകള്‍

    ReplyDelete
  44. കരിങ്കല്‍പായസത്തിന്‌ നല്ല രുചി.

    ReplyDelete
  45. ഈ കഥ മുന്‍പ് കേട്ടിരുന്നു ,എന്നാല്‍ ശരിയായ കാലത്ത് വീണ്ടും കേട്ടപ്പോള്‍ ..

    ReplyDelete
  46. ഈ കഥ ആദ്യമായാണ് കേള്‍ക്കുന്നത്. നന്നായിട്ടുണ്ട്. നേരെ പറഞ്ഞാല്‍ സാധിക്കാത്തത് കുറച്ചു കുശലം ഉപയോഗിച്ചാല്‍ പെട്ടന്ന് സാധിക്കുമല്ലേ..?

    ReplyDelete
  47. പായസം പോലെ ഇഷ്ടായി പോസ്റ്റും

    ReplyDelete
  48. കൊടാലിക്കഞ്ഞി ഞാനും കേട്ടിട്ടുണ്ട് ,കരിങ്കല്ലും പായസമുണ്ടാക്കാന്‍ നല്ലതാണ് എന്നറിഞ്ഞതില്‍ സന്തോഷം

    ReplyDelete
  49. നല്ലൊരു ഗുണപാഠമുള്ള കഥ ..ആശംസകള്‍

    ReplyDelete
  50. നാട്ടുകാരെ പരീക്ഷിക്കാവുന്ന രണ്ട് വിഭവങ്ങള്‍ കിട്ടി ഏതായാലും... ഇഷ്ടായി ഈ കഥ

    ReplyDelete
  51. ഇഷ്ടമായി കഥ ...ചെറുപ്പത്തില്‍ വായിച്ച റഷ്യന്‍ നടോടിക്കഥ'' കോടാലിക്കഞ്ഞി ''ഓര്‍മ്മയില്‍ മധുരിച്ചു .ആശംസകള്‍ ....................

    ReplyDelete
  52. ഓണത്തിന് തിരക്കായത് കൊണ്ട് ഓണം കഴിഞ്ഞാ വന്നെ എന്തായാലും പായസം ഇഷ്ടപ്പെട്ടു.
    ചെറുപ്പത്തില്‍ വായിച്ച കഥ ഓര്‍മ്മിപ്പിച്ചതിനു നന്ദി

    ReplyDelete
  53. കരിങ്കല്ല് കൊണ്ട് പായസം വെച്ച വൃദ്ധന്റെ കഥ കെട്ടിട്ടില്ലെങ്കിലും പിശുക്കിയായ വൃദ്ധയുടെ വീട്ടില്‍ ചെന്ന് കോടാലി കൊണ്ട് കഞ്ഞിയുണ്ടാക്കിക്കുടിച്ച പട്ടാളക്കാരന്റെ കഥ കേട്ടിരുന്നു. എഴുത്ത് രസകരമായി

    ReplyDelete
  54. കൊള്ളാം . സൂപ്പര്‍ ...സൂപ്പര്‍...സൂപ്പര്‍

    ReplyDelete
  55. ഈ പുത്തൻ പായസ്ത്തിന് അതി മധുരം ...!

    ReplyDelete

പോസ്റ്റ്‌ വായിച്ചിട്ട് എന്തു തോന്നി ? തുറന്നു പറയാം.

 

Sample text

പ്രിയപ്പെട്ടവ - ഏറെയുണ്ട് ഇനിയും

Sample Text