Ads 468x60px

Sunday, September 9, 2012

നിങ്ങളുടെ വിലയെത്ര ?


രെ കണ്ടാലും പ്രദമദൃഷ്ടിയാല്‍ തന്നെ അവരെ വിലയിരുത്താന്‍ തല്‍പരരും ഔല്‍സുഖ്യം കാണിക്കുന്നവരുമാണല്ലോ നാം. എന്താണീ വിലയിരുത്തല്‍  എന്നായിരിക്കും ചിന്ത. അല്ലെങ്കില്‍ എങ്ങനെയാണു വിലയിരുത്തുക ? സാമാന്യമായി പറയുകയാണെങ്കില്‍ വില  നിശ്ചയിക്കുക തന്നെയാണ്  വിലയിരുത്തല്‍ .

വിലയെന്ന് കേള്‍ക്കുമ്പോള്‍ അങ്ങാടിയില്‍ കാണുന്ന സാധനങ്ങളുടെ നാണയത്തിലുള്ള വിലയായിരിക്കും ആദ്യമായി മനസ്സില്‍ വരിക. എങ്കില്‍ തന്നെ ഒരു സാധനത്തിന്‍റെ വില നിശ്ചയിക്കുന്നത് ധാരാളം അനുബന്ധ കാര്യങ്ങള്‍ കണക്കിലെടുത്തായിരിക്കും. അതിന്റെ നിര്‍മ്മാണത്തിന്നായി ഉപയോഗിച്ച അസംസ്കൃത വസ്തുക്കളുടെ വില, നിര്‍മ്മാണ ചെലവു, നിര്‍മ്മാതാവിന്റെ ലാഭം, ഉപഭോക്താവിന്‍റെ കയ്യിലെത്തുന്നത് വരെയുള്ള മറ്റു ചെലവുകള്‍ , അതിന്‍റെ ഗുണം, ഉപയോഗം, ലഭ്യത എന്നിങ്ങനെ ധാരാളം  കാര്യങ്ങള്‍ ഉദാഹരണങ്ങളായി നിരത്താം.

ഒരു വ്യക്തിയുടെ വില നിശ്ചയിക്കുന്നതും ഒരുപക്ഷെ ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ഇതേ പോലെ തന്നെയാണെന്ന് പറയാം.  എന്നാല്‍ നാണയത്തിന്റെ തോതിലല്ലാത്ത ഈ വിലയിടല്‍ അത്ര എളുപ്പമായ ഒരു ഉദ്യമമല്ല. വളരെയധികം സങ്കീര്‍ണ്ണമായ പല കാര്യങ്ങളും കണക്കിലെടുത്ത് മാത്രമേ ഒരു വ്യക്തിയെ വിലയിരുത്താന്‍ പറ്റൂ. ബാഹ്യമായ ഗുണങ്ങളും അവസ്ഥകളും മാത്രം പോരാ, ആന്തരികവും മാനസികവുമായ ധാരാളം കാര്യങ്ങള്‍ കൂടെ മാനദണ്ഡമായി കണക്കിലെടുക്കേണ്ടി വരും എന്നത് തന്നെ കാരണം. ഒരു വ്യക്തിയുടെ ആന്തരികമായ ഗുണങ്ങളും ദോഷങ്ങളും മറ്റൊരാള്‍ക്ക്‌ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ ഒരിക്കലും കഴിയില്ല എന്നത് ഒരു വലിയ വാസ്തവമായി എന്നും അവശേഷിക്കുന്നു. അതിനാല്‍ ഒരു വ്യക്തിയെ നൂറു ശതമാനം കൃത്യമായി വിലയിരുത്തുക എന്നത് അസാദ്ധ്യമാണ്.

ഒരു ശ്രമമെന്ന നിലക്ക് ആദ്യമായി വ്യക്തിയുടെ ബാഹ്യമായ പദാര്‍ത്ഥപരമായ കൈമുതലുകള്‍  (സൌന്ദര്യം, ജോലി, ധനം, സ്വത്ത്, ദാമ്പത്യം, വീട് എന്നിവ ഉദാഹരണങ്ങള്‍ ) പരിഗണിക്കുക. ഇവ ഏതൊരു വ്യക്തിയുടെ കാര്യത്തിലും പല വിധത്തിലും മാറ്റങ്ങള്‍ക്കു വിധേയമാണെന്ന് മറക്കുന്നില്ല. അടുത്തതായി അയാളുടെ സ്വഭാവ വിശേഷങ്ങള്‍ (മറ്റുള്ളവരോടുള്ള പെരുമാറ്റം, സ്നേഹം, ദയ, അനുകമ്പ, ബുദ്ധി, ആത്മസംയമനം, സത്യസന്ധത, സ്വാഭിമാനം എന്നിവ ഉദാഹരണങ്ങള്‍ ) പരിഗണിക്കാം. ഈ സ്വഭാവ വിശേഷങ്ങള്‍ തന്നെ ചിലതെങ്കിലും ചിലപ്പോള്‍ അയാളുടെ തനതായിരിക്കണമെന്നില്ല. മറ്റുള്ളവരുടെ മുമ്പിലുള്ള പ്രകടനമാകാം. മാത്രമല്ല പ്രസ്തുത സ്വഭാവങ്ങളുടെ സ്രോതസ്സായ മനസ്സ് (ചിന്ത) സാഹചര്യത്തിന്‍റെ പ്രേരണയാല്‍ മാറാനും അങ്ങനെ സ്വഭാവങ്ങള്‍ തന്നെ മാറാനും സാദ്ധ്യതയുണ്ട്.

ഈ രണ്ടു പരിഗണനകളിലും വ്യക്തമാവുന്നത് അയാളുടെ ബാഹ്യമായ അവസ്ഥാഗുണങ്ങള്‍ ആയിരിക്കെ ഒരു വിലയിരുത്തലിനു ഇവ മതിയാകുന്നില്ല. എങ്കിലും ആന്തരികമായ ഗുണവിശേഷങ്ങളുടെ പ്രതിഫലനമെന്ന നിലയില്‍ ഏറെ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുമ്പോള്‍ ഒരു വേള അയാളെ വിലയിരുത്താന്‍ കുറെയെങ്കിലും ഈ പരിഗണനകള്‍ ഉചിതമാവും. ബൃഹത്തായ നിര്‍വചനവും വിവരണവും കൊണ്ട് മാത്രം മനസ്സിലാക്കാന്‍ കഴിയുന്ന ജീവിതവിജയം തന്നെയാണ് ഒരു വ്യക്തിയുടെ പരമമായ വില.

പിറന്നു വീണ ഉടനെയുള്ള ഒരു കുട്ടിയെ അച്ഛനമ്മമാരും ബന്ധുക്കളും ഏറെ സന്തോഷത്തോടെ വാരിയെടുക്കുന്നു, ഉമ്മവെക്കുന്നു, സ്നേഹിക്കുന്നു. ആ കുട്ടി അവര്‍ക്ക് വേണ്ടി എന്തെങ്കിലും പ്രത്യേകമായി ചെയ്തത് കൊണ്ടോ, ഏറ്റവും സുന്ദരനോ, ബുദ്ധിമാനോ, വിജയിയോ, നന്നായി വസ്ത്രം ധരിച്ചവനോ ആയതു കൊണ്ടോ അല്ല ഈ സ്നേഹം. പൂര്‍ണ്ണമായും നിസ്സഹായന്‍ , സമൂഹത്തിനു വേണ്ടി ഒന്നും ചെയ്യാന്‍ കഴിയാത്തവന്‍ , എല്ലാറ്റിനും പരസഹായം വേണ്ടവന്‍ - ഇങ്ങനെയൊക്കെ ആണെങ്കിലും നിശ്ചയിക്കാന്‍ വയ്യാത്ത ഏറെ വലിയ വിലയുണ്ട് ആ കുട്ടിക്ക്. ഇവിടെ ഏതു പരിഗണനയാണ് മാനദണ്ഡം ! 

മറ്റൊരാളെ വിലയിരുത്താന്‍ മുതിരുന്നതിനു മുമ്പായി സ്വയം വിലയിരുത്തുന്നത് ഏറെ സഹായകമാവും. സ്വയം മനസ്സിലാക്കാനും അതിനനുസരിച്ച് ജീവിതം വേണ്ട വിധത്തില്‍ ക്രമപ്പെടുത്താനും ആത്മാഭിമാനം നേടാനും ഇതാവശ്യമാണ്.  ആത്മാഭിമാനം കുറയുമ്പോള്‍ സ്വയം നാശത്തിലേക്കാണ്‌ വഴി തുറക്കുക. കൂടുതല്‍  അദ്ധ്വാനിക്കുവാനും പരാജയത്തെ മറികടന്നു ഏറ്റവും നല്ലതിലേക്ക് ഉയരാനും സ്വയം വിലയിരുത്തല്‍ കൊണ്ട് കഴിയും. നമ്മെ നാമായി കാണുന്നതാണ് ഈ വിലയിരുത്തല്‍ ; ഒരിക്കലും വേറൊരാള്‍ നമ്മെ കാണുന്നതിനെ ആശ്രയിച്ചല്ല അത്. ജീവിതത്തിന്റെ തുടക്കം മുതല്‍ ഇത് വരെ പല വിധത്തിലായി ശേഖരിച്ച എല്ലാറ്റിന്റെയും ആകത്തുകയാണ് ഇന്ന് കാണുന്ന നാം ഓരോരുത്തരും. ഇതിലേക്ക് വീണ്ടും പലതും കൂട്ടിച്ചേര്‍ക്കുകയാണ് ഇനിയും ചെയ്യുന്നതും ചെയ്യേണ്ടതും.
           
   *         *         *         *         *
             
ചരിത്രപ്രസിദ്ധമായ ഒരു വിലയിരുത്തല്‍ കേള്‍ക്കണോ? പതിനാലാം നൂറ്റാണ്ടില്‍ നിര്‍ദ്ദയനായ മംഗോളിയന്‍ രാജാവ്‌ ടൈമൂര്‍ , തുര്‍ക്കി അടങ്ങുന്ന അനറ്റോലിയ സാമ്രാജ്യം കീഴടക്കിയ കാലം. അന്ന് ജീവിച്ചിരുന്ന മുല്ല നാസിറുദ്ദീനോട് രാജാവ്‌ ഒരിക്കല്‍ ചോദിച്ചു: 
"എന്‍റെ യഥാര്‍ത്ഥ വില എന്താണ്?"
"ഇരുപത് വെള്ളിപ്പണം." മുല്ല ആലോചിച്ചു ഉത്തരം നല്‍കി.
രാജാവിന്‌ വിശ്വസിക്കാനായില്ല, അദ്ദേഹം മുല്ലയെ തുറിച്ചു നോക്കി: "എന്‍റെ അരപ്പട്ടക്ക് ഇരുപത് വെള്ളിപ്പണം വിലയുണ്ടല്ലോ?"
"അത് കൂടെ ഉള്‍പ്പെടുത്തിയാണ് ഞാന്‍ വില പറഞ്ഞത്." മുല്ലക്ക് ആലോചിക്കേണ്ടി വന്നില്ല.
  

76 comments:

  1. ഈ വിഷയം നമ്മെ ചിന്തിപ്പിക്കുന്നു .... !! കൊള്ളാം ....

    ReplyDelete
  2. ഒരാളെ അല്പമെങ്കിലും അറിയാന്‍ അല്ലെ?
    ചിന്തിക്കുകയും സ്വയം വിലയിരുത്തുകയും ചെയ്യേണ്ട ചിന്തകള്‍

    ReplyDelete
  3. ചിന്തിപ്പിക്കുന്ന ചിന്തകള്‍

    ReplyDelete
  4. "എന്‍റെ അരപ്പട്ടക്ക് ഇരുപത് വെള്ളിപ്പണം വിലയുണ്ടല്ലോ?"

    "അത് കൂടെ ഉള്‍പ്പെടുത്തിയാണ് ഞാന്‍ വില പറഞ്ഞത്."

    സ്വന്തം വില അറിഞ്ഞിരിക്കുന്നത് എന്തുകൊണ്ടും നല്ലത്
    ചിന്തിക്കാന്‍ വകയുള്ള നല്ലൊരു പോസ്റ്റ്.

    ReplyDelete
  5. എപ്പോഴും അഹ്മദീന്റെ പോസ്റ്റുകളില്‍ എന്തെങ്കിലും പ്രത്യേകതയുണ്ടാവും. വളരെയധികം ചിന്തിക്കാന്‍ വക നല്‍കുന്നുണ്ട്.ഞാന്‍ സാധാരണ വെറും കൈലിയും ചുറ്റിയാ വീട്ടിലിരിക്കാറുള്ളത്,അപ്പോള്‍ എന്റെ വില ? വട്ട പൂജ്യം!.......

    ReplyDelete
    Replies
    1. കൈലിയുടെ വില ഉള്‍പ്പെടുത്താതെ തന്നെ ഞാന്‍ താങ്കള്‍ക്ക് വിലയിട്ടിട്ടുണ്ട്. ഏറെ നന്ദി, നല്ല വാക്കുകള്‍ക്ക്.

      Delete
  6. നല്ല ചിന്ത ..

    അവസാനത്തെ മുല്ല നല്‍കിയ ഉത്തരം ഇന്നത്തെ സമൂഹത്തില്‍ പലരും ചിന്തിക്കേണ്ട സ്വന്തം വില കൂടിയാണ്.

    ബ്ലോഗ്ഗ് ടെമ്പ്ലേറ്റ് മാറ്റി മൊഞ്ചത്തി ആയിരിക്കുന്നു ....

    ReplyDelete
  7. "മറ്റൊരാളെ വിലയിരുത്താന്‍ മുതിരുന്നതിനു മുമ്പായി സ്വയം വിലയിരുത്തുന്നത് ഏറെ സഹായകമാവും. സ്വയം മനസ്സിലാക്കാനും അതിനനുസരിച്ച് ജീവിതം വേണ്ട വിധത്തില്‍ ക്രമപ്പെടുത്താനും ആത്മാഭിമാനം നേടാനും ഇതാവശ്യമാണ്"
    ചിന്തിക്കേണ്ട വിഷയം.
    മനസിലാക്കേണ്ട വിലപ്പെട്ട വിവരങ്ങള്‍.
    നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  8. വേറിട്ട വിഷയങ്ങള്‍ ,അതിന്റെ പുതുമയുള്ള വിലയിരുത്തലുകള്‍ ..ഇതും പതിവുപോലെ ശ്രദ്ധേയമായി.സരസമായി അവതരിപ്പിച്ചു.

    ReplyDelete
  9. ആത്മപരിശോധനക്ക് ഇടം നല്‍കുന്ന വളരെ നല്ല പോസ്റ്റ്.
    അഭിനന്ദനങ്ങള്‍

    ReplyDelete
  10. വളരെ ചിന്തനീയമായ പോസ്റ്റ്‌.. നാം ഒരിക്കലും നമ്മിലേക്ക് നോക്കാറില്ല എന്നത് സത്യം.. നമ്മിലേക്ക് നോക്കിയാലേ മറ്റുള്ളവരുടെ ഗുണങ്ങള്‍ മനസ്സിലാക്കാന്‍ പറ്റൂ.. അല്ലെങ്കില്‍ കാണുന്നത് ദോഷങ്ങള്‍ മാത്രം.. അങ്ങനെ ഒരു ലോകത്താണ് നാം ജീവിക്കുന്നത്.. ആശംസകളോടെ,

    ReplyDelete
  11. നമ്മുടെ വില നിശ്ചയിക്കുന്നത് നമ്മള്‍ തന്നെയാണ് അല്ലാതെ മറ്റുള്ളവരല്ല ! ചിന്തിപ്പിക്കുന്ന പോസ്റ്റ്‌ !

    ReplyDelete
  12. നമ്മുടെ വില നമുക്ക് നിശ്ചയിക്കാം.. :)
    നല്ല പോസ്റ്റ്‌..

    ReplyDelete
  13. നമ്മിലെ നാമിനെ നാം തിരിച്ചറിയണം ...എന്നാലെ നാളെ നമ്മെ മറ്റുള്ളവര്‍ തിരിച്ചറിയൂ ..നന്നായി ......നമ്മുടെ വില മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഉദ്യമം നന്നായി

    ReplyDelete
  14. നമ്മിൽ പലർക്കും അരപ്പട്ടയുടെ വില കൂട്ടിയാലും മൈനസ് വിലയേ വരൂ.... നല്ല പോസ്റ്റ്

    ReplyDelete
  15. മുല്ല നസിരുട്ദീന്നു ഉള്ളത് പറയാന്‍ അന്ന് സ്വാതന്ത്ര്യം
    ഉണ്ടായിരുന്നു അല്ലെ...ഇന്ന് അത് ഉള്ളവര്‍ പോലും
    യാഥാര്‍ത്യങ്ങള്‍ വിളിച്ചു പറയുന്നില്ല...
    നല്ല പോസ്റ്റ്‌...പിന്നെ വ്യക്തികളുടെ വിലയിടീല്‍ അത്ര
    എളുപ്പവും അല്ല...കാരണം ഒരാളുടെ നന്മയും സത്യവും
    എല്ലാവര്ക്കും അങ്ങനെ തോന്നണം എന്നില്ല അല്ലെ???

    ReplyDelete
  16. ഹും..! എനിക്ക് എന്തു വിലയുള്ളതായിരുന്നെന്നറിയാമോ..
    സ്വര്‍ണ്ണത്തിനു വില കൂടിയതോടെ എല്ലാം പോയി
    ഇപ്പോ കിലോ, മൂന്നുരൂപാ അമ്പതു പൈസ..!(കൈലിയും,കളസവും ചേര്‍ത്ത്)

    ഈ വിലയിരുത്തല്‍ അസ്സലായി..!
    അവരവര്‍ക്ക് വിലയിടാന്‍ ,ഒരവസരമൊരുക്കിയ എഴുത്ത്.
    ഒത്തിരി ആശംസകളോടെ..പുലരി


    ReplyDelete
    Replies
    1. സ്വര്‍ണ്ണം വാങ്ങി അരയില്‍ കെട്ടിയാല്‍ മതി. വില കൂടും, ഉറപ്പാ.

      Delete
  17. അഹമ്മദ് ഭായ് ,
    ഞാന്‍ എനിക്ക് ഒന്ന് വിലയിട്ടു നോക്കി ...ഓ ..ഓ ഒഹ്
    ...എന്താണ് സംഭവിച്ചതെന്ന് ഒരു പിടിയും കിട്ടുന്നില്ല .
    വേണ്ടിയിരുന്നില്ല .സ്വയം വെറുതെ ....

    ReplyDelete
    Replies
    1. സ്വയം നല്ല വില നല്‍കുന്നതിലാണ് കാര്യം. അവിടെയാണ് ആത്മാഭിമനം എന്ന വാക്കിന്റെ പ്രസക്തി.

      Delete
  18. സ്വത്തുക്കള്‍ സമൂഹത്തിലെ സംപന്നരുമായും, സ്വന്തം സ്വഭാവം തന്നേക്കാള്‍ താഴ്ന്നവരുമായും ഒത്തു നോക്കി മാത്രമേ സാധാരണ നമ്മള്‍ വിലയിടാറുള്ളൂ. ഇത് നേരെ തിരിച്ചായിരുന്നെങ്കില്‍ എന്ന ചിന്തക്ക് ഊന്നല്‍ നല്‍കുന്ന നല്ല പോസ്റ്റ്‌

    ReplyDelete
    Replies
    1. നിലത്ത് നോക്കി നടന്നാല്‍ കാലില്‍ കല്ല്‌ തട്ടില്ല.

      Delete
  19. mudinja vilayaa ahammed bhai... aashamsakal

    ReplyDelete
  20. പോസ്റ്റ്‌ വായിച്ചു. ഇതിന്റെ വേറൊരു വഴി ചിന്ത
    എന്നെ ഈയ്യിടെയായി അലട്ടുകയായിരുന്നു, അത്
    മനുഷ്യന്റെ വിലയെ കുറിച്ചല്ല, മനുഷ്യ ജീവന്റെ
    വിലയെ കുറിച്ചാണ്. ഒരു സമീപ കാല ഉദാഹരണം
    പറയാം.
    ചാല ടാങ്കര്‍ ദുരന്തത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക്
    സര്‍ക്കാര്‍ പ്രഖ്യാപിച്ച പാരിതോഷികം അഞ്ചു ലക്ഷം
    രൂപയാണ്.ശിവകാശി ദുരന്തത്തില്‍ കഴിഞ്ഞയാഴ്ച
    മരിച്ചവര്‍ക്ക് തമിഴ്നാട്‌ സര്‍ക്കാര്‍ കൊടുത്തത്. യഥാര്‍ത്തത്തില്‍
    ഒരു ഇന്ത്യന്‍ പ്രജയുടെ ജീവിതത്തിന്റെ വിലയെത്രയാണ്.
    അടുത്തു തന്നെ ഞാന്‍ ഒരു പോസ്റ്റ്‌ ഈ വിഷയത്തില്‍ ഇടുന്നുണ്ട്
    എന്റെ ബ്ലോഗില്‍. നന്ദി സ്നേഹിതാ.

    ReplyDelete
    Replies
    1. നാണയത്തില്‍ വിലയിരുത്തുന്നതിന് ഒരു അടിസ്ഥാനവുമില്ല. ഇന്ഷൂറന്‍സ് കമ്പനികള്‍ക്ക് ചില ഫോര്‍മുലകള്‍ കണ്ടിട്ടുണ്ട്.
      പോസ്റ്റിനു കാത്തിരിക്കുന്നു.

      Delete
  21. Ahmed Sir, Nice post. I liked it very much. You can't do it like that.

    ReplyDelete
  22. വളരെ വെത്യസ്തമായ ഒരു രചന.....എന്തെങ്കിലും മറ്റുള്ളവരെ കൊണ്ട് ചിന്തിപ്പിക്കുക. നന്ദി...സുഹൃത്തേ.

    ReplyDelete
  23. ചന്തനീയം
    ഒരു നല്ല പോസ്റ്റ്
    ചിന്തിച്ച് തീരുമാനം എടുക്കേണ്ട ഒരു നല്ല രചന
    വളരെ വലിയ മെസേജ് തന്നെ

    ReplyDelete
  24. ചിന്തിപ്പിക്കുന്ന പോസ്റ്റ്... ടെമ്പ്ലേറ്റ് ഉസ്സാറായിക്ക്ണ്...

    ReplyDelete
  25. നന്നായിരിയ്ക്കുന്നു പടരുന്ന ചിന്തകൾ..ആശംസകൾ..!

    ReplyDelete
  26. ശ്രീമൻ,അഹമ്മദ് എല്ലാവർക്കും ചിന്തിക്കാൻ ഉതകുന്ന ഒരു പോസ്റ്റാണ് ഇട്ടിരിക്കുന്നത്.മനുഷ്യന്റെ വില.സൌന്ദര്യം, ജോലി, ധനം, സ്വത്ത്, ദാമ്പത്യം, വീട്മറ്റുള്ളവരോടുള്ള പെരുമാറ്റം, സ്നേഹം, ദയ, അനുകമ്പ, ബുദ്ധി, ആത്മസംയമനം, സത്യസന്ധത, സ്വാഭിമാനം എന്നിവ അടിസ്ഥാനപ്പെടുത്തി നമുക്ക് നിശ്ചയിക്കാം..അത് നൂറു ശതമാനവും ശരിയാകണമെന്നില്ലാ ( മനുഷ്യനെ,ചക്ക ചൂഴ്ന്ന് നോക്കുന്നത് പോലെ നോക്കാൻ പറ്റില്ലല്ലോ)എങ്കിലും ഒരാളുടെ പ്രവർത്തി കൊണ്ട് നമുക്ക് കുറേയേറെ ആ ആളിന്റെ വില നിശ്ചയിക്കാൻ പറ്റും.പിന്നെ നമ്മൾ തന്നെ നമുക്കൊരു വിലയിടുക ,സത്യസന്ധമായി...ആ വില മന്നൾ കളഞ്ഞ് കുളിക്കാതിരിക്കുക..ലേഖകന് എന്റെ നമസ്കാരം

    ReplyDelete
  27. നല്ല വിലയുള്ള ഈ പോസ്റ്റിന് അഭിനന്ദനങ്ങള്‍

    ReplyDelete
  28. നല്ല പോസ്റ്റ്‌.. .ഇടയ്ക്ക് .ഒന്ന് ചിന്തിക്കാതെ വായിച്ചു തീരില്ല.

    ReplyDelete
  29. ഇരുപത്‌ വെള്ളിപ്പണം മറ്റൊരര്‍ത്ഥം കൂടി തരുന്നു. ടൈമൂറ്‍ എന്ന വ്യക്തിയും രാജവും തമ്മിലുള്ള വ്യത്യാസം ഇരുപത്‌ വെള്ളിപ്പണം മാത്രം. ഇതിഹാസത്തിലെ ഏറ്റവും വലിയ ഒറ്റിണ്റ്റെ വില അതായിരുന്നുവല്ലോ. രാജാവും വെറും പിണവും തമ്മില്‍ വ്യത്യാസം അത്രമാത്രം

    ReplyDelete
  30. നല്ല ചിന്തകള്‍...

    ReplyDelete
  31. oru vayanakku theerilla. nalla post
    idakku ithu vazhi varumallo.
    http://kalivilakkuthelinjappol.blogspot.in

    ReplyDelete
  32. വലിയ വിലയുള്ള നല്ല ഒരു പോസ്റ്റ്‌ ..ആശംസകള്‍ നേരുന്നു ...

    ReplyDelete
  33. മുല്ലയുടെ ഉത്തരം സൂപ്പര്‍.
    സ്വന്തത്തില്‍ വില തോന്നാത്തപ്പോഴാണ് നമ്മള്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ കൊണ്ട് നമ്മെ അലങ്കരിച്ച് വില കൂട്ടാന്‍ നോക്കുന്നത്.
    നല്ല വിഷയം.
    ഒരു പാട് നാളിന് ശേഷമാണ് ഈ ലിങ്ക് കിട്ടിയത്.

    ReplyDelete
  34. നമ്മുടെ വില നമുക്ക് തന്നെ നിശ്ചയിക്കാം ല്ലേ ...!!
    ചിന്തിക്കാന്‍ വക നല്‍കുന്ന പോസ്റ്റ്‌ ...

    ReplyDelete
  35. മറ്റുള്ളവരെ വിലയിരുത്തുന്നതിന് മുമ്പ് സ്വയം വിലയിരുത്തുക -ഇന്ന് ആരും ചെയ്യാത്ത ഒരു കാര്യം.

    ReplyDelete
  36. സ്വയം വില്യിരുത്താന്‍ ഉതകുന്ന പോസ്റ്റ്...

    ReplyDelete
  37. "എന്‍റെ യഥാര്‍ത്ഥ വില എന്താണ്?"
    "ഇരുപത് വെള്ളിപ്പണം." മുല്ല ആലോചിച്ചു ഉത്തരം നല്‍കി.
    രാജാവിന്‌ വിശ്വസിക്കാനായില്ല, അദ്ദേഹം മുല്ലയെ തുറിച്ചു നോക്കി: "എന്‍റെ അരപ്പട്ടക്ക് ഇരുപത് വെള്ളിപ്പണം വിലയുണ്ടല്ലോ?"
    "അത് കൂടെ ഉള്‍പ്പെടുത്തിയാണ് ഞാന്‍ വില പറഞ്ഞത്." മുല്ലക്ക് ആലോചിക്കേണ്ടി വന്നില്ല.

    ഞാനൊന്ന് സ്വയം വിലയിരുത്തട്ടെ. ആശംസകൾ.

    ReplyDelete
  38. ദൈവമേ, അപ്പോള്‍ എന്‍റെ വില മൈനസ് ആയി പോകുമല്ലോ.
    ഞാനും ഒന്ന് സ്വയം വിലയിരുത്തട്ടെ.

    ReplyDelete
    Replies
    1. മൈനസ് ആകാതെ നോക്കുന്നതിലാ കാര്യം.

      Delete
  39. ഇത് വായിച്ചപ്പോള്‍, ഒരു പ്രവാചക വചനമാണ് ഓര്‍മ്മ വന്നത്
    ''നിങ്ങള്‍ സ്വയം വിലയിരുത്തല്‍ നടത്തുവിന്‍, നിങ്ങളെ പൊതു വേദിയില്‍ വെച്ചു വിലയിരുത്തപ്പെടുന്ന ഒരു ദിവസത്തിന് മുമ്പ്".

    ReplyDelete
    Replies
    1. നല്ലൊരു ഓര്‍മ്മപ്പെടുത്തല്‍ .

      Delete
  40. ഒരാളെ വിലയിരുത്താന്‍ അയാളുടെ കൂടെ യാത്ര ചെയ്താല്‍ മതിയെന്ന് കേട്ടിട്ടുണ്ട്.പ്രയാസമുള്ള കാര്യമാണ്.എങ്കിലും ലേഖനത്തില്‍ വിവരിച്ച പോലെ എല്ലാ കാര്യത്തിലും നമുക്ക് 'ഒറിജിനല്‍'വെണമെന്ന വാശി കാണാം.ശുദ്ധ ജലം ,ശുദ്ധവായുവെന്നൊക്കെപ്പോലെ.പക്ഷെ ആശയങ്ങളുടെയോ വിശ്വാസങ്ങളുടെയോ കാര്യത്തില്‍ എല്ല്ലാം കൃത്രിമങ്ങള്‍ ....!! (ആള്‍ ദൈവങ്ങള്‍ ഉള്‍പ്പടെ...!!)

    ReplyDelete
  41. >>മറ്റൊരാളെ വിലയിരുത്താന്‍ മുതിരുന്നതിനു മുമ്പായി സ്വയം വിലയിരുത്തുന്നത് ഏറെ സഹായകമാവും<<

    ഈയൊരു വാചകത്തില്‍ സകലതും അടങ്ങിയിരിക്കുന്നു.
    വളരെ നല്ല ചിന്തകളും കുറിപ്പും!!

    ReplyDelete
  42. നല്ല നല്ല അറിവുകള്‍ പകര്‍ന്നു തന്നതിന് നന്ദി

    ReplyDelete
  43. ചിന്തിപ്പിക്കാനും സ്വയം വിലയിരുത്താനും ആവശ്യപ്പെടുന്ന പോസ്റ്റ്‌ , പലപ്പോഴും മറ്റുള്ളവരെ നമ്മള്‍ വിലയിരുത്തുമ്പോഴും സ്വയം വിലയിരുത്താറില്ല , ആശംസകള്‍

    ReplyDelete
  44. വളരെ നല്ല ചിന്ത

    ReplyDelete
  45. നല്ല, ചിന്തോദ്ദീപമായ ലേഖനം. ഇവിടെ പലരും, മുല്ല ചെയ്തത് കണ്ട് സ്വയം വിലയിട്ടത് കണ്ടു. ലേഖനത്തിന്റെ യഥാർത്ഥ മർമ്മം അറിഞ്ഞുകൊണ്ടുള്ള ഒരു വിലയിരുത്തല് നടത്തുന്നത്, നമ്മുടെ ശകതിയും ദൗര്‌ബല്യങ്ങളും ദുര്ബ്ബലതകളും പ്രത്യേകതകളും കഴിവുകളും കണ്ടെത്താന് ഉപകരിക്കും. അതിലൂടെ  ജീവിതത്തില് ചില ക്രമീകരണങ്ങളൊക്കെ നടത്താനും സന്തോഷവും വിജയവും കണ്ടെത്താനും കഴിയും എന്നാണെനിക്ക് തോന്നുന്നത്.

    ReplyDelete
    Replies
    1. ഇത് തന്നെയാ ഞാനും ഉദ്ദേശിച്ചത്. നന്ദി.

      Delete
  46. ഒരാളെ വിലയിരുത്താന്‍ ബാഹ്യമായ ഗുണങ്ങളും അവസ്ഥകളും മാത്രം പോരാ, ആന്തരികവും മാനസികവുമായ ധാരാളം കാര്യങ്ങള്‍ കൂടെ മാനദണ്ഡമായി കണക്കിലെടുക്കേണ്ടി വരുമെന്നത് യാഥാര്‍ത്ഥ്യം.
    ഓരോ വ്യക്തിയും സ്വയം വിലയിരുത്തലിനു വിധേയമായാല്‍ ആ വ്യക്തിയുടെ ശക്തിയും ദൌര്ഭല്യങ്ങളും തിരിച്ചറിഞ്ഞു ജീവിത രീതിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ പ്രായോഗികമാക്കാവുന്നതാണ്.

    ReplyDelete
  47. ഒരാളുടെ വില....അയ്യാളുടെ സമൂഹിക ചുറ്റു പാടുകള്‍ക്കിടുന്ന വിലയാണ്...ഒരു മഹാരാജാവിന്‍റെ കുഞ്ഞും...യാചകന്‍റെ കുഞ്ഞും സമാനരാണ് കാഴ്ച്ചയിലെങ്കിലും..അങ്ങനെയാണോ നാമവരെ കാണുന്നത്.?..ഞാനൊരു സധാരണക്കാരിയായത് (വിഡ്ഢിയും)കൊണ്ടാകാം..ഒരാളെ വിലയിരുത്തുന്നത് ഇങ്ങിനെയായത്...rr

    ReplyDelete
    Replies
    1. സാമൂഹിക ചുറ്റുപാടുകള്‍ നോക്കിയിടുന്ന വിലയാണ് ഞാന്‍ പോസ്റ്റില്‍ സൂചിപ്പിച്ച ഒന്നാം ഭാഗം. രണ്ടാം ഭാഗം കൂടെ കണക്കിലെടുമ്പോള്‍ മാത്രമേ ഒരു ഏകദേശ വിലയിരുത്തല്‍ ആവുകയുള്ളൂ. റിഷയുടെ എളിമയെ മാനിക്കുന്നു.

      Delete
  48. ഞാന്‍ ആദ്യമായായാണ് താങ്കളുടെ പോസ്റ്റ്
    വായിക്കുന്നത് - നന്നായിരിക്കുന്നു -ചിന്തിപ്പിക്കുന്നു -
    ഒരാളെ ചൂണ്ടുമ്പോള്‍, ബാക്കി മൂന്നു വിരലുകളും
    നമ്മുടെ നേര്‍ക്കാണ് ചൂണ്ടുന്നത് എന്നാ പഴമൊഴി ഓര്മ വന്നു
    ഇനിയം കാണാം

    ReplyDelete
    Replies
    1. ആ മൂന്നുവിരലുകളെ നാം എപ്പോഴും ശ്രദ്ധിക്കുക, അതൊരു നല്ല ശീലം.

      Delete
  49. ഒരു ആത്മവിശകലനത്തിലേക്ക് നയിക്കുന്ന പോസ്റ്റ്‌.തീര്‍ച്ചയായും ഇവിടെ എത്താന്‍ വൈകി എന്ന് ഇപ്പോള്‍ മനസിലാക്കുന്നു.വളരെ നന്നായിരിക്കുന്നു..

    ReplyDelete
    Replies
    1. വൈകിയാണെങ്കിലും എത്തിയതില്‍ വളരെ സന്തോഷം. നന്ദി അറിയിക്കുന്നു.

      Delete
  50. ചിന്തിപ്പിക്കുന്ന വിഷയം തന്നെ . @PRAVAAHINY

    ReplyDelete
  51. വിലയേറിയ ഈ പോസ്റ്റിന്‌ അഭിനന്ദനങ്ങൾ. വൈകിയാണെങ്കിലും ഇവിടെ എത്താൻ സാധിച്ചതിൽ സന്തോഷം. ആശംസകൾ

    ReplyDelete
  52. മറ്റൊരാളെ വിലയിരുത്തുന്നത് പൂര്‍ണ്ണമായും വിജയിക്കില്ല എന്ന് തന്നെയാണ് എന്റെ പക്ഷം,
    കാരണം അയാളെപ്പറ്റി നമുക്കുള്ള പരിമിതമായ അറിവിന്റെ തലത്തില്‍ നിന്ന് മാത്രമേ നമുക്ക് വിലയിരുത്താന്‍ കഴിയു,നമ്മള്‍ അയാളില്‍ നമ്മുടെ വീക്ഷണങ്ങള്‍ തേടുകയാണ് ചെയ്യുന്നത് അത് എത്രമാത്രം ശരിയാകുന്നു എന്നതിനെ അനുസരിച്ചാകും നമ്മുടെ വിലയിരുത്തല്‍.അത് ശരിയാകണമേന്നുമില്ല.
    നമുക്ക് പൂര്‍ണ്ണമായും വിലയിരുത്താന്‍ പറ്റുന്ന ഒരാള്‍ നമ്മള്‍ മാത്രമേ ഉള്ളു.


    നല്ല ഒരു ലേഖനത്തിനു ആശംസകള്‍
    http://admadalangal.blogspot.com/

    ReplyDelete
    Replies
    1. തീര്‍ച്ചയായും സ്വയമുള്ള വിലയിരുത്തല്‍ മാത്രമേ പൂര്‍ണമായി സത്യമാവുകയുള്ളൂ. നന്ദി

      Delete
  53. എന്നും മനുഷ്യന് മറ്റുള്ളവര്‍ക്ക് വിലയിടനാണ് തിടുക്കം... പക്ഷെ അവനവന്‍റെ ഒരാള്‍ സ്വയം മനസ്സിലാക്കിയിരുന്നെങ്കില്‍ മറ്റുള്ളവരുടെ വില ഏകദേശം മനസ്സിലാക്കാന്‍ നമുക്കാവും. അതിനു നമ്മെ മനസ്സിലാക്കാന്‍ നമുക്ക് ക്ഷമയില്ല. അതുമല്ലെങ്കില്‍ തന്‍റെ ശരിക്കുമുള്ള മുഖം കാണാന്‍ അവനു ചങ്കൂട്ടമില്ല മാറേണ്ടി വരുന്നത് സ്വയമാവുമ്പോള്‍ ഇത്തിരി ബുദ്ധിമുട്ടാണല്ലോ..ഭാവുകങ്ങള്‍

    ReplyDelete
    Replies
    1. നമ്മുടെ ജന്മസിദ്ധമായ വാസനയാണ് മറ്റുള്ളവരെ അളക്കുകയെന്നത്. നന്ദി

      Delete
  54. എന്റെ ഒരു വിശ്വാസം നമ്മള്‍ മറ്റുള്ളവര്‍ക്ക് വിലയിടുമ്പോള്‍ യഥാര്‍ത്ഥത്തില്‍ നമ്മള്‍ സ്വയം ആണ് വിലയിരുത്തപ്പെടുന്നത്. നല്ല ലേഖനം

    ReplyDelete
    Replies
    1. നാം എന്ത് ചെയ്യുമ്പോഴും നമ്മുടെ തന്നെ ഒരു മുദ്ര അതില്‍ പതിയും. ഇവിടെയും അത് തന്നെയാ. നന്ദി

      Delete
  55. മനസ്സിന്റെ തെളിച്ചമാണ് ഒരു മനുഷ്യന്റെ വില നിശച്ചയിക്കാനുള്ള മാനദണ്ഡം.
    അത് അളന്നു നോക്കാന്‍ കഴിയില്ല...പക്ഷെ അനുഭവിക്കാനാവും!

    ReplyDelete
    Replies
    1. ആ അനുഭവത്തില്‍ നിന്നാകാം അളവും കിട്ടുന്നത്. ഗൌരവമായ അഭിപ്രായത്തിന് നന്ദി.

      Delete
  56. മനുഷ്യന്റെ ആന്തരികഗുണങ്ങള്‍ സാഹചര്യത്തിനനുസരിച്ച് മാറിമറിഞ്ഞുകൊണ്ടേയിരിക്കും. അതുകൊണ്ട് അവന്റെ വ്യക്തിത്ത്വ പ്രതിഫലനങ്ങള്‍ ആപേക്ഷികവുമാകും. എല്ലായ്പ്പോഴും വിലയിരുത്തല്‍ അസാധ്യമാണ്. സ്വയം അവലോകനത്തിന് പ്രേരകമായ വിഷയം.

    ReplyDelete
  57. വിലയെ കുറിച്ചുള്ള വിലപ്പെട്ട വിഒലയിരുത്തലുകൾ...

    ReplyDelete
  58. നമ്മുടെ വില നമ്മൾക്കറിയാമെങ്കിൽ മറ്റുള്ളവർ എന്തും പറയട്ടെ..
    കല്ലിവല്ലി.
    നല്ല പോസ്റ്റ്‌.

    ReplyDelete

പോസ്റ്റ്‌ വായിച്ചിട്ട് എന്തു തോന്നി ? തുറന്നു പറയാം.

 

Sample text

പ്രിയപ്പെട്ടവ - ഏറെയുണ്ട് ഇനിയും

Sample Text