Ads 468x60px

Sunday, March 3, 2013

എന്റെ രാമേശ്വരം ദര്‍ശനം

ഴിഞ്ഞ ദിവസം ഫയ്സ്ബുക്കില്‍ ആരോ ഷയര്‍ ചെയ്ത ഇത് പോലെയുള്ള ഒരു  വീഡിയോ കണ്ടപ്പോള്‍  ആണ്  ഈ പോസ്റ്റ്‌ ഇടാന്‍ തോന്നിയത്.
                                                                                                                                                                                               














കുറച്ചുനാള്‍  മുമ്പ്  പാമ്പന്‍ പാലം ബോട്ട് തട്ടി കേടു പറ്റിയെന്നും റിപ്പയറിനായി അടച്ചിടുകയാണെന്നും പത്രങ്ങളില്‍ വാര്‍ത്ത‍ കണ്ടപ്പോള്‍ , ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെതും ഇന്ത്യയുടെ സപ്താത്ഭുതങ്ങളില്‍ ഒന്നുമായ ആ പാലം ഒന്ന്  കാണാന്‍ ഏറെ ആഗ്രഹം ഉണ്ടായെങ്കിലും എന്തോ താത്കാലിക അസൌകര്യം നിമിത്തം മനസ്സില്‍ നിന്നും വിട്ടുപോയി. കഴിഞ്ഞാഴ്ചയാണ് പിന്നെ ഓര്‍മ്മ വന്നത്. കൂടുതല്‍ ചിന്തിച്ചില്ല, അന്നു തന്നെ രാത്രിയിലുള്ള മധുര ബസ്സിനു യാത്ര തിരിച്ചു. രാവിലെ മധുരയിലെത്തി, മറ്റൊരു ബസ്സില്‍ രാമേശ്വരത്തേക്ക്  യാത്ര തുടര്‍ന്നു.


മധുരയില്‍ നിന്ന് 175 കി. മീ. അകലെയുള്ള   തമിഴ് നാടിന്‍റെ കിഴക്കേ തീരത്തുള്ള രാമേശ്വരം ഉള്‍പ്പെടുന്ന പാമ്പന്‍  ദ്വീപിനെ  പ്രധാന കരയുമായി ബന്ധിപ്പിക്കുന്നതാണ് പാമ്പന്‍ പാലം. ഉച്ച സമയത്താണ് ഞാന്‍ സഞ്ചരിച്ചിരുന്ന ബസ്സ്  പാലത്തില്‍ പ്രവേശിച്ചത്. ഇടത് ഭാഗത്തായി സമുദ്രത്തില്‍ ജലവിധാനത്തില്‍ നിന്ന് അല്പം മുകളിലായി (ഏകദേശം രണ്ടു മീറ്റര്‍ ) റയില്‍ പാലം കാണാനായി. സമാന്തരമായി പോകുന്ന റോഡിനുള്ള പാലം വളരെ ഉയരത്തിലാണ്. ബസ്സില്‍നിന്നു നേരെ താഴേക്ക്‌ നോക്കിവേണം റയില്‍ പാലം കാണാന്‍ . 


1914 -ല്‍  ബ്രിട്ടീഷ്‌കാര്‍ പണിത  2.3 കി. മീ. നീളമുള്ള ഈ റെയില്‍ പാലത്തിന്റെ ഏകദേശം നടുവിലായി വലിയ ബോട്ടുകള്‍ക്ക് കടന്നു പോകാനായി രണ്ടു ഭാഗത്തുമായി പാളങ്ങള്‍ മേലോട്ട് തുറക്കപ്പെടുന്ന ക്രമീകരണങ്ങള്‍ കാണാം. ഈ പാലത്തിലെ ഏറ്റവും അത്ഭുതം ഉളവാക്കുന്ന സാങ്കേതിക വിദ്യയാണിത്. 


പാലം കടന്നാല്‍ പാമ്പന്‍ എന്ന ചെറിയ ടൌണ്‍ ആണ്. ഇനിയും പത്ത് കി. മീറ്റര്‍ ദൂരമുണ്ട്  രാമേശ്വരം എത്താന്‍ . ഉച്ചക്ക് ഒരു മണിക്കാണ് ഞാന്‍ അവിടെയെത്തിയത്. മുറി തന്ന ഹോട്ടലുകാരന്‍ പവര്‍ കട്ടിന്റെ കാര്യം മുന്‍കൂട്ടി അറിയിച്ചു: 3 മുതല്‍ 6 വരെയും രാത്രിയും രാവിലെയും ഓരോ മണിക്കൂര്‍ വേറെയും. രാത്രിയും പകലുമായി അര മണിക്കൂര്‍ വീതമുള്ള പവര്‍ കട്ടിന്റെ നാം അനുഭവിക്കുന്ന 'ദുരിതം' അവന്‍ മനസ്സിലാക്കി കാണും. എങ്കിലും രണ്ടു മണിക്ക് കറന്റ് പോയി. 

ഭക്ഷണം കഴിഞ്ഞു ഞാന്‍ മുറിയിലിരിക്കാന്‍ വയ്യാതെ പുറത്തിറങ്ങി. രാമേശ്വരത്തിനടുത്താണ്  ശ്രീലങ്കയില്‍ നിന്ന് പുലികള്‍ കടന്നു വന്നിരുന്ന ധനുഷ്കോടി എന്നറിയാം. കരയില്‍ നിന്ന് ഏറെ ദൂരം കടലിലേക്ക് തള്ളി നില്‍ക്കുന്ന ഒരു മുനമ്പ്‌ ആണ് ധനുഷ്കോടി. അവിടേക്ക് പോകുന്ന ഒരു ബസ്സില്‍ കയറി. 22 കി. മീറ്റര്‍ ദൂരമാണ് ധനുഷ്കോടിയിലേക്ക്.  അഞ്ചെട്ട്  കി. മീറ്റര്‍ കഴിഞ്ഞപ്പോള്‍ രണ്ടു ഭാഗത്തും തിരകള്‍ അധികമില്ലാത്ത കടലില്‍ കൂടിയുള്ള ഒരു സ്ട്രിപ് മാത്രമായി മാറി റോഡ്‌.... ചിലയിടങ്ങളില്‍ റോഡില്‍ നിന്നും മൂന്നോ നാലോ മീറ്റര്‍ മാത്രമേയുള്ളൂ വെള്ളത്തിലേക്ക്. മുനമ്പിലേക്ക്  അടുക്കുമ്പോള്‍ വീതി കൂടി വരുന്നുണ്ട്. അവിടെ  മണലില്‍ ഓല കൊണ്ടുള്ള  ചെറിയ കുടിലുകള്‍ കാണാം. ബസ്സ്‌ ചെന്നവസാനിക്കുന്നിടത്ത് പാനീയങ്ങളും അലങ്കാര വസ്തുക്കളും വില്‍ക്കുന്ന  കുറെ കടകളാണ്.  അവിടെ നിന്ന് രണ്ടു കി. മീറ്റര്‍ ദൂരം മുനമ്പിലേക്ക് മണലില്‍ കൂടെ ജീപ്പ് സര്‍വീസ്  ഉണ്ട്. പ്രത്യേകിച്ച്  ഒന്നും കാണാനില്ലെങ്കിലും ചിലരൊക്കെ  അതില്‍ കേറി  പോകുന്നതു കണ്ടു. കുറച്ചു സമയം അവിടെ ചെലവഴിച്ച്,  ചെരിഞ്ഞ സൂര്യരശ്മികള്‍ കണ്ണില്‍ തുളച്ചു കയറാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ തിരിച്ചു പോന്നു. 


നേരത്തെ മനസ്സില്‍ കരുതിയ പോലെ അസ്തമയ സമയത്ത് പാലം സന്ദര്‍ശിക്കാന്‍ പാമ്പന്‍ എന്ന സ്ഥലത്തേക്ക്  ഞാന്‍ വീണ്ടും പോയി.  സമയം അഞ്ചര മണി ആയിരിക്കുന്നു, നല്ല സുഖമുള്ള കാറ്റും പ്രകൃതി ദൃശ്യങ്ങളും ഏറെ ഹൃദ്യമായി അനുഭവപ്പെട്ടു. പാലത്തില്‍ നിന്ന്  താഴെ ഇറങ്ങി റയില്‍ പാലം അടുത്തു പോയി  കണ്ടു. വീണ്ടും മുകളില്‍ കയറി പാലത്തില്‍  കൂടെ ഏറെ ദൂരം നടന്നു, ഏകദേശം പകുതി വരെ. നടക്കാനായി സ്ലാബ് ഇട്ട പാതയുണ്ട്. ധാരാളം പേര്‍ വാഹനങ്ങള്‍ നിര്‍ത്തി ഫോട്ടോ എടുക്കുകയും ദൂരെ നോക്കി പ്രകൃതി ഭംഗി ആസ്വദിക്കുകയുമാണ്. എവിടെയും എന്ന പോലെ കൂട്ടത്തില്‍ ധാരാളം മലയാളികളും. ഞാനും ഫോട്ടോകള്‍ എടുത്തെങ്കിലും സൂര്യന്‍ എതിര്‍ ദിശയില്‍ ആയിരുന്നതിനാല്‍ റയില്‍ പാലത്തിന്റെ കൊള്ളാവുന്ന ഫോട്ടോകള്‍ കിട്ടിയില്ലെന്നത്  എനിക്ക് സങ്കടത്തിനു കാരണമായി. അതിനിടെ ഒരു ട്രെയിന്‍ കടന്നു പോയത്  വളരെ നല്ലൊരു  കാഴ്ചയായി. തിരിച്ചു നടക്കാന്‍ തുടങ്ങിയപ്പോള്‍ അസ്തമയ സമയത്തെ ബാങ്ക് (മഗ്രിബ്) കേട്ടു. നോക്കിയപ്പോള്‍  പാമ്പന്‍ ഭാഗത്ത്  പാലത്തിന്റെ അവസാനമായി ഒരു പള്ളി മിനാരം ഏറെ ഉയര്‍ന്നു നില്‍ക്കുന്നു. പള്ളിയില്‍ കേറി നമസ്കാരത്തിനു ശേഷമാണ്  ഞാന്‍ പാമ്പനില്‍ നിന്ന് തിരിച്ചു ബസ്സ്‌ കയറിയത്. 




രാമേശ്വരത്ത്  രാത്രിയായപ്പോള്‍ ക്ഷേത്ര പരിസരങ്ങളില്‍  ഭക്തജനങ്ങളും വിനോദസന്ദര്‍ശകരുമായി നല്ല തിരക്കായിരുന്നു. സമുദ്ര തീരത്ത്‌ തന്നെയുള്ള ആ ക്ഷേത്രം ഏറെ സുന്ദരമായി കണ്ടു. പുറത്തെ വലിയ ബോര്‍ഡിലെ വഴിപാടുകളുടെ ചെലവു പട്ടികയില്‍ കണ്ണോടിച്ചപ്പോള്‍ ആരാധനയും സാധാരണക്കാരന്  അപ്രാപ്യമാകുമോ എന്നൊരു സംശയം തോന്നി. രാത്രി ഹോട്ടലില്‍ തങ്ങി പിറ്റേ ദിവസം രാവിലെ നേരത്തെ തന്നെ ഞാന്‍ മധുരയിലേക്ക് തിരിച്ചു. അവിടെ കൂടുതല്‍ തങ്ങാതെ നാട്ടിലേക്കും. വഴിയില്‍ കൊടൈകനാലും  പഴനിയും കൂടെ സന്ദര്‍ശിച്ചു അടുത്ത ദിവസം അതിരാവിലെയാണ്  വീട്ടില്‍  തിരിച്ചെത്തിയത്.

           *          *          *           *             *           *            *

മേമ്പൊടി : പാമ്പനില്‍ മഗ്രിബ്  നമസ്കാരത്തിനു ശേഷം പള്ളിയില്‍ നിന്നിറങ്ങുമ്പോള്‍ പള്ളിയുടെ വരാന്തക്കടുത്തായി ഒരു അമുസ്ലിം സ്ത്രീ നില്‍ക്കുന്നു. അവരുടെ മുഖത്തെ  ഭീതിയും  ആകാംക്ഷയും കണ്ടപ്പോള്‍  എന്തോ പ്രശ്നം ഉണ്ടായെന്നു ഞാന്‍ സംശയിച്ചു.  അവര്‍   ശ്രദ്ധിച്ചു കൊണ്ടിരിക്കുന്ന   ഭാഗത്തേക്ക്  നോക്കിയപ്പോള്‍  വരാന്തയുടെ അറ്റത്തായി, തലയില്‍ വലിയ കെട്ടും തിങ്ങി വളര്‍ന്നു നീണ്ട താടിയുമുള്ള  ഒരു  മൌലവി ഇരിക്കുന്നു. അയാളുടെ മുമ്പിലായി അഞ്ച് വയസ്സ് തോന്നിക്കുന്ന ഒരു കുട്ടിയും. മൌലവിയുടെ കയ്യിലിരിക്കുന്ന സ്റ്റീല്‍ ഗ്ലാസില്‍ കുറച്ചു നേരം എന്തൊക്കെയോ പറഞ്ഞു ഊതിയതിനു ശേഷം അതിലിരുന്ന വെള്ളത്തില്‍ കൈ മുക്കി കുട്ടിയുടെ മുഖത്തും കണ്ണിലും  ശക്തിയോടെ  തെറിപ്പിച്ചു. കുറച്ചു വെള്ളം  കുട്ടിയുടെ വായിലും ഒഴിച്ചുകൊടുത്തു.  ബാക്കി വെള്ളമുള്ള ഗ്ലാസ്‌  സ്ത്രീയുടെ നേരെ നീട്ടി മൌലവി എന്തോ ഉച്ചത്തില്‍ പറഞ്ഞു. അവര്‍  ഗ്ലാസ്‌ വാങ്ങി അല്പം മാറിനിന്നു വെള്ളം മുഴുവന്‍ കുടിച്ചു, തിരിച്ചു  വന്നു.  അപ്പോള്‍  അവരുടെ മുഖത്ത് മാറിവന്ന ആശ്വാസം നിഴലിച്ചത്  കാണാമായിരുന്നു.  കുട്ടിയുടെ കൈ പിടിച്ചു  അവര്‍ നടന്നു പോയപ്പോള്‍  എന്റെ മനസ്സില്‍  സംശയം ജനിക്കുകയായിരുന്നു: ഇതല്ലേ  ഡോ. അബ്ദുല്‍ കലാമിന്റെ പുസ്തകങ്ങളില്‍ വായിച്ച  മതസൌഹാര്‍ദ്ദം ? അല്ലെങ്കില്‍  സൌഹാര്‍ദ്ദത്തിനു വഴി മാറിക്കൊടുക്കുന്ന  തികഞ്ഞ അന്ധവിശ്വാസമോ ?

(കുട്ടിക്കാലത്ത്  അസുഖം വന്നാല്‍ നാട്ടു വൈദ്യന്മാരെയാണ്‌  പ്രധാനമായും  സമീപിച്ചിരുന്നത്. അവര്‍ കുറിച്ച് തരുന്ന  കഷായ ചീട്ടില്‍  അവസാനമായി,  കഷായം പാകം ചെയ്തതിനു ശേഷം ചേര്‍ക്കാനുള്ള  മേമ്പൊടി എഴുതിയത്  കണ്ടിരുന്നപ്പോള്‍  പലപ്പോഴും എന്റെ കൊച്ചു മനസ്സില്‍  തോന്നിയിരുന്നു, ഇത് കൂടെ നേരത്തെ തന്നെ ചേര്‍ത്താല്‍  എന്താണ് വ്യത്യാസം ? അങ്ങനെ ചേര്‍ത്താല്‍ ചേരില്ലെന്ന്   പിന്നീടു മനസ്സിലാക്കാന്‍ കഴിഞ്ഞു.)

54 comments:

  1. Very inspiring post and very informative. Hats off to you for having decided to go and visit a place just because you wanted to see it. Very few people do that. Respect!!!

    ReplyDelete
  2. വായിച്ചു .ഇഷ്ട്ടപെട്ടു .യാത്രകളാണ് മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്നത് .

    ReplyDelete
  3. പാമ്പന്‍ പാലം എന്നെങ്കിലും കാണണം എന്നുണ്ട് . ഈ വിവരണം കൂടി വായിച്ചപ്പോള്‍ ആഗ്രഹം കൂടി എന്ന് പറയാതെ വയ്യ .

    ഇനി "മേമ്പൊടി" യെ പ്പറ്റി ഒരഭിപ്രായം.

    എല്ലാ മതങ്ങളി ലെയും ഒരു ചെറിയ ശതമാനം മാത്രമാണ് ത്രീവ്ര മത ചിന്തകള്‍ വെച്ച് പുലര്‍ത്തുന്നത് എന്നാണു എന്റെ അഭിപ്രായം . ‍ തങ്ങളുടേത് മാത്രമാണ് ശരിയെന്നും മറ്റുള്ളതെല്ലാം പൊള്ള എന്നും വിശ്വസിക്കുകയും , പ്രചരിപ്പിക്കുകയും ചെയ്യുമ്പോഴാണ് പ്രശ്നങ്ങള്‍ ഉത്ഭവിക്കുന്നത് . തന്റെ വിശ്വാസങ്ങളില്‍ ഉറച്ചു നില്‍ക്കയും അതോടൊപ്പം അപരന്റെ വിശ്വാസങ്ങളെ അംഗീകരിച്ചില്ലെങ്കിലും അവര്‍ അവരുടെ വിശ്വാസം പിന്തുടരട്ടെ എന്ന സഹിഷ്ണുത വെച്ച് പുലര്‍ത്തുകയും ചെയ്‌താല്‍ നമ്മുടെ ഭൂതലം എത്ര സുന്ദരമായേനെ !

    ReplyDelete
    Replies
    1. 'തന്റെ വിശ്വാസങ്ങളില്‍ ഉറച്ചു നില്‍ക്കയും അതോടൊപ്പം അപരന്റെ വിശ്വാസങ്ങളെ അംഗീകരിച്ചില്ലെങ്കിലും അവര്‍ അവരുടെ വിശ്വാസം പിന്തുടരട്ടെ എന്ന സഹിഷ്ണുത വെച്ച് പുലര്‍ത്തുകയും.......' -നല്ല ചിന്ത. ഏറെ നന്ദിയുണ്ട്, സമയം ചെലവഴിച്ചതിനും അഭിപ്രായത്തിനും.

      Delete
  4. എനിക്കും ഇത് ഒന്നും കാണണം എന്നുണ്ട്

    ReplyDelete
  5. ഇത്തരം ഒരു പോസ്റ്റ്‌ ആദ്യമായാണ്‌ വായിക്കുന്നത് !
    മികച്ച ഒരു യാത്രാവിവരണവും , ഒപ്പം യാത്രയിലെ കാഴ്ചകളില്‍ നിന്ന് മനസ്സില്‍ ഉയിര്‍ക്കൊണ്ട ഒരു ചോദ്യം വായനക്കാര്‍ക്ക് ഇട്ടു കൊടുക്കുകയും ചെയ്തു.
    ഈയിടെ പാമ്പന്‍ പാലത്തിലൂടെ പോകുന്ന ട്രെയിനിന്റെ വീഡിയോ കണ്ടപ്പോള്‍ അവിടം സന്ദര്‍ശിക്കാനുള്ള ആഗ്രഹം അധികരിച്ചു.
    വളരെ നന്ദി ഈ പരിചയപ്പെടുത്തലിനു

    ReplyDelete
  6. രണ്ടു തവണ രാമേശ്വരം യാത്ര നടത്തിയതാണ്. അതില്‍ ഒരു പ്രാവശ്യം ധനുഷ്ക്കോടിയിലുമെത്തി. ഈ പോസ്റ്റ് ആ യാത്രകള്‍ ഓര്‍മ്മിപ്പിച്ചു. മൌലവി ഓതി കൊടുത്ത ജലം എല്ലാ ദുരിതങ്ങള്‍ക്കും 
    പരിഹാരമാവും എന്ന തോന്നലായിരിക്കും ആ പാവം സ്ത്രീക്ക്. അല്ലെങ്കിലും നമ്മുടെ നാട്ടിലെ സാധാരണക്കാര്‍ക്ക് അന്യ മതസ്തരോട് യാതൊരു വിദ്വേഷവുമില്ല എന്നതാണ് സത്യം 

    ReplyDelete
    Replies
    1. ശരിയായ മത വിശ്വാസി അന്യരെ വെറുക്കില്ല.

      Delete
  7. പാമ്പന്‍ പാലത്തിന്റെ (കടല്‍ )കാഴ്ച്ചപോലെത്തന്നെ നന്നായി ഈ ലേഖനവും.മനസ്സില്‍ പതിയുന്ന വിധത്തില്‍ അവതരിപ്പിച്ചു.മേമ്പൊടി കൂടിയായപ്പോള്‍ തേനും ശര്‍ക്കരയും.

    ReplyDelete
  8. ആദ്യമായിട്ടാണ് പാമ്പൻ പാലത്തിൽ കൂടി സഞ്ചരിച്ച ഒരു യാ‍ത്രാവിവരണം വായിക്കുന്നത്. കേരളദാസനുണ്ണി പറഞ്ഞത് ശരിയാണ്. സാധാരണ ജനങ്ങൾ ഏതു മതസ്തരോടും നല്ല ബഹുമാനത്തോടെയും സ്നേഹത്തോടേയും വസിക്കാനാണ് ഇഷ്ടപ്പെടുന്നത്. അവർക്കിടയിൽ വിദ്വേഷമുണ്ടാക്കാൻ അത്ര പെട്ടെന്നാവില്ല.
    ആശംസകൾ...

    ReplyDelete
  9. നല്ലൊരെഴുത്ത്... കണ്ടതു പോലുണ്ട്...

    ReplyDelete
  10. അവിടെ ഒന്ന് പോവണമെന്ന തീരുമാനം പാമ്പന്‍ പാലം പോലെ എ.സി.സി സിമന്റ് ഇട്ടു ഉറപ്പിച്ചു , നല്ല വിവരണം.

    ReplyDelete
  11. യാത്രാവിവരണം ഇഷ്ടപ്പെട്ടു ഫോട്ടോകളും.
    ആശംസകള്‍

    ReplyDelete
  12. മികച്ച ഒരു യാത്രാവിവരണവും വായിച്ചു ഇഷ്ടപ്പെട്ടു ..

    ReplyDelete
  13. It is very nice Sir... very good narration... I felt visiting there... thanks

    ReplyDelete
  14. മനോഹരമായിരിക്കുന്നു..
    മേമ്പൊടി നിറയെ ചിന്തകള്‍
    വില്ലെജ്മാന്റെ കമന്റിനു 100/100 മാര്‍ക്ക്

    ReplyDelete
  15. ഞാന്‍ കഴിഞ്ഞ ആഴ്ച രമേശ്വരത്ത് പോയിരുന്നു ഇക്ക
    ആ ട്രക്ക് യാത്ര അതി മോനോഹാരം ആയിരുന്നു

    ഇക്കയുടെ വിവരണം നന്നായി ട്ടോ ..ചിത്രങ്ങളും

    ReplyDelete
  16. പാമ്പന്‍ പാലവും കൂടെ കുറെ നല്ല ചിന്തകളും.

    വില്ലജ് മാന്‍ പറഞ്ഞത് അതിലും നല്ലൊരു ചിന്ത.
    പാലം കാണാന്‍ ആകാംഷയും കൂട്ടി.. ഈ പോസ്റ്റിനു
    നന്ദി. പോസ്റ്റിനെ തലക്കെട്ട്‌ ഇഷ്ടം ആയി. അതാണ്‌
    നല്ല ചിന്തയിലെ പ്രതിഫലനം.

    ReplyDelete
  17. ധനുഷ്ക്കോടിയെക്കുറിച്ച ഒരു പോസ്റ്റ്‌ നേരത്തെ ബ്ലോഗില്‍ വായിച്ചിരുന്നു. ഇപ്പോള്‍ അതിനടുത്ത കാഴ്ച്ചയുടെ പാമ്പന്‍ വിവരണവും സുന്ദരമായ ഒരു പാലം കണ്മുന്നില്‍ കാണുന്നതുപോലെ വായിക്കാന്‍ കഴിഞ്ഞു. ഫോട്ടോ അധികം കിട്ടിയില്ലെങ്കിലും ഉള്ളത് കേമമായല്ലോ.
    മേമ്പൊടി വളരെ നന്നായി. വെറുതെ നടക്കുന്ന വാച്ചകക്കസര്‍ത്തുക്കളെക്കാള്‍ ശരിയായ മനുഷ്യചിന്തകള്‍ സൂചിപ്പിച്ചത് വളരെ നന്നായി.

    ReplyDelete
  18. ഇനി തീര്‍ച്ചയായും പാമ്പന്‍ പാലം കാണണം. പോസ്റ്റ്‌ വായിച്ചതോടെ ആകാംക്ഷ കൂടി.
    നല്ല വിവരണം.അഭിനന്ദനം

    ReplyDelete
  19. ഇവടെ അല്ലെ മുന്പ് ഒരു സുനാമിയില്‍ ഒരു ട്രെയിന്‍ മുയ്മന്‍ ഒലിച്ചു പോയത് (തെറ്റായ അറിവാണോ ?)

    ധനുശ്കൊട്യില്‍ ആ ആത്മാക്കളു വിലസി നടക്കണ ഒരിടം ഉണ്ടെന്നും സന്ധ്യ കഴിഞ്ഞാല്‍ അവിടെക്കാരും ചെല്ലാരില്ലെന്നും കേട്ടിരുന്നു. ആധികാരികത അറിയില്ല

    ReplyDelete
    Replies
    1. വിലസി നടക്കുന്ന ആത്മാക്കളെ പറ്റിയുള്ള കഥകള്‍ എവിടെയും സുലഭാമാണല്ലോ, പ്രത്യേകിച്ച് തമിഴ് നാട്ടില്‍ . പാമ്പന്‍ പാലത്തില്‍ തന്നെ അത്തരം ഒന്ന് വളരെ പ്രചാരത്തില്‍ ഉണ്ട്. ഒരിക്കല്‍ പാലത്തിലെ ബോട്ട് കടന്നുപോകാനുള്ള ഷട്ടര്‍ തുറക്കുന്ന ജോലിക്കാരന്‍ ട്രെയിന്‍ വരുന്നത് കണ്ടു ധൃതിയില്‍ ഷട്ടര്‍ താഴ്ത്തുന്നതിനിടയില്‍ ,തന്റെ ഉച്ച ഭക്ഷണവുമായി എത്തിയ മകന്‍ ഷട്ടറില്‍ കുടുങ്ങി ചതഞ്ഞരഞ്ഞു എല്ലുകള്‍ പൊട്ടുന്ന ശബ്ദം പോലും വകവെക്കാതെ ട്രെയിന്‍ യാത്രക്കാരായ ആയിരങ്ങളെ രക്ഷപ്പെടുത്തി. സങ്കടം സഹിക്കവയ്യാതെ ജോലിക്കാരന്‍ കടലില്‍ വീണു മരിചു. അതിനു ശേഷം വൈകുന്നേരമായാല്‍ പാലത്തില്‍ ഒരു വൃദ്ധന്‍ കൌമാരപ്രായക്കാരനായ കുട്ടിയുടെ മൃതശരീരവും പൊക്കി പിടിച്ചു വാവിട്ടു നിലവിളിക്കുന്ന കാഴ്ച സ്ഥിരമായി കാണാറുണ്ടായിരുന്നുവത്രേ.

      Delete
  20. എനികിപ്പോഴും സിമന്റിന്റെ പരസ്യത്തിലെ പാമ്പന്‍ പാലമേ അറിയൂ. ഏതായാലും വിശദമായി വായിക്കാന്‍ കഴിഞ്ഞു. പിന്നെ മേമ്പൊടി. അതേ പറ്റി എനിക്കു ഒന്നും പറയാനില്ല. തമിഴ് നാട്ടില്‍ ആയിരുന്നപ്പോള്‍ പല സ്ഥലത്തും ഇത്തരം പരിപാടികള്‍ കാണാനിടയായിട്ടുണ്ട്. ഇത്തരം വിശ്വാസങ്ങള്‍ക്കു പിന്നാലെ പോകുന്നവര്‍ക്ക് ഏതു മതം എന്ന നോട്ടമൊന്നുമില്ല. മതവും ഇതും തമ്മില്‍ യാതൊരു ബന്ധവുമില്ല.മറ്റുള്ളവരുടെ ആചാരങ്ങള്‍ പിന്‍ പറ്റുന്നവരെ മത സൌഹാര്‍ദ്ദമെന്നു പറയാന്‍ ഞാനൊരുക്കമല്ല.വിവരക്കേടെന്നേ ഞാന്‍ പറയൂ. അറിവില്ലാത്ത പാവങ്ങളെ പറ്റിക്കുന്ന ഇത്തരം കൂട്ടരോടെനിക്കു സഹതാപമാണ്.....മൌലവിയായാലും തന്ത്രിയായാലും .......

    ReplyDelete
    Replies
    1. "മറ്റുള്ളവരുടെ ആചാരങ്ങള്‍ പിന്‍ പറ്റുന്നവരെ മത സൌഹാര്‍ദ്ദമെന്നു പറയാന്‍ ഞാനൊരുക്കമല്ല......" മുഹമ്മദ്‌ കുട്ടി, ഞാന്‍ പറയേണ്ടിയിരുന്നത് താങ്കള്‍ പറഞ്ഞു. നന്ദി, തുറന്ന അഭിപ്രായ പ്രകടനത്തിന്.

      Delete
  21. ഒന്നു പോയാല്‍ കൊള്ളാം എന്ന് ആഗ്രഹമുള്ള സ്ഥലമാണ് രാമേശ്വരം...

    ReplyDelete
  22. So it is so near!!!I also have to see this Rameswaram and Dhanushkodi (Insha allah)

    ReplyDelete
  23. രാമേശ്വരം പോയി പാമ്പന്‍ പാലം കണ്ടിട്ടുണ്ട് വര്‍ഷങ്ങള്‍ക്കു മുന്പ് ...പാലം മുകളിലേക്ക് പൊങ്ങുകയല്ലാ രണ്ടു സൈഡിലേക്ക് മാറുകയാണ് ചെയ്യുന്നതെന്നായിരുന്നു ഞങ്ങള്‍ക്ക് അന്ന്കിട്ടിയ അറിവ് അഹമ്മദിക്കാ.

    ReplyDelete
    Replies
    1. പാലം രണ്ടു ഭാഗത്തുമായി മുകളിലേക്ക് തന്നെയാണ് ഉയരുന്നത്. ആ ദൃശ്യവും മറ്റൊരു വീഡിയോയില്‍ കാണാവുന്നതാണ്.

      Delete
  24. വായിച്ചു. ആശംസകള്‍..

    ReplyDelete
  25. I have never been to that place. Will go if I get a chance in future. Thank you for giving a good informative Blog post

    ReplyDelete
  26. ഫേസ് ബുക്കില്‍ വന്ന ആ ക്ലിപ്പിങ്ങ് വ്ജനും കണ്ടിരുന്നു -
    നന്നായിരുന്നു - താങ്കളുടെ വിവരണവും

    ReplyDelete
  27. തികഞ്ഞ വിശ്വാസവും തികഞ്ഞ അന്ധവിശ്വാസവും മത നിരപേക്ഷമാണ്‌, അല്ലേ?

    ReplyDelete
  28. വായിച്ചു . വളരെ അകര്‍ഷിതം തന്നെ രാമേശ്വരം ! കാണാന്‍ ആഗ്രഹമില്ലാതെയില്ല , ആശംസകള്‍ .

    ReplyDelete
  29. എന്റെ ചെറിയമ്മക്ക് അവിടെയൊക്കെ അയൽക്കാരായ കുടുംബങ്ങളോടൊത്ത് പോയി ആസ്വദിക്കാൻ അവസരം കിട്ടി.
    എല്ലാം വിശദമാക്കി തന്നിരുന്നു. കേട്ടാസ്വദിച്ചു. അറിഞ്ഞു.
    ഒന്നുകൂടി വിശദമാക്കി ഇക്ക പറഞ്ഞു.
    ആശംസകൾ.

    ReplyDelete
  30. നന്നായി ഈ പോസ്റ്റ്‌ , സുറുമ വീണ്ടും ജീവന്‍ വെക്കുന്നു എന്ന് കാണുമ്പോള്‍ തുടക്കം മുതല്‍ ഉള്ള വായനക്കാരന്‍ എന്ന നിലയില്‍ ഒരുപാട് സന്തോഷം .

    ReplyDelete
    Replies
    1. കുറച്ചു നേരം കൂടുതല്‍ ഉറങ്ങിയതാ. ജീവന്‍ പോയിരുന്നില്ല............

      Delete
  31. പാമ്പന്‍ പാലാത്തെകുറിച്ച് കേട്ടാറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ഇത് വായിച്ചപ്പോള്‍ നേരില്‍ കണ്ടതു പോലെ..
    അഭിനന്ദനങ്ങള്‍ ..

    ReplyDelete
  32. ഒന്ന് പോയി കാണാന്‍ ആഗ്രഹം ജനിപ്പിക്കുന്ന പോസ്റ്റ്‌..

    സംഗതികള്‍ കൂടെ നിര്‍ത്തി കാണിച്ചു തരും വിധത്തിലുള്ള എഴുത്ത്. ഇനിയും ഏറെ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുക . അനുഭവങ്ങള്‍ പങ്കു വെക്കുക...

    ReplyDelete
  33. സ്വെഞ്ചറിയാഘോഷിക്കുവാൻ പോകുന്ന
    ഈ പാലമടക്കം പല സാങ്കേതിക അത്ഭുതങ്ങളൂം
    വെള്ളക്കാർ നമുക്ക് സമ്മാനിച്ചിട്ടാണല്ലോ തിരികെ പോയത് അല്ലേ..

    നല്ല രീതിയിൽ രാമേശ്വര മഹിമകൾ വർണ്ണീച്ചിരിക്കുയാണല്ലോ ഇവിടെ...
    അഭിനന്ദനങ്ങൾ ...!

    ReplyDelete
  34. നല്ല അവതരണം
    ആശംസകള്‍

    ReplyDelete
  35. നന്നായിട്ടുണ്ട് വിവരണം. ഒറ്റക്ക് പോയി വന്നല്ലേ..പിന്നെ മൌലവി ചെയ്തത് അത്ര ശരിയല്ല. ആ പാവത്തിന്റെ അജ്ഞത മുതലെടുക്കുകയായിരുന്നില്ലെ. പിന്നെ എന്താന്നു വെച്ചാൽ ആ മൌലവിക്കും ജീവിക്കാൻ വേറെ വഴിയുണ്ടാവില്ല. മതത്ത്തിന്റ് പേരിൽ മനുഷ്യർ കിടന്ന് കൊന്നും കൊല്ലിച്ചും പോർ വിളി മുഴക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഇതൊക്കെ തന്നെയായിരുന്നു നല്ലത്. കുളിപ്പിഛ് കുളിപ്പിഛ് കുട്ടിയെ ഇല്ലാണ്ടാക്കി എന്ന് പറയില്ലെ. ആ അവസ്ഥയാ ഇപ്പൊൾ.

    ReplyDelete
  36. നല്ല വിവരണം... :)
    ധനുഷ്ക്കോടിയുടെ ഫോട്ടോസ് കൂടി ഇടാമായിരുന്നു, ഒരുപാട് നാളായി പോകാൻ ആഗ്രഹിക്കുന്ന സ്ഥലമാ...

    ReplyDelete
  37. വളരെ മനോഹരമായി രമേശ്വരത്തെ വർണിച്ചിരിക്കുന്നു....

    ReplyDelete
  38. അഹമ്മദിക്ക...തിരക്കുകൾമൂലം എത്തുവാൻ അല്പം താമസിച്ചുപോയി....

    ഏറെക്കാലമായി പോകണമെന്ന് ആഗ്രഹിയ്ക്കുന്ന സ്ഥലമാണിത്.... പ്രത്യേകിച്ച് പാമ്പൻ പാലവും, ധനുഷ്കോടിയും.... പക്ഷേ എന്ന് നടക്കുമെന്ന് മാത്രം അറിയില്ല... ആ ആഗ്രഹത്തെ ഒന്നുകൂടി വർദ്ധിപ്പിയ്ക്കുന്നു ഈ പോസ്റ്റ്... അതുപോലെ മനോഹരമായി അവതരിപ്പിച്ചിരിയ്ക്കുന്നു... എങ്കിലുംചിത്രങ്ങൾ കുറച്ചുകൂടി ആകാമായിരുന്നു എന്നു തോന്നുന്നു.... :)

    ഇക്ക പറഞ്ഞത് ശരിയാണ്... മേമ്പൊടിയായി ചേരേണ്ടത് അങ്ങനെതന്നെ ചേരുമ്പോഴാണ് ഗുണം വർദ്ധിയ്ക്കുന്നത്..... ആ ഒരു അനുഭവം യാത്രാവിവരണത്തിന്റെ ഒപ്പമായി വന്നിരുന്നെങ്കിൽ ഇത്രയ്ക്കും ശ്രദ്ധേയമാകുമായിരുന്നില്ല.... മേമ്പൊടിയുടെ ആശയവും വളരെ നന്നായിരിയ്ക്കുന്നു..

    അല്ലെങ്കിൽത്തന്നെ വെറും സാധാരണക്കാരായ സമൂഹത്തിനിടയിൽ എവിടെയാണ് മത വിദ്വേഷം... അവർ ഇന്നും പരസ്പരം സ്നേഹിച്ചും, ബഹുമാനിച്ചും, സഹായിച്ചും കഴിയുവാൻ സന്നദ്ധത ഉള്ളവർ തന്നെയാണ്... മതഭ്രാന്തും, അധികാരക്കൊതിയും മൂത്ത മതമേധാവികളും, രാഷ്ട്രീയക്കാരുമല്ലേ അവരെ തമ്മിൽത്തല്ലിയ്ക്കുന്നത്... തമ്മിൽത്തല്ലി മരിയ്ക്കുന്ന പാവങ്ങൾ അത് തിരിച്ചറിയുന്നില്ല എന്നു മാത്രം..............

    ReplyDelete
  39. ഒരു പാട് കൊതിച്ചൊരു യാത്ര ... നല്ല വിവരണം ... അവിടം സന്ദർശിച്ച പോലെ ഒരു അനുഭൂതി പകർന്നതിനു ഒത്തിരി നന്ദി ...
    വീണ്ടു വരാം ...
    സസ്നേഹം ,
    ആഷിക്ക് തിരൂർ ..

    ReplyDelete
  40. യാത്രാ വിവരണം വായിച്ചു വളരെ നന്നായി അവതരിപിച്ചു എനിക്കിതു ഒരു നേർ കാഴ്ച്ചയാണ് കാരണം കഴിഞ പത്തുവർഷമായി പാമ്പനിൽ മീൻ കയറ്റുമതി സ്താപനത്തിൽ ജോലി ചെയ്യുകയാണ് ഞാൻ.....പിന്നെ നിങ്ങള് പളളിയില് കണ്ട കാഴ്ച്ച എന്റെ അറിവിൽ ആ പളളിയുടെ മുന്നൂറിലധിക വർഷത്തെ ചരിത്രത്തോട് ചേർന്നു പോകുന്നതാണ്....ഇനിയും ഒരുപാട് യാത്രാ വിവരണങ്ങളുക്കായി കണ്ണിൽ സുറുമയെഴുതി കാത്തിരിക്കുന്നു....ആശംസകളോടെ........;

    ReplyDelete
  41. ആഹ നല്ല വിവരണം ഒരിക്കൽ ഞാൻ ഇതു കാണാൻ വേണ്ടി പോയി പാതിവഴിയിൽ വെച്ച് ഉപേക്ഷിച്ചു. ഇതു വായിച്ചപ്പോൾ അവിടെ പോയപോലെ
    നന്ദി

    ReplyDelete
  42. Hi everybody, here every one is sharing these kinds of familiarity, therefore it's fastidious to read this weblog, and I used to pay a quick visit this blog all the time.

    Review my blog post: quantrim

    ReplyDelete
  43. യാത്ര ഏറെ ഇഷ്ടപ്പെടുന്ന ആളാണ്‌ ഞാന്‍. പക്ഷെ രാമേശ്വരം പാമ്പന്‍ പാലം ഒക്കെ കാണാനുള്ള ആഗ്രഹം എന്ന് സഫലമാകുമോ എന്തോ?

    ReplyDelete

പോസ്റ്റ്‌ വായിച്ചിട്ട് എന്തു തോന്നി ? തുറന്നു പറയാം.

 

Sample text

പ്രിയപ്പെട്ടവ - ഏറെയുണ്ട് ഇനിയും

Sample Text