Ads 468x60px

Monday, May 27, 2013

സമയം നിര്‍ണ്ണയിക്കുന്ന കാലടികള്‍

ച്ചയൂണ്  കഴിഞ്ഞ്  സന്ദര്‍ശകമുറിയില്‍ സോഫയില്‍ ഇരുന്നു ഞാന്‍ ഒരു പുസ്തകം വായിച്ചു തുടങ്ങി. തറയില്‍ കാര്‍പെറ്റില്‍ ഇരുന്നു അസിം ഖയാല്‍ (മൂന്നു വയസ്സുകാരന്‍ പേരക്കുട്ടി) ഐപാഡില്‍ ഏതോ ഗയിം കളിച്ചു കൊണ്ടിരിക്കുകയാണ്. ഉച്ചയുറക്കം ശീലവും ഇഷ്ടവുമല്ലെങ്കിലും വായിക്കാന്‍ ഇരുന്നാല്‍ കുറച്ചു കഴിയുമ്പോള്‍  ഉറക്കം കണ്‍ പോളകളില്‍ തൂങ്ങി നില്‍ക്കും. പ്രത്യേകിച്ച് , വായിക്കുന്നത് കഥാസാഹിത്യം അല്ലാത്ത വല്ലതുമാണെങ്കില്‍. ഉറക്കം കിട്ടാതെ ബുദ്ധിമുട്ടുന്നവര്‍ ഉറങ്ങാന്‍ കിടന്നാല്‍ ഇത്തരം എന്തെങ്കിലും വായിക്കുന്നത് പരീക്ഷിക്കട്ടെ.  കണ്ണുകള്‍ അടഞ്ഞോ എന്നറിയില്ല ഐപാഡില്‍ നിന്ന്  "അള്ളാഹു അക്ബര്‍, അള്ളാഹു അക്ബര്‍" എന്ന ഈണത്തിലുള്ള നീട്ടിയ ശബ്ദം കേട്ടു; അസര്‍ നമസ്കാരത്തിനുള്ള സമയമായി എന്നറിയിക്കുകയാണ് ഐപാഡ്. അപ്പോഴേക്കും പുറത്ത് പള്ളികളില്‍ നിന്നും ബാങ്ക് വിളി തുടങ്ങി.



ബാങ്ക് വിളി വ്യക്തമായി കേള്‍ക്കാവുന്ന ഏഴോ എട്ടോ പള്ളികളുണ്ട് വീട്ടിനു ചുറ്റുമായി. ഇനി ഒരു പതിനഞ്ച് മിനിറ്റ്  സമയമെങ്കിലും ബാങ്ക് വിളി തുടര്‍ന്ന് കേള്‍ക്കാം. വ്യത്യസ്ഥ ശബ്ദത്തിലും ഈണത്തിലുമായി ഒന്നിന് പിറകെ മറ്റൊന്നായും കൂടിക്കലര്‍ന്നും അന്തരീക്ഷത്തില്‍ പൊടിപടലം പോലെ പടരുന്നു ബാങ്കുവിളികള്‍. പള്ളികള്‍ നടത്തുന്ന സംഘടനകള്‍ക്കനുസരിച്ചും പള്ളികളിലെ ക്ലോക്കുകള്‍ക്കനുസരിച്ചും സമയത്തില്‍ വരുന്ന വ്യതിയാനമാണ്  മൂന്നു മിനുട്ട് പോലും നീണ്ടു നില്‍ക്കാത്ത ബാങ്ക് വിളിക്ക് ഇത്രയും സമയ ദൈര്‍ഘ്യം ഉണ്ടാവുന്നതും ഒരു ബാങ്ക് പരമ്പര തന്നെയാവുന്നതും. ഈ പരമ്പരയുണ്ടാക്കുന്ന  അസ്വസ്ഥത ഒഴിവാക്കുവാനും നമസ്കാരത്തിന്റെ സമയം ക്ളിപ്തവും ഏകീകൃതവും ആക്കുവാനും വേണ്ടിയാണു യു. എ. ഇ. പോലുള്ള ഗള്‍ഫ് നാടുകളില്‍ കേന്ദ്രീകൃത ബാങ്ക് വിളി സമ്പ്രദായം ഏര്‍പ്പെടുത്തിയത്. തുടക്കത്തില്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് അസ്വാരസ്യങ്ങള്‍ പുറത്തു വന്നെങ്കിലും പദ്ധതി ഒരു വിജയമാണ്. ഒരു പ്രവിശ്യയിലെ ഏതെങ്കിലും പള്ളി തെരഞ്ഞെടുത്ത് അവിടെ നിന്നും വിളിക്കുന്ന ബാങ്ക് റേഡിയോ വഴി പ്രത്യേക ബാന്‍ഡില്‍ പ്രക്ഷേപണം നടത്തുകയും മറ്റുള്ള പള്ളികളില്‍ നിന്ന് തത്സമയം തന്നെ മൈക്കില്‍ ഈ പ്രക്ഷേപണം പുറത്ത് വിടുകയുമാണ് ഈ പദ്ധതി വഴി ചെയ്യുന്നത്. ക്ലിപ്ത സമയത്ത് തന്നെ ഒരു പരിസരത്തെ എല്ലാ പള്ളികളില്‍ നിന്നും ഒരേ ശബ്ദത്തില്‍  പുറത്ത് വരുന്ന ബാങ്ക് വിളി സ്പഷ്ടവും കാതുകള്‍ക്ക് സുഖകരവും ആണ്. ഇങ്ങനെയാവുമ്പോള്‍ ബാങ്കുവിളി കുറ്റമറ്റതാക്കുവാന്‍ വേണ്ടി  കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുവാന്‍ അധികൃതര്‍ക്ക് കഴിയുന്നു..

ഇന്ന് സമയം സൂക്ഷ്മമായി അറിയുവാനും അറിയിക്കുവാനും ധാരാളം ഉപകരണങ്ങളും മാര്‍ഗ്ഗങ്ങളും നിലവിലുണ്ട്. വാച്ചുകള്‍ കൂടാതെ അനേകം എലെക്ട്രോനിക്  സാമഗ്രികളിലും സമയം കാണിക്കുവാനുള്ള പ്രത്യേകം സജ്ജീകരണങ്ങള്‍ കാണാം. വാച്ചുകളും ക്ലോക്കുകളുമൊക്കെ അപ്രചാരവും ആഡംബരവും ആയിരുന്ന എന്റെ കുട്ടിക്കാലത്ത് സമയം നിര്‍ണ്ണയിക്കാന്‍ ബുദ്ധിമുട്ടിയിരുന്നു. എങ്കിലും ഇന്നത്തേതിലും നന്നായി സമയനിഷ്ഠ പാലിക്കാന്‍ കഴിഞ്ഞിരുന്നുവെന്നത് എടുത്തു പറയാതെ വയ്യ. സമയം നിര്‍ണ്ണയിക്കാന്‍ കഴിയാത്ത കാരണത്താല്‍ സ്കൂളില്‍ എത്താന്‍  പോലും വൈകിയതായി ഓര്‍മ്മയില്ല.

അന്ന് വീട്ടിനടുത്ത് ഒരു പള്ളിയുണ്ടായിരുന്നുവെങ്കിലും ബാങ്ക് വിളി ശാന്തമായ രാത്രികളില്‍ മാത്രമേ കേള്‍ക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. മൈക്ക്  പള്ളികളില്‍ ഉപയോഗത്തില്‍ വന്നിരുന്നില്ല.  അതിനാല്‍ ഉമ്മയും മറ്റും അസര്‍ നമസ്കാര സമയം നിര്‍ണ്ണയിച്ചിരുന്നത്  കാലടി ഉപയോഗിച്ച് സ്വന്തം നിഴല്‍ അളന്നായിരുന്നു. നാട്ടിന്‍ പുറത്ത് പരക്കെ പ്രയോഗത്തിലിരുന്ന ഒരു രീതിയാണിത്.  അടി അളക്കുക എന്നാണ്  ഈ അസര്‍ നമസ്കാര സമയനിര്‍ണ്ണയത്തിനു പറഞ്ഞിരുന്നത്. 

പുരുഷന്മാര്‍ പൊതുവേ പകല്‍ സമയങ്ങളില്‍ വീടുകളില്‍ ഇല്ലാതിരുന്നതിനാല്‍ സ്ത്രീകളാണ്  ഇങ്ങനെ അസര്‍ സമയം കണ്ടിരുന്നത്. സൂര്യപ്രകാശം ഉള്ള മുറ്റത്തോ നിരപ്പുള്ള മറ്റിടങ്ങളിലോ സൂര്യന് എതിര്‍മുഖമായി നിന്ന്  സ്വന്തം നിഴലിന്റെ തലയഗ്രം അടയാളപ്പെടുത്തി, കാലടി കൊണ്ട്  നിഴല്‍ അളക്കുകയാണ് ചെയ്യുന്നത്. ഒരു നിശ്ചിത എണ്ണം കാലടികള്‍ തികഞ്ഞാല്‍ അസര്‍ ആയി എന്ന്  ഗണിക്കാം. ഈ നിശ്ചിത എണ്ണം മലയാള മാസത്തിനനുസരിച്ചു വ്യത്യസ്ഥമാണ്. ഇത് ഓര്‍മ്മിക്കാനായി ചില ഗാനശകലങ്ങള്‍ പോലും കേട്ടിട്ടുണ്ട്. ളുഹര്‍ (ഉച്ച) നമസ്കാരം പൊതുവേ വൈകിക്കുന്ന സ്ത്രീകള്‍ അസര്‍ കൂടെ കഴിഞ്ഞാണ്  നമസ്കാര കുപ്പായം അഴിക്കുന്നത്. ചിലപ്പോള്‍ ആ വേഷത്തില്‍ തന്നെ മെതിയടിയില്‍ (ഹവായ്  വരുന്നതിനു മുമ്പ്) മുറ്റത്തിറങ്ങി നിഴല്‍ അളക്കുന്നത് കണ്ടിട്ടുണ്ട്,

          *                    *                     *                       *

തറവാട്ടിലെ 'കൊത്തും കൊയിലുകാരനാ'യ  ചെക്കോട്ടി എന്തോ സ്വന്തം കാര്യസാദ്ധ്യത്തിനായി വന്നപ്പോള്‍ ഉമ്മറത്തെ പടാപുറത്ത് അസര്‍ നമസ്കാരത്തിനു വേണ്ടി കാത്തിരിക്കുകയാണ് നമസ്കാര വേഷത്തില്‍ വലിയുമ്മ. മുഖം കാണിച്ച ചെക്കോട്ടിയോടു മുറ്റത്തിറങ്ങാന്‍ മടിച്ച വലിയുമ്മ : " ചെക്കൊട്ടീ, അടിയളന്നു നോക്ക് "
ചെക്കോട്ടി മുറ്റത്ത് വെയിലുള്ളിടത്ത് പോയി അളക്കാന്‍ തുടങ്ങി. കുറെ കഴിഞ്ഞ് തിരിച്ചു വന്നു പറഞ്ഞു: "ഉമ്മേറ്റിയാരെ, ഒരു പിടിയൂല്ല, നേരം കക്കുയീലാ"
അടിയളക്കുന്നത് ചെക്കോട്ടി പലപ്പോഴും കണ്ടിരുന്നുവെങ്കിലും അടയാളം വെക്കുന്ന ഗുട്ടന്‍സ്  അറിയാതിരുന്നതിനാല്‍ നിഴലിന്റെ കൂടെ നടന്നു ചെക്കോട്ടി ചെന്നെത്തിയത് അടുത്ത പറമ്പിലെ ചെങ്കല്ല് വെട്ടിയ വലിയ കുഴിയുടെ വക്കിലായിരുന്നു.

സൂചിക: 
കൊത്തും കൊയിലുകാരന്‍ = പതിവായി തേങ്ങയിടുകയും പറമ്പിലെ മറ്റെല്ലാ ജോലികള്‍ക്കും നേത്രുത്വം വഹിക്കുകയും ചെയ്യുന്ന സ്ഥിരം ജോലിക്കാരന്‍.
പടാപുറം = പണ്ടൊക്കെ മുസ്ലിം വീടുകളുടെ വരാന്തയില്‍ സ്ഥിരമായി കാണാറുള്ള വലിയ വിസ്താരമുള്ള കട്ടില്‍.
ഉമ്മേറ്റിയാര്‍ = ഹിന്ദുക്കള്‍  മുതിര്‍ന്ന  ഉമ്മമാരെ ബഹുമാനപൂര്‍വ്വം വിളിച്ചിരുന്ന പേര്.

71 comments:

  1. ശരിയാണ് വി.പി.അഹമ്മദ് കാലം മാറുന്നതിനനുസരിച്ചുള്ള കോലം മാറൽ പലപ്രയാസങ്ങളുമുണ്ടാക്കുന്നു...ട്രാഫിക്ക് നിയന്ത്രിക്കാൻ നിൽക്കുന്ന പോലീസുകരിൽ തൊണ്ണൂറു ശതമാനം പേർക്കും ശ്രവണ ശക്തി അസാരം കുറഞ്ഞു എന്നൊരു റിപ്പോർട്ട് ഇന്ന് വായിച്ചിരുന്നു...ശബ്ദ മലീനീകരണം..ശ്രദ്ധിക്കപ്പെടേണ്ട ഒന്നാണ്...പിന്നെ പഴയകാല ചിന്ത്കൾക്കും നന്ദി...എല്ലാ ആശംസകളൂം......

    ReplyDelete
    Replies
    1. കാലം മാറിക്കൊണ്ടേയിരിക്കും. നല്ലതിലേക്കാകട്ടെ ആ മാറ്റം, നമുക്ക് ആശിക്കാം. നന്ദി, മി. നായര്‍

      Delete
  2. ഏകീകൃതമായ ബാങ്ക് വിളി കേള്‍ക്കാന്‍ സുഖമുണ്ട്
    ബഹറിനില്‍ ചില സെക്കന്‍ഡുകള്‍ മാത്രം അങ്ങോട്ടോ ഇങ്ങോട്ടോ ഏറിയും കുറഞ്ഞും കേള്‍ക്കാറുണ്ട്.

    അടിയളക്കുന്ന ഗുട്ടന്‍സ് അറിയാതെ ഞാനും മുമ്പ് കുറെ അടിവച്ച കാര്യം ഓര്‍മ്മ വന്നു

    ReplyDelete
    Replies
    1. ഇപ്പോള്‍ ഗുട്ടന്‍സ് മനസ്സിലായി കാണുമല്ലോ. നന്ദി.

      Delete
  3. ഏകീകൃത ബാങ്കു വിളിയെക്കുറിച്ചിപ്പോൾ അറിയുന്നു.,നന്നെങ്കിൽ സ്വാഗതം ചെയ്യേണ്ടത് തന്നെ..

    ReplyDelete
  4. ഈ പരമ്പരയുണ്ടാക്കുന്ന അസ്വസ്ഥത????????????!

    ReplyDelete
    Replies
    1. അതെ, ഇപ്പോള്‍ ബാങ്ക് വിളി പലയിടത്തും, മുദ്രാവാക്യം വിളിക്കുകയും അതേറ്റു പറയുകയും ചെയ്യുന്ന മാതിരി ഒരു പരമ്പര തന്നെയാണ്. കാതുകള്‍ക്ക് സുഖം തോന്നില്ല.

      Delete
  5. സൂചികയില്‍ ഉള്ളതെല്ലാം പുതിയ അറിവുകളാണ് . അസിം ഖയാലിനോട് അന്വേഷണം പറയണേ.

    ReplyDelete
    Replies
    1. ഓ, പറഞ്ഞിട്ടുണ്ട്. സന്തോഷം.

      Delete
  6. ചെറുപ്പകാലത്തെ അനുഭവങ്ങളിലേക്ക് മനസ്സിനെ കൊണ്ടുപോയി ഈ കുറിപ്പ്

    ReplyDelete
    Replies
    1. ജീവിതരീതിയില്‍ പെട്ടെന്നുണ്ടാകുന്ന വലിയ വലിയ മാറ്റങ്ങള്‍ കാരണം ചെറുപ്പകാലത്തെ അനുഭവങ്ങള്‍ ഇന്നത്തേതില്‍ നിന്നും വളരെ വിഭിന്നമായിരിക്കും എല്ലാവര്‍ക്കും. ആ അനുഭവങ്ങള്‍ അയവിറക്കുന്നതും മറ്റുള്ളവരുമായി പങ്കിടുന്നതും ഏറെ സന്തോഷപ്രദം ആണ്.

      Delete
  7. ഓർമകൾക്ക് മരണമില്ല ......അതിനാല് തന്നെ എഴുത്തിന്റെ വഴികളില് താങ്ങായ് അതുണ്ടാവും

    ReplyDelete
    Replies
    1. ശരിയാണ്, ആ താങ്ങ് എല്ലാവര്‍ക്കും ഉണ്ടാകും.

      Delete
  8. ശബ്ദമലിനീകരണം വലിയ പ്രശ്നമാണ്.. അടിയളന്ന് സമയം പറയുന്ന വിദ്യ അറിയാമായിരുന്ന ചിലരെ ഞാനും കണ്ടിട്ടുണ്ട്. കുഞ്ഞായിരിക്കുമ്പോള്‍...

    ReplyDelete
  9. നല്ല ചിന്തകള്‍ ..ചിന്തകള്‍ക്ക്‌ ചിറക് വിരിക്കാന്‍ പറ്റുമോ എന്നതാണ് വിഷയം ...നല്ലത് മാത്രം നമുക്ക് പ്രതീക്ഷിക്കാം ...കാത്തിരിക്കാം

    ReplyDelete
  10. എന്റെ ബാല്യ കാലവും പലതരം 'അടി' യാല്‍ സമ്പന്നമായിരുന്നു
    നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചതിന് നന്ദി

    (ഓ ടോ: ഉറക്കം വാരാത്തവര്‍ എന്റെ ബ്ലോഗുവായിച്ചാലും മതിയാവുന്നതാണ് )

    ReplyDelete
    Replies
    1. ബ്ലോഗ്‌ വായിച്ചു ഉറങ്ങാമെന്നത് ഒരു പുതിയ അറിവാണ്. എന്നാലും അതിനു മുതിരുന്നില്ല

      Delete
  11. അത് തന്നെ. കാറിനുള്ളില്‍ റേഡിയോയില്‍ ബാങ്ക് വിളി കേള്‍ക്കുന്നത് എന്ത് സുഖമാണ്. ആരായാലും അറിയാതെ ഉള്ളുകൊണ്ട് ദൈവത്തെ വിളിച്ച് പോകും. ഏകീകൃത ബാങ്ക് വിളി വളരെ നല്ല കാര്യമാണ്.

    ReplyDelete
  12. ഏകീകൃത ബാങ്ക് വിളി എന്തുകൊണ്ടും നല്ലതാണ്.... ഇവിടെ ജിദ്ദയില്‍ പലയിടങ്ങളില്‍ നിന്ന് പല രീതിയില്‍ ബാങ്ക് വിളി കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ അത് പറയാറുണ്ട്‌.....

    ഒരിക്കല്‍ ഒരു വെളുപ്പിന് ഞാന്‍ എന്‍റെ ബോസ്സും ഒത്ത് റിയാദില്‍ നിന്ന് ദാമ്മാമിലെക്ക് യാത്ര തിരിക്കാന്‍ തുടങ്ങവേ ആണ് സുഭഹ ബാങ്ക് വിളിച്ചത്... പരമ ഭക്തനും, ഹിന്ദുവുമായ അദ്ദേഹം കാറിലേക്ക് വച്ച കാല്‍ പിന്‍വലിച്ച് ഇറങ്ങി നിന്ന് പള്ളിയിലേക്ക് നോക്കി കണ്ണുകള്‍ ഇറുക്കി അടച്ച് "എന്‍റെ കൃഷ്ണാ" എന്ന് പ്രാര്‍ഥിക്കുന്നത് കണ്ടു.... എന്നെ അത്ഭുതപ്പെടുത്തിയ ആ കാര്യത്തെ കുറിച്ച് പിന്നെ ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു..... അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെ ആയിരുന്നു "എല്ലാ ദൈവവും ഒന്നാണെടോ.... താന്‍ പേരിലും ചിഹ്നത്തിലും ശ്രദ്ധിക്കാതെ തന്‍റെ ഉള്ളിലെ ദൈവത്തെ വിളിച്ച് നോക്കൂ..."

    എഴുത്തിന് ഭാവുകങ്ങള്‍.....

    ReplyDelete
    Replies
    1. സര്‍വ്വ സൃഷ്ടികള്‍ക്കുമായി ഒരേയൊരു സൃഷ്ടാവായ ദൈവം തന്നെയേയുള്ളൂ. അത് തിരിച്ചറിഞ്ഞാല്‍ വിജയിച്ചു. നന്ദി.

      Delete
  13. അഹമ്മദ് ഭായ്, വളരെ നല്ല ആശയവും, പോസ്റ്റും. ഏകീകൃത ബാങ്ക് വിളിയേ കുറിച്ച് കേട്ടിരുന്നില്ല, ഇങ്ങ് സൗദിയില്‍ സെക്കന്റ്കളുടെ വെത്യാസത്തില്‍ ആണ് ബാങ്ക്, അതിനാല്‍ വലിയ പ്രശ്നമായി തോന്നാറില്ല. നാട്ടില്‍ പോവുമ്പോള്‍ എല്ലാ ഗ്രൂപ്പുകളും കൂടി കാട്ടികൂട്ടുന്നത് കണ്ടാല്‍ പ്രാന്ത് പിടിക്കാറുണ്ട്

    ReplyDelete
    Replies
    1. നാട്ടില്‍ ഉദ്ദേശശുദ്ധിയില്ലാത്ത മത്സരം ആണ് ഇക്കാര്യത്തിലും.

      Delete
  14. എന്റെ വല്ല്യുമ്മ ഇപ്പോഴും നിഴൽ നോക്കി നേരം പറയും, അവർക്ക് വാച്ചിൽ നോക്കാൻ അറിയില്ലാ, അവരുടെ എല്ലാ ദിനചര്യകളും നിഴൽ നോക്കിയാണ് നടത്തിയിരുന്നത്.....

    നല്ല എഴുത്ത്
    ആശംസകൾ

    ReplyDelete
    Replies
    1. അന്നൊന്നും വാച്ചുകളും ക്ളോക്കുകളും ഒരു നിത്യോപയോഗമുള്ള വസ്തുവായി തോന്നിയിരുന്നില്ല. മുറ്റത്ത് കാണുന്ന വീട്ടിന്‍റെ നിഴലിന്‍റെ സ്ഥാനം ആയിരുന്നു സമയം എപ്പോഴും അറിയാനുള്ള ഉപാധി.

      Delete
  15. Good writing.. what a flow of memories.. great.. expecting more.... :-)

    ReplyDelete
    Replies
    1. Thank you Mr. Muralee for your propelling comment

      Delete
  16. സമയം നിർണ്ണയിക്കുന്ന കാലടികൾ ..
    പണ്ട് കാലത്ത് നേരം അളന്നു നോക്കാറുണ്ടായിരുന്നത് ഓര്‍മ്മവന്നു.അത് നേരത്തിനു തലതിരിഞ്ഞുപോകുന്ന സുവര്‍ണ്ണകാലം.
    തികച്ചും പുതുമയുള്ള ഒരു വിഷയം.നന്നായി അവതരിപ്പിച്ചു.ആശംസകള്‍

    ReplyDelete
  17. നന്നായി എഴുതി ...നാട്ടില്‍ ഗള്‍ഫ്‌ സിസ്റ്റം വന്നാല്‍ ഒരു പാട് മുക്രിമാരുടെ പണി പോകില്ലേ . ..പിന്നെ നമ്മുടെ നാട്ടിലെ കരണ്ടിന്നു ബാങ്കിന്റെ സമയം അറിയില്ലല്ലോ .എപ്പോഴും പവര്‍കട്ട് തന്നെയല്ലേ ...

    ReplyDelete
    Replies
    1. പവര്‍ കട്ട് ഉള്ളപ്പോഴും ബാങ്ക് വിളി മൈക്കില്‍ കൂടെ നടക്കുന്നുണ്ടല്ലോ. അപ്പോള്‍ അതൊരു പ്രശ്നമല്ല. മുക്രിമാര്‍ക്ക് പള്ളിയില്‍ വേറെയും പണി കാണും.

      Delete
  18. പണ്ട് എന്‍റെയൊക്കെ ചെറുപ്പത്തില് വാച്ചും നാഴികമണിയും ഒക്കെ വലിയ പണക്കാരുടെ വീടുകളിലെ ആഡംബര വസ്തുവായിരുന്ന കാലം. കാലടികള്‍ അളന്നും ബാങ്കു വിളിയ്ക്കുന്നതു കേട്ടുംഒക്കെയാണ് സമയം അറിഞ്ഞിരുന്നത്. ഓര്‍മ്മകള്‍ തിരികെ കൊണ്ടുവന്നഈപോസ്റ്റ് നന്നായിരിക്കുന്നു.

    ReplyDelete
  19. നല്ല ആശയം
    നല്ല പോസ്റ്റ്

    ReplyDelete
  20. സൂര്യന്‍റെ ദിശനോക്കിയും നിഴലളന്നും സമയം ഗണിച്ചിരുന്ന കാലങ്ങളിലേക്ക്‌
    ഓര്‍മ്മകളെ കൂട്ടിക്കൊണ്ടുപോയി.
    ആശംസകള്‍

    ReplyDelete
  21. katha pole thudangi, kaaryaththilekku poyi,lle?

    ReplyDelete
    Replies
    1. കഥയില്‍ ആണ് എഴുത്തിന്റെ തുടക്കം. അതായിരിക്കാം കാരണം. നന്ദി

      Delete
  22. കാണാന്‍ വൈകി - ഇതിലെ ഓരോ വരിയും ജീവിതസ്പര്ശിയാണ് ബാല്യ കൌമാര ദിശകളിലൂടെ ഒന്ന് കറങ്ങിവന്നു -നന്ദി.

    ReplyDelete
  23. എത്താന്‍ അല്പം വൈകി,വിഷയം സമയമാണ്. നമ്മള്‍ പണ്ടൊരിക്കല്‍ ചര്‍ച്ച ചെയ്തതും സമയത്തെപ്പറ്റി തന്നെ. ഇന്നലെയും ഒരു ടൈം പീസില്‍ ബാറ്ററി മാറ്റി കുളിമുറിയില്‍ വെച്ചേയുള്ളൂ.ഏകീകൃത ബാങ്ക് വിളിയെ പറ്റി ഞാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പെ ചിന്തിക്കാന്‍ തുടങ്ങിയിരുന്നു,പലരോടും പറയാറുമുണ്ടായിരുന്നു. എന്നെ എല്ലാവരും പുച്ഛിച്ചു തള്ളി.ഇപ്പോഴും നമ്മുടെ നാട്ടില്‍ നടക്കുമെന്നു തോന്നുന്നില്ല.കാരണം സംഘടനകളും അവരുടെ കാഴ്ചപ്പാടും ഇനിയും ധാരാളം മാറേണ്ടിയിരിക്കുന്നു. കാലഘട്ടത്തെ പറ്റി സൂചിപ്പിക്കാന്‍ താങ്കളുടെ പേരക്കുട്ടിയുടെ ഐ പാഡിലെ [ടാബ്ലെറ്റുമാവാം]കളി അസ്സലായി. എന്റെ ഉമ്മ പണ്ടു അടിക്കണക്കു ബൈത്ത് പാടുന്നതു കേട്ടിട്ടുണ്ട്. “ചിങ്ങം വ കന്നി രണ്ടിലും സമാനിയ.....“.ഞാനും അന്നൊക്കെ അളക്കാന്‍ ശ്രമിച്ചു നിഴലിനൊപ്പം നടന്നു പരാജയപ്പെട്ടതാ...!ഇവിടെ പല പള്ളികളില്‍ നിന്നും കേള്‍ക്കുന്ന പല ഈണത്തിലുള്ളവ അരോചകമായും തോന്നാറുണ്ട്.നല്ല ഈണത്തിലുള്ള ബാങ്കു വിളി കേള്‍ക്കാന്‍ പോലും ഒരു പ്രത്യേക സുഖമാണ്. പല ഇതര മതസ്ഥരും അതു ശരി വെക്കുകയും ചെയ്യുന്നുണ്ടല്ലോ.ഇത്തരം കാര്യങ്ങള്‍ മഹല്ലുകളില്‍ ചര്‍ച്ച ചെയ്യാന്‍ പോലും ആരും മുതിരുമെന്നു തോന്നുന്നില്ല.കാലം എത്ര പുരോഗമിച്ചാലും ചില ശീലങ്ങള്‍ മാറ്റാന്‍ പലര്‍ക്കും ബുദ്ധിമുട്ടാണെന്നു തോന്നുന്നു. അതു തന്നെയാണു നമ്മുടെ സമുദായത്തിലെ പ്രശ്നവും.ഇതു ബ്ലോഗില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമല്ല,പത്രത്തിലാണു വേണ്ടിയിരുന്നത്.ഇത്തരം ഒരു പോസ്റ്റിട്ടതിനു താങ്കളെ ഞാന്‍ അനുമോദിക്കുന്നു.

    ReplyDelete
    Replies
    1. മൊഹമ്മദ്‌ കുട്ടീ, പണ്ടത്തെ ആ ചര്‍ച്ചക്ക് ശേഷം ഞാനും വെച്ചു കുളിമുറിയില്‍ കൂടെ ഒരെണ്ണം. വീട്ടുകാര്‍ എന്തിനാ അവിടെയും എന്ന് ചോദിച്ചെങ്കിലും അവര്‍ക്കും ബോധ്യമായി അതിന്റെ ആവശ്യം.
      സംഘടനകള്‍ പെരുകുന്നതിനനുസരിച് ബാങ്ക് വിളി പരമ്പര ഇനിയും നീളാന്‍ആണ് സാദ്ധ്യത. നമുക്ക് നെടുവീര്‍പ്പ് ഇടാനെ കഴിയുകയുള്ളൂ. വിശദമായ അഭിപ്രായത്തിന് നന്ദി.

      Delete
  24. Jeevithathinte Gandham...!

    Manoharam, Ashamsakal...!!!

    ReplyDelete
  25. പണ്ടു കാലത്ത് ഇതുപോലെ സമയം കണ്ടെത്താനുള്ള രസകരമായ പല വഴികളെക്കുറിച്ച് കേട്ടിട്ടുണ്ട്.
    ആശംസകൾ...

    ReplyDelete
  26. ഏകീകൃത ബാങ്ക് വിളി നല്ല ആശയാമാണ്. ഇതിന്റെ മത വിധി എന്ത് എന്നറിയില്ല. അക്കാര്യം പണ്ഡിതൻ മാർക്ക് വിടുന്നു. കുഴപ്പമില്ലെങ്കിൽ നടപ്പാക്കാവുന്ന ഒന്ന്.

    നല്ല ചിന്തകൾ പങ്കു വെച്ചതിനു നന്ദി.

    ReplyDelete
  27. ഇവിടെ ഒരെ സമയം , ഉയരുന്ന ആ ശബ്ദൊലിക്ക് വര്‍ണ്ണമേറും ,
    അതിന്റെ മതപരമായ അറിവുകള്‍ ഇല്ല എങ്കിലും ..
    പല സമയത്തായി മാറി വരുന്നതിനേക്കാള്‍ നല്ലത്
    ഇതാണെന്ന് തോന്നുന്നു , ഇത്തിരി നാള്‍ മുന്നേ വരെ
    അടുത്ത പള്ളികളില്‍ വരെ വ്യത്യാസം ഉണ്ടായിരുന്നു ..
    ഞാന്‍ കരുതിയിരുന്നത് " ജി പി എസ്സ് " സംവിധാനം
    ഉപയോഗിച്ചാണ് ഈ ഏകികൃത ബാങ്ക് വിളി നടത്തിയിരിക്കുന്നതാണ്.
    പക്ഷേ ഒരൊ ശബ്ദത്തിനും അതിന്റെ ഗാംഭീര്യവും
    സൗന്ദര്യവുമുണ്ട് , അതു നമ്മുക്ക് നഷ്ടമാകുന്നുണ്ട് എന്നത് നേര് .
    അടുത്തടുത്ത് പള്ളികള്‍ വരുകയും അതു എല്ലാം കൂടി ഒന്നായി
    തീരുകയും ചെയ്യുമ്പൊള്‍ ശബ്ദത്തിന് തീവ്രത കൂടും .
    പഴമയുടെ ഓര്‍മകളും , ആ നന്മയും ഭംഗിയായ് പകര്‍ത്തി മാഷ് .
    എല്ലാം മാറി വരുമ്പൊഴും , ഉള്ളില്‍ നില നില്‍ക്കേണ്ട നന്മ മാത്രം
    ചോര്‍ന്ന് പൊകാതിരിക്കാന്‍ പ്രാര്‍ത്ഥിക്കാം ..!

    ReplyDelete
    Replies
    1. മാറ്റമില്ലാത്ത നന്മ, അതിനു വേണ്ടി നമുക്ക് ശ്രമിക്കാം.

      Delete
  28. നല്ല ചിന്ത..
    സാധാരണ ജനങ്ങള്‍ക്ക് ഉപകാരപ്രദം.
    ഈ പോസ്റ്റില്‍ എന്നെ ആകര്‍ഷിച്ച മറ്റൊരുകാര്യം അടിയനുസരിച്ച് നേരം അളക്കുന്ന രീതിയാണ്. എന്റെ ചെറുപ്പത്തില്‍ എന്റെ വീട്ടില്‍ ക്ലോക്ക് ഉണ്ടായിരുന്നില്ല. അച്ഛമ്മയൊക്കെ നിഴല്‍ നോക്കി സമയം കൃത്യമായി നിര്‍ണ്ണയിച്ചിരുന്നു.നേരം കക്കുയീലാ എന്ന് ചെക്കോട്ടി പറഞ്ഞപ്പോള്‍ അക്കാര്യം ഓര്‍ത്തുപോയി.

    പിന്നെ ഒരു വിയോജിപ്പ്.
    ഉമ്മേറ്റിയാര്‍ എന്നതിന്റെ അര്‍ത്ഥം അടിക്കുറിപ്പായി കൊടുത്തിരിക്കുന്നതിലാണ്. താഴ്ന്നജാതിക്കാര്‍ എന്നുദ്ദേശിച്ചത് മുസ്ലിംങ്ങളിലെ താഴ്ന്ന ജാതിക്കാര്‍ എന്ന രീതിയിലാണോ അതോ ഹിന്ദുക്കളിലെ താഴ്ന്ന ജാതിക്കാര്‍ എന്ന രീതിയിലാണോ? ഏതായാലും ഹിന്ദുക്കളിലെ ഒരു ജാതിയും മുസ്ലിംങ്ങളെക്കാള്‍ താഴ്ന്നതായി എവിടെയും പറഞ്ഞുകേട്ടിട്ടില്ല. ഹിന്ദുക്കളിലെ താഴ്ന്ന ജാതിക്കാര്‍ മുസ്ലിം അമ്മമാരെ വിളിക്കുന്ന പേര് എന്നാണുദ്ദേശിച്ചതെങ്കിലും തെറ്റുണ്ട്. ഞങ്ങളുടെ നാട്ടില്‍, കോഴിക്കോട് ജില്ലയില്‍ നാദാപുരം മേഖലയില്‍ പ്രത്യേകിച്ചും, എല്ലാ ഹിന്ദുക്കളും, ജാതി വ്യത്യാസമില്ലാതെ മുതിര്‍ന്ന മുസ്ലിം സ്ത്രീകളെ ബഹുമാനപൂര്‍വ്വം വിളിച്ചിരുന്നതാണ് ഉമ്മേറ്റിയാര്‍‌. ഇപ്പോഴും വിളിച്ചുപോരുന്നുമുണ്ട്. അതിലൊന്നും ഉയര്‍ന്ന, അല്ലെങ്കില്‍ താഴ്ന്ന എന്ന ജാതിവ്യത്യാസമൊന്നും ഇല്ല. ശ്രദ്ധിക്കുമല്ലോ? പോസ്റ്റിന് എല്ലാവിധ ആശംസകളും നേരുന്നു.

    ReplyDelete
  29. ശ്രീജിത്ത്, എന്റെ ഓര്‍മ്മ ഹിന്ദുക്കളിലെ താഴ്ന്ന ജാതിക്കാര്‍ ആയിരുന്നു അങ്ങനെ വിളിച്ചതെന്നാണ്. വിയോജിപ്പിലൂടെ ശരിയായ വിവരം നല്‍കിയതിനു ആത്മാര്‍ഥമായി ഏറെ നന്ദി അറിയിക്കുന്നു. പോസ്റ്റില്‍ വേണ്ട തിരുത്തല്‍ ചെയ്തിട്ടുണ്ട്.

    ReplyDelete
  30. Replies
    1. അടയാളപ്പെടുത്തിയാല്‍ മാത്രം പോര, അളന്നു തിട്ടപ്പെടുത്തുകയും വേണം. അപ്പോഴേ സമയം ബോധ്യമാവുകയുള്ളൂ.

      Delete
  31. സമയത്തിന്റെ അളവുകോലുകൾ തൊട്ട്
    ശബ്ദമലിനീകരണങ്ങൾ വരെയുള്ള കാര്യങ്ങളിലേക്ക് ഒരു എത്തി നോട്ടം

    ReplyDelete
  32. വീടിനു ചുറ്റും ബാങ്ക് വിളി കേൾക്കാവുന്നത് നാലഞ്ച് പള്ളികളിൽ നിന്നും മാത്രമാണ്.
    എന്നാലും കേൾക്കുന്നത് സമയത്തിന്റെ ബോധം നമ്മളിൽ വളർത്താൻ സഹായിക്കാറുണ്ട്.
    ചെറുപ്പം മുതലേ അതൊരു ശീലമാണ്, ഇപ്പോഴും തുടരുന്നു.
    ആ കാലടികൾ അളന്ന് സമയം അളക്കുന്ന രീതി ആദ്യായിട്ട് കേൾക്കുകയാ,
    അമ്മയോടൊന്ന് അതേ പറ്റി ചോദിക്കട്ടെ. അതേ പറ്റി വല്ല കഥകളുമുണ്ടാവുമോ എന്തോ ?
    ആശംസകൾ.

    ReplyDelete
    Replies
    1. അമ്മക്ക് പറയാന്‍ കഥയൊന്നും കാണില്ല, കാര്യം ഉണ്ടാവും.

      Delete
  33. കാല ഘട്ടങ്ങളുടെ അന്തരം അല്ലെ?
    കാര്യങ്ങള കൂടുതൽ സൂക്ഷ്മം ആവാൻ ഇന്നത്തെ
    ആധുനിക സമ്പ്രദായങ്ങൾ ഉപയോഗിക്കാം എങ്കിലും
    വിശ്വാസങ്ങളുടെ കാര്യത്തില അന്നതെക്കൾ എളുപ്പ വഴികള
    സ്വീകരിക്കാൻ ആണ് ഇപ്പോൾ താല്പര്യം എന്ന് തോന്നുന്നു.

    ReplyDelete
    Replies
    1. നാം കൂടുതല്‍ മടിയന്മാര്‍ ആകുന്നതായിരിക്കും കാരണം.

      Delete
  34. പഴയ കാല സ്മരണകളുയർത്തി ഈ പോസ്റ്റ്.. ശ്രീജിത്ത് മൂത്തേടത്ത് പറഞ്ഞ അഭിപ്രായം ശരിയാണ്.. എന്റെ നാട്ടിലും അങ്ങിനെ തന്നെയാണ് എന്റെ ഉമ്മയെ ഹിന്ദു സഹോദരങ്ങങ്ങൾ സംബോധന ചെയ്യാറ്.. മിണ്ട്യാറേന്ന്..(ചുരുക്കിയാവും ആ വിളി) പിന്നെ ഏകീകൃത ബാങ്ക് വിളിക്ക് മതപരമായി വിലക്കൊന്നുമില്ല. അബുദാബി ഔഖാഫിന്റെ തീരുമാനപ്രകാരമാണ് അത് നടപ്പിലാക്കിയത്. ഒരാൾ ലൈവ് ആയി ബാങ്ക് കൊടുക്കുകയും അത് എല്ലാ പള്ളികളിലും എത്തുകയും ആണ് ചെയ്യുന്നത്. റെക്കോറ്ഡ് അല്ല. നിസ്കാരം തുടങ്ങുന്നതിനു മുന്നെയുള്ള ഇഖാമത്ത് ഓരോ പള്ളിയിലും കൊടുക്കും അത് പുറത്തേക്ക് കേൾക്കുകയില്ല. ബാങ്ക് കൊടുക്കാൻ അറിയാത്തവരും മറ്റും തോന്നിയ പോലെ ഒച്ച വെക്കുന്നത് കേൾക്കുന്നത് തന്നെ അരോചകമായി തോന്നിയിട്ടുണ്ട്.. ഇപ്പോൾ അതില്ല. നമ്മുടെ നാട്ടിലും വൈകാതെ അതിനൊരു സംവിധാനം ഉണ്ടാവുമായിരിക്കും

    ReplyDelete
  35. അടിയളക്കല്‍ വളരെ കൌതുകമുണര്‍ത്തി. അറിവു പകരുന്ന ലേഖനം. ആശംസകള്‍ .......

    ReplyDelete
  36. Very nice and interesting blog.
    Thank you very much .
    Keep posting.

    ReplyDelete
  37. നിഴല്‍ അളന്നു സമയം കൃത്യമായി പറഞ്ഞിരുന്ന ന്‍റെ വെല്ലിമ്മാനെ ഓര്‍ത്തു ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍... :(

    ReplyDelete
  38. പഴമയുടെ ഓര്‍മ്മകള്‍ക്ക്‌ നന്ദി.

    പടാപ്പുറം എന്ന വാക്ക് ഞാനും കേട്ടിട്ടുണ്ട്. വല്യമ്മ (ബാപ്പാന്റെ ഉമ്മ) ഉള്ള കാലത്ത് തറവാട്ടിലെ ഒരു ചെറിയ മുറിയെ കുറിച്ചായിരുന്നു ഇത് പറഞ്ഞിരുന്നത്. അവിടെ ഒരു കട്ടിലും ഉണ്ടായിരുന്നത് ഓര്‍മ്മയുണ്ട്. ബെഡ് റൂം അല്ലാത്ത ഒരു പ്രത്യേക ഭാഗത്തുള്ള മുറിക്ക്‌ പറയുന്ന പേരാണിതെന്നായിരുന്നു എന്റെ ധാരണ.
    പറമ്പില്‍ പണികള്‍ക്ക് നേതൃത്വം നല്‍കുന്ന ആള്‍ക്ക് 'കൊയിലാറ്റക്കാരന്‍' എന്നോ മറ്റൊ ആയിരുന്നു പറഞ്ഞിരുന്നത്.

    ReplyDelete
    Replies
    1. അടുത്തടുത്ത പ്രദേശങ്ങളില്‍ പോലും ഇത്തരം നാട്ടു പ്രയോഗങ്ങള്‍ വ്യത്യസ്ഥമായി കാണുന്നു.

      Delete
  39. സാങ്കേതിക ഉപകരണങ്ങക്ക്ളുടെ വരവ്‌ നമ്മുടെ ഇത്തരത്തിലുള്ള പഴയ അറിവുകളും ഇല്ലാതാക്കി. മനുഷ്യണ്റ്റെ മസ്തിഷ്കം വളര്‍ന്നപ്പോള്‍ പല പ്രാകൃത്യാ ഉള്ള, സ്വാഭാവിക ഇന്ദ്രിയങ്ങളും തളര്‍ന്നുപോയതുപോലെ.

    ReplyDelete
    Replies
    1. ഓട്ടോമേഷന്റെ ദൂഷ്യവശങ്ങളില്‍ ഒന്ന് എന്ന് പറയാം.

      Delete
  40. ഇവിടെ ആദ്യമായാണ്‌ - പണ്ടത്തെ പല കാര്യങ്ങളും ഇന്ന്‍ കൈമോശം വന്നിരിക്കുന്നു. ഇങ്ങനെ ചില ഓര്‍മ്മപ്പെടുത്തലുകള്‍ അത്യാവശ്യം തന്നെ!!!

    ReplyDelete
  41. നല്ല ചിന്ത ...
    പണ്ട് കാലത്ത് അടിയളന്നാണ് സമയം പറയുന്നതെന്നു കേട്ടിട്ടുണ്ട് ..

    ReplyDelete
  42. ചെറുപ്പത്തിലെ എന്റെ സ്ഥിരം പരിപാടി ആയിരുന്നു മുതിര്ന്നവര്ക്ക് വേണ്ടി
    അടി അളന്നു കൊടുക്കൽ.
    എനിക്കും ആദ്യം ഈ അടയാളത്തിന്റെ ഗുട്ടന്സ് പിടി കിട്ടാതെ പണി കിട്ടിയിട്ടുണ്ട്

    ആ ഗാനശകലം കുറേശ്ശെ ഓര്മ വരുന്നു

    എന്തായാലും അതൊക്കെ ഓർക്കുമ്പോൾ വല്ലാത്ത ഒരു നൊസ്റ്റാൾജിയ

    ReplyDelete
  43. കാണാന്‍ വൈകി ഇതിലെ ഓരോ വരിയും ജീവിതസ്പര്ശിയാണ് ബാല്യ കൌമാര ദിശകളിലൂടെ ഒന്ന് കറങ്ങിവന്നു ..നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചതിന് നന്ദി ....

    ReplyDelete
  44. നല്ല ചിന്ത ...നല്ല എഴുത്ത്,അറിയാത്ത ചില കാര്യങ്ങള്‍ അറിയാന്‍ പറ്റി.

    ReplyDelete
  45. നല്ല ചിന്തകൾ
    നല്ല ഓർമ്മകൾ

    ReplyDelete
  46. മുറ്റത്തെ നിഴല്‍ നോക്കി ഉമ്മാമ നേരം പറഞ്ഞിരുന്നറ്റഃഒര്‍ക്കുന്നു, ഉമ്മാമ ഇന്നും ജീവിച്ചിരിപ്പുണ്ടെങ്കിലും നേരവും കാലവും നിഴലുകളുമൊക്കെ മാറിയില്ലേ, മനുഷ്യനും ..!

    ReplyDelete
  47. കാര്യമായി എഴുതിയ ഈ എഴുത്തില്‍ ഏരെ കാര്യങ്ങളുണ്ട്. ആശംസകള്‍

    ReplyDelete
  48. ദേവൂട്ടിയുടെ ആശംസകൾ ...................
    ഇനിയും മീറ്റിനു കാണാം.............

    ReplyDelete
  49. ഹഹഹ ...
    നല്ല ചേല് .
    പണ്ട് ഞങ്ങളുടെ നാട്ടിൽ .കല്യാണത്തിന് രാത്രി ഗ്യാസ് ലൈറ്റ് ഉപയോഗിച്ചിരുന്നു .
    ഒരു ചേട്ടന്റെ കൈയിൽ ഗ്യാസ് ലയ്ട്ട് കൊടുത്തിട്ട് പറഞ്ഞു :ഇരുട്ടുള്ളിടത് കൊണ്ടേ വായ്ക്കാൻ .പുള്ളി അതും തലയിൽ വച്ച് പറമ്പ് മുഴുവൻ നടന്നത്രേ .ഇരുട്ട് തേടി .
    നിഷ്കളങ്കരായ അത്തരം പാവങ്ങൾ എല്ലാ നാടുകളിലും ഉണ്ടല്ലേ ?

    ReplyDelete
  50. വാങ്ക് വിളി ഒരേ സമയത്ത് നടത്തണമെന്ന് നിർബന്ധമുണ്ടോ ?
    ഞങ്ങളുടെ നാട്ടിൽ ഒരുപാടു പള്ളികളുണ്ട് .വെളുപ്പിനേ ഞങ്ങളുടെ അമ്പലത്തിൽ വെടിപോട്ടും .അത് പൊട്ടിതീരും മുൻപേ വാങ്ക് മുഴങ്ങും .പിന്നങ്ങോട്ട് അലയലയായി വാങ്ക് വിളികൾ മുഴങ്ങും .എന്ദൊരു ഉന്മേഷകരമായ അനുഭവമാണ് അത് .നേരത്തേ വാഹനപ്പെരുപ്പവും മൈക്കും ഇല്ലാതിരുന്ന കാലത്ത് പള്ളിമണികൾ ണാം ..ണാം ..അടിച്ചിരുന്നതും വീട്ടില് കേൾക്കുമായിരുന്നു .എല്ലാം കൂടി താള ബദ്ധമായി ..ഒപ്പം ചെറുകിളികളും .

    ReplyDelete

പോസ്റ്റ്‌ വായിച്ചിട്ട് എന്തു തോന്നി ? തുറന്നു പറയാം.

 

Sample text

പ്രിയപ്പെട്ടവ - ഏറെയുണ്ട് ഇനിയും

Sample Text