Ads 468x60px

Wednesday, April 20, 2011

ആമുഖം

കണ്ണെഴുതുന്ന സുറുമ എല്ലാവര്‍ക്കുമറിയാം. ചിലരൊക്കെ ഉപയോഗിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച്‌ സ്ത്രീകള്‍. കണ്ണിനു നല്ല തണുപ്പും സുഖവും കിട്ടുമെന്നു കേട്ടിട്ടുണ്ടു. കാണാൻ ഭംഗിയും. വടകരയിൽ സുറുമയെചൊല്ലി അടിപിടി കൂടിയ പാട്ടും കഥയും എല്ലാവർക്കും അറിയാവുന്നതാണല്ലൊ. ഞാനും വടകരക്കാരൻ ആണു.

ഇതു കണ്ണെഴുതാത്ത സുറുമ. (ഇംഗ്ളീഷിൽ surumah - ആരുടേയും എന്തിന്‍റേയും പേരു തെറ്റിക്കാതെ എഴുതണമെന്നു ശഠിക്കുന്ന കൂട്ടത്തിലാണു ഞാൻ). എന്തും വ്യത്യസ്ഥമായി കാണാനും ചെയ്യാനും ആഗ്രഹിക്കുന്ന എനിക്കു ഇതും വ്യത്യസ്ഥമാണു. കുടുംബത്തിലുള്ളവരുടെ പേരുകളിലെ അക്ഷരങ്ങൽ കൂട്ടിക്കലർത്തി അരച്ചുണ്ടാക്കിയ സുറുമ. ഇരുപത്തിയഞ്ചു വർഷത്തിലേറേയായി ഈ സുറുമ എന്‍റെ കൈവശമുണ്ട്‌. പല ആവശ്യങ്ങൾക്കുമായി (കണ്ണിലിടുന്നതു ഒഴിച്ചു) ഉപയോഗിക്കുന്നു.

ഈ ബ്ളോഗിനും അതു തന്നേയാവട്ടെ നാമം. മലയാള ഭാഷക്കും സംസ്കാരത്തിനും മുതല്‍കൂട്ടാവുന്ന പല കാര്യങ്ങളുടെയും ഹരിശ്രീ കുറിക്കുന്ന തുഞ്ചൻപറമ്പില്‍ ഈ ബ്ളോഗിന്‍റെ ഹരിശ്രീ മാത്രമല്ല കുറെ ഏറെ അക്ഷരങ്ങൽ കൂടെ കുറിച്ചുവെന്നതു ഏറെ സന്തോഷകരം. അതു തന്നെ ഏറ്റവും വലിയ പ്രചോദനവും. അസ്ഥാനത്തെന്നു കരുതി ഏറെ പ്രതീക്ഷകളൊന്നുമില്ലാതെ ആണെങ്കിലും ഒരു ദിനം ചെലവഴിക്കാൻ തുഞ്ചൻപറമ്പിലെത്തിയ എനിക്കു കഴിഞ്ഞ ഞായറാഴ്ച വളരെ ധന്യമായിരുന്നു. ഒരു പുതിയ ലോകത്തേക്കു ചെന്നെത്തിയ പ്രതീതി. ഇംഗ്ളിഷ്‌ ബ്ളൊഗുകൾ വായിച്ചിരുന്നുവെങ്കിലും മലയാളത്തിൽ ഇത്രയും വിപുലമായ സംരംഭങ്ങളും തല്പരരും ഉണ്ടെന്നു അറിഞ്ഞിരുന്നില്ല.

ഈ ഒത്തുചേരലും പഠനക്ളാസ്സും സംഘഠിപ്പിക്കുന്നതിനായി പ്രവര്‍ത്തിച്ച എല്ലാവരും വളരേയധികം അഭിനന്ദനം അര്‍ഹിക്കുന്നു. ആത്മാര്‍ത്ഥമായും പഠനാര്‍ഹമായ വിധത്തിലും ക്ളാസ്സുകള്‍ എടുത്ത ശ്രീ വി. കെ. അബ്ദു, ഹബീബ്‌, സാബു, ഹാഷിം തുടങ്ങിയ പ്രഗല്‍ഭരെ നന്ദി അറിയിക്കുന്നു. ധാരാളം പ്രതിഭകളെ നേരില്‍ കാണാനും ബന്ധപ്പെടാനും കഴിഞ്ഞതാണ്‌ ഈ ഒത്തുചേരലിന്‍റെ ഏറ്റവും വലിയ നേട്ടം. ബ്ളോഗിലേക്കുള്ള ഈ കാല്‍വെപ്പു മുന്നോട്ടുള്ള പടികള്‍ എളുപ്പം കേറാന്‍ ഉതകുന്ന വിധത്തിലാകട്ടെ. എല്ലാവര്‍ക്കും ശുഭം നേര്‍ന്നുകൊണ്ടു,

4 comments:

 1. തുടക്കം തുഞ്ചന്‍ പറമ്പില്‍ നിന്ന് തന്നെ ആയതു മഹാഭാഗ്യം തന്നെയല്ലേ?മലയാളഭാഷ പിച്ച വെച്ച മണ്ണില്‍ നിന്നും ജനിച്ച സുറുമ യ്ക് ആയിരം ഭാവുകങ്ങള്‍.

  ReplyDelete
 2. ബൂലോകരുടെ കണ്ണുകള്‍ക്ക് കുളിര്‍മ്മപകര്‍ന്ന് ബൂലോകം അടങ്കലം അറിയുന്ന ഫലപ്രദമായ അറിവുകളുടെ കൂമ്പാരമാകട്ടെ ഈ ബ്ലോഗ്...

  ReplyDelete
 3. ബൂലോകത്തേക്ക് സ്വാഗതം...
  കനപ്പെട്ട പോസ്റ്റുകള്‍ വരട്ടെ.

  ReplyDelete
 4. സ്വാഗതം പ്രഭോ;
  ബൂലോകത്തേക്കും 'കല്ലിവല്ലി'യിലേക്കും!

  ReplyDelete

പോസ്റ്റ്‌ വായിച്ചിട്ട് എന്തു തോന്നി ? തുറന്നു പറയാം.

 

Sample text

പ്രിയപ്പെട്ടവ - ഏറെയുണ്ട് ഇനിയും

Sample Text