Ads 468x60px

Tuesday, May 17, 2011

ഒരു ട്വീറ്റ്‌.......



ഈയിടെ ട്വിറ്ററില്‍ ഒരു ട്വീറ്റ്‌ കണ്ടു. ഇംഗ്ളീഷ്‌ അക്ഷരത്തിലുള്ള മലയാള വാക്കുകള്‍ കണ്ടപ്പോള്‍ മലയാളിയുടേതാണെന്ന്‌ മനസ്സിലായി, പേര്‍ അത്രത്തോളം മലയാളമല്ലെങ്കിലും. 


ലൈംഗികവും  ആഭാസകരവുമാണ്     ഉപയോഗിച്ചിരിക്കുന്ന വാക്കുകള്‍ .  അദ്ദേഹത്തിന്റെ  മുമ്പുള്ള ട്വീറ്റുകളിലേക്ക്‌ നോക്കിയപ്പോള്‍ മിക്കതും സമാന ശൈലിയില്‍ തന്നെ ആണെന്ന്‌ മനസ്സിലായി. 


ആഭാസനും കുടിയനും ആണെന്നൊക്കെ സ്വയം പരിചയപ്പെടുത്തിയ ട്വീറ്റ്കര്‍ത്താവിന്റെ  പൂര്‍ണ്ണ പടവും ദര്‍ശനത്തിനായി ഉണ്ട്‌. മനോരോഗി എന്ന്‌ കൂടെ ചേര്‍ത്തിരുന്നെങ്കില്‍ സമ്പൂര്‍ണ്ണമാകുമായിരുന്നു എന്ന്‌ തോന്നി. 


റെയില്‍വെസ്റ്റേഷനുകളിലെയും ബസ്‌  സ്റ്റാന്‍റുകളിലേയും  വിശ്രമമുറികളിലും ട്രയിനിലും പൊതു സ്ഥലങ്ങളിലുമുള്ള കക്കൂസുകളിലും കാണുന്ന നീണ്ട ചുമര്‍ കുറിപ്പുകളും ചിത്രങ്ങളും ഇതിനോടനുബന്ധിച്ച്‌ ഓര്‍മ്മ വരുന്നുണ്ട്‌. 


അഭ്യസ്ഥവിദ്യരില്‍ ഇന്ത്യയില്‍ എന്നല്ല, ഒരു പക്ഷെ,  ലോകജനതയില്‍ തന്നെ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണല്ലൊ നമ്മള്‍ മലയാളികള്‍ .   നമ്മള്‍ ആര്‍ജ്ജിച്ച അമിത വിദ്യയുടെ ബഹിര്‍സ്ഫുരണമാണോ മുകളില്‍ പരാമര്‍ശിച്ച വിവിധ കുറിപ്പുകള്‍ക്ക്‌ കാരണമാകുന്നത്‌ ? ഗള്‍ഫിലായിരുന്നപ്പോള്‍ ചില അത്യാധുനികങ്ങളും സുന്ദരങ്ങളുമായ മാളുകളിലെ കക്കൂസുകളില്‍ പോലും ഇത്തരം മലയാളകുറിപ്പുകള്‍ കണ്ടപ്പോള്‍ ഞെട്ടിയിട്ടുണ്ട്‌. 


മലയാളികളെ മുഴുവനുമായി മലബാരികള്‍ എന്ന്‌ വിദേശികളും മല്ലൂസ്‌ എന്ന്‌ ഇന്ത്യയിലെ മറ്റ്‌ സംസ്ഥാനക്കാരും പരക്കെ നാമകരണം ചെയ്യുന്നത്‌ എന്തോ കാരണത്താല്‍ അഭ്യസ്ഥവിദ്യരായ നമുക്ക്‌ ഇഷ്ടപ്പെടാറില്ലല്ലൊ. ഒരു തരം അവജ്ഞ അവരുടെ പ്രയോഗത്തില്‍ ഇല്ലാതെയുമല്ല. പക്ഷെ നമുക്ക്‌ അതെങ്ങനെ മാറ്റിയെടുക്കാന്‍ കഴിയും. 

15 comments:

  1. കാലാനുസൃതമായ പോസ്റ്റ്‌.മലയാളി എന്ന് പറയാന്‍ നാണം തോന്നുന്ന അവസരങ്ങള്‍ ആണ് ഇത് പോലെയുള്ള മനോ രോഗികള്‍ ഉണ്ടാക്കി വെയ്ക്കുന്നത്.മധ്യപിക്കുന്നതും,ആഭാസം എഴുതുന്നതും എന്തോ വലിയ കാര്യം ആണെന്നാണ്‌ ഇക്കൂട്ടര്‍ ധരിച്ചു വെച്ചിരിക്കുന്നത്.സാംസ്കാരികമായ അധപതനം ഏതാണ്ട് പൂര്‍ണ്ണമായതു പോലെ തോന്നുന്നു.

    ReplyDelete
  2. വളരെയധികം നന്ദിയുണ്ട്‌.

    ReplyDelete
  3. മലയാളിയ്ക്ക് ഇത്തിരി 'മിടുക്ക്' കൂടുതലാണ്. നമ്മള്‍ നമ്മളായിരിക്കുക...നമ്മെ അറിയാവുന്നവര്‍ തീര്‍ച്ചയായും നമ്മുടെ പെരുമാററതിനനുസരിച്ചു ബഹുമാനം തരും. അല്ലാതെ ഈ വിവരമില്ലാത്തവരുടെ പെരുമാറ്റത്തിന് നമുക്കെന്തു ചെയ്യാന്‍ പറ്റും? :)

    ReplyDelete
  4. ലൈംഗികത പറയുന്നതും ചിന്തിയ്ക്കുന്നതും പാപമാണെന്നു ചിന്തുയ്ക്കുന്ന സമൂഹത്തില്‍ ഈ ഞരമ്പുരോഗം കൂടുതല്‍ കാണും. മനുഷ്യന് (മറ്റുള്ളവയ്ക്കും) തന്റെ തലമുറയെ ഭൂമിയില്‍ നിലനിര്‍ത്താന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഉണ്ടെങ്കില്‍ പറഞ്ഞുതരൂ. നിര്‍ബ്ബന്ധമായകാര്യങ്ങളെങ്കിലും വിശകലനം ചെയ്യാനും അതേക്കുറിച്ച് പഠിയ്ക്കാനും ചര്‍ച്ചകള്‍ നടത്താനും നേരേ നടക്കാനും ശ്രമിയ്ക്കാത്തതിനാലാണ് ഇത്തരം ആഭാസങ്ങള്‍ ഉടലെടുക്കുന്നത്. പെണ്ണും ആണും നോക്കിയാല്‍ത്തന്നെ പ്രശ്ന്‍മെന്നു കല്പിയ്ക്കുന്ന മഹത്തായ സമൂഹമല്ലേ നമ്മുടേത്..!

    ReplyDelete
  5. ഡെയ്സി, കൊട്ടോട്ടിക്കാരന്‍, അപ്പു.... നല്ല വിശകലനത്തിന്ന് നന്ദി, സമയം കണ്ടെത്തിയതിനും.

    ReplyDelete
  6. അതെ സാക്ഷരതയല്ല അക്ഷരത ഇവനൊക്കെ നല്ല മര്‍ദ്ദനം ആണ് കൊടുക്കേണ്ടത് സാര്‍
    കാലികമായ നല്ല പോസ്റ്റ്‌

    ReplyDelete
  7. ഞരമ്പ്‌ രോഗികളുടെ സ്വന്തം നാട്‌!

    ReplyDelete
  8. വളരുന്ന സാഹചര്യങ്ങളും ചുറ്റുപാടുകളും ഒരു മനുഷ്യന്റെ സംസ്കാരം വളര്‍ത്തിയെടുക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നുണ്ട് , നമ്മുടെ കേരളത്തില്‍ പ്രധാന പൊതു സ്ഥലങ്ങളില്‍ കാണുന്ന കാഴ്ചകള്‍ താങ്കള്‍ പരാമര്‍ശിച്ച രീതിയിലുള്ളവയാണ്,അതിന്നെതിരെ ഒരു കൈവിരലനക്കാന്‍ പോലും ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നുമില്ല, ബാല്യ കൌമാര ദിശകളില്‍ മനസ്സില്‍ ഉറച്ചുപോകുന്ന ഇത്തരം ദുശീലങ്ങള്‍ മാറ്റിയെടുക്കുക അത്ര എളുപ്പവുമല്ല ,എല്ലാം നമ്മുടെ സമൂഹത്തിന്റെ കൊള്ളരുതായ്മകള്‍ തന്നെ.

    ReplyDelete
  9. നമ്മുടെ വിദ്യാഭ്യാസ നിലവാരം സായിപ്പിനേക്കാള്‍ ബഹുദൂരം മുന്നിലെന്നല്ലെ. അപ്പോള്‍ പല കാ‍ര്യങ്ങളിലും സായിപ്പിനെ വെല്ലാന്‍ ശ്രമിക്കുന്നതായിരിക്കും ഇപ്പറഞ്ഞ ട്വീറ്റും മറ്റു വെര്‍ച്ച്വല്‍ ആഭാസങ്ങളും.

    താരതമ്യമാണെങ്കില്‍ നമ്മള്‍ എത്രയോ ഭേദം. അതല്ല സ്വയം ഓരോരുത്തറും ചിന്തിക്കയാണെങ്കില്‍ എല്ലാവരിലും ഒരു മൃഗമുണ്ട്, ഇരുട്ടിന്റെ കണ്ണടയ്ക്ക് പിറകില്‍ കാഴ്ചയുമായ്.. അങ്ങനെ ചിന്തിക്കുമ്പോള്‍ ഇവിടെ പറഞ്ഞ ആളൊക്കെ ഭേദമെന്ന് തോന്നുന്നു.

    “മലയാളികളെ മുഴുവനുമായി മലബാരികള്‍ എന്ന്‌ വിദേശികളും മല്ലൂസ്‌ എന്ന്‌ ഇന്ത്യയിലെ മറ്റ്‌ സംസ്ഥാനക്കാരും പരക്കെ നാമകരണം ചെയ്യുന്നത്‌ എന്തോ കാരണത്താല്‍ അഭ്യസ്ഥവിദ്യരായ നമുക്ക്‌ ഇഷ്ടപ്പെടാറില്ലല്ലൊ. ഒരു തരം അവജ്ഞ അവരുടെ പ്രയോഗത്തില്‍ ഇല്ലാതെയുമല്ല. പക്ഷെ നമുക്ക്‌ അതെങ്ങനെ മാറ്റിയെടുക്കാന്‍ കഴിയും.” ഈ വരികള്‍ ആദ്യം മുതല്‍ക്ക് പറഞ്ഞ് വന്ന്തുമായ് ബന്ധമില്ലാത്ത പോലുണ്ട്..
    ഉവ്വൊ? :)


    ഇത്തിരി കൂടി ഗൗരവത്തോടെ സമീപിക്കാം വിഷയത്തെ.
    ആശംസകള്‍

    ReplyDelete
  10. ജി. ആറ്‍., ഖാദറ്‍, സിദ്ദീഖ്‌, നിശാസുരഭി: നന്ദി, ഗഹനമായ വിശകലനത്തിന്ന്.

    ReplyDelete
  11. വളരെ ഗൌരവത്തോടെ എഴുതേണ്ട ഒരു വിഷയമാണിത്. ഈ ശ്രമം നന്നായി. അഭിനന്ദനങ്ങൾ.

    ReplyDelete
  12. വളരെ ചിന്താര്‍ഹമായ ഒരു വിഷയം.അഭിനന്ദനങ്ങള്‍

    ReplyDelete
  13. പ്രസക്‌തമായ പോസ്‌റ്റ് അഭിനന്ദനങ്ങള്‍

    ReplyDelete
  14. ഗൌരവത്തോടെ കാണേണ്ട വിഷയം....

    ReplyDelete

പോസ്റ്റ്‌ വായിച്ചിട്ട് എന്തു തോന്നി ? തുറന്നു പറയാം.

 

Sample text

പ്രിയപ്പെട്ടവ - ഏറെയുണ്ട് ഇനിയും

Sample Text