Ads 468x60px

Sunday, June 12, 2011

"......പുകവലി നിര്‍ത്തി....."പല തവണ തടി കുറക്കാന്‍ ശ്രമിച്ചിട്ടും കുറയാത്തവരും (അല്ലെങ്കില്‍ കുറച്ചിട്ട് വീണ്ടും തടിച്ചവരും ) പല തവണ നിര്‍ത്താന്‍ ശ്രമിച്ചിട്ടും പുകവലിക്കുന്നവരും (അല്ലെങ്കില്‍ നിര്‍ത്തിയിട്ട് വീണ്ടും പുകവലി തുടങ്ങിയവരും ) നമ്മുടെയിടയില്‍ ധാരാളമുണ്ട്. അത്‌പോലെ  ഒറ്റതവണ ശ്രമം കൊണ്ട് തന്നെ എന്നേക്കുമായി തടി കുറച്ചവരെയും പുകവലി നിര്‍ത്തിയവരെയും നമുക്ക്‌ കാണാം. ഉദ്ദേശം സാധിക്കാത്തവര്‍ക്ക്  ധാരാളം ഒഴിവ് കഴിവുകള്‍  പറയാനുണ്ടാകും. ചിലപ്പോള്‍, "തീരെ കഴിയില്ല" എന്ന് തന്നെയാവും അവരുടെ പക്ഷം. ഒരുതവണയുള്ള ശ്രമം മൂലമോ പലതവണയായുള്ള ശ്രമം മൂലമോ ഉദ്ദേശം സാധിച്ചവരോടു ഇത്തരക്കാര്‍ വളരെ ആശ്ചര്യപൂര്‍വം "ഇതെങ്ങനെ സാധിച്ചു ?" എന്ന്  ചോദിക്കാനും മടിക്കില്ല. അവരുടെ നിഗമനത്തില്‍ എന്തോ മഹാല്‍ഭുതം സംഭവിച്ച 
മാതിരിയാണ്‌.


(ചിത്രങ്ങള്‍ സാന്ദര്‍ഭികമായി ശ്രദ്ധിക്കാന്‍ വേണ്ടി മാത്രം) തടി കുറയ്ക്കലും പുകവലി നിര്‍ത്തലും ഉദാഹരണങ്ങള്‍ മാത്രമാണ്. മറ്റ് ധാരാളം ജീവിതചര്യകളും ശീലങ്ങളും ഇവ്വിധം കാണാവുന്നതാണ്. ഉദാഹരണങ്ങളായ പുകവലി നിര്‍ത്തലും തടി കുറയ്ക്കലും (ചില പ്രത്യേക രോഗാവസ്ഥ മാറ്റി നിര്‍ത്തിയാല്‍) അസാദ്ധ്യ കാര്യങ്ങളല്ല. മറ്റ് ശീലങ്ങളും ജീവിതചര്യകളും ഇതേപോലെ തന്നെ. 


സാമാന്യം ഇച്ഛാശക്തി(will power)യും ആത്മസംയമന(self discipline)വും ഉള്ള ഏതൊരാള്‍ക്കും എളുപ്പം സാധിക്കാവുന്നതാണ് പ്രസ്തുത കാര്യങ്ങള്‍. മാസ്മരശക്തിയോ മറ്റ് ജാലവിദ്യകളോ ഇതിന് ആവശ്യമില്ല. 


പുറമെ നിന്നുള്ള സമ്മര്‍ദ്ദങ്ങള്‍, അസൌകര്യങ്ങള്‍, താല്‍കാലിക പ്രായോഗിക വിഷമങ്ങള്‍, സ്വയം കല്‍പിക്കുന്ന സമയമില്ലായ്മ  എന്നിവ കണക്കിലെടുക്കാതെയും  മടിയെയും വിഘടപ്രലോഭനങ്ങളെയും അതിജീവിച്ചു കൊണ്ടും തീരുമാനങ്ങള്‍ എടുക്കല്‍, അതനുസരിച്ച് പ്രവര്‍ത്തിക്കല്‍, ഉദ്ദിഷ്ട കാര്യങ്ങള്‍ യഥാസമയം കൈകാര്യം ചെയ്യല്‍, അവ സമയബന്ധിതമായി ചെയ്തു തീര്‍ക്കല്‍ മുതലായ പ്രവൃത്തികള്‍ക്ക് വേണ്ട ആന്തരിക പ്രചോദനമാണ്‌ ഇച്ഛാശക്തി. 


താല്‍ക്കാലികവും ക്ഷണികവുമായ ആനന്ദങ്ങളും ആസ്വാദനങ്ങളും, അനന്തവും യഥാര്‍ത്ഥവുമായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി പരിത്യജിക്കുകയെന്നതാണ്  ആത്മനിയന്ത്രണം അല്ലെങ്കില്‍ ആത്മസംയമനം. അസ്വതന്ത്രവും വളരെയധികം പരിമിതവുമായ ഒരു ജീവിതരീതിയല്ല ആത്മനിയന്ത്രണം കൊണ്ടുദ്ദേശിക്കുന്നത്. ഋജുമനസ്കത എന്നോ അപരിഷ്‌കൃതമെന്നോ നാമകരണം ചെയ്ത്  വേര്‍തിരിക്കാവുന്ന അവസ്ഥയുമല്ല.


ഇച്ഛാശക്തിയും ആത്മസംയമനവും ഏതൊരു വ്യക്തിക്കും അനിവാര്യം ഉണ്ടായിരിക്കേണ്ട പ്രായോഗിക ഗുണങ്ങളാണ്. പ്രധാനമായും ഉത്തമ തീരുമാനങ്ങള്‍ കൈകൊള്ളാന്‍ ഇവ അത്യാവശ്യമാണ്. പ്രത്യേകിച്ച്, ജോലി, കച്ചവടം മുതലായവ സംബന്ധിച്ചുള്ള കാര്യങ്ങളില്‍, ശാരീരിക ആരോഗ്യം നിലനിര്‍ത്തുന്നതില്‍ (തടി കുറയ്ക്കല്‍ ഉദാഹരണം), സാമൂഹിക ബന്ധങ്ങള്‍ സ്ഥാപിക്കുന്നതില്‍. കൂടാതെ, കൂടപ്പിറപ്പായ മടി, വിഘടിതസ്വഭാവങ്ങള്‍ എന്നിവ തരണം ചെയ്യാനും ഇവ  സഹായകമാവുന്നു.  


ഇച്ഛാശക്തിയും ആത്മസംയമനവുമുള്ളവര്‍ സമൂഹത്തില്‍ വളരെയധികം പ്രശംസിക്കപ്പെടുന്നു. തങ്ങളുടെ  ജീവിതം മെച്ചപ്പെടുത്താനും  ധാരാളം പുതിയ പ്രായോഗിക പരിജ്ഞാനങ്ങള്‍ സ്വായത്തമാക്കാനും ജീവിതത്തിലെ വിഷമഘട്ടങ്ങളെ തരണം ചെയ്യാനും വേണ്ടാത്ത ശീലങ്ങള്‍ മാറ്റിയെടുക്കാനും ശാരീരികവിഷമതകള്‍ അകറ്റാനും അവര്‍ക്ക്‌ എളുപ്പം കഴിയുന്നു.


ഇച്ഛാശക്തിയും ആത്മസംയമനവും ആരുടെയും കുത്തക സ്വഭാവമല്ല. ഏതൊരാള്‍ക്കും അല്പം ശ്രദ്ധയും അനുകൂലമായ മനസ്ഥിതിയും ഉണ്ടെങ്കില്‍ ആര്‍ജിക്കാവുന്ന  സ്വഭാവം മാത്രമാണ്. നമ്മുടെ ദൈനംദിന ജീവിതത്തില്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന ചെറുതും വലുതും അപ്രധാനവും അനാവശ്യവും ആയ ആഗ്രഹങ്ങള്‍, പ്രലോഭനങ്ങളെ മറികടന്നു കൊണ്ട് പരിത്യജിക്കലാണ്  (അല്ലെങ്കില്‍  സമയത്തേക്കെങ്കിലും  മാറ്റിവെക്കലാണ് ) ഇച്ഛാശക്തിയും ആത്മസംയമനവും കൈവരിക്കാനുള്ള ഏറ്റവും എളുപ്പവും അടിസ്ഥാനപരവുമായ മാര്‍ഗം. നമ്മുടെ ആന്തരിക ശക്തിയെ വേണ്ട വിധത്തില്‍ പോഷിപ്പിക്കുകയാണ് ഇത്‌മൂലം സാധ്യമാവുന്നത്. മറ്റ് കലകള്‍ പോലെ തന്നെ ഇതിനും പരിശീലനം ആവശ്യമാണ്. നിരന്തരമായ ഇത്തരം പരിശീലനം കൊണ്ട്  നമ്മുടെ അഭിവാഞ്ഛകളെ നമുക്ക്‌ നിയന്ത്രിക്കാന്‍ കഴിയുന്നു. 


ചില ദിനചര്യകളില്‍  ദോഷകരമല്ലാത്ത വിധത്തില്‍ മാറ്റം വരുത്തിയും  ചില ആവശ്യമുള്ള കാര്യങ്ങള്‍ താല്‍കാലികമായി ഉപേക്ഷിച്ചും പകരം മറ്റെന്തെങ്കിലും കൂട്ടിച്ചേര്‍ത്തും പരീക്ഷണാടിസ്ഥാനത്തില്‍ പരിശീലിച്ചു ഈ മഹല്‍സ്വഭാവം സ്വായത്തമാക്കാവുന്നതാണ്. 

29 comments:

 1. സംഭവൊക്കെ കൊള്ളാം.

  പക്ഷേ ഒരു പൊതുഉപദേശത്തിന്‍‌റെ ലൈന്‍ ആയതോണ്ടാവും ചെറുതിനത്ര പിടിച്ചില്ല, പ്രായത്തിന്‍‌റെ പ്രശ്നാ ;)
  ഉദാഹരണം കാണിച്ചിരിക്കുന്നപോലെ കുറക്കാന്‍ തടിയും ഇല്ല, നിര്‍ത്താനാണേല്‍ ഇത് വരെ വലി തുടങ്ങീട്ടൂല. ശ്ശോ!

  അഭിപ്രായം കണ്ട് കെറുവിക്കല്ലേ :)

  ReplyDelete
 2. ജുനൈദ്, ചെറുത്, പള്ളിക്കരയില്‍,ശ്രദ്ധേയന്‍: അഭിപ്രായങ്ങള്‍ക്ക് നന്ദി. തുറന്ന അഭിപ്രായം എന്നും എപ്പോഴും പ്രചോദനമാണ്.

  ReplyDelete
 3. പുകവലി ഇതു വരെ ഞാനും തുടങ്ങിയിട്ടില്ല. തടി അല്പം കൂടുതലാ. വ്യായാമം ചെയ്യാനും നടക്കാനും മടിയാ. ഇനി ബ്ലോഗ് വായിച്ചും കമന്റെഴുതിയും കുറക്കാന്‍ പറ്റുമോ എന്നു നോക്കട്ടെ!

  ReplyDelete
 4. This comment has been removed by the author.

  ReplyDelete
 5. ഈ പോസ്റ്റ്‌ വായിച്ചു ഒരാളെങ്കിലും പുകവലി മാറ്റിയെങ്കില്‍ അല്ലങ്കില്‍ അങ്ങിനെ ചിന്തിച്ചുവെങ്കില്‍. ഈ ശ്രമം എത്രയോ ധന്യം..ആശംസകള്‍

  ReplyDelete
 6. ഹായ്,
  ആന്തരികമായ ഉള്‍ക്കരുത്ത് വര്‍ദ്ധിപ്പിക്കുക വഴി മറ്റെല്ലാ കഴിവുകള്ളും താനെ വന്നുകൊള്ളും അതിന് ശരിയായ ചിന്തയും മാര്‍ഗഗനിര്‍ദ്ദേശവും ആവശ്യമാണ്.ആശംസകള്‍.

  ReplyDelete
 7. ഒരു ന്യായീകരണവുമില്ലാത്ത രണ്ട് ദുശ്ശീലങ്ങളാണ് പുകവലിയും മദ്യപാനവും. സ്വയംചിന്താശേഷിയില്ലാത്തത്കൊണ്ടാണോ മനുഷ്യര്‍ ഇപ്പോഴുമിത് പിന്തുടരുന്നത് എന്നറിയില്ല. വിവേകവും വിചാരങ്ങളും ഇല്ലാത്ത , മനുഷ്യനൊഴികെയുള്ള ജീവികള്‍ തങ്ങളുടെ ശരീരത്തിന് വേണ്ടാത്ത ഒന്നും സ്വീകരിക്കുന്നില്ല.

  ReplyDelete
 8. ഒരു തൊണ്ണൂറു പ്രാവശ്യം എങ്കിലും പുകവലി നിര്‍ത്തുകയും തുടങ്ങുകയും ചെയ്ത വ്യക്തി ആണ് ഞാന്‍. പക്ഷെ ബലം പിടിച്ചു ശ്രമിച്ചപ്പോള്‍ , കഴിഞ്ഞ നാല്പതു വര്‍ഷങ്ങളായി , എന്നെ വിടാതെ പിടികൂടിയിരുന്ന ഈ ദുര്‍ഭൂതത്തെ കഴിഞ്ഞ വര്‍ഷം ഞാന്‍ പൂര്‍ണ്ണമായും തൂത്തെറിഞ്ഞു. ഇപ്പോള്‍ തടി കുറക്കാനുള്ള തീവ്ര ശ്രമത്തിലാണ്. വളരെ നന്നായി അവതരിപ്പിച്ചു ഈ പോസ്റ്റ്‌. അഭിനന്ദനങ്ങള്‍.

  ReplyDelete
 9. നൂറു ശതമാനം യോജിക്കുന്നു..!
  അല്പം ശ്രദ്ധ, അല്പം സഹനം..
  അതു നമ്മളെ മാറ്റി മറിക്കും...ഉറപ്പ്...!!

  പക്ഷേ...ഇതൊക്കെ ആരു ചെവിക്കൊള്ളാന്‍..!!

  ചിന്തകള്‍ നല്ലതിലേക്കുനയിക്കട്ടെയെന്നാശിക്കാം.
  എഴുത്ത് ഇഷ്ടമായി
  ഒത്തിരിയാശംസകള്‍..!!

  ReplyDelete
 10. ഞാനെന്തായാലും തടി കുറക്കാന്‍ തന്നെ തീരുമാനിച്ചു..,പുകവലി നിരുത്തിയിട്ടിപ്പോള്‍ പതിനഞ്ചു കൊല്ലമായി.

  ReplyDelete
 11. നല്ല പോസ്റ്റ്.

  ReplyDelete
 12. നല്ല പോസ്റ്റ്......... പുകവലിക്കാത്തവർ കൂടിവരുന്നൂ...അത് നിർത്തിയവരും വളരെക്കൂടുതലായുണ്ട്... ഇതുവരെ നിർത്താത്തവർ..ഇതൊന്ന് വായിക്കുമല്ലോ.....

  ReplyDelete
 13. വായിച്ചു.. ഈ വിവരങ്ങള്‍ പങ്കുവെച്ചതിന് നന്ദി...

  ReplyDelete
 14. മൊയ്ദീന്‍, നന്ദി.
  മൊഹമെദ്‌ കുട്ടി, തടി കുറക്കാന്‍ മാത്രമല്ല, will power ഏത് കാര്യത്തിനും നല്ലതാ.
  ഫൈസല്‍, നന്ദി
  സങ്കല്‍പ്പങ്ങള്‍, you said it, great
  സുകുമാരന്‍, വിവേകം വേണ്ടേ?
  ഷാനവാസ്‌, best of luck.
  പ്രഭന്‍, ചെവിയുള്ളവര്‍ കേള്‍ക്കും ഉറപ്പാ.
  സിദ്ദീക്ക്, best of luck.
  അപ്പു, നന്ദി.
  ഖാദര്‍, നന്ദി.

  ReplyDelete
 15. ചന്തുനായര്‍, നല്ലത് ആശിക്കാം.
  ഷബീര്‍, നന്ദി

  ReplyDelete
 16. എല്ലായിടത്തും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്.

  ReplyDelete
 17. എല്ലാ കാര്യങ്ങളും ഇങ്ങനെ തന്നെ.
  വേണം എന്ന് മനസ്സ് വെച്ചാല്‍..?
  പക്ഷെ മനസ്സ് വെയ്ക്കണം...!!
  നല്ല ചിന്തകള്‍...ആശംസകള്‍..

  ReplyDelete
 18. പോസ്റ്റ്‌ വളരെയിഷ്ട്ടമായി.എന്റെ രണ്ട് ഇക്കാക്കമാരെയും കൊണ്ട് ഇക്കാര്യത്തില്‍ ഞാനെന്നും അടിയാണ്.
  നിര്‍ത്തും, തുടങ്ങും..നിര്‍ത്തും, തുടങ്ങും.അതാണ്‌ അവസ്ഥ.
  ഏതായാലും ഈ പോസ്റ്റ്‌ അവര്‍ക്ക് ഫോര്‍വേഡ് ചെയ്യാന്‍ ഉദ്ദേശിക്കുന്നു.

  ReplyDelete
 19. വളരെ പ്രസക്തമായ വിഷയമാണ്‌ താങ്കള്‍ പ്രതിപാദിച്ചത് .പക്ഷേ അത് രണ്ടും( തടി കുറയ്ക്കുന്നതും ,പുകവലി നിര്‍ത്തുന്നതും ) ഒരു താരതമ്യ പഠനം നടത്തുന്നത് ശരിയാണോ? തടി കുറകുവാന്‍ കഴിയാതെ പോകുന്നത് പലപ്പോഴും മടി മുലം ആയിരിക്കാം. പക്ഷേ പുകവലിയുടെ കാര്യത്തില്‍ വ്യത്യാസമുണ്ട് .നിക്കോട്ടിന്‍ നമ്മുടെ മസ്തിഷ്കത്തില്‍ നടത്തുന്ന രാസപരിണാമങ്ങള്‍ വളരെ അധികം വലുതാകുന്നു.ഒരിക്കല്‍ ഉപയോഗിച്ചു കഴിഞ്ഞാല്‍ അത് മസ്തിഷ്ക കോശങ്ങളെ ഉത്തേജിപ്പിക്കുകയും പിന്നെയും പിന്നെയും ഉപയോഗിക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കും.ഒരാള്‍ പുകവലി നിര്‍ത്തുന്നതിനു മുന്പ് ശരാശരി പത്തു തവണ പരാജയപ്പെട്ടിരിക്കുമെന്നാണ് കണക്കുകള്‍ സുചിപ്പിക്കുന്നത് മാത്രവുമല്ല ഓരോ പുതുവര്‍ഷപ്പുലരിക്കും ഇനി പുകവലിക്കില്ല എന്ന് തീരുമാനം എടുക്കുന്നവരുടെ എണ്ണം വളരെ വലുതാണ് പക്ഷേ അതില്‍ വളരെ കുറഞ്ഞ ഒരു അളവ് മാത്രമേ വിജയിക്കുന്നുള്ള് എന്ന് കണക്കുകള്‍ പറയുന്നു.പുകവലി തുടങ്ങുന്ന പ്രായവും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് .വളരെ ചെറുപ്പത്തിലെ തുടങ്ങിയവര്‍ക്ക് നിര്‍ത്താന്‍ വളരെ ബുദ്ധിമുട്ടായിരിക്കും.ഇപ്പോള്‍ വിപണിയിലിറങ്ങുന്ന നിക്കോട്ടിന്‍ പാച്ചുകളും ഇലക്ട്രോണിക് സിഗ്രറ്റുകളും ഒരു പരിധി വരെ പുകവലി നിര്‍ത്താന്‍ സഹായിക്കുന്നുണ്ട്.ഒരുപ്പാട്‌ തവണ നിര്‍ത്തുകയും പിന്നെ തുടങ്ങുകയും ചെയ്തിട്ടുള്ള ഒരാളാണ് ഞാനും.നാലു മാസം മുന്പ് ഞാന്‍ പുകവലി എന്നെന്നേക്കുമായി നിര്‍ത്തി അതിനു എനിക്ക് പ്രചോദനമായത് അല്ലെങ്കില്‍ കാരണമായത് എനിക്ക് അത്രയും പ്രിയപ്പെട്ട സുഹുര്താണ് .അതിന്റെ മുഴുവന്‍ ക്രെടിടും അവര്‍ക്കാണ് ഞാന്‍ നല്‍കുന്നത്.

  ReplyDelete
 20. പട്ടേപ്പാടം,- മാറ്റങ്ങള്‍ അനിവാര്യമാണ്. നന്ദി
  എന്റെ ലോകം,- മനസ്സ്‌ വെക്കുക എല്ലാവരും
  മയ്ഫ്ലാവേര്സ്.- ഇക്കക്കമാര്‍ മാറും, ഉറപ്പ്‌
  അനില്‍,- നന്ദി
  അനിയന്‍,- വളരെ ഗൌരവത്തില്‍ തന്നെ അഭിപ്രായം
  എഴുതിയതിനു വളരെ നന്ദി.

  ReplyDelete
 21. തടി കുറക്കാന്‍ വളരെ ഏറെ കഷ്ടപെട്ടിട്ടും

  കുറയാത്ത ആളാണ്‌ ഞാന്‍.പച്ചവെള്ളം കുടിച്ചാലും

  തടിവെക്കും എന്ന് പറഞ്ഞ കൂട്ടത്തില്‍.

  പിന്നെ പുകവലി ,മദ്യപാനം ഇതൊക്കെ ഒരാള്‍

  ആല്മാര്തമായി വിചാരിച്ചാല്‍ നടക്കും എന്നാണു

  എന്റെ വിശ്വാസം.പിന്നെ സ്നേഹപൂര്‍വ്വം ഒരാളുടെ

  ഇടപെടല്‍ കൂടി ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഏതു ദുശീലവും

  ഉപേക്ഷിക്കാന്‍ കഴിയും എന്ന് ഞാന്‍ വിശ്വസിക്കുന്നു.അത് അനുഭവത്തിലൂടെ

  അറിയുകയും ചെയിതിട്ടുണ്ട്..നല്ല പോസ്റ്റ്‌.

  ReplyDelete
 22. ലച്ചു, ഇച്ഛാശക്തി ഉണ്ടെങ്കില്‍ എന്തായാലും തടി കുറക്കാന്‍ പറ്റും. അസുഖം കൊണ്ട് അല്ലല്ലോ തടി ?

  ReplyDelete
 23. നല്ലപോസ്റ്റ്.. അഭിനന്ദനങ്ങൾ..

  പുകവലിയുടെ പ്രയാസങ്ങളും, അതുനിർത്താനുള്ളവിഷമവും,
  അതു നിർത്തുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളും അനുഭവിച്ചറിഞ്ഞവനാണു ഞാൻ.
  ഇപ്പോൾ വലി നിർത്തിയിട്ട് 8 വർഷവും, 10 മാസവുമായി വലിയുടെ അവസാന കാലഘട്ടങ്ങളിൽ ദിവസം 100 സിഗരറ്റ് വരെ വലിച്ചിരുന്നു
  അത് ആലോചിക്കുമ്പോൾ ഭയം തോന്നുന്നു ഇപ്പോൾ.

  ReplyDelete

പോസ്റ്റ്‌ വായിച്ചിട്ട് എന്തു തോന്നി ? തുറന്നു പറയാം.

 

Sample text

പ്രിയപ്പെട്ടവ - ഏറെയുണ്ട് ഇനിയും

Sample Text