Ads 468x60px

Monday, September 5, 2011

നിങ്ങള്‍ ബോറടിച്ചിരിക്കുകയാണോ ?







റെ നേരമായി കീബോഡില്‍ കുത്തിക്കൊണ്ടിരുന്ന എന്നെ നോക്കി ഇടക്കാല പരീക്ഷക്ക്‌ പഠിച്ചു കൊണ്ടിരുന്ന പത്താം ക്ലാസ്സുകാരി സഫല്‍ ചോദിച്ചു, "ഉപ്പാക്ക് ബോറടിക്കുന്നില്ലേ ? എനിക്ക് വായിച്ചു ബോറടിച്ചു"
"എന്നാല്‍ ഇനിയും വായിച്ചോളൂ" തമാശ രൂപത്തില്‍ ഞാന്‍ കാര്യം തന്നെയാണ് പറഞ്ഞത്.


നിര്‍ബന്ധിതമായി, ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ നിര്‍വഹിക്കുക, രസകരമല്ലാത്ത കലകള്‍ 'ആസ്വദി'ക്കുക, എന്തെങ്കിലും പ്രതീക്ഷിച്ചു അനന്തമായി കാത്തിരിക്കുക എന്നിവ നമുക്ക് ബോറടിയുണ്ടാക്കുന്നു. നമ്മുടെ നിത്യജീവിതം സുഖപ്രദം അല്ലാതായി തീരുന്നതിനു ഇതുമൊരു പ്രധാന കാരണമാണ്.

വരുമാനമാര്‍ഗം ആണെങ്കിലും മനസ്സിനിണങ്ങാത്ത ജോലി, രസകരമല്ലാത്ത സിനിമ, ബസ്സ്സ്റ്റോപ്പിലെ കാത്തുനില്‍പ്പ് തുടങ്ങി ദൈനം ദിനജീവിതത്തില്‍ ബോറടിയാവുന്ന ധാരാളം സന്ദര്‍ഭങ്ങള്‍ ഉണ്ട്. വായിച്ചു തുടങ്ങിയ പോസ്റ്റ്‌ അരോചകം എന്ന് തോന്നിയാലും നീണ്ടുപോകുന്ന വിവരണം ബോറടിയോടെ നാം മുഴുമിപ്പിക്കുന്നു.

മാനസികവും ശാരീരികവുമായ ക്ഷീണമാണ് പ്രത്യക്ഷത്തില്‍ ബോറടിയുടെ അനന്തര ഫലമായി പലപ്പോഴും നമുക്ക്‌ അനുഭവപ്പെടുന്നത്. ചിലപ്പോള്‍ സമയനഷ്ടവും. ആരും ഇഷ്ടപ്പെടാത്ത ഈ അസുഖകരമായ അസ്വസ്ഥതയില്‍ നിന്ന് രക്ഷപെടാന്‍ പറ്റുമോയെന്ന് നോക്കാം. 

ഒരു മാനസിക അവസ്ഥയായ ബോറടി അനുഭവപ്പെട്ടു തുടങ്ങിയാല്‍ അതില്‍ തന്നെ കേന്ദ്രീകരിച്ചു അതിനെ പറ്റി ചിന്തിക്കുന്തോറും അതിന്‍റെ തീക്ഷണതയും തല്‍ഫലമായ അസ്വസ്ഥതയും കൂടിക്കൂടി വരുന്നത്, ഒരു പക്ഷെ, നാം മനസ്സിലാക്കിയിട്ടുണ്ടായിരിക്കില്ല. ഒരു മറുചിന്തയോ അല്ലെങ്കില്‍ അതിനെ പറ്റി തീരെ ചിന്തിക്കാതിരിക്കുകയോ ആണ് ബോറടിയില്‍ നിന്ന് ഭാഗികമായി എങ്കിലും രക്ഷപ്പെടാനുള്ള ഏറ്റവും ഫലപ്രദവും എളുപ്പവുമായ മാര്‍ഗം. തദ്വാരാ പ്രസ്തുത കാര്യത്തോടുള്ള നമ്മുടെ കാഴ്ചപ്പാട്‌ മാറുന്നതോടൊപ്പം നമ്മുടെ അനുഭവവും മാറുന്നു; ബോറടി കുറയുകയും ചെയ്യുന്നു.

നമ്മില്‍ ചിലരെങ്കിലും യോഗ മാതിരി ഉപാസനയോ ധ്യാനമോ ചെയ്തിട്ടുണ്ടായിരിക്കാം. ഇത്തരം ഉപാസനയും ധ്യാനവും ഒരിക്കലും (അതിനോടുള്ള ആത്മാര്‍ത്ഥത കൊണ്ടായിരിക്കാം) ഒരു ബോറടിയായി തോന്നാറില്ല എന്ന് മനസ്സിലാക്കുന്നു. അതിനാല്‍ സാധാരണയായി ബോറടിയില്‍ അകപ്പെടുന്ന അവസരങ്ങളില്‍ , ചെയ്യുന്ന കാര്യം താല്‍ക്കാലികമായി ഒരു ഉപാസനയോ ധ്യാനമോ ആയി സങ്കല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ എങ്ങനെയിരിക്കും ! ബസ്സ്‌ കാത്തുനില്‍ക്കുന്ന ധ്യാനം, ബില്‍ അടക്കാന്‍ ക്യൂ നില്‍ക്കുന്ന ധ്യാനം, ബ്ലോഗ്‌ വായിക്കുന്ന ധ്യാനം............ എന്നല്ലേ?

വെള്ളത്തില്‍ ഇറങ്ങിപ്പോയി, ഇനി കുളിച്ചു കയറാം. ഇറങ്ങുന്നത് ബോറടിയായെങ്കിലും കുളിച്ചു കയറിയപ്പോള്‍ സുഖാനുഭവം തോന്നിയില്ലേ. ഒരു കാര്യം അഞ്ചു മിനുട്ട് ബോറടിപ്പിച്ചെങ്കില്‍ അത് പത്തു മിനുട്ടാക്കുക, വീണ്ടും ബോറടിയെങ്കില്‍ ഇരുപത് മിനുട്ടാക്കുക. ഇങ്ങനെ തുടര്‍ന്നാല്‍ പിന്നീടത് ബോറടിയേ അല്ലാതായി തീരും. അവിശ്വസനീയമായി തോന്നാമെങ്കിലും ഇതൊരു മാനസിക അവസ്ഥയാണ്‌.

ബോറടി അനുഭവപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ നമ്മുടെ പ്രത്യക്ഷത്തിലുള്ള പരിസരം (കെട്ടിടങ്ങള്‍ , ചെടികള്‍ , ജനങ്ങളുടെ വസ്ത്രധാരണം, ചുവരെഴുത്തുകള്‍ അങ്ങനെ എന്തൊക്കെ....) വിശദമായും സൂക്ഷ്മമായും നിരീക്ഷിക്കാനും പഠിക്കാനും ശ്രമിച്ചു നോക്കൂ, പുതിയ അറിവുകള്‍ ബോറടിയില്‍ നിന്ന് നമ്മെ മോചിതരാക്കും.

ബോറടിയായ കാര്യങ്ങള്‍ ചെയ്തു കൊണ്ടിരിക്കുമ്പോള്‍ തന്നെ, നമുക്ക് സുഖപ്രദവും ആനന്ദകരവുമായ മറ്റ് കാര്യങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയും. സംഗീതം ആസ്വദിക്കുക, മൊബൈലില്‍ ചിത്രങ്ങള്‍ ദര്‍ശിക്കുക, പുസ്തകങ്ങള്‍ വായിക്കുക തുടങ്ങി പലതും നമ്മില്‍ പലരും ചെയ്യാറുണ്ടല്ലോ.

.

നാം ചെയ്തു കൊണ്ടിരിക്കുന്ന കാര്യത്തെക്കാള്‍ കൂടുതല്‍ ബോറടിയുള്ള കാര്യമാണല്ലോ അപ്പുറത്തുള്ളവര്‍ ചെയ്യുന്നതെന്ന ധാരണയും കുറെയൊക്കെ നമ്മെ ആശ്വസിപ്പിക്കും. അത്തരത്തിലുള്ള ഒരു ചിന്താഗതി വളര്‍ത്താന്‍ എളുപ്പമാണ്. ജീവിതത്തിലെ എല്ലാ സുഖദുഃഖങ്ങളും താരതമ്യമാണെന്ന കാര്യം പറയേണ്ടതില്ലല്ലോ.

നമ്മള്‍ ഒരാളെ ബോറടിപ്പിക്കയാണെങ്കില്‍ അയാള്‍ നമുക്കും ബോറടിയാകുമെന്ന കാര്യവും കൂടി ഓര്‍ക്കുക.

*             *             *             *             *
നിങ്ങള്‍ ബോറടിയില്‍ നിന്ന് രക്ഷപെടാന്‍ എന്താണ് ചെയ്യുന്നത്? ഈ കുറിപ്പ്‌ നിങ്ങളെ ബോറടിപ്പിച്ചുവെങ്കില്‍ ദയവായി ക്ഷമിക്കുക. ആശ്വാസത്തിനായി ഒരാവര്‍ത്തി കൂടെ വായിക്കുക.

76 comments:

  1. കോട്ടുവായ ഇടുന്നതും ബോറടി മാറ്റാന്‍ നല്ലതാണെന്ന് കേട്ടിട്ടുണ്ട്.. ശരിയാണോ ?? എന്തായാലും നല്ല ലേഖനം

    ReplyDelete
  2. ബോറടി എന്നത് ആപേക്ഷികമാണ്.
    എന്റെ ബോറടി മറ്റുള്ളവന് അങ്ങനെയായിക്കൊള്ളണം എന്നില്ല.
    ഒരു മിനിട്ട് പൊരിവെയിലില്‍ നില്‍ക്കുക അസഹനീയമാണ്. എന്നാല്‍ ഒരു മണിക്കൂര്‍ ഇഷ്ടവ്യക്തികളുമായി സല്ലപിക്കുന്നത് ഒരു മിനിട്ടായി മാത്രമേ അനുഭവപ്പെടു.
    ബ്ലോഗില്‍ ഏറ്റവും ബോറടിയായി അനുഭവപ്പെടുന്നത് ചില പോസ്റ്റുകളുടെ ദൈര്‍ഘ്യമാണ് എന്നാണു എന്റെ തോന്നല്‍.
    ബോറടിപ്പിക്കാതെ എഴുതി.
    ആശംസകള്‍

    ReplyDelete
  3. ഒരു കാര്യം അഞ്ചു മിനുട്ട് ബോറടിപ്പിച്ചെങ്കില്‍ അത് പത്തു മിനുട്ടാക്കുക, വീണ്ടും ബോറടിയെങ്കില്‍ ഇരുപത് മിനുട്ടാക്കുക. ഇങ്ങനെ തുടര്‍ന്നാല്‍ പിന്നീടത് ബോറടിയേ അല്ലാതായി തീ

    ഇതൊക്കെ നടക്കുമോ എന്തോ
    ഏതായാലും ബോറടിക്കാതെ വായിക്കാന്‍ പറ്റി.
    സന്തോഷം

    ReplyDelete
  4. ബോറടിച്ചില്ല..
    ബോറടിച്ച് മെയിൽ തുറന്ന് നോക്കിയപ്പോളാണ് ഈ ബോറടി മാറ്റി തന്ന ലേഖനം വായിച്ചത്


    ആശംസകൾ

    ReplyDelete
  5. ബോറടിച്ചാൽ തിരിച്ചടിച്ചാൽ മതി :))

    ReplyDelete
  6. ikka... ubakarapradamaya post nannayitundto

    ReplyDelete
  7. പോസ്റ്റെഴുതാന്‍ വിഷയ ദാരിദ്ര്യം ഇല്ലെന്നായിട്ടുണ്ടല്ലെ?. പിന്നെ പണ്ടു കോട്ടുവായെപ്പറ്റി ഒരു ലേഖനം വായിച്ചതോര്‍മ്മ വന്നു. അതില്‍ അവസാനം പറഞ്ഞ വാചകം“ഈ ലേഖനം വായിച്ചു തീരും മുമ്പു നിങ്ങള്‍ കോട്ടു വാ ഇട്ടിരിക്കും” എന്ന്!.പണ്ടൊരു ചെരുപ്പു കുത്തിയുടെ ഭാര്യ പറഞ്ഞത്രെ “ ഞാനിവിടെ വന്ന ദിവസം ഭയങ്കര നാറ്റമായിരുന്നു,ഇപ്പോള്‍ ഒന്നുമില്ല!” .അതു പോലെ ഏത് ബോറന്‍ പോസ്റ്റും കുറെ വായിച്ചാല്‍ പിന്നെ ബോറഡിയെന്നാല്‍ എന്താണെന്നു പോലും അറിയില്ല. സത്യത്തില്‍ ഈ ബോറഡി എന്നൊന്നുണ്ടോ? ഇസ്മയില്‍ പറഞ്ഞ പോലെ ഓരൊരുത്തര്‍ക്കും തോന്നുന്നതല്ലെ?. ഞാന്‍ ബ്ലൊഗെഴുത്തു നിര്‍ത്തിയ പോലെ ബ്ലോഗ് വായനയും നിര്‍ത്തിയാലോ എന്നാലോചിക്കുകയാ!.

    ReplyDelete
  8. ബോറടി മാറ്റാന്‍ ഉള്ള പുതിയ വഴി പരീക്ഷിച്ചുനോക്കട്ടെ. എന്തായാലും ലേഖനം തീരെ ബോറടിപ്പിച്ചില്ല .

    ReplyDelete
  9. പോസ്റ്റ് തീരെ ബോറടിപ്പിച്ചില്ല. ഉപകാരപ്രദവുമായി. താല്‍പര്യമുള്ള ജോലിചെയ്താല്‍ ബോറടിക്കില്ല. താല്പര്യമില്ലാത്തത് ചെയ്‌താല്‍ ബോറടിക്കല്‍ സ്വാഭാവികം. ..ചെയ്യേണ്ടതിനോട് ഇണങ്ങുകയല്ലാതെ മാര്‍ഗമില്ല....എന്‍റെ അനുഭവം ജീവിതത്തില്‍ പരമാവധി എന്തും അല്ലാഹുവിന്‍റെ പ്രീതിക്കുവേണ്ടി ചെയ്യുന്നു എന്ന ഉദ്ദേശത്തില്‍ ചെയ്യുന്നത് കൊണ്ട് തീരെ ബോറടിക്കുന്നില്ല....

    ReplyDelete
  10. അഹ്മെദ് ഭായ്, നല്ല ലേഖനം..ബോറടിക്കാതെ വായിച്ചു...അല്ലെങ്കിലും ഇപ്പോള്‍ വായന ബോര്‍ അടിപ്പിക്കുന്നില്ല...പക്ഷെ ടീ.വീ.ബോര്‍ അടിപ്പിക്കുന്നുണ്ട്..പ്രത്യേകിച്ച് വാര്‍ത്തകള്‍...ഒന്നും ഇല്ലാത്ത ഇടതു നിന്ന് എന്തെങ്കിലും ഉണ്ടാക്കി വാര്‍ത്ത എന്ന പേരില്‍ കാട്ടിക്കൂട്ടുന്ന അവസ്ഥ..അരോചകം തന്നെ...അത് കൊണ്ട് തന്നെ ടീവീയില്‍ നിന്നും അകന്നു...വായിക്കാന്‍ ധാരാളം സമയം...ആശംസകള്‍..

    ReplyDelete
  11. നമുക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് ബോര്‍ ആയേക്കാം..
    അത് പോലെ തിരിച്ചും.ഗെയിം കളിക്കുന്ന എന്റെ മോനോട് ഞാന്‍ ചോദിക്കും നിനക്ക് ബോര്‍ അടിക്കില്ലേ ഇങ്ങനെ ഇതിന്റെ മുമ്പില്‍
    എപ്പോഴും ഇരിക്കാന്‍ എന്ന്..അവന്‍ തിരിച്ചു എന്നോട് ചോദിച്ചു
    എത്ര രാത്രി late ആയാലും ഈ ബ്ലോഗിങ് ചെയ്യാന്‍ പാപ്പയ്ക്ക് ബോര്‍
    അടിക്കില്ലേ എന്ന്..പിന്നെ ഞാന്‍ അവനോടു ഒന്നും ചോദിച്ചിട്ടില്ല...!!
    ഉപദേശിക്കാനും ഒരു logic വേണം അല്ലെ?ഒട്ടും ബോര്‍ അടിച്ചില്ല
    കേട്ടോ..നല്ല ചിന്തകള്‍...

    ReplyDelete
  12. ആസ്വദിച്ചു ചെയ്യുക എന്നാ ഒരു വഴിയാണ് പലപ്പോഴും ബോറടിക്കുള്ള മരുന്നായി എന്നോട് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. നല്ല ലേഖനം..

    ReplyDelete
  13. "നമ്മള്‍ ഒരാളെ ബോറടിപ്പിക്കയാണെങ്കില്‍ അയാള്‍ നമുക്കും ബോറടിയാകുമെന്ന കാര്യവും കൂടി ഓര്‍ക്കുക."
    -ഇതു ഞാന്‍ പത്തുവട്ടം വായിച്ചു..!ചിലപ്പോ ഞാന്‍ നന്നാവും..!!

    ഓണാശംസകളോടെ.....

    ReplyDelete
  14. എനിക്ക് ആകെ ബോറടിയാണ്. ബോറടിച്ച്... ബോറടിച്ച്....ബോറടിക്ക് തന്നെ ബോറടിയായി തുടങ്ങി. എന്ത് ചെയ്യാം ?

    ReplyDelete
  15. അതന്നെ .സാദിഖ് ഭായ് പറഞ്ഞപോലെ ബോറടിച്ച് ബോറടിച്ച് ബോറടിക്ക് പോലും ഇപ്പൊ എന്നെ വേണ്ട!!!

    ReplyDelete
  16. ബോറടിച്ചില്ല..ബോറടിക്കാന്‍ നേരമില്ല....!!!

    ReplyDelete
  17. കൊള്ളാലോ ഇക്കാ...ബോറടി സൈക്കോളജി...

    ReplyDelete
  18. ആദ്യമായാണ്‌ ഇവിടെ.
    ഭംഗിയായിട്ടുണ്ട് വിഷയാവതരണം. പരീക്ഷിക്കാവുന്ന ടിപ്സുകളും .
    ആശംസകള്‍

    ReplyDelete
  19. @മാഡ്: ബോറടിക്കുമ്പോള്‍ കോട്ടുവാ തനിയെ വരാറുണ്ട്. അഭിപ്രായത്തിനു വളരെ നന്ദി
    @ഇസ്മയില്‍: എല്ലാ വികാരങ്ങളും വ്യക്തികള്‍ക്കനുസരിച്ചു മാറി മാറി തന്നെയാ അനുഭവപ്പെടുന്നത്. നന്ദി.
    @റഷീദ്‌: നടക്കും, ഒന്ന് പരീക്ഷിച്ചു കൂടെ. അഭിപ്രായത്തിനു വളരെ നന്ദി
    @ജാബിര്‍: ബോറടി മാറിയോ?
    @പഥികന്‍: അയ്യോ, അടിക്കു ഞാനില്ല. നന്ദി.
    @ദില്‍ഷ: അഭിപ്രായത്തിനു വളരെ നന്ദി

    ReplyDelete
  20. വായിച്ചു,ഇഷ്ടമായി. ബോറടിപ്പിച്ചില്ല.

    ReplyDelete
  21. @മോഹമ്മദുകുട്ടി: ബോറടിപ്പിച്ചതില്‍ ഖേദിക്കുന്നു. വായന നിര്‍ത്തിയാലും താങ്കള്‍ എഴുത്ത് നിര്‍ത്തരുതായിരുന്നു. അത് ഞങ്ങള്‍ വായനക്കാരുടെ അവകാശമാണ്. അഭിപ്രായത്തിനു വളരെ നന്ദി
    @മിനി: പരീക്ഷാഫലം അറിയിക്കാന്‍ മറക്കരുത്. നന്ദി.
    @അന്‍സാര്‍: നല്ല സമര്‍പ്പണം. നല്ല ശുഭാപ്തി വിശ്വാസം. അഭിപ്രായത്തിനു വളരെ നന്ദി.
    @ഷാനവാസ്‌: വായനാശീലം ഒരനുഗ്രഹമാണ്. ഏതു പരിസരത്തും ആസ്വദിക്കുകയും ചെയ്യാം. അഭിപ്രായത്തിനു വളരെ നന്ദി.
    @എന്‍റെ ലോകം: അനുഭവം പങ്കുവെച്ചതിനു നന്ദി.
    @ജെഫു: അഭിപ്രായത്തിനു വളരെ നന്ദി
    @പ്രഭന്‍: നന്നാവട്ടെയെന്നു ഞാനും ആശിക്കുന്നു. ആശംസകള്‍
    @സാദിക്ക്‌: ഒരു പോംവഴിയും കാണുന്നില്ല, സ്നേഹിതാ.............നന്ദി
    @മുല്ല: എന്താ ചെയ്യാ, അല്ലെ? നന്ദി
    @നെല്ലിക്ക: നേരമുള്ളവര്‍ക്കെ ഈ പ്രശ്നമൊക്കെ ഉള്ളൂ.
    @ജുനൈത്: അഭിപ്രായത്തിനു വളരെ നന്ദി
    @ചെറുവാടി: കടന്നു വന്നതില്‍ വളരെ സന്തോഷം. അഭിപ്രായത്തിനു വളരെ നന്ദി
    @അനീസ്‌: അഭിപ്രായത്തിനു വളരെ നന്ദി
    @മൊയ്ദീന്‍: അഭിപ്രായത്തിനു വളരെ നന്ദി

    ReplyDelete
  22. നന്നായി ലേഖനം. നമ്മള്‍ ഇഷ്ടപ്പെടുന്നതിനോട് ബന്ധപ്പെടുത്തി ചെയ്‌താല്‍ ബോറടിയാവില്ല. അതുകൊണ്ട് തന്നെയാണ് കുട്ടികളെ പഠിപ്പിക്കാന്‍ കളികള്‍ ഏറ്റവും നന്ന്.

    ReplyDelete
  23. പോസ്റ്റ് ഉപകാരപ്രദവുമായി.

    ReplyDelete
  24. പതിവ് പോലെ ഉപകാര പ്രദമായ പോസ്റ്റ്

    ReplyDelete
  25. നല്ല പോസ്റ്റ്
    ബോര്‍ അടിച്ചാലും ഇല്ലെങ്കിലും ഇത് വായിക്കും

    ReplyDelete
  26. @ഡയിസി: നല്ല നിര്‍ദേശം തന്നെ. ഇഷ്ടപ്പെട്ടു കൊണ്ട് ചെയ്യുന്ന കാര്യം ഒരിക്കലും ബോറടിയല്ല. അഭിപ്രായത്തിനു വളരെ നന്ദി.
    @ജുവൈരിയ: വളരെ നന്ദി.
    @കൊമ്പന്‍: അഭിപ്രായത്തിനു വളരെ നന്ദി.
    @ഷാജു: നന്ദി
    @പ്രവീണ്‍: നന്ദി

    ReplyDelete
  27. പോസ്റ്റ് തീരെ ബോറടിപ്പിച്ചില്ല,....... ഉപകാരപ്രദവുമായി........ നമുക്ക് ഇഷ്ടമില്ലാത്ത എന്തു ചെയ്‌താലും ബോറടിക്കല്‍ സ്വാഭാവികം....... ..എന്നാല്‍ നമുക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് ഒരു പക്ഷേ ബോറടി ആയേക്കാം....

    ReplyDelete
  28. @അരീക്കോടന്‍:,@കൊച്ചുമോള്‍ : അഭിപ്രായത്തിനു നന്ദി

    ReplyDelete
  29. സത്യമായിട്ടും ബോറടിപ്പിച്ചില്ല.. നല്ല ലേഖനം...

    ReplyDelete
  30. എത്താന്‍ അല്‍പ്പം വൈകി ,,
    ഇതിനു മുമ്പുള്ള ,രണ്ടു പോസ്റ്റും (കണ്ണിനു വിശ്രമം നല്‍കുന്ന പോസ്റ്റും ,,കമന്റു കളെ കുറിച്ചുള്ള പോസ്റ്റും ) ഈ പോസ്റ്റും ഒന്നിനൊന്നു മെച്ചം !!
    പലരും പറഞ്ഞ പോലെ പല ടിപ്സും ഇതില്‍ നിന്നും കിട്ടി !! ഇഷ്ട്ടായി ,,

    ReplyDelete
  31. വായിക്കാനല്പ്പം വൈകിയോ? ഒരു നീണ്‍ട യാത്രയിലായിരുന്നു. ജീവിതം തന്നെ മടുത്ത് (ബോറടിച്ച്), സമയം തള്ളിനീക്കുന്ന ഒരുപാട് പേരെ ഈ യാത്രയില്‍ കണ്‍ടു. ചിലരോടൊകെ സംസാരിച്ചു. അഞ്ചോ പത്തോ മിനിറ്റ് ബോറടിക്കുന്നത് വലിയൊരു കാര്യമേയല്ല. ജീവിത സായാഹ്നത്തില്‍ ഓരോ നിമിഷങ്ങളും യുഗങ്ങളായി തോന്നുന്ന മടുപ്പിക്കലില്‍ നിന്നും രക്ഷ നേടാനുള്ള വഴികളാണ് പല മനുഷ്യര്‍ക്കും വേണ്‍ടത്.

    ReplyDelete
  32. @ആസാദ്‌; ചെകുത്താന്‍ ; ഫൈസല്‍ ; ചീരാമുളക്: അഭിപ്രായത്തിനു വളരെ നന്ദി.

    ReplyDelete
  33. Read Your post..A good one !
    As far my experiences goes..I have never ever felt the feel of boredom in my life..I lead this very joyful Life..try to find joys even in very simple aspects of life..so boredom has never touched me in any way..
    I feel and think..that is how we all should be..Find joy and pleasure..look and search for it..It is there everywhere..just need a vision for finding it..thats all

    Let us all lead a Life of Enthusiasm spirit of joy and Effervescence .. Strife and stress do exist..But then Life is too short to brood over small things and get the feeling of boredom..Let us all be happy and live Life to the fullest by doing something worthwhile in our lives..Good Byes to Boredom forever..:))

    ReplyDelete
  34. @Bindu: Thank you for your sincere and informative remarks. This will surely strengthen my views expressed in the post.

    ReplyDelete
  35. ബോറടി ആപേക്ഷികമാണ്‌.. അത് ഓരോരുത്തരുടെയും ഇഷ്ടത്തിനും അനിഷ്ത്തിനുമടിസ്ഥാനമായി സംഭവിക്കുന്നതാണെന്ന് തോന്നുന്നു. ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയിലാണ്‌ കൂടുതല്‍ ഫില്‍ ചെയ്യുന്നത്. ചിലര്‍ക്ക് അങ്ങിനെയാവില്ല. ഈ പോസ്റ്റ് ബോറടിപ്പിച്ചില്ല. ഇനി ഞാനായിട്ട് ബോറടിപ്പിക്കുന്നില്ല. :0

    ReplyDelete
  36. @ബഷീര്‍ : അഭിപ്രായത്തിനു വളരെയധികം നന്ദി. തുടര്‍ന്നുള്ള വായനക്കാര്‍ക്ക്‌ ഉപകാരപ്രദമാവട്ടെ.

    @മന്‍സൂര്‍ :അഭിപ്രായത്തിനു വളരെയധികം നന്ദി.

    ReplyDelete
  37. നന്നായി എഴുതി. സന്തോഷം

    ReplyDelete
  38. പോസ്റ്റ്‌ വായിച്ചു കിളയ്ക്കുന്നത് ഹോബി ആയി എടുത്താല്‍ മനുഷ്യന്റെ കുറെ പ്രശ്നങ്ങള്‍ ഇല്ലാതെയാകും ശാരീരികവും മാനസികവുമായ ആരോഗ്യം കൂടും എന്ന് ആരോ നിര്‍ദ്ദേശിച്ചു കണ്ടിട്ടുണ്ട്.മനുഷ്യന്‍ താല്പര്യമുള്ളത് ചെയ്യാന്‍ മാത്രനെ മിനക്കെടൂ എന്നിരിക്കെ നിങ്ങള്‍ പറഞ്ഞ കാര്യങ്ങളില്‍ താല്പര്യം ഉണ്ടാക്കാന്‍ ഞാന്‍ ശ്രമിക്കാം എന്നെ പറയാന്‍ കഴിയൂ ....
    നന്ദി

    ReplyDelete
  39. @സുരേഷ്: അഭിപ്രായത്തിനു വളരെയധികം നന്ദി.
    @നാരദന്‍ : താത്പര്യമില്ലാത്തത് ചെയ്യുമ്പോള്‍ ആണ് ബോറടിയുണ്ടാകുന്നത്. അഭിപ്രായത്തിനു വളരെയധികം നന്ദി.

    ReplyDelete
  40. എന്തെങ്കിലും എഴുതാനിരുന്നാല്‍ വായിക്കനിരുന്നാല്‍.................ഈ ബോറടി വല്ലാത്തൊരു കുരിശു തന്നെയാണ്.

    ReplyDelete
  41. ഇത് നടക്കുമോ എന്ന് പരീക്ഷിച്ചിട്ടു പറയാം... പ്രത്യേകിച്ച് ഇപ്പോ പരീക്ഷ കാലമാ..പരീക്ഷിക്കാന്‍ പറ്റിയ സമയം. ഒത്തിരി സന്തോഷവും നന്ദിയും ഒപ്പം...

    ReplyDelete
  42. @റഷീദ്‌, ഏകലവ്യ: പോസ്റ്റിലെ ആദ്യപരഗ്രഫ്‌ ഓര്‍മയുണ്ടല്ലോ, വായിച്ചു കൊണ്ടെയിരിക്കുക.........!അഭിപ്രായത്തിനു വളരെയധികം നന്ദി.

    ReplyDelete
  43. അവസാന പരഗ്രഫ് ഇല്ല എങ്കില്‍ .................... :)

    ReplyDelete
  44. @മൈഡ്രീംസ്: @ജയരാജ്‌: അഭിപ്രായത്തിനു വളരെയധികം നന്ദി.

    ReplyDelete
  45. ഇത് കൊള്ളാട്ടോ... ഒന്ന് ബോര്‍ അടിച്ചിരിക്കാന്‍ പോലും ഇപ്പൊ സമയം ഇല്ലല്ലോ മാഷെ :)

    ReplyDelete
  46. അറിയാന്‍ ഇനിയും വസ്തുതകള്‍ ഏറെയുണ്ടെന്ന്‌ ഓര്‍മ്മപ്പെടുത്തുന്ന പോസ്റ്റ്‌. നന്ദി!

    ReplyDelete
  47. @ലിപി: സമയമില്ലാത്തവര്‍ ബോറടിയെ പറ്റി ചിന്തിക്കുകയേ വേണ്ട. അഭിപ്രായത്തിനു വളരെയധികം നന്ദി.
    @ഗംഗാധരന്‍ :അറിയാത്ത വസ്തുതകള്‍ അനന്തമായി ഇനിയും എത്രയോ................. അഭിപ്രായത്തിനു വളരെയധികം നന്ദി.

    ReplyDelete
  48. വളരെ താത്പര്യത്തോടെ തന്നെ വായിച്ചവസാനിപ്പിച്ചു, നല്ല ലേഖനം..
    ഈ ലോകത്ത് എത്തിപ്പെട്ടാല്‍ പിന്നെ എനിയ്ക്ക് വിരസത ഇല്ലാ...ഞാന്‍ സന്തുഷ്ടയാണ്‍.

    ReplyDelete
  49. @വര്‍ഷിണി: വായന പൊതുവേ ഒരിക്കലും ബോറടിയല്ല, ഏതു ചവറിലും എന്തെങ്കിലുമൊക്കെ കിട്ടാതിരിക്കില്ല. അഭിപ്രായത്തിനു വളരെയധികം നന്ദി.

    ReplyDelete
  50. വളരെ ഉപകാര പ്രദമായി .. നന്ദി സാര്‍

    ReplyDelete
  51. ബോറടിയുടെ അടിസ്ഥാനകാരണം ആവര്‍ത്തനവിരസതയാണല്ലോ.. അതായത് എന്തു കാര്യത്തിലും വ്യത്യസ്ഥത കണ്ടെത്താന്‍ ശ്രമിക്കുകയാണെങ്കില്‍ ബോറടി പമ്പ കടക്കുമെന്നര്‍ഥം... ഒഴിവാക്കാന്‍ പറ്റാത്ത ബോറന്‍ സന്ദര്‍ഭങ്ങളില്‍ ബോറടി എങ്ങനെ ബോറടിയല്ലാതാക്കാം എന്ന ഈ ടിപ്സ് ഒട്ടും ബോറായില്ല.. :) ബോറന്മാരെക്കുറിച്ച് പണ്ട് മോഹന്‍ലാല്‍ എഴുതിയ ഒരു കവിതയോടെ ഈ ബോറന്‍ കമന്റ് ഞാന്‍ അവസാനിപ്പിക്കട്ടെ..

    "ബോറടിപ്പിക്കുന്നവനല്ല ബോറന്‍
    ബോറിസ് ബെക്കറുമല്ല ബോറന്‍
    ബോറടിപ്പിക്കുന്ന ബോറന്മാരെ-
    ബോറടിപ്പിക്കുന്നവനാണ് ബോറന്‍"

    ReplyDelete
  52. @ബഡായി: അഭിപ്രായത്തിനു വളരെയധികം നന്ദി.
    @ഫെബിന്‍: പുതിയ ആശയം ഉള്പെടുത്തിയ ഈ "ബോറന്‍ " കമെന്‍റ് എനിക്ക് വളരെ ഇഷ്ടായി. ലാലിന്‍റെ കവിതയും. അഭിപ്രായത്തിനു വളരെയധികം നന്ദി.

    ReplyDelete
  53. ബോറടിച്ചാൽ എന്തു ചെയ്യും.. സാധാരണ നിങ്ങൾ പറഞ്ഞ് കാര്യങ്ങൾ ഒക്കെത്തന്നെയാണു ചെയ്യാറു.. പാട്ടു കേൾക്കൽ, അല്ലെങ്കിൽ മൊബൈലിലെ ഫോട്ടോകളോ അല്ലെങ്കിൽ എന്തെങ്കിൽ സെറ്റിംഗ്സ് ഒക്കെ നോക്കിക്കൊണ്ടീരിക്കും.... പക്ഷെ ബോറടിപ്പിക്കുന്ന കാര്യത്തെ വീണ്ടൂം വീണ്ടൂം ചെയ്താൽ ബോറഡി മാറുമോ എന്ന് സംശയമുണ്ട്...

    നല്ല പോസ്റ്റ്.. ആശംസകൾ

    ReplyDelete
  54. @നസീഫ്: അവശ്യം ആവശ്യമായ ആവര്‍ത്തനവും ബോറടി ഇല്ലാതാക്കും. ഒന്ന് പരീക്ഷിച്ചു നോക്കൂ.
    അഭിപ്രായത്തിനു വളരെയധികം നന്ദി.

    ReplyDelete
  55. ജീവിതത്തിൽ ‘ബോറടി’ഇതുവരെ ഉണ്ടായിട്ടില്ലാ...അതാണ് ഏക സമാധാനം... നല്ലലേഖനം ഒരിക്കൽ മാത്രമേ വായിച്ചൊള്ളൂ വി.പി.... നല്ല തിരക്കാ....നന്ദി...

    ReplyDelete
  56. @ചന്തുനായര്‍ : തിരക്കുള്ളവര്‍ ഒരിക്കലും ബോറടിക്കില്ല. താങ്കള്‍ തിരക്കിലായത് നന്നായി. ഈ തിരക്കിലും പോസ്റ്റ്‌ വായിക്കാന്‍ സമയം കണ്ടതില്‍ ഏറെ സന്തോഷം. നന്ദി

    ReplyDelete
  57. ബോറടി മാറ്റാനുള്ള ഉപായങ്ങള്‍ വായിച്ചു.
    നമ്മുടെ സമീപന രീതിയിലാണ് മാറ്റങ്ങള്‍ വരുത്തേണ്ടത്.
    ഞങ്ങള്‍ പെണ്ണുങ്ങള്‍ എത്ര കാലായി ഒരു ബോറടീം ഇല്ലാതെ അടുക്കള എന്ന സാമ്രാജ്യത്തില്‍ വാഴുന്നു..

    ReplyDelete
  58. ബോറടി മാറ്റാനുള്ള ഉപായങ്ങള്‍ വായിച്ചു.
    നമ്മുടെ സമീപന രീതിയിലാണ് മാറ്റങ്ങള്‍ വരുത്തേണ്ടത്.
    ഞങ്ങള്‍ പെണ്ണുങ്ങള്‍ എത്ര കാലായി ഒരു ബോറടീം ഇല്ലാതെ അടുക്കള എന്ന സാമ്രാജ്യത്തില്‍ വാഴുന്നു..

    ReplyDelete
  59. അടുക്കളയിലും പാചകത്തിലും താല്പര്യമുള്ളവര്‍ക്ക്‌ വേറെ ഒന്നും നോക്കേണ്ടതില്ല ബോറടി ഒഴിവാക്കാന്‍ . നന്ദി

    ReplyDelete
  60. ബോറടി യെക്കുറിച്ച് ഒരു കുറിപ്പ് ബോറടി യില്ലാതെ വായിച്ചു..
    ഒടുവില്‍ തോന്നി ഇത് 'ജോറടി' ആണെന്ന് ..!

    ReplyDelete
  61. @ഉസ്മാന്‍: അഭിപ്രായത്തിനു വളരെയധികം നന്ദി.

    ReplyDelete
  62. ഭായ് നമസ്തേ .
    ഈ വിദ്യ കൊള്ളാം .വിരസമായ ഒരു പണി ഒരുപാടുനേരം ചെയ്‌താല്‍ .അത് തീര്‍ന്നു കഴിയുമ്പോള്‍ ഒരു നല്ല സുഖം തോന്നാറുണ്ട് .ഒരു ഫ്രെഷ്നെസ് തോന്നാറുണ്ട് .പക്ഷെ അതിന്‍റെകാരണം പിടികിട്ടിയിരുന്നില്ല .ഇപ്പോള്‍ മനസ്സിലായി .

    ReplyDelete
  63. @മാനത്ത്കണ്ണി: അഭിപ്രായത്തിനു വളരെയധികം നന്ദി.

    ReplyDelete
  64. ബോറഡി മാറ്റാൻ ഒരു ജോറ് പ്പോസ്റ്റ് കേട്ടൊ ഭായ്

    ReplyDelete
  65. @കുറുപ്പ്:,@മുരളി: അഭിപ്രായത്തിനു വളരെയധികം നന്ദി.

    ReplyDelete
  66. ഇത് വായിച്ചപ്പോള്‍ ഒട്ടും ബോര്‍ അടിച്ചില്ല ട്ടോ.. വളരെ നല്ല ലേഖനം... ബോര്‍ അടി കടിച്ചു പിടിച്ചു സഹിക്കാറാണ് പതിവ്.. എന്നാല്‍ ഇവിടെ ബോര്‍ അടിയെ കൂടി ഒരു ആഘോഷമാക്കി മാറ്റുന്നതിനെ കുറിച്ചാണ് പറഞ്ഞത്.. നല്ലത്

    പണ്ട് ഓഷോ പറഞ്ഞ ഒരു കാര്യം ഓര്‍ക്കുന്നു.. "do it passion" എന്ന ആ വാചകം നമ്മുടെ നിത്യ ജീവിതത്തിലെ എല്ലാ പ്രവര്‍ത്തിയെയും കുറിച്ചാണ്..അപ്പോള്‍ യാതൊരു മടുപ്പും ജീവിതത്തില്‍ ഉണ്ടാവുകയില്ല...

    ReplyDelete
  67. വേറിട്ട ചിന്തക്കെന്നും ചന്തമുണ്ടാകും. പിന്നെ, ആളുകള്‍ക്ക് ഉപകാരപ്രദമാണെങ്കില്‍, പ്രതിഫലാര്‍ഹവും...
    തുടരുക...

    ReplyDelete
  68. @സന്ദീപ്‌: Do it passion പ്രായോഗികമാണ്. ഫലം കിട്ടുകയും ചെയ്യും. അഭിപ്രായത്തിനു നന്ദി.
    @അബ്ദുല്‍ ജബ്ബാര്‍ : നല്ല ചിന്ത. അഭിപ്രായത്തിനു വളരെ നന്ദി.

    ReplyDelete
  69. i recommend this site!!! please visit
    http://signup.wazzub.info/?lrRef=GIoFZ
    probably, YOU ARE FIRST
    IT's a NEW , 100%FREE

    ReplyDelete

പോസ്റ്റ്‌ വായിച്ചിട്ട് എന്തു തോന്നി ? തുറന്നു പറയാം.

 

Sample text

പ്രിയപ്പെട്ടവ - ഏറെയുണ്ട് ഇനിയും

Sample Text