Ads 468x60px

Tuesday, September 27, 2011

ദോശയുടെ വര്‍ണപ്പകര്‍പ്പ്

കൈവിരല്‍ കൊണ്ട് സ്ക്രീനില്‍ സ്പര്‍ശിച്ചും ഉരസിയും നിയന്ത്രിക്കുന്ന (touch screen technology) മായാവിലാസത്തോടെ പുറത്തിറങ്ങിയ Iphone ന്‍റെ പ്രവര്‍ത്തനം വിസ്മയത്തോടെ പ്രചരിച്ചു തുടങ്ങിയ സമയം, വലിയ വില കൊടുത്തു ഒരെണ്ണം കരസ്ഥമാക്കി വിലസുന്നതിനിടയില്‍ സ്നേഹിതന്‍ അവന്‍റെ കൈയിലിരിക്കുന്ന കൂടുതല്‍ പ്രവര്‍ത്തന സൌകര്യങ്ങളുള്ള Iphone എനിക്ക് കാണിച്ചു തന്നു. ഞാന്‍ നല്‍കിയ വിലയിലും എത്രയോ കുറവായിരുന്നു അവന്‍ അതിനുവേണ്ടി മുടക്കിയത്. (ഏകദേശം അഞ്ചിലൊന്ന് മാത്രം). പ്രത്യക്ഷത്തിലും പ്രവര്‍ത്തനത്തിലും ഒട്ടും വ്യത്യസ്ഥം അല്ലാതിരുന്ന അവന്‍റെ ഫോണ്‍ ഒരു ചൈനീസ് നിര്‍മിതമായിരുന്നു എന്ന് കുറച്ചു കഴിഞ്ഞു മനസ്സിലായിട്ടും ഞാന്‍ അതിനായി കൂടുതല്‍ ചെലവാക്കിയ കാര്യം ഓര്‍ത്തു അസ്വസ്ഥനായിരുന്നു.

അമേരിക്കയിലെയും യൂറോപ്പിലെയും മിക്ക പ്രശസ്ത കമ്പനികളുടെ ഉല്‍പന്നങ്ങള്‍ക്കും ബദല്‍ എന്നോണം ഒറിജിനലിനെ വെല്ലുന്ന കാര്‍ബണ്‍ കോപ്പി പോലെ, ചൈനയില്‍ നിര്‍മ്മിക്കുന്ന ഉല്പന്നങ്ങള്‍ വിപണിയില്‍ ധാരാളമാണ്. ഒരു സാധാരണക്കാരന്‌ കാഴ്ചയിലും ഉപയോഗത്തിലും തിരിച്ചറിയാന്‍ പറ്റാത്ത വിധത്തിലുള്ള രൂപ സാമ്യതകളും പ്രവര്‍ത്തന ക്ഷമതയും ഇവയ്ക്കുണ്ട്. വാഹനങ്ങള്‍ , യന്ത്രസാമഗ്രികള്‍ , വാച്ചുകള്‍ , എലെക്ട്രോണിക് ഉപകരണങ്ങള്‍ , ഭക്ഷണങ്ങള്‍ എന്ന് വേണ്ട എല്ലാം ചൈനയില്‍ പകര്‍ത്തി നിര്‍മ്മിക്കുന്നു - ചിലപ്പോള്‍ ചില പരിഷ്കരണങ്ങള്‍ വരുത്തിയും കൂടുതല്‍ പ്രവര്‍ത്തന സൌകര്യങ്ങള്‍ നല്‍കിയും. ചൈനയില്‍ ചിലയിടങ്ങളില്‍ ആപ്പിള്‍ ( Iphone നിര്‍മാതാക്കള്‍ ) സ്റ്റോര്‍ തന്നെ പകര്‍പ്പ്‌ ആയി പ്രവര്‍ത്തിക്കുന്നു എന്നറിയുമ്പോള്‍ ആശ്ചര്യം തോന്നേണ്ടതില്ല. ഏതു നൂതന സാമഗ്രിയും സസൂക്ഷ്മം വീക്ഷിക്കുകയും ആന്തര അവസ്ഥകള്‍ പരിശോധിക്കുകയും ചെയ്യാന്‍ കഴിഞ്ഞാല്‍ അവ അങ്ങനെ തന്നെ പകര്‍ത്തിയും കൂടുതല്‍ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയും അതെ പേരിലും വ്യത്യസ്ഥത തോന്നിക്കാത്ത മറ്റു പേരിലും പുതിയ ഉല്‍പന്നങ്ങളാക്കി വിപണിയില്‍ ഇറക്കാനുള്ള ചൈനക്കാരുടെ കഴിവ് പ്രശംസ അര്‍ഹിക്കുന്നു. ഉല്‍പാദനചെലവും മറ്റു ചെലവുകളും വളരെ കുറവായതിനാല്‍ ഇത്തരം ഉല്‍പന്നങ്ങള്‍ വളരെ കുറഞ്ഞ വിലയില്‍ ലഭ്യമാക്കാനും അവര്‍ക്ക് കഴിയുന്നു.

മാറ്റങ്ങള്‍ പലതും ഉണ്ടായെങ്കിലും, ഒരു മുതലാളിത്ത വാണിജ്യ വ്യവസ്ഥിതിയുള്ള കമ്മ്യൂണിസ്റ്റ് രാഷ്ട്രമാണ് ഇന്നും ചൈന. കമ്മ്യൂണിസ്റ്റ് രീതിയില്‍ രാഷ്ട്രത്തിന്‍റെ ഉടമസ്ഥതയിലാണ് എല്ലാം, വ്യക്തികളുടെ ബുദ്ധി വൈഭവം പോലും. ചൈനയില്‍ പേറ്റന്റ് അവകാശം എന്നൊന്നില്ല. എങ്കിലും വാണിജ്യ താല്‍പര്യമാണ് എന്തിനും എവിടെയും മുന്‍തൂക്കം. കമ്മ്യൂണിസ്റ്റ് ശൈലിയിലുള്ള ഭരണത്തിലായതിനാല്‍ തങ്ങള്‍ മറ്റു ലോകരാഷ്ട്രങ്ങളെ അപേക്ഷിച്ച് വളരെ പിന്നോക്കമാണെന്ന ഒരു തിരിച്ചറിവ് അവരില്‍ മുളപൊട്ടി. അങ്ങിനെയാണ് അറിവുണ്ടാക്കുവാനും തദ്വാരാ അഭിവൃദ്ധി പ്രാപിക്കുവാനുമുള്ള നിതാന്ത മോഹം അവര്‍ക്കുണ്ടായത്. അതിനായി അവര്‍ സ്വീകരിച്ച എളുപ്പ മാര്‍ഗമായിരിക്കാം പകര്‍പ്പ് വിദ്യ (copying). വിപണിയിലെ പരാജയങ്ങളല്ല അവര്‍ പകര്‍ത്തുന്നത്, മറിച്ച് ആപ്പിള്‍ പോലെയുള്ള വമ്പന്മാരെയാണ് എന്നതത്രെ രസാവഹം.

ചൈനക്കാരുടെ വാണിജ്യ സംസ്കാരം വ്യത്യസ്ഥമായി തോന്നിയേക്കാം. ഗവേഷണം നടത്തി കണ്ടുപിടിക്കുന്നതിനു പകരം മറ്റൊന്ന് പകര്‍ത്തുന്നതിലൂടെ അറിവ് സമ്പാദിക്കുന്നത് അവരുടെ കാഴ്ചപ്പാടില്‍ അനുവദനീയവും ഏറെ അഭിലഷണീയവും ആകാം. തങ്ങളുടെ രാജ്യത്തിനകത്ത് വെച്ച് തന്നെ ചെലവ് കുറഞ്ഞ മാനവശേഷി ഉപയോഗിച്ച് നിര്‍മ്മിക്കപ്പെടുന്ന ഉല്‍പന്നങ്ങള്‍ മറ്റു വിപണികളില്‍ വലിയ വിലക്ക് വിറ്റഴിക്കുന്ന ആപ്പിള്‍ പോലെയുള്ള വന്‍കിട കമ്പനികള്‍ക്ക് നേരെയുള്ള പ്രതിഷേധ പോരാട്ടമായും ചൈനയുടെ ഈ പകര്‍പ്പ് സംസ്കാരത്തെ നോക്കി കാണാവുന്നതാണ്.

ചൈനയിലെ സാധാരണ ഉപഭോക്താക്കള്‍ പൊതുവേ ഇംഗ്ലിഷ് വിദ്യാഭ്യാസം കുറഞ്ഞവരും (ഇല്ലാത്തവരും) ബ്രാന്‍ഡ്‌ ചിന്താഗതി ഇല്ലാത്തവരും വില കുറഞ്ഞ ഉല്‍പന്നങ്ങളില്‍ സന്തോഷം കാണുന്നവരുമാണ്. ഇത്തരം പകര്‍പ്പ് ഉല്‍പന്നങ്ങളുടെ ഒറിജിനല്‍ നിര്‍മ്മാതാക്കളെ പറ്റി ബോധവാന്മാരായ വിദേശ വിപണികളില്‍ മാത്രമാണ് ബ്രാന്‍ഡുകള്‍ക്ക് പ്രസക്തി. പേരുകള്‍ പകര്‍ത്തുന്നത് അതിനാല്‍ അവര്‍ക്ക് വേണ്ടിയാണു. ചൈനയില്‍ ഇംഗ്ലീഷ്‌ ക്ലാസ്സ്‌ നടത്തിയ ഒരു വിദേശ അദ്ധ്യാപകന്‍, ഇന്റര്‍നെറ്റില്‍ നിന്ന് ഉത്തരങ്ങള്‍ പകര്‍ത്തി ക്ലാസ്സില്‍ അവതരിപ്പിക്കുന്ന വിദ്യാര്‍ത്ഥികളെ വിജയിപ്പിക്കില്ല എന്ന താക്കീതു നല്‍കിയതും വിദ്യാര്‍ഥികള്‍ അത് ഗൌനിക്കാതിരുന്നതും അനുഭവ കുറിപ്പായി എഴുതിയത് വായിച്ചതു ഓര്‍ക്കുന്നു. അവിടെ പണമുണ്ടാക്കാനുള്ള ഒരു എളുപ്പ വഴിയും കൂടിയാണ് ഇംഗ്ലീഷ്‌ അദ്ധ്യാപനം.

ചൈനയില്‍ പൊതുവേ കുറഞ്ഞ ജീവിതനിലവാരമാണ്. പണത്തിനു വലിയ സ്ഥാനവും. ചെറിയ മുതലിറക്കി വലിയ പണമുണ്ടാക്കുക എന്നതാണ് ചൈനീസ്‌ തത്വം. മാത്രമല്ല, മുതലിറക്കി ഏറെ കാലം കാത്തിരിക്കാനും അവര്‍ തയാറല്ല. ഒരേ ഉല്‍പന്നങ്ങള്‍ എല്ലാം തന്നെ അവയുടെ ഭാവത്തിലും ഉപയോഗത്തിലും ഒരു പോലെയായിരിക്കെ പുതിയവ വാര്‍ത്തെടുക്കുന്നതില്‍ എന്തര്‍ത്ഥം എന്ന ന്യായീകരണവും അവര്‍ക്ക് ഇല്ലാതെയല്ല.

U Tube ല്‍ ഈയിടെ പ്രത്യക്ഷപ്പെട്ട ഒരു ചൈനീസ്‌ വിഭവം ദോശപ്രിയരായ നമുക്ക് ഏറെ രുചിച്ചേക്കാം.
70 comments:

 1. Nice article..

  "പണിയിലെ പരാജയങ്ങളല്ല അവര്‍ പകര്‍ത്തുന്നത്, മറിച്ച് ആപ്പിള്‍ പോലെയുള്ള വമ്പന്മാരെയാണ് എന്നതത്രെ രസാവഹം."

  But isnt it so obvious ?

  ReplyDelete
 2. yes. But one doubt. What is the difference in others who do business ? China have at-least human resource in plenty. Other aspects are alike in any others republican countries.

  ReplyDelete
 3. ഇന്ത്യ-ചൈന ഭായി ഭായി...ചൈന ലേഖനം നന്നായി.

  ReplyDelete
 4. MADE IN CHINA എന്നൊരു ചൊല്ല് തന്നെ ഇപ്പോള്‍ നമ്മുടെ നാട്ടില്‍ ഉണ്ട്. പെട്ടെന്ന് എന്ത് കെട് വന്നാലും പറയും അത് ചൈനയുടെ ആകുമെന്ന്.. :)

  ReplyDelete
 5. തങ്ങളുടെ രാജ്യത്തിനകത്ത് വെച്ച് തന്നെ ചെലവ് കുറഞ്ഞ മാനവശേഷി ഉപയോഗിച്ച് നിര്‍മ്മിക്കപ്പെടുന്ന ഉല്‍പന്നങ്ങള്‍ മറ്റു വിപണികളില്‍ വലിയ വിലക്ക് വിറ്റഴിക്കുന്ന ആപ്പിള്‍ പോലെയുള്ള വന്‍കിട കമ്പനികള്‍ക്ക് നേരെയുള്ള പ്രതിഷേധ പോരാട്ടമായും ചൈനയുടെ ഈ പകര്‍പ്പ് സംസ്കാരത്തെ നോക്കി കാണാവുന്നതാണ്

  ReplyDelete
 6. ആറു വര്‍ഷം ചൈനാക്കാരുടെ കൂടെ വേറൊരു നാട്ടില്‍ ജോലി ചെയ്തതിന്റെ വെളിച്ചത്തില്‍ ഒരു കാര്യം നിസ്സംശയം പറയാം...അവരില്‍ നിന്ന് നമുക്കേറെ പഠിക്കാനുണ്ട്.

  ReplyDelete
 7. ഇവിടെ വന്നപ്പോള്‍ ചൈനീസ്‌ ഉല്‍പ്പന്നങ്ങള്‍ കണ്ട് ഒരു പാട് അത്ഭുതപ്പെട്ടു പോയിട്ടുണ്ട് ..പല്ലില്‍ കുത്തുന്ന ഈര്‍ക്കില്‍ കോല് മുതല്‍ അവര്‍ ഉണ്ടാക്കി കയറ്റിയയക്കാത്ത ഉല്‍പ്പന്നങ്ങള്‍ അപൂര്‍വമാണ് ,,,അജിത്‌ ഏട്ടന്‍ പറഞ്ഞപോലെ നമുക്ക് അവരില്‍നിന്നും ഒരു പാട് പഠിക്കാനുണ്ട് !!!!

  ReplyDelete
 8. ചൈനക്കാര് ഡ്യൂപ്ലിക്കേറ്റുകൾ മാത്രം നിർമ്മിക്കുന്നവരാണെന്ന ഒരു പൊതുധാരണ ഇന്ന് നമുക്കിടയിൽ വ്യാപകാമാണ്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കപ്പൽ നിർമ്മാണ രാജ്യമാണ് ചൈന. കൊറിയയാണ് തൊട്ടുമുന്നിൽ. എണ്ണ/വാതക പര്യവേഷണത്തിലും ഖനനത്തിലും അതിനൂതന സാങ്കേതിക വിദ്യകൾ വികസിപ്പിച്ചുകൊണ്ട് യൂറോപ്യൻ, അമേരിക്കൻ വന്‌കിടക്കാരെ കടത്തിവെട്ടിക്കൊണ്ടിരിക്കുന്നു, ചൈനയ്പ്പോൾ. നാമൊരിക്കലും ചിന്തിക്കാൻ പോലും മിനക്കെടാത്ത കൊച്ചു വിദ്യകൾ കൊണ്ട് വലിയ മാറ്റങ്ങൾ ഉത്പാദനമേഖലയിലും കാർഷികമേഖലയിലും അവര് കൈവരിക്കുന്നു. നാമൊരു ചെറിയ മാനുഫാക്ചറിംഗ് യൂനിറ്റ് തുടങ്ങുമ്പോൾ അതിമനോഹരമായ ഓഫീസും റിസപ്ഷനുമൊക്കെ ഒരുക്കി നല്ല ചിലവിൽത്തന്നെ കാര്യങ്ങൾ തൂടങ്ങുമ്പോൾ, പണിശാലയുടെ ഒരു മൂലയിൽ മേശയിട്ടിരിക്കുന്ന ചൈനീസ് സരംഭകരെ നമുക്കൊത്തിരി കാണാം. അജിത്ത്ഭായ് പറഞ്ഞതാണ് കാര്യം- നമുക്കൊരുപാട് പഠിക്കാനുണ്ട് അവരിൽ നിന്നും.

  ReplyDelete
 9. ചൈനാക്കാര്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ക്രിയേറ്റീവ്ആയി ചിന്തിക്കുന്ന ജനത ആയിക്കഴിഞ്ഞു ,നമുക്ക് അവര്‍ മാതൃക ആവേണ്ടതുണ്ട്‌ ,,

  ReplyDelete
 10. ദുബായ് ഷോപ്പിംഗ് ഫെസ്ടിവല്‍ സമയത്ത് ഈ നാട്ടുകാര്‍
  സ്ത്രീകള്‍ ഇത്തരത്തില്‍ മുട്ട കൂടി ചേര്‍ത്തു ഉണ്ടാക്കുന്ന ദോശ
  കഴിച്ചിരുന്നു..‌ പക്ഷെ ഈ മോട്ടോര്‍ വെച്ചു ഉരുട്ടുന്ന വിദ്യ
  തീര്‍ച്ച ആയും ചൈനീസ് ബുദ്ധി ആവും..


  എനിക്ക് അറിയാവുന്നിടത്തോളം നല്ലത് വേണ്ടവന് നല്ലതും
  veruthe കാര്യം നടക്കേണ്ട രീതിക്കാര്‍ക്ക് അതരത്തിലും സേവനങ്ങളും
  സാധനങ്ങളും കൊടുക്കുന്ന ഒരു രീതി ആണ്‌ അവരുടേത്...അല്ലാതെ
  ചിനക്കാര്‍ ഉണ്ടാക്കുന്നത് എല്ലാം വില കുറഞ്ഞത്‌ അല്ല...ലേഖനം
  നന്നായി...

  ReplyDelete
 11. വെറും പകർത്തിയെഴുത്ത് മാത്രമല്ല ചൈനക്കാർ..!! ചിലതൊക്കെ നമ്മൾ കണ്ട് പഠിക്ക തന്നെ വേണം..! മുൻപ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ടി.എം.ജേക്കബ് ചൈനയിൽ പോയി വന്ന ശേഷമാണ് നമ്മുടെ സ്കൂളുകളിലെ പാഠപുസ്തകങ്ങൾക്ക് വലിപ്പം കൂടിയത്..!!

  ReplyDelete
 12. ശരിയാണ് ഇക്കാ പറഞ്ഞത് ഒരു സാധാരണക്കാരന്‌ കാഴ്ചയിലും ഉപയോഗത്തിലും തിരിച്ചറിയാന്‍ പറ്റാത്ത വിധത്തിലുള്ള രൂപ സാമ്യതകളും പ്രവര്‍ത്തന ക്ഷമതയും ഇവയ്ക്കുണ്ട്.എന്തിനു കൂടുതല്‍ പറയണം വീട്ടില്‍ ഉളള ടോയ്സ് മൊത്തം ചൈനീസ്‌ തന്നെ,ചിലത് വീട് എത്തി 5 മിനിറ്റ് കഴിഞ്ഞു ഇല്ലാതായി പോകുന്നു ,എന്നാല്‍ കുറേ ദിവസങ്ങള്‍ നില്‍ക്കുന്നതും ഉണ്ട് . ചെറിയ മുതലിറക്കി വലിയ പണമുണ്ടാക്കുക എന്നതാണ് ചൈനീസ്‌ തത്വം.ഇപ്പോളുള്ള കൂടുതല്‍ ആള്‍കാരും ചിനീസിന്ടെ പുറകെ ആണ് ....പോസ്റ്റ്‌ ഇഷ്ടായി

  ReplyDelete
 13. അതീവ രസകരമായ ലേഖനം..പക്ഷെ, പകര്‍ത്താനും ഒരു കഴിവൊക്കെ വേണ്ടേ??ലോകജനസന്ഖ്യയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്ന നമുക്കും ഉണ്ടല്ലോ വിലകുറഞ്ഞ ജനശക്തി..പക്ഷെ ഇല്ലാത്തത് ഇച്ഛാ ശക്തി മാത്രം..അവരുടെ അധ്വാന ശീലവും ഇച്ചാ ശക്തിയും ആണ് അവരുടെ ബലം...കൂടെ കല്ലേ പിളര്‍ക്കുന്ന കാര്‍ക്കശ്യമുള്ള ഭരണകൂടവും..പക്ഷെ ഈ തിളക്കം പട്ടണങ്ങളില്‍ മാത്രമേ ഉള്ളൂ..ഗ്രാമങ്ങളിലെ സ്ഥിതി അതി ദയനീയം ആണേ..

  ReplyDelete
 14. നല്ല ലേഖനം. ക്വാളിറ്റിയില്‍ അല്പം കുറവ് വന്നാലും ചിലവ് കുറഞ്ഞ മാര്‍ഗങ്ങളിലേക്ക് എല്ലാ മേഖലയിലെയും ആളുകള്‍ ആകൃഷ്ടരാകുന്നു. initial investment -ന്റെ ആഘാതം കുറക്കാന്‍ ആളുകള്‍ ഒരു use & throw പോളിസിയില്‍ താല്‍പര്യം പ്രകടിപ്പിക്കുന്നു. ഇവിടെ ജി സി സി രാജ്യങ്ങളില്‍ പെട്രോകെമിക്കല്‍ പ്ലാന്റുകളുടെ നിര്‍മ്മാണത്തില്‍ (EPC Contractors) യൂറോപ്പ്യന്‍ കമ്പനികളെ പിന്തള്ളി ആദ്യം കൊറിയന്‍ കമ്പനികളും , പിന്നെ ഇപ്പോള്‍ ചൈനീസ്‌ കമ്പനികളും കടന്നു വന്നിരിക്കുന്നു. ഗുണ നിലവാരവും ആയുസും എല്ലാം വരും വര്‍ഷങ്ങളില്‍ കാണാം. എങ്കിലും, മൂക്ക് പതിഞ്ഞിരിക്കുന്ന രാജ്യങ്ങളില്‍ നിന്നുമുള്ള ഈ ആളുകള്‍ അധ്വാനശീലര്‍ ആണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

  (കമെന്റ്റ്‌ ബോക്സ് വേറെ വിന്‍ഡോയില്‍ പോകുന്നത് മാറ്റിക്കൂടെ? )

  ReplyDelete
 15. "ഗവേഷണം നടത്തി കണ്ടുപിടിക്കുന്നതിനു പകരം മറ്റൊന്ന് പകര്‍ത്തുന്നതിലൂടെ അറിവ് സമ്പാദിക്കുന്നത് അവരുടെ കാഴ്ചപ്പാടില്‍ അനുവദനീയവും ഏറെ അഭിലഷണീയവും ആകാം." എന്ന് പറഞ്ഞത് ഇത്തിരി അബദ്ധ മായി. ഇലക്ട്രോണിക്സിലും മെഡിസിന്‍- ഫാര്‍മസ്യൂടിക്കല്‍, ബഹിരാകാശ രംഗത്തുമെല്ലാം സജീവമായ ഗവേഷണം നടക്കുന്ന രാജ്യമാണ് ചൈന. ഒട്ടുമിക്ക പ്രധാന ഇലക്ട്രോണിക് വമ്പന്‍ മാര്‍ക്കും ചൈനയില്‍ പ്രൊഡക്ഷന്‍/ മാനുഫാക്ച്ചരിംഗ് യൂണിറ്റുകള്‍ ഉണ്ട്.

  ReplyDelete
 16. ദോഷം പറയരുതല്ലൊ, നമ്മുടെ നാട്ടിലും ഉണ്ടാക്കുന്നുണ്ട് ഡ്യൂപ്ലിക്കേറ്റുകള്‍. അതില്‍ മെയിഡ് ഇന്‍ ഇംഗ്ലണ്ട് എന്നോ, യു.എസ്.എ എന്നോ ഒക്കെയാവും കാണുക .വില 5 മടങ്ങ് കൂടുതലും..! അടുത്തിടെ റ്റീവീയില്‍ കണ്ടിരുന്നു , നമ്മുടെ നാട്ടില്‍ ജീവന്‍ രക്ഷാ മരുന്നുകള്‍ക്കുവരെ വരെ നിലവാരമില്ലാത്ത ഡ്യൂപ്ലികേറ്റുകളുണ്ടാക്കി ‘ഒറിജിനല്‍‘ പാക്കറ്റില്‍ അന്യായ വിലക്ക് വില്‍ക്കുന്ന വമ്പന്മാരെപ്പറ്റി..!

  തീര്‍ച്ചയായും ചൈനക്കാര്‍ നമുക്ക് പലതിലും മാതൃക ആവേണ്ടതുണ്ട്‌ ...!

  ReplyDelete
 17. മാനവിക പുരോഗതിയുടേ മാര്‍ഗ്ഗത്തില്‍ ഒന്നാമതായി നടക്കാനായീല്ലെങ്കില്‍ പോലും ഒന്നാമതായി നടക്കുന്നവരുടെ മാനസിക നിലയിലേക്ക് ഉയരാന്‍ അനുകരണത്തിലൂടേയെങ്കിലും ശ്രമിക്കുന്നത് പുരൊഗമനം തന്നെയാണ്. അനുകരണങ്ങള്‍ മോഷണമാണെന്ന് പരിതപിക്കുന്നത് സമൂഹത്തി സാങ്കേതിക വിദ്യകൊണ്ട് കൊള്ളയടിക്കുന്ന മനുഷ്യത്വവിരുദ്ധരായ കുത്തകകളാണ്. സര്‍ക്കാരുകള്‍ അവരുടെ വരുതിയിലായതു കാരണമാണ് കോപ്പിറൈറ്റ് നിയമം ജന ചൂഷണത്തെ ന്യായീകരിച്ച് സമൂഹത്തില്‍ അസമത്വം സൃഷ്ടിക്കുന്നത്. അതിനെ തകര്‍ക്കാന്‍ ചൈനയുടെ മാതൃക പിന്തുടരുക തന്നെ വേണം.

  ReplyDelete
 18. smart imaging creativity യുടെ മറ്റൊരു തലം തന്നെയാണ്. രണ്ടാം കിട ഉലപന്നങ്ങള്‍ എന്നതില്‍ നിന്നും മാറി നല്ല quality ഉള്ളതും ചൈന made ഉണ്ടെന്നുള്ളത് ആരും കണക്കിലെടുക്കാറില്ല. :) എന്തായാലും കോഴിമുട്ടയും artificial ആയി ചൈനക്കാര്‍ ഉണ്ടാക്കി എന്ന് കേള്‍ക്കുന്നു. സ്ത്യമാകാതെ തരമില്ലല്ലോ.. കാരണം ചൈനക്കാര്‍ ആണേ ...

  ReplyDelete
 19. nice dosha ....kanadpol thanne .........:)

  ReplyDelete
 20. യുസ്&ത്രോ മലയാളികൾ ശീലിച്ചു പോയി...അവർക്ക് ഇപോൾ ചൈന മതി.... സത്യത്തിൽ ചൈനാക്കാരെ സമ്മതിക്കണം... നല്ല ലേഖനത്തിനു ഭാവുകങ്ങൾ

  ReplyDelete
 21. valare nalla lekhanam..keep it up ..all the very best

  ReplyDelete
 22. കൊള്ളാം... നല്ല ലേഖനം..

  ഏതെങ്കിലും ചൈനക്കാരന്റെ കണ്ണിൽ‌പ്പെട്ടാൽ ചിലപ്പോൾ ഇതിനും ഡ്യൂപ്ലിക്കേറ്റ് ഇറങ്ങും.. :)

  ReplyDelete
 23. കണ്ണെഴുതാത്ത സുറുമയിലെ ടേസ്റ്റുള്ള ദോശ

  ReplyDelete
 24. നന്നായി ഭായീ
  ഞങ്ങള്‍ ചൈനയിലെ ഒരു കൊമ്പനിയുമായി ടി വി കരാര്‍ കൊടുത്ത് വന്നപ്പോള്‍ ഞങ്ങള്‍ക്ക് സോണിയുടെ ടി വി എന്തൊരു മറിമായം എന്ന് ആലോചിക്കുമ്പോള്‍ ആണ് കംപനിക്കാരന്‍ വിളിക്കുന്നത്‌ മാറിപ്പോയി എന്ന് പറഞ്ഞിട്ട് കാരണം ..രണ്ടും നിര്‍മിച്ചിരിക്കുന്നത് ഒരേ കമ്പനിയും ഒരേ സാധനവും കൊണ്ട് എന്തേ അതെന്നെ കാര്യം...

  ReplyDelete
 25. പോസ്റ്റ്‌ ഇഷ്ടായി. ഈ വീഡിയോ മുന്‍പ് കണ്ടിരുന്നു... ചൈനക്കാര്‍ ഒരുപാട് ഇവിടെയും ഉണ്ട്. എനിക്കിഷ്ടമാണ് അവരെ. നല്ല അധ്വാനശീലരും ആണ്. പക്ഷെ മറ്റു ഭാഷകള്‍ എളുപ്പം വഴങ്ങില്ല എന്ന ഒരു കുഴപ്പമേ ഉള്ളൂ.... ഇന്ത്യന്‍സിനെ പോലെ ഇംഗ്ലീഷ് എളുപ്പം വഴങ്ങുമായിരുന്നു എങ്കില്‍ ഇപ്പൊ ഇന്ത്യയിലേക്ക് ഔട്ട്‌ സോഴ്സ് ചെയ്യുന്ന ജോലികള്‍ എല്ലാം ചൈനയിലേക്ക് പോയേനെ !! പക്ഷെ ആ കുറവ് അവര്‍ പരിഹരിക്കാന്‍ നോക്കുന്നുണ്ട്ട്ടോ... നമ്മള്‍ പേടിക്കണം :)

  ReplyDelete
 26. ഇതു പോലെ ധാരാളം വീഡിയോകള്‍ യൂ ട്യൂബ് വഴി കാണാറുണ്ട്.അവരുടെ സാധനങ്ങളൊന്നും അത്രക്ക് മോശവുമല്ല,വിലയും കുറവാണ്. എന്നാല്‍ ചില ഭക്ഷണ സാധനങ്ങളള്‍ അവര്‍ കൃതൃമമായി നിര്‍മ്മിക്കുന്നെന്നു കേട്ടു. അതു ഹാനികരമാണ്. അതു പോലെ പല കളി കോപ്പുകളും . അവ അലര്‍ജ്ജിയുണ്ടാക്കുമത്രെ. അതു പോലെ അവരുടെ ഇംഗ്ലീഷ് സഹിക്കാന്‍ പ്രയാസമ്മ്. ചില ക്യാറ്റലോഗുകള്‍ വായിച്ചാലറിയാം.

  ReplyDelete
 27. അഹമ്മദിക്ക ഒരു കാര്യം ശ്രദ്ധിച്ചിട്ടില്ല എന്നു തോന്നുന്നു. പല വമ്പന്‍ കമ്പനികളും അവരുടെ ഉല്പന്നത്തിന്‍റെ മിക്ക പാര്‍ട്സുകളും ചൈനീസ്‌ കമ്പനികള്‍ക്ക് കരാറു കൊടുത്താണ് ചെയ്യിപ്പിക്കുന്നത്. ആപ്പിള്‍ അടക്കം. ഞങ്ങളുടെ പ്രോടക്ടില്‍ ചൈനക്കാരുടെ ഒരു പാര്‍ട്സും ഇല്ല എന്ന് ധൈര്യത്തോടെ പറയാന്‍ കഴിയുന്ന ഒരു കംബനിയുമില്ല. നമ്മള്‍ മണ്ടന്മാര്‍ എന്നല്ലാതെ എന്ത് പറയാന്‍. ഒരു ഉല്‍പന്നം ഏതു ക്വാളിറ്റിയിലും ചൈനക്കാര്‍ ഉണ്ടാക്കി തരും. ക്വാളിറ്റി കരാര്‍ തുകക്ക് അനുസരിച്ചാണ്...ഹ ഹ

  ReplyDelete
 28. ചിന്തിച്ച് വെറുതെ വിടുന്ന വിഷയം വളരെ മനോഹരമായി അവതരിപ്പിച്ചു, വായനക്കാരെ തീരെ ബുദ്ധിമുട്ടിയ്ക്കാത്ത തരത്തില്‍..ആശംസകള്‍.

  ReplyDelete
 29. @പഥികന്‍ : പണിയല്ല വിപണി എന്നാണ് പോസ്റ്റില്‍ എഴുതിയത്.
  @കണക്കൂര്‍ : Of course, differences are there from most of the other countries, which I tried to mention in the post. Thanks for your taking valuable time to read and comment.
  @സുരേഷ്:, നിതിന്‍: അഭിപ്രായത്തിനു വളരെയധികം നന്ദി.
  @മാഡ: ചൊല്ല് അത്ര ശരിയല്ല. വളരെ നല്ല സാധനങ്ങളും ചൈനയുടേതായി ഉണ്ട്.
  @മൊയിതീന്‍ : അഭിപ്രായത്തിനു വളരെയധികം നന്ദി.
  @അജിത്‌:, ഫൈസല്‍: തീര്‍ച്ചയായും നമുക്ക് പഠിക്കാനുണ്ട്, അവരുടെ അദ്ധ്വാനശീലവും സമയബോധവും അര്‍പ്പണവും. അഭിപ്രായത്തിനു വളരെയധികം നന്ദി.
  @ചീരമുളക്: ചൈന ഒരിക്കലും ഡ്യൂപ്ലിക്കേറ്റ് മാത്രം നിര്‍മ്മിക്കുന്ന രാജ്യമല്ല. അഭിപ്രായത്തിനു വളരെയധികം നന്ദി.
  @സിയാഫ്: തീര്‍ച്ചയായും അവര്‍ മാതൃക തന്നെയാണ്, പ്രത്യേകിച്ച് നമുക്ക്.
  @എന്‍റെ ലോകം: അവരുടെ ഭാവന ഏറെയും കാണിക്കുന്നത് പരിഷ്കരണത്തിലാണ്‌. അഭിപ്രായത്തിനു വളരെയധികം നന്ദി.
  @ആയിരങ്ങളില്‍.......: നാം അവരെ മാതൃകയാക്കി തുടങ്ങിയതിന്‍റെ ലക്ഷണം തന്നെ. അഭിപ്രായത്തിനു വളരെയധികം നന്ദി.
  @കൊച്ചുമോള്‍ :വിലക്കുറവ് കൊണ്ട് മാത്രമാണ് നാം അവരുടെ സാധനങ്ങളുടെ പുറകെ പോകുന്നത്.
  @ഷാനവാസ്‌: അഭിപ്രായം വളരെ ഉചിതമായി. അടുത്ത വായനക്കാര്‍ക്ക്‌ ഉപകരിക്കട്ടെ. അഭിപ്രായത്തിനു വളരെയധികം നന്ദി.

  ReplyDelete
 30. nalla blogu... vayikkan sukhamundu...nandi.

  ReplyDelete
 31. ഒരു മുതിര്‍ന്ന ബ്ലോഗ്ഗറുടെ അക്ഷരത്തെറ്റില്ലാത്ത എഴുത്ത് വായിക്കാന്‍ തന്നെ ഒരു പ്രത്യേക രസം ,,,, അതിന്റെ കൂടെ അല്പം വിദേശ ഉത്പന്ന വിശേഷം കൂടി ആയപ്പോള്‍ നന്നായി ... ഇനിയും വരാം മാഷേ

  ReplyDelete
 32. നല്ല വിവരണം
  ചൈനപോലെ വികസനം ഇന്ന് എതു രാജ്യത്തും നടക്കുനില്ല എന്ന് തന്നെ പറയാം, അതിന് കാരണക്കാര്‍ അവിടുത്തെ ജനത തന്നെ

  ReplyDelete
 33. ചൈനാക്കാരില്‍ നിന്ന് പഠിക്കാനുണ്ട്.. മുഴുവന്‍ പകര്‍ത്താനാവില്ലെങ്കിലും.. ലേഖനം നന്നായി

  ReplyDelete
 34. @ഹാഷിക്ക്: ഡിസ്പോസബില്‍ സംസ്കാരം എല്ലാ രംഗത്തും ഉണ്ട്. ഒരു കാരണം അതും കൂടിയാ ജനങ്ങള്‍ ഗുണം നോക്കാതെ വിലയെ മാത്രം ആശ്രയിക്കുന്നത്, അങ്ങനെ ചൈനീസ്‌ ഉല്‍പന്നങ്ങളും. അഭിപ്രായത്തിനു വളരെയധികം നന്ദി. നിര്‍ദേശം കണക്കിലെടുക്കുന്നു.
  @വിഷ്ണു: ചൈനയിലെ ഉയര്‍ന്ന ജനസംഖ്യയും കുറഞ്ഞ തൊഴില്‍ ചെലവുമാണ് ആഗോള കമ്പനികളുടെ പണിപ്പുരയായി ചൈന മാറിയത്. അഭിപ്രായത്തിനു വളരെയധികം നന്ദി.
  @പ്രഭന്‍ : നമുക്കുമുണ്ട് ഒരു സംസ്കാരം--പൊതുജനങ്ങളെ പറ്റിക്കല്‍, സര്‍ക്കാര്‍ തലത്തില്‍ പോലും. അഭിപ്രായത്തിനു വളരെയധികം നന്ദി.
  @ജെഫു:, മൈഡ്രീംസ്:, ചന്തു:, മന്‍സൂര്‍: ജിമ്മി:, ബാസില്‍: അഭിപ്രായത്തിനു വളരെയധികം നന്ദി.
  @ആചാര്യന്‍ : ഇത്തരം തെറ്റുകളൊക്കെ അവിടത്തെ സാഹചര്യത്തില്‍ വളരെ സ്വാഭാവികമാണ്. അഭിപ്രായത്തിനു വളരെയധികം നന്ദി.
  @ലിപി: ചൈനക്കാര്‍ അദ്ധ്വാനശീലത്തിന്റെ കാര്യത്തില്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ആംഗലേയം അവര്‍ക്ക് ഒരു സാഹസം തന്നെയെന്ന് ഞാന്‍ സൂചിപ്പിച്ചല്ലോ. നമ്മെ തുണച്ചതും ചതിച്ചതും ആംഗലേയം തന്നെയാ. അഭിപ്രായത്തിനു വളരെയധികം നന്ദി.

  ReplyDelete
 35. ശരിക്കും ഉപകാരപ്രദമായി ഈ ലേഖനം.
  അധ്വാനശീലരെ മാത്രമേ ദൈവം കടാക്ഷിക്കുകയുള്ളൂ എന്ന് പറയുന്നത് എത്ര ശരി!

  ReplyDelete
 36. വിഞാനപ്രദമായ ഒരു പോസ്റ്റ്‌.
  പാവപെട്ടവന്റെ ആഡംബരസാമഗ്രികള്‍ ആണ് ചൈന ഉല്‍പന്നങ്ങളിലധികവും..
  http://hakeemcheruppa.blogspot.com/

  ReplyDelete
 37. അന്‍സാര്‍ അലി പറഞ്ഞ കാര്യം വളരെ ശരിയാണ്. ഇപ്പോള്‍ മാര്‍ക്കറ്റില്‍ ലഭിക്കുന്ന അജന്ത ക്ലോക്കും മറ്റ് ഇന്‍ഡക് ഷന്‍ കുക്കറുകളും ഓരോരുത്തരുടെ പേരില്‍ ചൈനക്കാര്‍ നിര്‍മ്മിച്ചു കൊടുക്കകയാണെന്നു കേള്‍ക്കുന്നു.

  ReplyDelete
 38. വളരെ നല്ല പോസ്റ്റ്.

  ReplyDelete
 39. @മുഹമെദ്‌ കുട്ടി:,അന്‍സാര്‍,വര്‍ഷിണി,മണി, വേണുഗോപാല്‍, ഷാജു, ബഷീര്‍ , റഷീദ്‌,ഇസ്മയില്‍, ഹകീം, മുഹമ്മദ്‌ കുട്ടി - അഭിപ്രായത്തിനു വളരെയധികം നന്ദി.

  ReplyDelete
 40. ചൈനക്കാരുടെ ഉല്‍പ്പന്നങ്ങള്‍ വരുന്നത് കൊണ്ട് ഇവിടുത്തെ സാധാരണക്കാരില്‍ സാധാരനക്കാരായവര്‍ക്കും ഗംയോടെയും ഗരിമയോടെയും നടക്കാമെന്നായി!......

  ReplyDelete
 41. കുറെയൊക്കെ , എന്ന് പറയാം. അഭിപ്രായത്തിനു വളരെയധികം നന്ദി.

  ReplyDelete
 42. നല്ല വിവരണം
  ഇനിയും വരാം

  ReplyDelete
 43. നല്ല വിവരണം
  ഇനിയും വരാം

  ReplyDelete
 44. @റാണി പ്രിയ: സ്വാഗതം. അഭിപ്രായത്തിനു വളരെയധികം നന്ദി.

  ReplyDelete
 45. ശരിയാ.. ദ്യൂപ്ലികെട്റ്റ് എന്ന് പറഞ്ഞു നമ്മള്‍ കളിയാക്കും. പക്ഷെ അതും ഒരു കഴിവാണ്.. നല്ല ലേഖനം.. നന്ദി..

  ReplyDelete
 46. @ആസാദ്‌: ആ കഴിവിനെ അംഗീകരിക്കാതെ അല്ല. അഭിപ്രായത്തിനു വളരെയധികം നന്ദി.

  ReplyDelete
 47. കുറച്ചുപേര്‍ ചൈന സാതനങ്ങള്‍ എന്നുകേള്‍ക്കുമ്പോള്‍ നെറ്റിചുളിക്കും!ചൈനയില്‍ നിന്നും നല്ലനിലവാരമുള്ളതുംനിര്‍മ്മിക്കുന്നുണ്ട്.
  അവിടെ ഉല്പ്പാതനചെലവ് കുറവാണ്,അതും മാര്‍ക്കറ്റില്‍ അവരുടെ സാതനങ്ങള്‍ കുറഞ്ഞ ചിലവില്‍ വില്‍ക്കാന്‍കഴിയുന്നു.അവരെപോലെ നമ്മളും ചെയ്യുന്നജോലിയില്‍ കുറച്ചു ഉര്ജ്ജസ്വലരായാല്‍ നമ്മളും അവരെപിന്തള്ളുംഈയുള്ളവന്‍ അവിടം കാണാന്‍ കഴിഞ്ഞത് അവരുടെ ഉര്ഗ്ഗസ്വലതയെയാണ്.വിവരണത്തിന് നന്ദി ഇനിയുംവരും

  ReplyDelete
 48. imitations are still imitations.. തറവാടി എന്നും തറവാടിയും.. ലേഖനം നന്നായി.. ചൈനയുടെ ഉത്പാദനമികവിനെ പ്രകീര്‍ത്തിക്കാം.. അന്ധമായ അനുകരണങ്ങളില്‍ വഞ്ചിതരാവുന്നവര്‍ക്ക് ഒരുപക്ഷെ ചൈന ഉത്പന്നങ്ങള്‍ മികച്ചതാവും..
  മുട്ടിനു മുട്ടിനു പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നൊരു രാജ്യത്തിന് use & throw products ഉണ്ടാക്കുന്നതും ഉപയോഗിക്കുന്നതുമായിരിക്കും അഭികാമ്യം.. പക്ഷെ ലോകവിപണി ഉന്നംവയ്ക്കുമ്പോള്‍ തന്നെയും അവര്‍ ഇരകളാക്കുന്നത് വികസ്വരരാജ്യങ്ങളിലെയും ദരിദ്രരാജ്യങ്ങിലേയും പട്ടിണിപാവങ്ങളായ ജനങ്ങളിലെക്കാണ്.. ഇത് ഒരു ചൂഷണമല്ലേ.. അമേരിക്ക പഠിപ്പിച്ച ഉപഭോഗസംസ്കാരത്തിന്റെ മറപറ്റി കുതിച്ചു കയറാമെന്നുള്ള സ്വാര്‍ത്ഥചിന്ത തന്നെയിതു.. എല്ലാം പണത്തിനു വേണ്ടിയുള്ള പെടാപ്പാടുകള്‍ ..

  ReplyDelete
 49. പ്രസക്തമായ ചിന്ത ,അവതരണം ..:)

  ReplyDelete
 50. @ഇടശ്ശേരിക്കാരന്‍ : വളരെ ചൈനക്കാരുടെ ആത്മാര്‍ത്ഥതയും ഊര്‍ജ്ജസ്വലതയും പ്രസംസിക്കാതെ വയ്യ. നമുക്ക് അത് കൈവരിക്കാന്‍ ഇനിയും കഴിഞ്ഞില്ല എന്ന് മാത്രം. അഭിപ്രായത്തിനു വളരെയധികം നന്ദി.
  @സന്ദീപ്‌: പ്രസക്തമായ അഭിപ്രായത്തിനു വളരെയധികം നന്ദി.
  @രമേശ്‌: അഭിപ്രായത്തിനു വളരെയധികം നന്ദി.

  ReplyDelete
 51. യഥാര്‍ത്ഥ തൃപ്തി ലഭിക്കാന്‍ ഒരേ ഒരു മാര്‍ഗ്ഗം
  നിങ്ങള്‍ മഹത്തരമെന്നു കരുതുന്നത് ചെയ്യുകയാണ്.
  മഹാ കൃത്യങ്ങള്‍ ചെയ്യാനുള്ള ഒരേ ഒരു മാര്‍ഗ്ഗമോ,
  ചെയ്യുന്ന ജോലിയെ സ്നേഹിക്കുകയും.
  ~ സ്റ്റീവ് ജോബ്സ് (ആപ്പിള്‍)
  gladnews@gmail.com

  ReplyDelete
 52. ചൈനീസ്‌ ഉത്പന്നങ്ങള്‍ ഇല്ലെങ്കില്‍ ആഫ്രിക മൊത്തം വെള്ളം കുടിചെനെ..

  ReplyDelete
 53. ഉല്‍പന്ന വിശേഷങ്ങള്‍ നന്നായി അവതരിപ്പിച്ചു. ബ്രാന്‍ഡിനാാണ് നാം വിലയുടെ ഏറ്റവും വലിയ ഭാഗം നല്‍കുന്നത്. ബ്രാന്‍ഡല്ല ഉപയോഗിക്കുന്നതെങ്കില്‍ നമുക്കെന്തു വില.
  അഭിനന്ദനങ്ങള്‍.

  ReplyDelete
 54. @അനോണിമസ്: @മനോജ്‌: @അഷ്‌റഫ്‌: അഭിപ്രായത്തിനു വളരെയധികം നന്ദി.

  ReplyDelete
 55. ദോശയ്ക്ക് നല്ല സ്വാദ്‌ ......... തുടരുക

  ReplyDelete
 56. പണ്ട് രിലയന്സുകാര് എല്ലാ മൈക്കാട് പണിക്കര്‍ക്കും മീന്‍ കച്ചവടക്കാര്‍ക്കും 3500രോപക്കു ഫോണ് കൊടുത്തു .എന്നിട്ട് കുടിശ്ശിക പിരിക്കാന്‍ ഗുണ്ടകളെ എക്സിക് ടീ
  വുകലാകി ഗുണ്ടായിസം നടത്തി .അത് ഇന്ത്യന്‍ രീതി .ചയ്നീസ് സഖാക്കള്‍ എത്ര നല്ലവര്‍

  ReplyDelete
 57. @ഗൃഹാതുരന്‍ : മാനത്തുകണ്ണി: അഭിപ്രായത്തിനു വളരെയധികം നന്ദി.

  ReplyDelete
 58. നന്നായി മാഷേ.. വിവരങ്ങള്‍ ഇനിയും മെയിലില്‍ അറിയിക്കാന്‍ മറക്കരുത്..

  ReplyDelete
 59. @സ്വന്തം: വന്നതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി. ഇനിയും കാണാം.

  ReplyDelete
 60. നന്നായി!! പണിയെടുക്കുന്നവനേ മേല്‍ഗതിയുള്ളൂ.... ലേഖനം അല്പം വണ്‍ സൈഡഡ് ആയിപ്പോയോ എന്നൊരു സംശയം!! ചൈനക്കാരുടെ അദ്ധ്വാനശീലവും സര്‍ഗ്ഗാത്മകതയും ലോകമെമ്പാടുമുള്ള എല്ലാവര്‍ക്കും ഒരു പ്രചോദനം തന്നെയാണ്. പക്ഷെ പലപ്പോഴും പരിസ്ഥിതിക്കും മനുഷ്യനും ദോഷകരമായ പല ഉല്പന്നങ്ങളും അവര്‍ വിപണിയില്‍ ഇറക്കുന്നുണ്ട്. ആ തരത്തില്‍ നോക്കുമ്പോള്‍ ചൈനക്കാരുടെ കണ്ടുപിടുത്തങ്ങളെ (അതോ കോപ്പിയടിയോ??) "Necessary Evil" എന്ന വിഭാഗത്തില്‍ പെടുത്തേണ്ടി വരും!!

  ReplyDelete
 61. ആദ്യമായണിവിടെ.... നല്ല വിവരണം... ഫോള്വിട്ടുണ്ട് .... :)

  ReplyDelete
 62. @ഫെബിന്‍: അരുണ്‍ലാല്‍ : അഭിപ്രായത്തിനു വളരെയധികം നന്ദി.

  ReplyDelete
 63. നല്ല കുറെ ചിന്തകളും നമ്മുടെ ദോസയുടെ അളിയച്ചാരും...

  ReplyDelete
 64. @മുരളി: അഭിപ്രായത്തിനു വളരെയധികം നന്ദി.

  ReplyDelete
 65. വളരെ മനോഹരമായിരിക്കുന്നു നല്ല വിവരണം...
  അഭിനന്ദനങ്ങള്‍....

  ReplyDelete
 66. @ഗീത: അഭിപ്രായത്തിനു വളരെയധികം നന്ദി. ഇനിയും പിന്തുണ പ്രതീക്ഷിക്കുന്നു.

  ReplyDelete
 67. നല്ല വിവരണം
  ചൈനപോലെ വികസനം ഇന്ന് എതു രാജ്യത്തും നടക്കുനില്ല എന്ന് തന്നെ പറയാം, അതിന് കാരണക്കാര്‍ അവിടുത്തെ ജനത തന്നെ

  ReplyDelete
 68. വളരെ ഉപ്കാരപ്രദമായ നല്ലൊരു ലേഖനം. അഭിനന്ദനങ്ങൾ!

  ReplyDelete

പോസ്റ്റ്‌ വായിച്ചിട്ട് എന്തു തോന്നി ? തുറന്നു പറയാം.

 

Sample text

പ്രിയപ്പെട്ടവ - ഏറെയുണ്ട് ഇനിയും

Sample Text