Ads 468x60px

Saturday, October 22, 2011

കുപിതരായ പക്ഷികള്‍












ത്തവണ ഷാര്‍ജയില്‍ നിന്ന് പോരുമ്പോള്‍  ഹസം ഗാലിബി (പേരക്കുട്ടി) നെ മാത്രമായി കൂടെ കൊണ്ടുവരാന്‍ ടിക്കെറ്റ്‌ ബുക്ക്‌ ചെയ്തപ്പോള്‍ മനസ്സില്‍ ചെറുതായ ഭീതിയുണ്ടായി. എന്നോട് വളരെ അടുത്ത് പെരുമാറുകയും എന്‍റെ കൂടെ തനിച്ച് വീട്ടിലിരിക്കുകയും ചെയ്യുമെങ്കിലും രണ്ടു വയസ്സ് തികയാത്ത സംസാരിച്ചു തുടങ്ങാത്ത കുട്ടിയെ നാട്ടില്‍ എത്തിക്കുന്ന സാഹസമായിരുന്നു എന്‍റെ മനസ്സില്‍. കാര്യം മനസ്സിലാക്കിയ മകന്‍ പറഞ്ഞു: "അവന്ന് Iphone കൊടുത്താല്‍ മതി, Angry Birds കളിച്ച് ഇരുന്നോളും."

ശരിയാണ്, ഞാനും ശ്രദ്ധിച്ചിരുന്നു. വാശി പിടിച്ച് കരഞ്ഞു ബഹളം വെക്കുമ്പോള്‍ മൊബൈല്‍ കൊടുത്താല്‍ ശാന്തമായി ഇരുന്ന്, കൊച്ചു വിരലുകള്‍ കൊണ്ട് സ്ക്രീന്‍ തടവി കളി ആസ്വദിക്കുന്നത് കണ്ടിട്ടുണ്ട്. ഉറങ്ങാന്‍ കിടന്നാല്‍ ഉറക്കം വരുന്നത് വരെ മൊബൈല്‍ നോക്കി ശാന്തമായി കിടന്നു കൊള്ളും. 

പിന്നെ എനിക്ക് ഒന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. യാത്രാദിവസം അബൂദാബി എയര്‍പോര്‍ട്ടില്‍ എമിഗ്രേഷന്‍ കഴിഞ്ഞ് ലോഞ്ചില്‍ കാത്തിരുന്നപ്പോഴും, പൊങ്ങാന്‍ ഒരു മണിക്കൂറോളം വൈകി വിമാനം റണ്‍വെയില്‍ കിടന്നപ്പോഴും എനിക്ക് അസ്വസ്ഥത അനുഭവപ്പെട്ടെങ്കിലും അവന്‍ ഫോണില്‍ കുപിതരായ പക്ഷികളുടെ പ്രകടനം ആസ്വദിച്ചിരിക്കുകയായിരുന്നു. 

പൊതുവെ വീഡിയോ ഗയിംസില്‍ താല്‍പര്യം ഇല്ലാതിരുന്ന എന്നോട് Angry Birds നെ പറ്റിയും അതിന്‍റെ പ്രചാരത്തെ പറ്റിയും മകന്‍ പറഞ്ഞിരുന്നു. മാത്രമല്ല, പലരും അതില്‍ മുഴുകി ഇരിക്കുന്നതും ചര്‍ച്ചകള്‍ നടത്തുന്നതും കാണുകയുമുണ്ടായി. തങ്ങളുടെ മുട്ടകള്‍ മോഷ്ടിച്ചു കൊണ്ടുപോയി ഒളിച്ചിരിക്കുന്ന പന്നികളെ ആക്രമിച്ച് നശിപ്പിക്കുന്ന കുപിതരായ പക്ഷികളുടെ വിജയ സാഹസങ്ങളായ "Angry Birds" എന്ന ഈ ഗയിമിനെപറ്റി കൂടുതലായി മനസ്സിലാക്കാന്‍ കഴിഞ്ഞ ചില വസ്തുതകള്‍ വിസ്മയിപ്പിക്കുന്നതാണ്. 

പ്രായ ഭേദമന്യേ പൊതുവേ എല്ലാവരുടേയും വിനോദമായി മാറിയ Angry Birds ന്‍റെ അടിമകളില്‍ ബ്രിട്ടീഷ്‌ പ്രധാന മന്ത്രി ഡേവിഡ്‌ കാമറൂണ്‍ , മുന്‍ അമേരിക്കന്‍ വൈസ്‌ പ്രസിഡന്‍റ് ഡിക്ക്‌ ചെയ്നി, വിവാദ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. ദിനേന മുപ്പതു കോടി മിനുട്ടുകള്‍ Angry Birds കളിക്കുന്നുവെന്നതും ഇത് വരെയായി നാല്‍പത്‌ കോടി downloads നടന്നുവെന്നതും സ്ഥിതി വിവര കണക്കായി അറിയുന്നു. 

Iphone നു വേണ്ടി വിരല്‍ സ്പര്‍ശം മുഖേന പ്രവര്‍ത്തിക്കുന്ന വിധത്തില്‍ ആദ്യം പുറത്തിറക്കിയ ഈ ഗയിം ജനപ്രിയം ആയപ്പോള്‍ മറ്റ് മോബൈലുകളിലും മൌസ് ഉപയോഗിച്ച് കമ്പ്യൂട്ടരിലും  പ്രവര്‍ത്തിക്കുന്ന വിധത്തിലും പിന്നീട് പുറത്തിറങ്ങി. ഈയിടെ ഗൂഗിള്‍ ക്രോമിലും കിട്ടുന്നുണ്ട്‌.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി വിപണി കീഴടക്കിയിരിക്കുന്ന ഈ സോഫ്റ്റ്‌വെയര്‍ , Nokia യുടെ ജന്മ നാടായ ഫിന്‍ലാന്‍ഡിലെ Rovio Mobiles എന്ന കമ്പനിയാണ് രൂപപ്പെടുത്തിയത്. നേരത്തെ തന്നെ അന്‍പതില്‍ പരം ഗയിംസിന്‍റെ ഉടമകളായ ഇവര്‍ 2009 ല്‍ നിലം പൊത്താറായപ്പോള്‍ ആണ് Angry Birds രൂപം കൊള്ളുന്നത്‌. ഇന്ന് രണ്ട് മില്യനോളം ഡോളര്‍ ആസ്തിയുള്ള കമ്പനിയാണ് റോവിയോ. ഒരു വര്‍ഷം മുമ്പ്‌ 20 ജോലിക്കാര്‍ മാത്രമുണ്ടായിരുന്ന സ്ഥാനത്ത്‌ ഇപ്പോള്‍ 160 പേര്‍ ജോലിക്കായുണ്ട്.

കമ്പനിയുടെ പെട്ടന്നുള്ള കുതിച്ചു കയറ്റം, സിനിമ, നിക്ഷേപം, പുസ്തകപ്രകാശനം, അനിമേഷന്‍ എന്നീ മറ്റു മേഖലകളിലേക്ക്  അവരെ വ്യാപിപ്പിക്കുകയാണ്. മാത്രമല്ല, കളിപ്പാട്ടം, പാദരക്ഷകള്‍ , വസ്ത്രങ്ങള്‍ , ചോറ്റുപാത്രങ്ങള്‍ തുടങ്ങിവയുടെ നാമകരണത്തിനും അനുമതി കൊടുത്തു തുടങ്ങിയിട്ടുണ്ട്. "Iron Man" എന്ന സിനിമയുടെ നിര്‍മ്മാതാവായ ഡേവിഡ്‌ മേയിസലിനെ റോവിയോയുടെ സിനിമാ നിര്‍മ്മാണത്തിനായി ഏര്‍പ്പാട് ചെയ്തു കഴിഞ്ഞു.

വിദേശ കമ്പ്യൂടര്‍ വ്യവസായികള്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയാതിരുന്ന ചൈനയില്‍ റോവിയോയുടെ ആദ്യത്തെ അന്താരാഷ്ട്ര കാര്യാലയം തുറന്നു ചരിത്രം കുറിച്ചിരിക്കുന്നു. ഹോങ്ങ്കൊങ്ങില്‍ Angry Birds ന്‍റെ പേരിലും രൂപത്തിലും കേക്കുകള്‍ നിര്‍മ്മിച്ച്‌ വില്പന നടത്തുന്ന ബേക്കറി പ്രവര്‍ത്തിക്കുന്നു. 


ഇനിയും ഒരു പക്ഷിയെ കൂടെ ഉള്‍പ്പെടുത്തി പുതിയ പതിപ്പ് അടുത്ത് തന്നെ ഇറങ്ങുമെന്ന് അറിയുന്നു. കളി മാറുമോ ? 

103 comments:

  1. athe, games ishtallatha njanum angry birds kalichittundu. namal veruthe athil irunnu powum.

    post valare nannayittundu. aashamsakal.

    ReplyDelete
  2. എനിക്ക് പൊതുവേ വീഡിയോ ഗെയിംസ് നോട് താത്പര്യമില്ല....അത് കൊണ്ട് തന്നെ ഈ പറഞ്ഞ ഗെയിം എനിക്ക് അറിയുകയുമില്ല... ഇപ്പോഴത്തെ കുട്ടികള്‍ക്കനെങ്കില്‍ അത് കഴിഞ്ഞേ ബാക്കി എന്തുമുള്ളൂ...
    ആശംസകള്‍....
    ''എനിക്ക് ഒരിക്കല്‍ കൂടി ആ പഴയ കുഞ്ഞു കുട്ടി ആകണം. നിറയെ പൂക്കളും ചെടികളും ഉള്ള പഴയ മുറ്റത്ത്‌ എനിക്ക് ഓടി കളിക്കണം... പേര മരത്തില്‍ കയറി ഇരുന്നു കുരങ്ങനെ പോലെ പേരക്ക പറിച്ചു കടിച്ചു തിന്നണം. ഉപ്പു ശോടി കളിക്കണം. അയലത്തെ പിള്ളേരുടെ കൂടെ മരം പിടിച്ചു കളിയും കണ്ണ് പൊത്തി കളിയും കളിക്കണം. വെളിച്ചങ്ങയില്‍ ഈര്‍കില്‍ കുത്തി കറക്കി കളിക്കണം. .. കോലും വടിയും, കൊത്തം കല്ലും കളിക്കണം. ചിരട്ടയില്‍ ചോറും കറിയും വച്ച് കളിക്കണം. മുറ്റത്തെ ചളിവെള്ളത്തില്‍ ചാടി കരയും കുളവും കളിക്കണം.. പ്ലാസ്റ്റിക്‌ കുപ്പി മുറിച്ചു വണ്ടിയാക്കി എല്ലാവരെയും പിന്നില്‍ വരിവരിയായി നിറുത്തി വിലസണം.. വണ്ടിയില്‍ കേറാതവനോട് വഴക്ക് പിടിക്കണം .. എല്ലാം കഴിഞ്ഞു തൊടിയിലെ കുളത്തില്‍ ചാടി കാക്ക കളിച്ചു രസിക്കണം.. ''''

    http://aarariyan.blogspot.com/2011/08/blog-post_20.html

    പുതു തലമുറ കുട്ടികള്‍ വീടിന്റെ വെളിയില്‍ ഇറങ്ങാത്തവര്‍ ആണ്. വീഡിയോ ഗെയിം ഉം ഓണ്‍ലൈന്‍ ഗെയിം ഉം ആണ് അവര്‍ക്ക് അറിയുന്ന കളികള്‍... ചോറും കറിയും വച്ച് കളിക്കാനൊന്നും അവരെ കിട്ടില്ല... . വെളിച്ചങ്ങ എന്താണെന്നോ ... കണ്ണ് പൊത്തി കളി എന്താണെന്നോ അവര്‍ക്കറിയില്ല... ''...

    ReplyDelete
  3. ചെറിയ ഒരു ആശയം നാശോന്മുഖമായ ഒരു സ്ഥാപനത്തെ കൈ പിടിച്ച് ഉയര്‍ത്തിയതിന്റെ വിവരണം വളരെയധികം പ്രോത്സാഹജനകമാണ്. ഗെയിമോ, ഐഫോണോ അറിയില്ല എങ്കിലും താങ്കളുടെ വിവരണം നന്നായിരിക്കുന്നു, നന്ദി.

    ReplyDelete
  4. പുതു തലമുറ കുട്ടികള്‍ വീടിന്റെ വെളിയില്‍ ഇറങ്ങാത്തവര്‍ ആണ്. വീഡിയോ ഗെയിം ഉം ഓണ്‍ലൈന്‍ ഗെയിം ഉം ആണ് അവര്‍ക്ക് അറിയുന്ന കളികള്‍... ചോറും കറിയും വച്ച് കളിക്കാനൊന്നും അവരെ കിട്ടില്ല... . വെളിച്ചങ്ങ എന്താണെന്നോ ... കണ്ണ് പൊത്തി കളി എന്താണെന്നോ അവര്‍ക്കറിയില്ല... ''...

    http://aarariyan.blogspot.com/2011/08/blog-post_20.html

    ReplyDelete
  5. എന്ത് ആയാലും Steve ജോബ്സിനെപ്പോലെ
    ഉയര്‍ത് എഴുന്നെല്‍ക്കുന്നവരുടെ കഥകള്‍ പലപ്പോഴും
    ഇങ്ങനെ ഒക്കെയാണ്...

    ചെറു മകന്റെ കാര്യത്തില്‍
    technology യുടെ സഹയം മറക്കാതെ വയ്യ അല്ലെ..!!

    ReplyDelete
  6. പുതിയ തലമുറയിലെ കുട്ടികള്‍ വളരെ വേഗം കമ്പ്യൂട്ടര്‍ പഠിക്കുന്നു. അത് പോലെ തന്നെ കളികള്‍ക്ക് അടിമകലുമാകുന്നു. ഒരു പരിധി വരെ നമ്മളും അതെ.
    ലേഖനം നന്നായിരുന്നു.

    ReplyDelete
  7. ലേഖനം നന്നായിരിക്കുന്നു..ദൈനംദിന ജീവിതത്തിലേക്കുള്ള ടെക്നോലജിയുടെ തള്ളിക്കയറ്റം അതിഭീകരം തന്നെ...ഇനിയുള്ള തലമുറയ്ക്ക് വിരലുകളും തലയും മറ്റും മതി എന്ന് തോന്നുന്നു..ബാക്കി കമ്പ്യൂട്ടര്‍ ചെയ്തു കൊള്ളും..കൊള്ളാം..ആശംസകള്‍.

    ReplyDelete
  8. ഐ ഫോണുകള്‍ നല്‍കുന്ന മാന്ത്രികലോകം കുഞ്ഞുങ്ങളാണ് കൂടുതല്‍ എന്ജോയ്‌ ചെയ്യുന്നതെന്ന് തോന്നിയിട്ടുണ്ട്.നല്ല ലേഖനം..ആശംസകള്‍..

    ReplyDelete
  9. ലേഖനം നന്നായിരിക്കുന്നു.

    ReplyDelete
  10. അറിവ് പകരുന്ന പ്രസക്തമായ വിഷയം ..നന്നായി എഴുതി ...
    ഓ.ടോ. ബ്ലോഗില്‍ അക്ഷരങ്ങള്‍ മാര്‍ജിന്‍ ഇല്ലാതെ കാണുമ്പോള്‍ വളരെ വിരസമായി തോന്നുന്നു .

    ReplyDelete
  11. സ്കൂൾ വിട്ടു വന്നാൽ ഓടി ക്രിക്കറ്റും ഫുട്ബാളും കളിക്കുന്ന കാലം കഴിഞ്ഞിരിക്കുന്നു.. ഇന്ന് നേരെ ഓടുന്നത് കമ്പ്യൂട്ടറിന്റെയും മൊബൈലിന്റെയും അടുത്തേക്കാണ്..

    ReplyDelete
  12. വീഡിയോഗയിം കുട്ടികളില്‍ ചെരുതായന്കിലം അക്രമ വാസനവളര്‍ത്തും എന്നാണ് എന്റെ അഭിപ്രായം അതിലുള്ള ഓരോ ഗയിമും ശത്രുക്കളെ അ ങ്ങിനെ തകര്‍ക്കുകയാണ് എന്നുലതാണ്,നമ്മള്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കാതെ പോകുന്നകാര്യം

    ReplyDelete
  13. This comment has been removed by the author.

    ReplyDelete
  14. എന്‍റെ മക്കള്‍ ചിലപ്പോഴൊക്കെ Angry Birds കളിക്കുന്നത് ഞാനും കണ്ടിട്ടുണ്ട്. പക്ഷെ അതിന്‍റെ പിന്നാമ്പുറ കഥകളൊക്കെ ഈ പോസ്റ്റിലൂടെയാണ് അറിയാന്‍ കഴിഞ്ഞത്. അതിനു നന്ദി.

    ReplyDelete
  15. ലേഖനം നന്നായിരിക്കുന്നു.
    ആശംസകള്‍.

    ReplyDelete
  16. കാലം മാറുകയാണ് എന്നിനി പറയാനാവില്ല. മാറിക്കഴിഞ്ഞു. കണ്ണ് പോത്തിക്കളിയും ഫുട്ബോളും ഒക്കെ കളിക്കാത്ത കുട്ടികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അതിനൊക്കെ എവിടെ സ്ഥലം? എവിടെ സമയം...? പഴമയുടെ പെരുമയും പറഞ്ഞിരുന്നാല്‍ അവിടെത്തന്നെ ഇരുന്നു പോവുകയേ ഉള്ളൂ.. കാലത്ത്തിനനുസരിച്ചല്ല, അതിനു മുന്‍പേ പറക്കാന്‍ കഴിവുള്ളവരെയാണ് ഇന്നാവശ്യം.
    ഈ കളികളും മറ്റും അതിനവരെ പ്രാപ്തരാക്കും. അക്രമ വാസന ഒരളവില്‍ എല്ലാ കളികളിലുമുണ്ട്...

    എന്തായാലും.., ഈ പോസ്റ്റ്‌ വളരെ ഉപകാരപ്രദമാണ്. നന്ദി..

    ReplyDelete
  17. യാദൃശ്ചികമല്ലായിരിക്കാം; ഈ പോസ്റ്റ് വായിക്കുന്നതിന്റെ തൊട്ടുമുന്നെ വരെ ഞാനും ആ ‘പക്ഷികളെ’ കളിപ്പിക്കുകയായിരുന്നു.. :D

    ഈ ഗെയിമിന്റെ പിന്നാമ്പുറ കഥകൾ പറഞ്ഞുതന്നതിന് നന്ദി..

    അല്ല, എന്നിട്ട് പേരക്കുട്ടി മിടുക്കനായി നാട്ടിലെത്തിച്ചേരന്നല്ലോ അല്ലേ?

    ReplyDelete
  18. ഇതിന്‍റെ മറുവശം പ്രതിപാതിച്ചതിനു നന്ദി.

    കളികള്‍ എല്ലാം കംപ്യൂട്ടറില്‍ / ഫോണില്‍ ഒക്കെ ആണ് ഇപ്പോള്‍ എന്നാ സങ്കടം, എന്നാല്‍ അതിനെ കുറ്റം പറയാന്‍ മാത്രം ഞാന്‍ ആളല്ല

    ReplyDelete
  19. Valare nannayitundu,nhan ippozhum game um kalichukond irikarundu(age 19),ee lekhanam vayichapol chinthikan thudangi,thanx

    ReplyDelete
  20. സഹമുറിയന്റെ ഫോണില്‍ നിന്നും ‘ഒച്ചയും,ബഹളവും’ ഒക്കെ കേട്ടാണ് ഞാന്‍ ശ്രദ്ധിച്ചത്. മൂപ്പര് ഈ ‘കിളി’കളിയിലാണ് മിക്കവാറും. ഇതിന്റെ പിന്നില്‍ ഇങ്ങനൊരു കഥകൂടിയുണ്ട് അല്ലേ..!
    നന്ദി പങ്കുവച്ചതിന്.
    ഇനി എന്തെല്ലാം കാണാന്‍ കിടക്കണൂ അല്ലേ..!
    ആശംസകളോടെ...

    ReplyDelete
  21. സമാനമായ അനുഭവം മറ്റൊരു തരത്തില്‍ എനിക്കുണ്ടായത് ഓര്‍ത്ത്‌ പോയി..ഏതായാലും മാറുന്നു ലോകത്തിന്റെ പുത്തന്‍ ഭാവങ്ങള്‍ അതീവ കൌതുക കരം തന്നെയാണ്....
    താങ്കളുടെ ഭാഷ ലളിതവും സുന്ദരവുമായി അനുഭവപ്പെടുന്നു.... ഇഷ്ട ജനത്തിന്റെ മൃദു മന്ദഹാസം പോലെ ഹൃദ്യതയുണ്ടിതില്‍ ......

    ആശംസകള്‍....

    ReplyDelete
  22. എങ്കില്‍ ഇനി കളിച്ചു തുടങ്ങാം

    ReplyDelete
  23. അങ്ങനെ വീഡിയോ ഗയിംസില്‍ താല്‍പര്യം ഇല്ലാതിരുന്ന അഹമെദ് ഇക്ക അതെന്താണെന്നു പഠിച്ചു ...ഞങ്ങള്‍ക്ക്‌ വിജ്ഞാനപ്രദമായ ലേഖനം കാഴ്ച്ചവക്കുകയും ചെയ്തു ...പേരകുട്ടിയെ കൊണ്ട് ബുദ്ധിമുട്ട് ഒട്ടും ഉണ്ടായില്ലാല്ലോ അല്ലേ...

    ReplyDelete
  24. ഞാനും കളിച്ചിരുന്നു ഈ കളിയോരുപാട്..
    ഒരു ദിവസം കമ്പ്യൂട്ടര്‍ പണി പറ്റിച്ചു.. അന്ഗ്രി ബേര്‍ഡ്സ് കളിക്കുമ്പോ സ്ടക്കാവും,,
    അതോടെ നിര്‍ത്തി..
    നല്ല രസണ്ടായ്നു വായിക്കാന്‍..

    ReplyDelete
  25. ഞാന്‍ ഇന്ന് കണ്ട്... പക്ഷെ കളിക്കാന്‍ അറിയാത്തത് കൊണ്ട് ഡൌണ്‍ലോഡ് ചെയ്തില്ല :)

    ReplyDelete
  26. പുതിയൊരു അറിവാണ് പകർന്നു കിട്ടിയത്. മൊബൈലിലോ കമ്പ്യൂട്ടറിലോ ഒരു തരം കളികളിലും ഏർപ്പെടാൻ മെനെക്കാടാത്ത ഒരാളാണ് ഞാൻ. വളരേ ചെറിയ കുട്ടികൾ കമ്പ്യൂട്ടർ ഗൈമുകളിൽ വിദഗ്ദപ്രകടനം കാഴ്ചവെക്കുന്നത് കണ്ട് അത്ഭുതത്തോടെ നോക്കിനിന്നിട്ടുണ്ട്. ഈ വക അത്യാധുനികസങ്കേതങ്ങൾ ഒരു തലമുറയെ കാർന്നുതിന്നുന്നു എന്നോക്കെ തോന്നിയിട്ടുമുണ്ട്. ചിലപ്പോൾ അവരാവാം ശരി. പുലരാനിരിരിക്കുന്ന നാളെകളിൽ മണ്ണപ്പവും ചുട്ടിയും കോലും ആർക്കൈവുകളിൽ വിശ്രമിക്കുകയും വിരൽതുംബിലെ പക്ഷികളും പീരങ്കികളും സംസാരവിഷയമായിമാറുകയും ചെയ്യുമെന്ന് മുമ്പൊരിക്കൽ ഏതോ ഒരു പ്രതികരണത്തിൽ എഴിതിയച്ച്തും ഇത്തരുണത്തിൽ ഓർത്തുപോയി.

    ReplyDelete
  27. പിന്നാമ്പുറ വിശേഷങ്ങൾ നന്നായിരിക്കുന്നു..

    ReplyDelete
  28. പുതിയ ഒരറിവ്..ഇങ്ങിനെ ഒരു ഗെയിം ഉള്ളതുപോലും ഇപ്പോഴാണറിയുന്നത്

    ReplyDelete
  29. അജിത് എഴുതിയ പോലെ ഇങ്ങനെ ഒരു ഗെയിമിനെപ്പറ്റി ആദ്യമായാണ് കേള്‍ക്കുന്നത്.താങ്കളുടെ പോസ്റ്റിന്റെ അവതരണവും പിന്നാമ്പുറ ചരിത്രങ്ങളും നന്നായെങ്കിലും ഇത്തരം ഗെയിമുകളെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാത്ത ആളാണു ഞാന്‍. ഇന്നു പല ഗള്‍ഫുകാരും(നാട്ടുകാരും ഒട്ടും മോശമല്ല!) കുട്ടികളുടെ വാശിയും കരച്ചിലുമൊഴിവാക്കാന്‍ വേഗം മൊബൈല്‍ ഫോണ്‍ അവര്‍ക്കു കൊടുക്കുന്നതു കാണാം. കുട്ടി ഗെയിമില്‍ മുഴുകി അനങ്ങാതിരിക്കും. ഏതു പ്രായക്കാരായാലും!.ഇതല്ലെങ്കില്‍ കമ്പ്യൂട്ടര്‍. ഒന്നിനും പറ്റാത്തവര്‍ ടീവിയില്‍ കര്‍ട്ടൂണ്‍ ചാനല്‍ ഇട്ടു കൊടുത്താല്‍ പിന്നെ ഈ കുട്ടികള്‍ അവര്‍ക്കൊരു ബുദ്ധിമുട്ടാവില്ല എന്നാണവരുടെ ധാരണ.സത്യത്തില്‍ ഇത്തരം ഗെയിമുകള്‍ ഇവിരുടെ സ്വഭാവ രൂപീകരണത്തിലും ആരോഗ്യ കാര്യങ്ങളിലും വല്ലാത്ത സ്വാധീനം ചെലുത്തുന്നുണ്ട്. ഇതു ഗുണത്തേക്കാളേറെ വലിയ ഒരളവില്‍ ദോഷമാണു ചെയ്യുന്നത് താനും. എന്റെ പേരക്കുട്ടികള്‍ എല്ലാം ഇതിന്റെ അടിമകള്‍ ആണ്. ഞാന്‍ കഴിയുന്നതും നിരുത്സാഹപ്പെടുത്താറുണ്ട്. മുമ്പു ക്രിക്കറ്റു ഭ്രാന്തിനെപ്പറ്റി പറയാറുണ്ടായിരുന്നു നമ്മള്‍. ഇന്നിപ്പോള്‍ അതാണ് തമ്മില്‍ ഭേതം എന്നു തോന്നിക്കുമാറാണ് കാര്യങ്ങളുടെ പോക്ക്. ടെക്നോളജിയും കുട്ടികളുടെ ഐ.ക്യുവും എല്ലാം നല്ലതു തന്നെ,എന്നാല്‍ ഇതിലെ ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍ നമ്മള്‍ കാണാതെ വയ്യ. മൊബൈല്‍ ഫോണ്‍ നിരന്തരം കയ്യില്‍ വെച്ചിരിക്കുന്നത് തന്നെ അപകടകരമാണെന്നു പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നു, ചെറിയ കുട്ടികളുടെ കാര്യത്തില്‍ പ്രത്യേകിച്ചും. ഇന്നു മുതിര്‍ന്നവര്‍ വരെ ഇതിന്റെയൊക്കെ അഡിക്റ്റായി മാറിക്കൊണ്ടിരിക്കുകയാണ്. പിന്നെങ്ങനെ കുട്ടികളെ പിന്തിരിപ്പിക്കാന്‍ കഴിയും?. താങ്കളുടെ കഴിഞ്ഞ പോസ്റ്റിലും വിഷയം ഐ -ഫോണ്‍ തന്നെയായിരുന്നല്ലോ?. സാങ്കേതിക വിഷയങ്ങള്‍ വളരുന്നതും അവ സ്വായത്തമാക്കുന്നതും നല്ലതു തന്നെ,എന്നാല്‍ ചില അപകടങ്ങള്‍ നമ്മള്‍ തിരിച്ചറിയാതെ പോവരുത്. ഇന്നു കുട്ടികള്‍ക്ക് മറ്റു പുറം ലോകത്തെ കളികളേക്കാള്‍ ഇഷ്ടം റൂമില്‍ അടച്ചിരുന്നുള്ള ഇത്തരം കളികളാണ്. അതവരെ സമൂഹത്തില്‍ തന്നെ ഒറ്റപ്പെടുത്താന്‍ പ്രേരിപ്പിക്കും. ഈ വക കളികളൊന്നുമില്ലാത്ത കാലത്ത് ഒറ്റ മകനായി ,ആരും കൂട്ടിനു കളിക്കാനില്ലാതെ വളര്‍ന്നു ഇന്നീ പ്രായത്തിലെത്തിയ ഞാന്‍ അനുഭവിക്കുന്ന ഒറ്റപ്പെടല്‍ തുറന്നു പറയാന്‍ എനിക്കു മടിയില്ല. അതു കൊണ്ട് ഇതിലെ നെഗറ്റീവ് വശങ്ങള്‍ കൂടി ഒന്നു പഠനം നടത്തി താങ്കള്‍ ഇവിടെ തന്നെ പോസ്റ്റു ചെയ്യുമെന്നു പ്രതീക്ഷിക്കട്ടെയോ?

    ReplyDelete
  30. Delightfully staring at the tiny screen of an Iphone the myriad number of people (even two year old ones) enjoy being somehow filled the emptiness with something. But what they are really engaging with is a gigantic question that has as yet to find a conclusive answer.
    The so called angry birds indeed will fly on....
    But, whither bound are we in the broadband communication highway is yet another question.

    ReplyDelete
  31. ആശംസകള്‍...... !!

    very nice ... !!

    ReplyDelete
  32. ഐ ഫോണ്‍ ഇല്ല...എങ്കിലും ക്രോമില്‍ ഒന്ന് നോക്കാന്‍ മകളോട് പറയാം..
    നന്ദി സുഹൃത്തേ...വളരെ നാനായി അവതരിപ്പിച്ചിരിക്കുന്നു..

    ReplyDelete
  33. മഴ വെള്ളത്തിലൂടെ തോണി ഉണ്ടാക്കി കളിച്ച ബാല്യത്തില്‍ നിന്ന് ഇന്നത്തെ ബാല്യത്തിലേക്കുള്ള ദൂരം ഇത്രയൊ?....
    നന്നായിട്ടുണ്ട്......

    ReplyDelete
  34. Angry Birds ഞാനും ഡൗണ്‍ലോഡ് ചെയ്തിരുന്നു. ഒരുപ്രാവശ്യം കളിച്ചുനോക്കി. ഒന്നും പിടി കിട്ടാത്തതിനാല്‍ uninstall ചെയ്തു. ഈ ഗെയിമിന്റെ റെക്കോര്‍ഡ് പുതിയ ഒരു ഗെയിം പൊട്ടിച്ചുട്ടോ... 'whers-my-water' എന്ന ഗെയിം ആണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത്. കൂടുതല്‍ അറിവ് പകര്‍ന്നുതന്നതിന് നന്ദി.. .ആശംസകള്‍

    ReplyDelete
  35. ഞാനും കേട്ടിടുണ്ട് കുപിതരായ പക്ഷികളെ കുറിച്ച്,
    മൊബൈലിലെ ഗമില്‍ താല്പര്യം ഇല്ലാത്തതു കൊണ്ട് ഇതുവരെ കളിച്ചില്ല
    ഇന്ന് പലരും ഇരുന്ന് നേരം കൊല്ലുന്നതില്‍ ആനന്ദം കൊള്ളുന്നു.
    പണ്ടൊക്കെ നമ്മള്‍ പറയാറുണ്ട് വെറുതെ ഇരിക്കാന്‍ വയ്യ എന്നു , എല്ലാവരില്‍ നിന്നും ഒറ്റപെട്ടു ഞാനും എന്റെ ലോകവും എന്നതിലേക്ക് ചുരുങ്ങുന്പോള്‍ നഷ്ടപെടുന്നു പലതും,

    facebookil ഫ്രെണ്ട്സിനെ തിരയുന്ന നമ്മള്‍ അടുത്തുള്ള പലരെയും കാണാറില്ല,
    (ഒരു നിരാശ എനിക്കും ഇതില്‍ നിന്നു മാറി നില്ക്കാന്‍ ആവുന്നില്ലല്ലോ !)

    --

    ReplyDelete
  36. Angry Birdsനെ കുറിച്ച് കേട്ടിട്ടെ ഉള്ളു, കളിച്ചിട്ടില്ലാ ട്ടൊ , സത്യം പറഞ്ഞാല്‍ അവസരം കിട്ടില്ലാന്നു തന്നെ..ഇനിയൊന്ന് കളിച്ചു നോക്കീട്ടു തന്നെ കാര്യം..
    എന്താ ചെയ്യാ...മക്കളും വലിയവരുമൊക്കെ ഗയിമുകള്‍ക്ക് അടിമപ്പെട്ടു പോയി..
    ആരേയും കുറ്റം പറയാനും പറ്റാത്ത അവസ്ഥകളും ജീവിതാന്തരീഷങ്ങളും..
    നന്ദി ..ആശംസകള്‍.

    ReplyDelete
  37. മുഹമ്മദ് കുട്ടിയുടെയും വി.പി. ഗംഗാധരന്റെയും അഭിപ്രായങ്ങള്‍ ശ്രദ്ധ പതിയേണ്ടതാണ്..

    ReplyDelete
  38. കാലം മാറി ഇനിയിപ്പോ കോലവും മാറാം...

    ReplyDelete
  39. Angry Birds എന്‍റെ മോള്‍ക്കും ഇഷ്ടപ്പെട്ട കളിയാണ്. ചില ലെവല്‍ കടന്നു കിട്ടാന്‍ പറ്റാതെ വരുമ്പോള്‍ ഞങ്ങളുടെ സഹായവും അവള്‍ക്കു വേണം... ചുരുക്കത്തില്‍ ഞങ്ങളും കളിക്കാറുണ്ട് :) പക്ഷെ അതിനു പിറകിലുള്ള ഇത്തരം വിവരങ്ങള്‍ ഇപ്പോഴാണ് അറിയുന്നത്... നന്ദിട്ടോ...

    (കുട്ടികള്‍ മുഴുവന്‍ സമയവും ഇതിനു മുന്‍പില്‍ ഇരിക്കുന്നതിനോട് ഞാനും യോജിക്കുന്നില്ലാ... അങ്ങനെ ഉണ്ടാവാതിരിക്കാന്‍ കഴിയുന്നതും ശ്രമിക്കാറും ഉണ്ട്. പക്ഷെ ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന പോലെ യാത്രയ്ക്കിടയിലും ഫ്ലൈറ്റ് വൈകുന്നതു പോലെ വിഷമാവസ്ഥകളിലും ഒക്കെ ഇത്തരം കളികള്‍ സഹായകരം തന്നെയല്ലേ... )

    ReplyDelete
  40. @ഹഫ്സല്‍ :സന്ദര്ശനത്തിനും അഭിപ്രായത്തിനും വളരെയധികം നന്ദി. ഗയിമില്‍ അധികം ഇരുന്നു പോകാതിരിക്കുക.

    @ടോമ്സന്‍ : ഇത്തരം വിജയങ്ങള്‍ പല വ്യവസായ സ്ഥാപനങ്ങളിലും പലപ്പോഴായി സംഭവിച്ചത് കൌതുകകരമാണ്. ഈ ഗയിമും ഐഫോണും വലിയ കാര്യമൊന്നുമല്ല. സന്ദര്ശനത്തിനും അഭിപ്രായത്തിനും വളരെയധികം നന്ദി.

    @ഖാദു: നമ്മുടെ കുട്ടിക്കാലങ്ങളിലെ നാടന്‍ കളികളും ഗ്രാമീണ അന്തരീക്ഷവും എന്നും ഏവര്‍ക്കും ഇഷ്ടം തന്നെയാ. ഇന്നും പലരും അത് ആസ്വദിക്കുകയും ചെയ്യുന്നു. പക്ഷെ ഇന്നത്തെ ചുറ്റുപാടും നഗരവും ഫ്ലാറ്റുകളും ഗള്‍ഫും എല്ലാം പുത്തന്‍ സംസ്കാരം നിര്‍ബന്ധിതമാക്കുകയാണ്. അഭിപ്രായത്തിനു നന്ദി.

    @എന്‍റെ ലോകം: സാന്ദര്‍ഭികമായും അനിവാര്യതയായും ടെക്നോളജിയുടെ സഹായം മറക്കാന്‍ പറ്റില്ലല്ലോ.

    @ആസാദ്‌: അഭിപ്രായത്തിനു നന്ദി.

    @ഷാനവാസ്‌: അങ്ങനെ തീര്‍ത്തു പറയേണ്ട, നമുക്ക് ചെയ്യാവുന്നത് അല്ലാതെയും ആവാം. ടെക്നോളജി അതിന്‍റെ വഴിക്കും.

    @ജാസ്മി: പൊതുവേ കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടിയാണു ഗയിംസ് നിര്‍മ്മിക്കപ്പെടുന്നതും. അഭിപ്രായത്തിനു നന്ദി.

    @വിഷ്ണു: സന്ദര്ശനത്തിനും അഭിപ്രായത്തിനും വളരെയധികം നന്ദി.

    @രമേശ്‌: അഭിപ്രായത്തിനു വളരെയധികം നന്ദി. മാര്‍ജിന്റെ കാര്യം ശ്രദ്ധയിലുണ്ട്.

    @ബാസില്‍ : നാടന്‍ കളികളുടെയും ക്രിക്കറ്റ്‌, ഫുട്ബാള്‍ എന്നിവയുടെയും സൗകര്യം ലഭിക്കുന്ന ചുറ്റുപാടില്‍ കുട്ടികള്‍ ഇന്നും അത്തരം വിനോദങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. കൂടെ രക്ഷിതാക്കളുടെ പ്രോത്സാഹനം ഉണ്ടായാല്‍ മതി.

    @ഇടശ്ശേരിക്കാരന്‍ : വീഡിയോ ഗയിംസ് എല്ലാം അക്രമവാസന വളര്‍ത്തുന്ന തരത്തിലാണെന്ന് പറയാന്‍ പറ്റില്ല. കുട്ടികളുടെ മാനസിക വളര്‍ച്ചയെയും അറിവിനെയും സഹായിക്കുന്ന ധാരാളം ഗയിംസ് ഉണ്ട്. രക്ഷിതാക്കള്‍ നല്ലത് തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ ശ്രദ്ധിച്ചാല്‍ മതി. സന്ദര്ശനത്തിനും അഭിപ്രായത്തിനും വളരെയധികം നന്ദി.

    @അക്ബര്‍ : പിന്നാമ്പുറ കാഴ്ചകള്‍ പലപ്പോഴും രസകരമാണ്.

    @അഷ്‌റഫ്‌: സന്ദര്ശനത്തിനും അഭിപ്രായത്തിനും വളരെയധികം നന്ദി.

    @ഷമീര്‍ : കാലത്തിനു മുമ്പേ പറക്കുമ്പോഴും നല്ലതും ചീത്തയും വേര്‍തിരിച്ചറിയാനുള്ള സര്‍ഗശക്തിയുള്ളവര്‍ ആണല്ലോ നാം.

    @ജിമ്മി: സന്ദര്ശനത്തിനും അഭിപ്രായത്തിനും വളരെയധികം നന്ദി. ഓ, പേരക്കുട്ടി എനിക്ക് ഒരു വിഷമവും ഉണ്ടാക്കാതെ സുഖസന്തോഷമായി വീട്ടിലെത്തി.

    @മനോജ്‌: കുറ്റം പറയാതെ അവരെ നല്ല വഴിയിലേക്ക് നയിച്ചാല്‍ മതി.

    @അരുണ്‍ : നല്ല ചിന്തകള്‍ ഉണ്ടാവട്ടെ. വളരെയധികം നന്ദി.

    @ദുബായിക്കാരന്‍ : സന്ദര്ശനത്തിനും അഭിപ്രായത്തിനും വളരെയധികം നന്ദി.

    @പ്രഭന്‍ : ഇപ്പോള്‍ പിടി കിട്ടി അല്ലെ. ഇനി സഹമുറിയന്‍ സഹകളിക്കാരന്‍ ആകുമോ?

    @നൌഷാദ്: ഈ ഹൃദ്യമായ വ്യക്തിപരമായ അഭിപ്രായത്തിനു എങ്ങനെയാ നന്ദി പറയേണ്ടത്? മൃദു മന്ദഹാസത്തോടെ തന്നെ ആകട്ടെ.

    @ഷാജു: ഞാന്‍ ആരെയും കളിപ്പിക്കുകയല്ല കേട്ടോ. ആലോചിച്ചു മതി.

    @സുബാന്‍ : Thank you for your spending valuable time to read and comment on this post.

    @കൊച്ചുമോള്‍ : വല്ലപ്പോഴും ഒക്കെ ഞാനും ചില വേര്‍ഡ്‌ ഗയിംസ് പോലെ ചിലത് കളിക്കാറുണ്ട്, ട്ടോ. ഹസം ഗാലിബ് ഓക്കേ.

    @വാല്യക്കാരന്‍ : കളിക്കാനും രസാണ്ടായ്നു അല്ലെ? സന്ദര്ശനത്തിനും അഭിപ്രായത്തിനും വളരെയധികം നന്ദി.

    ReplyDelete
  41. അഹമ്മദ് മാഷേ നന്ദി. ഞാനും ഈ കളിയില്‍ ഒരു കൈ നോക്കട്ടെ.

    ReplyDelete
  42. നല്ലപോസ്റ്റ് .കുട്ടികളൊക്കെ നമ്മെക്കാള്‍ അറിവുള്ളവരും ,വേഗമുള്ളവരുമാണ്.

    ReplyDelete
  43. ennu thanne angry birds kalichu nokkanam
    aasamsakal

    ReplyDelete
  44. @ചീരമുളക്: ആധുനികസന്കേതങ്ങള്‍ വേണ്ട വിധത്തിലും ശ്രദ്ധയോടെയും കൈകാര്യം ചെയ്യാന്‍ കഴിഞ്ഞാല്‍ വലിയ പ്രശ്നങ്ങള്‍ ഇല്ലാതെ പോകാം. വളര്‍ച്ചയോടൊപ്പം വളരാതിരിക്കാന്‍ കഴിയില്ലല്ലോ.
    ജീവിതത്തില്‍ പലതും വഴി മാറുന്നത് പോലെ ഇതും കാണാം.

    @ജെഫു: അഭിപ്രായത്തിനു നന്ദി.

    @മുഹമ്മദ്കുട്ടി: ഇത്തരം ഗയിമുകളുടെ ഗുണവും ദോഷവും ഒരു വിധം എല്ലാവര്‍ക്കും അറിയാം. ഗയിമിനെ പ്രോത്സാഹിപ്പിക്കുകയല്ല എന്റെ പോസ്റ്റ്‌ ചെയ്യുന്നത്. ഈ പ്രസ്തുത ഗയിം സമൂഹത്തില്‍ എത്ര മാത്രം സ്വാധീനിച്ചു എന്നതാണ് ഞാന്‍ കാട്ടിയത്‌. ഓരോ കാലങ്ങളിലും വ്യത്യസ്തമായ കളികളും അത് പോലെ മറ്റു വിനോദങ്ങളും വലിയവരെയും കുട്ടികളേയും സ്വാധീനിക്കുന്നു. സാഹചര്യങ്ങള്‍ക്കും സൌകര്യങ്ങള്‍ക്കും വേറെയും പങ്കുണ്ട്. ഗള്‍ഫും നഗരവും ഫ്ലാറ്റും ഒക്കെ ഉദാഹരണങ്ങള്‍ ആയെടുക്കാം. മാറി വന്ന ജീവിതരീതികളും കണക്കിലെടുക്കാം. എന്തിനും നല്ലതും ചീത്തയുമായി രണ്ടു വശങ്ങള്‍ ഉണ്ടല്ലോ. അത് വേര്‍തിരിച്ചു മനസ്സിലാക്കാനുള്ള വലിയവരുടെ കഴിവ് കൊണ്ട് കുട്ടികളേയും ബോധവന്മാരാക്കുകയാണ് നമുക്ക് ചെയ്യാനുള്ളത്.
    ഈ പോസ്റ്റില്‍ പ്രത്യേക താല്പര്യം കാണിച്ചതിന് നന്ദി.

    @Gangadharan: We cant judge or find out where we will reach with broadband communication; science, especially the digital development is very fast, far away from common man's reach. Children are seen more quick to accept and understand the complicate gadgets.
    I am grateful for your thoughtful comment.

    ReplyDelete
  45. നമ്മുടെ കുഞ്ഞുങ്ങള്‍ എങ്ങോട്ട്?

    ReplyDelete
  46. ഇത്തരം ഗെയിമുകള്‍ രൂപകല്‍പന ചെയ്യുന്നവര്‍ കുട്ടികളുടെ മനശാസ്ത്രം കണക്കിലെടുക്കുന്നേയില്ല.കണ്ടില്ലേ,പിഞ്ചു മക്കള്‍ പോലും കളിത്തോക്കുകളുടെ ആരാധകരാകുന്നത്?

    ReplyDelete
  47. ലേഖനം നന്നായിരിക്കുന്നു.
    ആശംസകള്‍.ഇനി എന്തെല്ലാം കാണാന്‍ കിടക്കണൂ അല്ലേ..!

    ReplyDelete
  48. @പ്രവീണ്‍ : അഭിപ്രായത്തിനു വളരെ നന്ദി.
    @വില്ലെജ്മാന്‍ : ക്രോമില്‍ നോക്കിക്കാണും എന്ന് കരുതുന്നു. കളി തുടങ്ങി കാണുമല്ലോ.
    @ശീതള്‍ : മഴവെള്ളവും തോണിയുമൊക്കെ ഒരു ഭാഗത്ത് ഇപ്പോഴും ഉണ്ട് ട്ടോ.
    @ഷബീര്‍ : 'whers-my-water' കണ്ടിട്ടില്ല, നോക്കട്ടെ.
    @കന്നെക്കാടന്‍ : ഈ നിരാശ ഇന്ന് സ്വാഭാവികമായി എല്ലാവര്‍ക്കുമുണ്ട്. കാലഗതിക്ക് എതിരായി നീങ്ങാന്‍ പ്രയാസമാണല്ലോ.
    @വര്‍ഷിണി: ഗയിമിന് അവസരം കിട്ടാത്തത് ഒരുവിധത്തില്‍ നന്നായി. സമയം കൊല്ലേണ്ട ആവശ്യം ഇല്ലല്ലോ.
    @അജിത്‌: പ്രസ്തുത അഭിപ്രായങ്ങളെ ശരിക്കും മാനിക്കുന്നു. ഞാനും വിഭിന്നനല്ല.
    @അരുണ്‍ലാല്‍ : വേണ്ടി വരും.
    @ലിപി: എന്റെയും അനുഭവവും മനോഭാവവും ഇത് തന്നെയെന്നു സൂചിപ്പിക്കുന്നു.

    ReplyDelete
  49. നല്ല ലേഖനം എല്ലാ ഭാവുകങ്ങളും....

    ReplyDelete
  50. @മനോജ്‌: നോക്കിയിട്ട് വിവരം അറിയിക്കുമല്ലോ. അഭിപ്രായത്തിനു നന്ദി.
    @മാനത്തുകണ്ണി: അഭിപ്രായത്തിനു നന്ദി.
    @അഭിഷേക്: അടിക്റ്റ്‌ ആകരുതേ...
    @അരീക്കോടന്‍ : നമ്മള്‍ എങ്ങോട്ടെക്കാണോ അങ്ങോട്ട്‌ തന്നെ കുഞ്ഞുങ്ങളും.
    @മേയ്ഫ്ലാവേസ്: ഇത് വ്യവസായമാ, നാടും നാട്ടാരെയും നന്നാക്കാനല്ല. അഭിപ്രായത്തിനു നന്ദി.
    @പ്രേം: അഭിപ്രായത്തിനു നന്ദി.
    @ചന്തു നായര്‍ : അഭിപ്രായത്തിനു നന്ദി.

    ReplyDelete
  51. ഞാനും കളിക്കാറുണ്ട് angry birds.ഒരു സാധാരണക്കാരന്‍റെ മനസ്സ് വായിച്ചറിയാന്‍ സാധിക്കുന്നുണ്ട്.

    ReplyDelete
  52. കൊള്ളാല്ലോ , ഇത് ഇത്ര വലിയ സംഭാവമായിരുന്നോ..ഈയിടെ ലാപ്ടോപ് ഫോര്‍മാറ്റ്‌ ചെയ്തപ്പോള്‍ വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്തവര്‍ എന്റെ ലാപ്പില്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടായിരുന്നു..ഞാന്‍ ശ്രദ്ധിച്ചിട്ടില്ല, കാമറൂണ്‍, റുഷ്ദി ഒക്കെ ഇതിനെ അഡിക്ട്സ് ആണെന്നത് പുതിയ അറിവാണ്...
    ഭാവുകങ്ങള്‍ ....
    www.harithakamblog.blogspot.com

    ReplyDelete
  53. എല്ലാ കുട്ടികളും ഇങ്ങനെയൊക്കെ തന്നെ അല്ലെ കുട്ടികള്‍ മാത്രമാണോ എന്നും കൂടി സംശയിക്കേണ്ടിയിരിക്കുന്നു..... ലളിതമായ ഭാഷയില്‍ നല്ലൊരു കാര്യം പറഞ്ഞു തന്ന നല്ല പോസ്റ്റു ..ആശംസകള്‍ ..

    ReplyDelete
  54. @രാജ്നാരായന്‍ : അഭിപ്രായത്തിനു നന്ദി.
    @ഹരിതകം: എന്തിന്റെയും പിറകില്‍ ഉള്ള കാര്യങ്ങള്‍ കൌതുകമുണ്ടാക്കും. അഭിപ്രായത്തിനു നന്ദി.
    @ഖരാക്ഷരങ്ങള്‍ : ഇനിയും എന്തൊക്കെ അറിയാനിരിക്കുന്നു.
    @ഉമ്മു അമ്മാര്‍ :കുട്ടികള്‍ മാത്രമല്ല നല്ലൊരു വിഭാഗം വലിയവരും ഇത്തരം കാര്യങ്ങളില്‍ ആകൃഷ്ടരാണെന്നത് ഒരു വസ്തുതയാണ്. അഭിപ്രായത്തിനു നന്ദി.

    ReplyDelete
  55. 'കുപിതരായ പക്ഷികളുടെ' പിന്നാമ്പുറ കഥകള്‍ പുതിയ അറിവ്, നന്നായി എഴുതി.... പക്ഷേ, കുട്ടികളെ അടക്കിയിരുത്താന്‍ വീഡിയോ ഗെയിംസ് , കമ്പ്യൂട്ടര്‍ , ടിവി എന്നിവ നല്‍കുന്നതിനോട് വിയോജിപ്പ്.

    ReplyDelete
  56. കളിയിലെ കാര്യം..

    നന്നായിരിക്കുന്നു

    ReplyDelete
  57. കുപിതരായ പക്ഷികള്‍ എനിക്കിഷ്ട്ടപെട്ട കളി ആണ്,അത് പോലെ ഈ പോസ്റ്റും ഇഷ്ടപ്പെട്ടു.

    ReplyDelete
  58. കളി വിവരണം കാര്യമായി തന്നെ ചെയ്തല്ലോ.
    നന്നായിരിക്കുന്നു

    ReplyDelete
  59. കിളി കളിയുടെ പുറകിലെ വിവരങ്ങള്‍ ഇത്ര വിശദമായി പറഞ്ഞു തന്നതിന് നന്ദി . എന്റെ മകനും ഇടക്കൊക്കെ കയറി ഇതിന്റെ ആളാവാറുണ്ട്.. ഈ പോസ്റ്റ്‌ പുള്ളിക്ക് ഒന്ന് വായിച്ചു കേള്‍പ്പിക്കുന്നുണ്ട്‌... ഈ വിവരങ്ങള്‍ പങ്കിട്ടതിന് നന്ദി .

    ReplyDelete
  60. കളികളാണെവിടേയും കുട്ടികള്‍ , വലിയവര്‍ , ഭരണാധികാരികള്‍ , എല്ലാവരും .. ഒരിക്കലുമവസാനിക്കാത്ത കളികള്‍ .. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് ..!!

    ReplyDelete
  61. enikku ishtapettu. innathe kuttikalude lokam video gamil othungipokunnu...

    ReplyDelete
  62. ഇതു ഇത്രെക്കും ഒരു സംഭവമായിരുന്നോ??എന്നാൽ ഇനിയൊന്ന് നോക്കണമല്ലൊ.. വിവരണം നന്നായിരിക്കുന്നു.. ആശംസകൾ..!!

    ReplyDelete
  63. @കുഞ്ഞുസ്: ഞാനും വിയോജിക്കുന്നു. അഭിപ്രായത്തിനു നന്ദി .
    @ജാബിര്‍ : കളിയാക്കേണ്ട.
    @സുരഭിലം: അഭിപ്രായത്തിനു നന്ദി .
    @റഷീദ്‌: അഭിപ്രായത്തിനു നന്ദി .
    @വേണുഗോപാല്‍ : പോസ്റ്റ്‌ വയിച്ചുകൊടുത്തിട്ട് മകന്‍ എന്ത് പറയുന്നു?
    @മജീദ്‌: ഇതൊക്കെ സ്വാഭാവികവും കാലത്തിന്റെ ആവശ്യകതയും ആയിപ്പോയില്ലേ?
    @അരുണകിരണങ്ങള്‍ : അങ്ങനെ ഒതുക്കാതിരുന്നാല്‍ മതി.
    @ആയിരങ്ങളില്‍ : സംഭവം തന്നെയാ. ഇപ്പോള്‍ എന്ത് തോന്നുന്നു? അഭിപ്രായത്തിനു നന്ദി .

    ReplyDelete
  64. ഇതിന്റെ പിന്നില്‍ ഇങ്ങനെ ഒരു കഥയുണ്ട് അല്ലെ.

    ReplyDelete
  65. :) അറിവുകള്‍..
    ഒരു ഐഫോണ്‍ വാങ്ങീട്ട് തന്നെ കാര്യങ്ങള്‍!!

    ReplyDelete
  66. @മിനി: നിശ: ലീല: അഭിപ്രായത്തിനു വളരെയധികം നന്ദി .

    ReplyDelete
  67. നെറ്റ് തകരാറിലായതുകൊണ്ട് താങ്കളുടെ
    ലേഖനം ഇന്നാണ് കാണാന്‍ കഴിഞ്ഞത്.
    വളരെ നന്നായിരിക്കുന്നു.
    അഭിന്ദനങ്ങള്‍

    ReplyDelete
  68. നമ്മുടെ ചെറുപ്പത്തിലും angry birds ഉണ്ടായിരുന്നു.
    പൊരുന്നക്കൊഴി ആയിരുന്നു എന്ന് മാത്രം!
    പുതിയ അറിവ് പകര്‍ന്നു എങ്കിലും ഇത് വായിച്ചപ്പോ എനിക്കും കളിയ്ക്കാന്‍ ഒരു ആഗ്രഹം.
    അതിനടിമപ്പെടുമോ എന്നൊരു പേടിയും...

    ReplyDelete
  69. ഈയടുത്ത് കൊലുസിന്റെ ബ്ലോഗിലും മൊബൈല്‍ ഫോണിനെ സംബന്ധിച്ച പോസ്റ്റ്‌ കണ്ടു.
    ഐ ഫോണായാലും ഐ പോഡായാലും എത്രവേഗം മനുഷ്യനെ സ്വാധീനിക്കുന്നു!

    നല്ലപോസ്റ്റ്‌.
    നേരില്‍ കാണണമെന്നും വിളിക്കുമെന്നും പറഞ്ഞിട്ട് കാണാന്‍ സാധിച്ചില്ലല്ലോ ഹംദുക്കാ!

    ReplyDelete
  70. നല്ല പോസ്റ്റുകള്‍. ഞാന്‍ ബുക്ക്മാര്‍ക്ക് ചെയ്യുന്നു.

    എന്റെ വീട്ടില്‍ ഒരൊറ്റ വീഡിയോ ഗെയിമോ, ടെലിവിഷന്‍ കണക്ഷന്‍ പോലുമോ ഇല്ല. കമ്പ്യൂട്ടറില്‍ ആരും ഗെയിം കളിക്കാറുമില്ല. ഇതൊന്നും ഇല്ലാതെ തന്നെ എന്റെ മോന്‍ വളരുന്നതെങ്ങനെ എന്നൊന്നു കാണണമല്ലോ.

    ReplyDelete
  71. @തങ്കപ്പന്‍ : അഭിപ്രായത്തിനു വളരെ നന്ദി.
    @ഇസ്മായില്‍ : കളിച്ചോളൂ, അടിമപ്പെടാതെ. സ്വയം നിയന്ത്രണം എല്ലാറ്റിനും നല്ലതാ.
    @കണ്ണൂരാന്‍ : പൊതുവേ നാം വിനോദം ഇഷ്ടപ്പെടുന്നവരാണല്ലോ. അത് കൊണ്ടായിരിക്കാം.
    @കൊച്ചു കൊചീച്ചി:
    ഇതൊരു നല്ല തീരുമാനമാണ്. എല്ലാവര്‍ക്കും അത്തരം സാഹചര്യം ആയിരിക്കില്ലല്ലോ, പ്രത്യേകിച്ച് ഗള്‍ഫിലും മറ്റും. ലിപി പറഞ്ഞത് പോലെ ചിലപ്പോള്‍ ആവശ്യകതയാണ്.

    ReplyDelete
  72. കളിയ്ക്കാറില്ലെങ്കിലും കളിയ്ക്കുന്നവരുടെ ആവേശത്തിൽ പങ്കെടുക്കാറുണ്ട്.
    എല്ലാം പരിധി കൈവിടുമ്പോഴാണ് അതായത് മറ്റൊരാളുടെ ജീവിതത്തെ ഞാൻ തകരാറാക്കുമ്പോഴാണ് കുട്ടീം കോലും കളിയായാലും കുപിതരായ പക്ഷികളായാലും ജീവിതം പ്രശ്നഭരിതമാകുന്നത്.വ്യക്തി ജീവിതം മാത്രമല്ല, സമൂഹ ജീവിതവും.
    പോസ്റ്റ് വളരെ വിജ്ഞാനപ്രദമായിരുന്നു. അഭിനന്ദനങ്ങൾ.

    ReplyDelete
  73. ഗെയിമുകളോട് വലിയ അഭിമുഖ്യമില്ലെങ്കിലും ലേഖനം രസകരമായി തോന്നി. :-)

    ReplyDelete
  74. കിളികളുടെ കളികളുടെ കാര്യത്തിന്റെ പിന്നാമ്പുറങ്ങളും ,പുത്തൻ തലമുറയിലെ കുഞ്ഞുങ്ങൾ വരെ നമ്മൾടെയത്രപ്രായമായവരെ പോലും മറികറ്റന്ന് ഇത്തരം കേളികൾ പെട്ടെന്ന് തന്നെ വശമാക്കുന്നതും,..മൊക്കെ നന്നായി അവതരിപ്പിച്ചിരിക്കുന്നൂ കേട്ടൊ ഭായ്

    ReplyDelete
  75. @എച്ചുമു: , സ്വപ്നജാലകം:, മുരളി: പോസ്റ്റ്‌ വായിക്കാന്‍ സമയം കണ്ടെത്തിയതിനും അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി.

    ReplyDelete
  76. രണ്ട് വയസ്സ്കാരന്റെ കളിക്കോപ്പിനെ കുറിച്ച് വായിച്ച് വിസ്മയം തോന്നി.angry birds എന്റെ mobile phoneല്‍ ഉള്ളതിനാല്‍ ഞാന്‍ നേരമ്പൊക്കിന് കളിക്കാറുണ്ട്.ഇത്ര popular game ആണ് എന്നത് ഇപ്പോളാണറിയുന്നത്.

    ReplyDelete
  77. ശരിക്കും പറയാമല്ലോ. ഈ ഗെയിം ആദ്യമായിട്ടാണു കേള്‍ക്കുന്നത്. പിന്നെ കുട്ടികള്‍ക്കിഷ്ടപ്പെടുമായിരിക്കും. എന്നിരുന്നാലും പറയുകയാണ്, വര്‍ണ്ണ ചിത്രങ്ങളുടെ ഒരു പുസ്തകമോ കഥകളോ ഒക്കെ പറഞ്ഞു കൊടുത്താണ് ഈ പ്രായത്തില്‍ കുട്ടികളെ മെരുക്കി ഇരുത്തേണ്ടത്. കൊച്ചു കഥകള്‍ കേട്ട് അവര്‍ വളരട്ടെ. താങ്കളുടെ വിഞ്ജാന പ്രദമായ ഈ ലേഖനത്തിന് നന്ദി.

    ReplyDelete
  78. @ജിയോ: @കുസുമം: അഭിപ്രായത്തിനു വളരെ നന്ദി.

    ReplyDelete
  79. രണ്ടു വയസ്സുകാരനുമായി യാത്ര പുറപ്പെടുന്ന കഥ ഇത്തിരി ഉള്‍ ക്കിടിലത്തോടെയാണ് വായിക്കാന്‍ തുടങ്ങിയത്.വല്ലാത്ത ഉദ്വേഗം ആയിരുന്നു. പക്ഷെ അത് വീഡിയോ ഗയിമിലേക്ക് തെന്നി മാറിയതോടെ രസം നഷ്ടപ്പെട്ടെന്നു മാത്രമല്ല ഒരു ഉല്‍പ്പന്നത്തിന്റെ ബ്രോഷര്‍ വായിക്കുന്നത് പോലെ തോന്നി. നിരാശയോടെ .........

    ReplyDelete
  80. @അബ്ദുല്‍ നിസാര്‍ : നിരാശപ്പെടുത്തേണ്ടി വന്നതില്‍ വ്യസനിക്കുന്നു. അഭിപ്രായത്തിന് നന്ദി.

    ReplyDelete
  81. കൊള്ളാലോ സംഭവം!

    ഇനിയൊന്നു പരീക്ഷിക്കണം .

    ReplyDelete
  82. @ജയന്‍ : പരീക്ഷിക്കുന്നത് ഏതായാലും നല്ലതാണു. അഭിപ്രായത്തിന് നന്ദി.

    ReplyDelete
  83. കളിയ്ക്കു പിന്നിലെ കാര്യം പറഞ്ഞു തന്നതിന് നന്ദി.. ഇത്ര വലിയ സംഭാവമായിട്ടും ഞാന്‍ ഇങ്ങനൊന്നിനെ കുറിച്ച് ആദ്യമായി കേള്‍ക്കുന്നു.. ചെറുപ്പത്തിലെ "മാരിയോ"യും "ടാങ്ക്"ഉം മറ്റും കളിച്ചിട്ടുണ്ട് ആവേശത്തോടെ.. അതിനു ശേഷം മൊബൈല്‍ കയ്യില്‍ വന്നപ്പോള്‍ അന്നത്തെ snake impact എന്നൊരു കളിയില്‍ പാമ്പിനു തീറ്റ കൊടുക്കുന്നതായി ഹോബി... പിന്നീട് ഒരു പ്രായം കഴിഞ്ഞപ്പോള്‍ അതില്‍ ഒന്നും താത്പര്യമില്ലാതായി...

    എല്ലാവരും ഗെയിം addictionനെ കുറിച്ച് മോശം പറയുമ്പോള്‍ എനിക്ക് ഗെയിമിംഗ് കൊണ്ടുള്ള നേട്ടങ്ങളെ കുറിച്ചാണ് പറയാനുള്ളത്.. ആധികാരികമായ ഒന്നല്ല.. എങ്കിലും എന്റെ മാത്രം കണ്ടെത്തലാണ്... പൊതുവേ ഒരു കാര്യത്തില്‍ അധികനേരം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റാത്തവര്‍ക്കും ഡിസ്ലക്സിയ എന്ന അവസ്ഥയുള്ള കുട്ടികള്‍ക്കും ഒരു പക്ഷെ വീഡിയോ ഗെയിം വഴി ഏകാഗ്രതയും ക്ഷമയും നേടിയെടുക്കാന്‍ കഴിയുമെന്നാണ് എന്റെ കണ്ടെത്തല്‍ .. ചുമ്മാ.. എനിക്കിങ്ങനെ ഇടയ്ക്കൊരോ ഉള്‍വിളികള്‍ വരുന്നതാണ്.. കാര്യമാക്കണ്ട... എന്തായാലും ഞാന്‍ കളിക്കാറില്ല ട്ടോ... :)

    ReplyDelete
  84. സംഗതി എനിക്കറിയില്ല എന്നാലും ലേഖനം നന്നായിരിക്കുന്നു

    ReplyDelete
  85. @സന്ദീപ്‌: ഒന്നും addiction ആവുന്നത് ഒരിക്കലും നന്നല്ല. പ്രായത്തിനും സാഹചര്യത്തിനും അനുസരിച്ച് ഇത്തരം താല്‍പര്യങ്ങള്‍ മാറണം. എല്ലാ വിനോദങ്ങള്‍ക്കും നല്ലതും ഉപകാരപ്രദവും ആയ ഗുണങ്ങള്‍ ഉണ്ട്. അവ കണ്ടെത്തുന്നതിലാണ് കാര്യം. സന്ദീപിന്റെ കണ്ടെത്തല്‍ നന്നായി. അഭിപ്രായത്തിനു നന്ദി.

    ReplyDelete
  86. pand kannupottikali.innu angry birds.atraye ullo.kaalathinanusarich kalikalum marunnu.enikkenthayalum ee kaleem arinjooda i padum illa:)

    ReplyDelete
  87. അതെ, കളിക്ക് പുറകിൽ കുറേ കാര്യങ്ങളുണ്ട്

    ReplyDelete
  88. @പ്രദീപ്‌: അഭിപ്രായത്തിനു വളരെ നന്ദി.
    @സുലേഖ: കാലം എല്ലാറ്റിലും മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ഇത് അവഗണിക്കാന്‍ കഴിയില്ല.
    @ബെഞ്ചാലി: അഭിപ്രായത്തിനു വളരെ നന്ദി.

    ReplyDelete
  89. നന്നായി അഹമ്മദിക്കാ..

    ReplyDelete
  90. ഈ ഗെയിം-നെ കുറിച്ച് ഞാന്‍ ആദ്യമായാണ് കേള്‍ക്കുന്നത്.
    എന്റെ പോസ്റ്റിലെ തങ്ങളുടെ കമന്റിനെ പിന്തുടര്‍ന്നാണ് ഇവിടെ എത്തിയത്. എത്തിയപ്പോഴാണ്, ഞാന്‍ വളരെ വൈകി എന്ന് മനസ്സിലായത്‌. എനിക്ക് മുമ്പേ പലരും ഇവിടെ സ്ഥാനം പിടിച്ചിരിക്കുന്നു...

    എഴുത്തുകള്‍ ഇഷ്ട്ടമായി, ഇനിയും വരാം

    ReplyDelete
  91. ഈ പോസ്റ്റ് എനിക്കു വളരെ ഇഷ്ടായി.അടുത്തിടെ നീണ്ട ഒരു കാര്‍യാത്രക്കിടയില്‍ ഇതേകാര്യം ഞാനേറെ ആലോചിച്ചിരുന്നു.കസിനാണ് കക്ഷികളെ പരിചയപ്പെടുത്തിയത്.കുപിതരായ പക്ഷികള്‍ എന്നല്ല,ദേഷ്യക്കാരായ പക്ഷികള്‍ എന്നാണ് ഞാന്‍ മനസ്സില്‍ തര്‍ജ്ജമ ചെയ്തത്.സ്വതേ ഗെയിമുകളില്‍ കന്പമില്ലാത്തയാളാണ് ഞാന്‍.പക്ഷേ ഇതില്‍ കൌതുകം തോന്നി എന്നത് സത്യം.
    പക്ഷേ റോവിയോയുടെ ചരിത്രം അറിയുമായിരുന്നില്ല.കേട്ടപ്പോള്‍ അതും രസകരം.എന്തായാലും വളരെ പ്രയോജനപ്രദമായി പ്രസ്തുതലേഖനം.

    ReplyDelete
  92. @വിനോദ്:, ശിഖണ്ടി , സുസ്മേഷ്: വായിച്ചു അഭിപ്രായമിട്ടതിനു വളരെയധികം നന്ദി.

    ReplyDelete
  93. അതികം വലിച്ചു നീട്ടാതെ എന്നാല്‍ പുതിയൊരു അറിവ് നല്‍കിയ നല്ല ലേഘനം !!അഭിനന്ദനങ്ങള്‍

    ReplyDelete
  94. കളിയിലൂടെയുള്ള ഈ "കാര്യം"വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete
  95. @ഫൈസല്‍ , ആറങ്ങോട്ടുകര, സ്മിത, അരുണകിരണങ്ങള്‍ : വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും ഏറെ നന്ദി.

    ReplyDelete
  96. अच्छी पोस्ट .........

    ReplyDelete

പോസ്റ്റ്‌ വായിച്ചിട്ട് എന്തു തോന്നി ? തുറന്നു പറയാം.

 

Sample text

പ്രിയപ്പെട്ടവ - ഏറെയുണ്ട് ഇനിയും

Sample Text