Ads 468x60px

Friday, July 15, 2011

മറുപടിയും ഒരനുഭവം

ബൂലോകത്ത് അനുഭവങ്ങളാണ് ഏറെ പ്രകാശിക്കുന്നത്. അനുഭവങ്ങളുടെ തലോടലുകളുള്ള കുറിപ്പുകളും കഥകളും സാഹിത്യപരമായി നല്ല സൃഷ്ടികളായിത്തീരാറുണ്ട്, പലപ്പോഴും. അനുഭവങ്ങള്‍ എന്നും യാഥാര്‍ത്ഥ്യങ്ങളാണ്. യാഥാര്‍ത്ഥ്യം ഒന്നേയുള്ളൂ. ഭാവന എത്രയുമാകാം, എങ്ങനെയുമാകാം- കാറ്റില്‍ പാറിക്കളിക്കുന്ന പട്ടം പോലെ. മാത്രമല്ല, യാഥാര്‍ത്ഥ്യം ഭാവനയെക്കാള്‍ വിചിത്രമാണ്. ജീവചരിത്രങ്ങളും ചരിത്രപരമായ സാഹിത്യ സൃഷ്ടികളും ഏറെ വയിക്കപ്പെടുന്നതിന്‍റെ ഒരു കാരണവും ഇത് തന്നെയാണ്. ഉല്‍കൃഷ്ടങ്ങളും ഏറെ ഹൃദ്യങ്ങളും ആയ "ആട്‌ജീവിത"വും (സ്വാനുഭവം അല്ലെങ്കിലും)  Anne Frank ന്‍റെ ഡയറിയും ചെറിയ ഉദാഹരണങ്ങള്‍ ആണ്.
ഇതിനു മുമ്പുള്ള എന്‍റെ പോസ്റ്റ്‌ ("പുസ്തകം മരിക്കുമോ ?") പ്രസിദ്ധീകരിച്ചപ്പോള്‍ അത് വായിക്കാന്‍ അപേക്ഷിച്ചുകൊണ്ട്, ഞാന്‍ കുറെ ബ്ലോഗര്‍ സ്നേഹിതര്‍ക്ക് (നേരില്‍ പരിചയമില്ലാത്തവര്‍ ആണ് കൂടുതലും) email സന്ദേശങ്ങള്‍ അയക്കുകയുണ്ടായി. ചിലര്‍ email ആയി തന്നെ മറുപടികള്‍ അയക്കുകയും ധാരാളം പേര്‍ പോസ്റ്റില്‍ വിശദമായും ആത്മാര്‍ത്ഥമായും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തു. ബ്ലോഗ്‌ സന്ദര്‍ശിച്ചവരുടെ എണ്ണത്തില്‍ നിന്നും, അഭിപ്രായം രേഖപ്പെടുത്താതെ വായിച്ചു പോയവര്‍ അതിലും എത്രയോ കൂടുതലാണെന്ന് മനസ്സിലായി.


email മറുപടികള്‍ മിക്കതും നന്ദി രേഖപ്പെടുത്തി ആയിരുന്നുവെങ്കിലും കൂട്ടത്തില്‍ വ്യത്യസ്ഥമായ ഒരെണ്ണം എന്നെ കൂടുതല്‍ ആകര്‍ഷിച്ചു. മറുപടി എഴുതിയ, നേരില്‍ പരിചയമില്ലാത്ത സ്നേഹിതന്‍റെ profile ഞാന്‍ ഒന്ന് കൂടെ പരിശോധിച്ചു, ബ്ലോഗര്‍ തന്നെയെന്ന് സ്ഥിരീകരിച്ചു. സംസ്കാരസമ്പന്നനെന്നു തോന്നിക്കുന്ന, സുന്ദരമായ മുഖമുള്ള ഫോട്ടോയും profile-ലുണ്ട്.   പരോക്ഷമായി കൂടുതല്‍ മനസ്സിലാക്കാനായി, അദ്ദേഹത്തിന്‍റെതായ രണ്ട് ബ്ലോഗുകളില്‍ ഞാന്‍ വീണ്ടും കയറി പോസ്റ്റുകള്‍ വായിച്ചു നോക്കി.


പോസ്റ്റുകള്‍ വായിക്കുക എന്നതാണ് എഴുതാന്‍ ശ്രമിക്കുന്ന ഏതൊരു ബ്ലോഗറും അത്യാവശ്യമായി ചെയ്യേണ്ട കാര്യമെന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. ഏറെ വായിച്ചെങ്കിലെ കുറച്ചെങ്കിലും എഴുതാന്‍ പറ്റൂ. വായന വളരെ എളുപ്പവും ആണ്. പ്രശസ്ഥരായ ബ്ലോഗര്‍മാര്‍ പോലും ദിവസവും നീണ്ടൊരു സമയം ബ്ലോഗ്‌ വായനക്കായി നീക്കി വെക്കുന്നുണ്ട്. ബ്ലോഗുകളുടെ കൂട്ടത്തില്‍ ചപ്പും ചവറും കാണാതിരിക്കില്ല. കുറെ ചവറുകളുടെ ഇടയില്‍ പച്ചിലയും ഒളിഞ്ഞിരിപ്പുണ്ടാവും. ഏതു ചവറ് വായിച്ചാലും എന്തെങ്കിലും നമ്മുടെ മനസ്സില്‍ തങ്ങുമെന്നത് മറ്റൊരു വസ്തുതയാണ്. ഒന്നുമില്ലെങ്കില്‍ ബ്ലോഗ്‌ എഴുതിയ ആളിനെ പറ്റിയെങ്കിലും ഒരു സൂചന ലഭിക്കുമല്ലോ.


Profile-ല്‍ ഒതുങ്ങുന്ന വ്യക്തിത്വമല്ല നാം പലപ്പോഴും ബ്ലോഗറില്‍ കാണുന്നത്. ആത്മാര്‍ത്ഥമായി സ്വയം പരിചയപ്പെടുത്താന്‍ നമുക്ക് കഴിയില്ലല്ലൊ. നാം എപ്പോഴും മറ്റുള്ളവരുടെ മുമ്പിലും മുകളിലും നില്‍ക്കാനേ ആഗ്രഹിക്കുകയുള്ളൂ. മാത്രമല്ല എന്ത് ചെയ്യുന്നതും മറ്റുള്ളവരെ താരതമ്യപ്പെടുത്തിയായിരിക്കും. ഈ താരതമ്യപ്പെടുത്തല്‍ എല്ലാ കാര്യങ്ങളിലും ദൃശ്യമാണ്.


സംസാരിക്കുകയും മറ്റുവിധത്തില്‍ ഉപയോഗിക്കുകയും ചെയ്യുന്നവരുടെ സംഖ്യാവ്യത്യാസം മാറ്റി നിര്‍ത്തിയാല്‍ പ്രചാരത്തിലുള്ള എല്ലാ ഭാഷകളും ഒരേ പ്രാധാന്യവും മഹത്വവും അര്‍ഹിക്കുന്നു. സ്വന്തം ഭാഷ കൂടാതെ മറ്റു ഭാഷകള്‍ സ്വായത്തമാക്കുന്നത് നമ്മുടെ സാമൂഹികജീവിതം എളുപ്പമാക്കാനും വിജ്ഞാന സമ്പാദനത്തിനും ഉതകുന്നു. ആവശ്യമില്ലാതിടത്തു അന്യഭാഷ തെറ്റായി പ്രയോഗിക്കുന്നത് ഒരിക്കലും ഭൂഷണമല്ല. എല്ലാ ഭാഷകള്‍ക്കും പരിമിതിയുമുണ്ട്. ആശയ വിനിമയത്തിനായി നാം ഉപയോഗിക്കുന്ന ഭാഷയും അതിന്‍റെ ശൈലിയും വാക്കുകളും പ്രയോഗങ്ങളും എല്ലാം  നമ്മുടെ വ്യക്തിത്വത്തെയും സംസ്കാരത്തെയും പ്രതിഫലിപ്പിക്കുന്നു. നാമറിയാതെ തന്നെ നമ്മെ നാം മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുകയാണ് ഇവ്വിധം. അതിനാല്‍ ഒരു മുന്‍കരുതല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ നല്ലതാണെന്ന് തോന്നുന്നു.


ഇനി, മറുപടി എഴുതിയ സ്നേഹിതന്‍ ആരെന്ന് അറിയേണ്ടേ? അല്ലെങ്കില്‍ വേണ്ട. ഞാന്‍ കാരണമായി അദ്ദേഹം ചുളുവില്‍ പ്രശസ്തനാകുന്നത് എനിക്ക് സഹിക്കില്ല. ഞാനും മജ്ജയും മാംസവുമുള്ള വ്യക്തിയാണല്ലോ. അതിനാല്‍ തന്നെ എന്‍റെ രക്തത്തിലും അലിഞ്ഞുചേര്‍ന്ന അസൂയയുണ്ട്. അസൂയ അത്യാവശ്യവും കൂടിയാണ്. ഈ അസൂയ തന്നെയാണ് നമ്മെ ഉയര്‍ച്ചയിലേക്കും പുരോഗതിയിലേക്കും നയിക്കുന്നത്. സമൂഹത്തിന്‍റെ ആരോഗ്യത്തിന് ഹാനികരമല്ലാത്ത വിധത്തില്‍ ആയിരിക്കട്ടെ അതെന്ന് മാത്രം.


ആശയദാരിദ്ര്യം ഏറെ അനുഭവിക്കുന്ന എനിക്ക് ഈ പോസ്റ്റ്‌ എഴുതാന്‍ സാഹചര്യം ഒരുക്കിയതിന്, ഇപ്പോള്‍ എന്‍റെ സ്നേഹിതനോടു എനിക്ക് വളരെയധികം കടപ്പാട് തോന്നുന്നു. ഒരു കാര്യം മറന്നുപോയി, (അല്ല, മറന്നതാണ്, ഇത്രയൊക്കെ എഴുതാന്‍ വേണ്ടി) സ്നേഹിതന്‍റെ മറുപടി എന്തായിരുന്നുവെന്ന് പറഞ്ഞില്ലല്ലോ. ഇനി മറക്കുന്നില്ല. കേട്ടോളൂ, വള്ളിപുള്ളി മാറ്റാതെ, "get the fuck off..never ever mail me such nonsense".

49 comments:

 1. പലരും പലവിധമാണ്‌.ഇത്ര ഗ്രെയിറ്റ് വാചകം എഴുതിയ ആ മഹാൻ പോലും ഒരു കാലത്ത് സ്മൈലിയിട്ടും മെയിലുകളയച്ചും ഒക്കെ തന്നെയാകും കൊമ്പത്തെ ബ്ലോഗർ ആയിട്ടുണ്ടായിരിക്കുക. ഇഷ്ടമില്ലാത്തവർക്ക് അയക്കാതിരിക്കുക.കഴിയുന്നതും താങ്കൾ വായിക്കാനിഷ്ടപ്പെടുന്ന ബ്ളോഗുകളെ പിന്തുടരുക.എന്നിട്ട് അത് വായിച്ച് ആത്മാർത്ഥമായി അഭിപ്രായവും രേഖപ്പെടുത്തുക.അത്രമാത്രം.നമ്മുടേത് വായിക്കും എന്ന് പ്രതീക്ഷിക്കയുമരുത്.

  ReplyDelete
 2. നെറ്റിലെ സ്ഥിരതാമസക്കാര്‍ പൊതുവേ സദാചാരപ്രിയരും ബുദ്ധിജീവി പരിവേഷം ആഗ്രഹിക്കുന്നവരും കാരുണ്യമതി, ഉദാരമതി ഇമേജുകള്‍ കാത്തുസൂക്ഷിക്കുന്നവരുമാണ്. ഷക്കീലപ്പടം ഡൗണ്‍ലോഡ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ പാശ്ചാത്യവാണിജ്യസിനിമകളിലെ സ്ത്രീബിംബങ്ങളുടെ ദുര്‍വിനോയഗത്തെപ്പറ്റി ബ്ലോഗ് ചെയ്യാനും അവര്‍ക്കു സാധിക്കും
  (ബെര്‍ളിയുടെ പോസ്റ്റിലെ ചില വരികള്‍)

  ആത്മരോക്ഷം പ്രകടിപ്പിക്കുക എന്ന പേരില്‍ തെറികള്‍ കൂട്ടിച്ചേര്‍ത്ത് കമന്റുന്നതും മറ്റും ഒരു തരം അപകര്‍ഷധാ ബോധത്തിന്റെ വക്താവായതിനാലാവാം. അവരുടെ മനസിലെ ചിന്തകളില്‍ താനത് പറഞ്ഞല്ലോ എന്ന മഹനീയ വികാരമാകാം... എന്നാല്‍ സുഹൃത്തേ, താങ്കളിലെ ബോറനെ യാണ് ഞാനീ കമന്റിലൂടെ കണ്ടത്.

  തനിക്കിനി മെയിലുകള്‍ വേണ്ടാ എങ്കില് “എന്റെ ഐഡി നീക്കം ചെയ്യൂ” എന്ന് മാന്യമയ രീതിയില്‍ പറയാവുന്നതേ ഉള്ളൂ....
  താങ്കളിലെ മാന്യത ഇനി പോസ്റ്റില്‍ പറഞ്ഞവ ആണെങ്കില്‍ സോറി.. അവ കേള്‍ക്കാനും താങ്കളെ പോലെ അവയില്‍ പുളകം കൊള്ളാനും എനിക്ക് മനസ്സിലാ

  ReplyDelete
 3. അത്ര അസൂയയൊക്കെ വേണോ.

  ReplyDelete
 4. @@
  ഒരു പോസ്റ്റ്‌ ഇട്ടാല്‍ രണ്ടും-മൂന്നും തവണ മെയില്‍വഴി 'കല്ലിവല്ലി'യിലേക്ക് ക്ഷണിക്കാറുണ്ട് കണ്ണൂരാന്‍.
  കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഒരാള്‍പോലും നീരസം പ്രകടിപ്പിച്ചിട്ടില്ല. എന്റെ മെയില്‍ ഐഡി നീക്കംചെയ്യൂ എന്ന് പറഞ്ഞിട്ടില്ല. ചിലര്‍ , അവരുടെ ഓഫീസ്ഐഡി മാറ്റി പേഴ്ണസല്‍ ഐഡിയിലേക്ക് അയക്കാന്‍ പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ട് നിങ്ങള്ക്ക് തെറി കിട്ടി!

  ഉത്തരമുണ്ട്.
  നിങ്ങളെഴുതുന്നതെന്തും വായിക്കാനുള്ള സഹനശക്തിയുമായിട്ടല്ല മറ്റുള്ളവര്‍ ഇവിടെയിരിക്കുന്നത്. നിങ്ങള്‍ മറ്റുള്ളവരിലേക്ക് അടിച്ചേല്‍പ്പിക്കുമ്പോള്‍ തന്നെ അവരുടെ ബ്ലോഗിലേക്ക് കയറിച്ചെല്ലാനും അവരുടെ വിഭവങ്ങള്‍ രുചിച്ചുനോക്കാനുമുള്ള സൌമനസ്യം കാണിക്കണം. അതില്ലെങ്കില്‍ തെറിയല്ല തല്ലുതന്നെ മെയിലായി കിട്ടിയേക്കും!

  ആദ്യമാദ്യം എനിക്ക് നിങ്ങളില്‍ നിന്നും കിട്ടിയത് നിങ്ങളുടെ ബ്ലോഗിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള മെയിലുകളാണ്. ഞാനത് സ്വീകരിച്ചിട്ടുണ്ട്. എന്നിട്ടും എത്രയോ കഴിഞ്ഞാണ് ;കല്ലിവല്ലി'യിലേക്ക് നിങ്ങളെത്തുന്നത്‌. പറഞ്ഞുവരുന്നത് അര്‍ഹതപ്പെട്ടവരെ ബ്ലോഗിലേക്ക് ക്ഷണിക്കുക. നമ്മുടേത് വായിക്കുന്നവരുടെ ബ്ലോഗിലേക്ക് ഒരിക്കലെങ്കിലും കയരിച്ചെല്ലുക.
  BCC ആയി മാത്രം ക്ഷണക്കത്ത് അയക്കുക. ക്ഷണം സ്വീകരിച്ചു വരുന്നവര്‍ക്ക് വെറും 'സര്‍ബത്ത്' കൊടുക്കാതെ മുന്തിയതരം പഴച്ചാറ് കൊടുക്കുക.

  (എന്നിട്ടും തെറി കേള്‍ക്കുകയാണെങ്കില്‍ അപ്പറഞ്ഞവനെ ഇങ്ങോട്ട് വിടൂ)

  **

  ReplyDelete
 5. നമ്മള്‍ മറ്റുള്ളവര്‍ ചിന്തിക്കുന്ന പോലെ തന്നെ ചിന്തിക്കണമെന്നില്ലല്ലോ...

  ReplyDelete
 6. ആദ്യമായിട്ടാണ് ഞാനിവിടെ. അതും കണ്ണൂരാന്‍ മുഖേനെ.
  ഓരോരുത്തര്‍ ജീവിച്ചു വളര്‍ന്ന ചുറ്റുപാടാണ് അവനിലൊരു സംസ്കാരം ഉണ്ടാക്കിയെടുക്കുന്നത്‌. ആ സംസ്കാരം അവന്റെ മുഴുവന്‍ ജീവിതത്തിലും നിഴലിക്കുക തന്നെ ചെയ്യും.

  ReplyDelete
 7. ശക്തമായി പ്രതികരിക്കേണ്ടതു് കൈ കൊണ്ടു്
  ആ അധമന്റെ എങ്ങിനെയോ മനുഷ്യ രൂപമാര്‍ന്ന
  മുഖത്തേയ്ക്കാണു്. അതങ്ങിനെ തന്നെ ഈ എഴുത്തിലൂടെ
  പ്രാവര്‍ത്തികമാകും. പ്രിയ സുഹൃത്തേ അയാള്‍ ഈഡിപ്പ -
  സിനെ പോലെ രമിച്ചു കഴിഞ്ഞു വിവശതയോടെ താങ്കളുടെ
  മെയില്‍ വായിച്ചതു കൊണ്ടാണു് അങ്ങനെ എഴുതിയതു്.

  ReplyDelete
 8. എനിക്ക് മെയിൽ ആയി വരുന്ന ബ്ലോഗുകൾ എല്ലാം വായിക്കാറുണ്ട്. പലപ്പൊഴും കമന്റാറില്ല.
  പിന്നെ കമന്റിന്റെ കാര്യം;
  ഞാൻ ഒരു ചെടിയുടെ മുള്ള് പോസ്റ്റ് ചെയ്തപ്പോൾ ധാരാളം കമന്റ്, അതെ ചെടിയുടെ പൂവ് പോസ്റ്റ് ചെയ്തപ്പോൾ കമന്റ് വളരെ കുറവ്,
  പിന്നെ ചിലർ പുതിയ പോസ്റ്റുകൾ മെയിൽ ചെയ്യാൻ പറയാറുണ്ട്.
  എഴുത്ത് തുടരുക

  ReplyDelete
 9. ഇ മെയില്‍ ഒരുതവണ അയക്കുന്നതിനെ നമുക്ക് സ്വാഗതം ചെയ്യാം പക്ഷെ ഒരു പോസ്റ്റിന്റെ ലിങ്ക് തന്നെ കുറെ തവണ അയക്കുന്നത് ശരി അല്ല

  ReplyDelete
 10. ആശയദാരിദ്ര്യം ഏറെ അനുഭവിക്കുന്ന എനിക്ക് ഈ പോസ്റ്റ്‌ എഴുതാന്‍ സാഹചര്യം ഒരുക്കിയതിന്, ഇപ്പോള്‍ എന്‍റെ സ്നേഹിതനോടു എനിക്ക് വളരെയധികം കടപ്പാട് തോന്നുന്നു....

  എന്ത് കേട്ടാലും വേണ്ടീല,,അതിന്റെ പേരില്‍ ഒരു പോസ്റ്റ് ആയല്ലൊ ല്ലെ?!! nice.....

  ReplyDelete
 11. ഞാന്‍ അത്ര വല്യ പുള്ളിയോന്നുമല്ല കേട്ടോ.. പക്ഷെ ഉപദേശം ആര്‍ക്കും ആവാമല്ലോ അത് കൊണ്ട് പറയാ..അവനോടു പോയി പണി നോക്കാന്‍ പറയൂ.. നിങ്ങള്‍ എഴുതുന്നത്‌ നല്ലതാണേല്‍ അത് വായിക്കാന്‍ ആളുകള്‍ ഉണ്ടാവും. ഇനി ആരുമില്ലെലും എഴുത്ത് നടക്കട്ടെ,.. നമ്മള്‍ എഴുതുന്നത്‌ നമ്മുടെ മനസിന്റെ ആശ്വാസത്തിനു വേണ്ടിയല്ലേ. അത് വായിച്ചു മറ്റുള്ളവരും ആശ്വസിക്കണം എന്ന് വിചാരിക്കുന്നത് ചുമ്മാ അല്ലെ..

  ReplyDelete
 12. എല്ലാ രസങ്ങളും പാകത്തിനിട്ട ഒരു വിഭവമായി ഈ പ്രതികരണം.ഇതില്‍ ഒതുക്കി വച്ച മാന്യമായ അമര്‍ഷത്തില്‍ പങ്കുചേരുകയും ചെയ്യട്ടെ..

  ReplyDelete
 13. കൊമ്പന്‍ പറഞ്ഞ പോലെ ഒരു പോസ്റ്റിനെപ്പറ്റി ഒരു തവണ മെയില്‍ അയക്കുന്നത് തന്നെ ധാരാളം .പിന്നെ ആവര്‍ത്തിക്കുന്നത് അരോചകം തന്നെ.കഴിയുന്നതും ഫോളോവേഴ്സിനു ന്യൂസ് ലെറ്റര്‍ അയക്കുന്നതാവും നല്ലത്.പുതിയ വായനക്കാര്‍ മറ്റു സുഹൃത്തുക്കല്‍ മുഖേന എത്തുന്നതാവും ഭംഗി.എല്ലാവര്‍ക്കും എല്ലായിടത്തും ഓടിയെത്താന്‍ സമയം കിട്ടിയെന്നും വരില്ല.പിന്നെ തെറി പറയുന്നത് ഓരോരുത്തരുടെ സംസ്കാരത്തിന്റെ അളവനുസരിച്ചിരിക്കും!.

  ReplyDelete
 14. കൂട്ടത്തിൽ ‘കണ്ണൂരാൻ’ പറഞ്ഞതൊക്കെ വളരെ ശരിയാണ്. ‘മിനി’യുടെ അഭിപ്രായവും നല്ലത്. ‘മെയിലിൽ’ വരുന്നതൊക്കെ സമയമനുസരിച്ച് വായിക്കാം. എന്നാൽ, പോസ്റ്റിനുവേണ്ടിയും കൂടി സമയം കണ്ടെത്താൻ എല്ലാവർക്കും സാധിച്ചെന്നു വരില്ലല്ലൊ. വായിക്കുന്നവരെല്ലാം കമെന്റ് എഴുതണമെന്ന് വിചാരിക്കാതെയിരിക്കാം,എഴുതുന്നവർ അത് പ്രോത്സാഹനത്തിനുവേണ്ടിയാണെന്ന് ധരിക്കുകയും വേണം. എനിക്ക് മെയിലിൽ കിട്ടുന്നതെല്ലാം വായിക്കാറുണ്ട്, സമയക്കുറവിനാൽ പലതിന്റേയും അഭിപ്രായപ്പെട്ടികളിൽ എത്താറില്ലെന്നതു സത്യം. ഇനിയും എല്ലാവരും എനിക്ക് അയയ്ക്കുകയാണെങ്കിൽ അതെല്ലാം ഞാൻ വായിക്കും, ആരെയും നിരുത്സാഹപ്പെടുത്താൻ ശ്രമിക്കില്ല, കമെന്റ് ഇട്ടില്ലെങ്കിലും. താങ്കൾ തുടർന്നും എഴുതണം, ധാരാളം. ആശംസകൾ....

  ReplyDelete
 15. This comment has been removed by the author.

  ReplyDelete
 16. "അധ്വാനിക്കുന്ന ബ്ലോഗിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറുണ്ടോ"? "വേണ്ട, ഞാന്‍ തയ്യാറെടുപ്പിച്ചോളാം"..."ബൂര്‍ഷ്വാസി കം ബ്ലോഗര്‍ എന്നെ പുസ്തകം വായിച്ചിട്ടുണ്ടോ? അല്ലങ്കില്‍ ഡോണ്ട് ടച്ച്‌ മൈ ബ്ലോഗ്‌ കമന്റു എന്ന പുസ്തകം ?" "എന്താ വായനശീലം ഇല്ലേ?"
  " അതോക്കെയുണ്ട് .. കമലാ ഗോവിന്ധിന്റെയും ..സുധാകര്‍ മംഘളോദയത്തിന്റെയും ബ്ലോഗ്‌ സ്ഥിരമായി വായിക്കാറുണ്ട് ...ശേരി "വായിച്ച ബ്ലോഗില്‍ ഏറ്റവും ഇഷ്ട്ടപെട്ട ബ്ലോഗ്‌ ഏതാണ്?" അത് .....ഉം ഫൈസല്‍ ബാബുവിന്റെ ഊര്ര്കടവുംവലിയ ഇഷ്ട്ടാ" ..:ഇഷ്ട്ടം എന്ന് പറഞ്ഞാല്‍?" .."സാരമില്ല ..എനിക്ക് ചില നിബന്ധനകള്‍ വെക്കാനുണ്ട് ..ബ്ലോഗിന് നെഗറ്റിവ് കമന്റ്സ് ഒന്നും വെക്കാന്‍ പാടില്ല ....ഒരു കമന്റു ഞാനങ്ങോട്ടിടും വേറൊരു കമന്റ്സ് ഇങ്ങോട്ടിടും .ഞങ്ങളുടെ ബ്ലോഗാപ്പീസില്‍ വെച്ച് ലളിതമായ ഒരു ചടങ്ങ് ...അതോടെ ചടങ്ങ് തീര്‍ന്നു ...ഒരു ബ്ലോഗര്‍ എന്തും സഹിക്കാന്‍ തയ്യാറാവണം ..ചീറി വരുന്ന വെടിയു
  ണ്ട കള്‍ക്ക് മുന്‍പില്‍ വിരിമാരു കാണിക്കാതെ ഒഴിഞ്ഞുമാറുക ...ചിലപ്പോള്‍ ഒളിവില്‍ പോകേണ്ടിവരും ..മിക്കവാറും ദിവസങ്ങളില്‍ ഒളിത്താവളങ്ങള്‍ ആയിരിക്കും ആശ്രയം .തടവറകള്‍ മണിയരാകളാക്കുന്നവനായിരിക്കണം യദാര്‍ത്ഥ ബ്ലോഗര്‍ ....
  ==============================
  എന്റെ ഇക്കാ ഇതൊക്കെ ഇങ്ങനെ തമാശയായി എടുക്കുന്നേ

  ReplyDelete
 17. ആദ്യമാദ്യമൊക്കെ ഞാന്‍ ഗൂഗിള്‍ കണക്ട് വഴി മെയില്‍ ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതും നിര്‍ത്തി. ഞാന്‍
  എഴുതുന്നത്‌ എന്റെ സംത്രിപ്തിക്ക് വേണ്ടിയാണ്. അത് നല്ല വായനക്കാരാല്‍ വായിക്കപ്പെടണം എന്ന് സ്വാഭാവികമായും ആഗ്രഹിക്കുന്നു. ആര് മെയില്‍ അയച്ചാലും ഒരു പരാധിയും ഇന്ന് വരെ തോന്നിയിട്ടില്ല. പറഞ്ഞിട്ടുമില്ല. സൗകര്യം ഉണ്ടെങ്കില്‍ പോയി വായിക്കാറുമുണ്ട്. അഭിപ്രായം തുറന്നു പറയാറുമുണ്ട്.

  ഇവിടെ താങ്കളെ തെറി പറഞ്ഞ വ്യക്തിയുടെ പേര് കൂടി എഴുതാമായിരുന്നു. ഏതായാലും ഒരു പോസ്റ്റിനുള്ള വക അയാള്‍ തന്നില്ലേ.

  ReplyDelete
 18. പുതിയ പോസ്റ്റിനെക്കുറിച്ചു എനിക്ക് വരുന്ന എല്ലാ മെയിലുകൾക്കും ഞാൻ മറുപടി കൊടുക്കാറില്ലെങ്കിലും അവരുടെ ബ്ലോഗ് സന്ദർശിച്ച് അഭിപ്രായങ്ങൾ എഴുതാറുണ്ട്.
  ഞാനിടുന്ന പുതിയ പോസ്റ്റിനെപ്പറ്റി പലർക്കും മെയിലയക്കാറുണ്ട്.അധികം പേരും എന്റെ ബ്ലോഗിലേക്ക് തിരിഞ്ഞു നോക്കാറില്ല. അതവരുടെ സൌകര്യം.
  എന്നാലും അവരുടെ ബ്ലോഗ് സന്ദർശനം ഞാനൊഴിവാക്കാറില്ല.ആരും അങ്ങോട്ടും ഇങ്ങോട്ടും തെറിപറഞ്ഞിട്ടില്ല.

  തെറി പറഞ്ഞയാളെ അയാളുടെ പാട്ടിനു വിട്ടേക്കുക.അതയാളുടെ സംസ്കാരം.

  ReplyDelete
 19. സര്‍ ഈ ബ്ലോഗില്‍ ആദ്യമായിട്ട ഞാന്‍ പോസ്റ്റു വായിച്ചു കമെന്റുകളും ..ഇതൊക്കെ തമാശയായി വിട്ടേക്കു സര്‍ .. അയാള്‍ വന്നില്ലെകിലെന്ത ചിലര്‍ അങ്ങിനെയാ മാന്യതയുടെ മുഖം മൂടി അണിഞ്ഞു മറ്റുള്ളവരുടെ ഇറച്ചി പച്ചയ്ക്ക് തിന്നും .. എന്റെ ഒരു കൂട്ടുകാരി എന്നോട് ചോദിച്ചു ഞാന്‍ ഒരു ബ്ലോഗു തുടങ്ങാന്‍ ആഗ്രഹിക്കുന്നു എന്തെങ്കിലും ഉപദേശമുണ്ടോ എന്ന് ഞാന്‍ പറഞ്ഞു തൊലിക്കട്ടിയും മനക്കട്ടിയും ഉണ്ടായാല്‍ മതി എന്ന് ..(സാറിന്റെ തൊട്ടു മുന്പത്തെ പോസ്റ്റു ഞാന്‍ വായിച്ചിരുന്നു ഇഷ്ട്ടമാവുകയും ചെയ്തു .. പക്ഷെ ഞാന്‍ അന്ന് ശ്രദ്ധിച്ചത് പോസ്റ്റിനെയല്ല ഈ ബ്ലോഗിന്റെ പേരിനെ ആയിരുന്നു ..സുറുമ എഴുതാത്ത കണ്ണുകള്‍ എന്ന് കേട്ടിട്ടുണ്ട് പക്ഷെ ഇങ്ങനെ ഒരു സുറുമ കേട്ടിട്ടില്ല എന്റെ അറിവില്ലായ്മയും കാരണമാകാം )..അപ്പൊ അന്ന് അതിനു പിന്നാലെ ചുറ്റി തിരിഞ്ഞു കമെന്ടിടാതെ തിരിച്ചു പോയിരുന്നു .. താന്കള്‍ വാശിയോടെ മുന്നേറുക .. ഇങ്ങനെ ഒരു പോസ്റ്റിനു കാരണം ആയില്ലേ എന്ന് കരുതി സമാധാനിക്കുക . ഇനിയും ഒത്തിരി എഴുതുവാന്‍ താങ്കള്‍ക്ക് കഴിയട്ടെ .. ഭാവുകങ്ങള്‍..

  ReplyDelete
 20. ഒന്നും പറഞ്ഞിട്ടു കാര്യമില്ലെന്നേ..!
  “ജാത്യാലുള്ളത് തൂത്താല്‍ പോകൂല്ല..!”

  താങ്കള്‍ എഴുതുക. ആ മാന്യദേഹത്തിനെ മാറ്റിനിര്‍ത്തി മറ്റുള്ളവരെ ഷണിക്കുകയും ചെയ്യുക..!
  ആശംസകള്‍..!

  ReplyDelete
 21. ആയിരം ബ്ലോഗിന്റെ വാ
  അടക്കാം......

  ഒരു ബ്ലോഗരുടെ വാ മൂടാന്‍
  പറ്റില്ല ..


  സംഭവിച്ചതും സംഭവിക്കുന്നതും
  സംഭവിക്കാന്‍ ഇരുന്നതും നല്ലതിന്
  എന്ന് കൂട്ടുക. (ഗീതോപദേശം ).ഒരു
  പോസ്റ്റ്‌ ആയല്ലോ ..

  ഇങ്ങനെ ഉള്ള കമന്റ്‌
  ഇടാന്‍ വേണ്ടി മാത്രം ബ്ലോഗ് id എടുക്കുന്നവര്‍
  ഉണ്ട്.അല്ലാതെ പോസ്റ്റ്‌ ഒക്കെ ഇടുന്ന ബ്ലോഗ്ഗര്‍
  ആണെങ്കില്‍ ഒന്ന് പരിചയപ്പെടുതമായിരുന്നു ..

  ഒരു ദിവസം എങ്കിലും മറ്റ് ബ്ലോഗ്ഗേര്‍സിനു തല വേദന കുറഞ്ഞു കിട്ടാന്‍ ഉപകാരം ആയേനെ ...

  "Take it easy and do it again"..V .P .!!!
  ഹ ..ഹ ..
  (writing മാത്രം. അങ്ങേര്‍ക്കു മെയില്‍ അയക്കുന്നത് അല്ല )

  ReplyDelete
 22. സ്ഥിരമായി എനിക്ക് മെയിലില്‍ വരുന്ന ബ്ലോഗുകളും ഡാഷ് ബോര്‍ഡില്‍ വരുന്ന ബ്ലോഗ്‌ അപ്ഡേറ്റുകളും മിക്കവാറും എല്ലാം വയ്ക്കാറുണ്ട്
  ഇതില്‍ പലതും പ്രസിദ്ധീകരിച്ചു കണ്ടിരുന്നെങ്കില്‍ എന്ന്‌ ആഗ്രഹിക്കാറുണ്ട് . അതുപോലെ എഴുതാന്‍ മനസ്സില്‍ ആഗ്രവും എന്നാല്‍ ഭാഷയും ഭാവനയും വേണ്ടത്ര ഇല്ലാത്തതിനാല്‍ നിലവാരം കുറഞ്ഞ ബ്ലോഗുകളും ഉണ്ട്കു, റച്ചു കഴിഞ്ഞാല്‍ അവരും എഴുതി തെളിയുക തന്നെ ചെയ്യുമെന്നാണ് ഞാന്‍ കരുതുന്നത് ഒരു പ്രോത്സാഹനം എന്ന നിലലയില്‍ അതിലും എന്‍റെ അഭിപ്രായങ്ങള്‍ എഴുതാറുണ്ട്

  ReplyDelete
 23. നിങ്ങളുടെ കഴിഞ്ഞ പോസ്റ്റിലേക്ക് ക്ഷണിച്ചു കൊണ്ട് എനിക്ക് മെയില്‍ ലഭിക്കുകയും അത് വഴി ഇവിടെ വന്നു വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്തിരുന്നു.. താങ്കളുടെ മാത്രമല്ല.. മെയില്‍ ആയി വരുന്ന എല്ലാ പോസ്റ്റും സമയലബ്ധി പോലെ പോയി വായിച്ചു കമന്റും ചെയ്യാറുണ്ട്.. പല ബ്ലോഗുകളും വായിച്ചു ഇഷ്ടപെട്ടുവെങ്കില്‍ പുതിയ പോസ്റ്റുകള്‍ ഇടുമ്പോള്‍ അറിയിക്കണമെന്നും പറയാറുണ്ട്.. സമയപരിമിതി മൂലം ഫേസ്ബുക്ക് ഗ്രൂപുകളില്‍ കാണുന്ന എല്ലാ ബ്ലോഗുകളും വായിക്കാന്‍ കഴിയാറില്ല എന്ന് മാത്രം. താങ്കള്‍ക്കു ലഭിച്ച മറുപടിയെ തീര്‍ത്തും അവഗണിക്കാവുന്നതെയുള്ളൂ എന്നാണു എന്റെ അഭിപ്രായം.. തുടര്‍ന്നും എഴുതുക.. ആ മഹാബ്ലോഗ്ഗേറെ മെയിലില്‍ കോണ്ടാക്റ്റ്‌സ്സില്‍ നിന്നും ഒഴിവാക്കാന്‍ മറക്കാതിരിക്കുക.. :)

  ReplyDelete
 24. @മുഖദാര്‍: നന്ദി, വായിക്കാന്‍ സമയം കണ്ടതിനു.
  @സഞ്ജന; എല്ലാം ഉള്‍കൊണ്ട ആ മന്ദസ്മിതത്തിനു വില കല്പിക്കുന്നു.
  @യൂസുഫ്‌: ഞാനും അത് തന്നെയാ ഉദ്ദേശിച്ചത്‌. നന്ദി.
  @കൂതറ: ചിലയിടത്തൊക്കെ ബോറനാവുന്നതാണ് യുക്തി. ബെര്‍ളിയെ പരിചയപ്പെടുതാമോ?
  @ഒരില; അസൂയ ഇല്ലെങ്കില്‍ നാം ഒന്നിനും കൊള്ലാതാകില്ലേ?
  @കണ്ണൂരാന്‍: എനിക്ക് താങ്കളെ പേടിയാ.
  @സങ്കല്‍പ്പങ്ങള്‍: ശരിയാ, ഓരോരുത്തരുടെയും ചിന്തകള്‍ തന്നെയാ ഓരോരുത്തരും.
  @അഷ്‌റഫ്‌: വായിച്ചതില്‍ സന്തോഷം. അഭിപ്രായത്തെ മാനിക്കുന്നു.
  @ജയിംസ്: നിര്‍ദേശം കൊള്ളാം. എങ്കിലും അത്രയ്ക്ക് വേണോ?
  @സൌമിനി: കമന്റിന്‍റെ എണ്ണം അനുസരിച്ച് പോസ്റ്റിന്‍റെ ഗുണം തീരുമാനിക്കുന്നത്‌ ശരിയല്ല.
  @കൊമ്പന്‍: ഞാനും അതിനോട് യോജിക്കുന്നു.
  @അനശ്വര: ഒരു "കടപ്പാട്" രേഖപ്പെടുത്താന്‍ എന്തെങ്കിലും കാരണം വേണ്ടേ? അഭിപ്രായം ഏറെ ഇഷ്ടായി.
  @മാഡ: വായിക്കുന്നതും എഴുതുന്നതും പ്രാഥമികമായി സ്വന്തം ആശ്വാസത്തിന് തന്നെയാ. ഉപദേശം നന്നായി.
  @മുഹമ്മദ്‌: എന്നോട് പങ്കു ചേര്‍ന്നതിനു വളരെ നന്ദി. തിരിച്ചും മേലിലും അങ്ങനെയാകട്ടെ.
  @മുഹമ്മദ്കുട്ടി: എല്ലാ നല്ല നിര്‍ദേശങ്ങളും സ്വീകരിക്കുന്നു. നന്ദിയുണ്ട്.
  @ലക്ഷ്മി: അഭിപ്രായം അംഗീകരിക്കുന്നു. നന്ദി.
  @സിദ്ദീക്ക: എന്തെങ്കിലും പറയൂന്നെ.......................
  @വി.എ: ഈ തുറന്ന മനസ്ഥിതിക്ക് നന്ദി.
  @ഫൈസല്‍: ഞാന്‍ അത്ര കാര്യമാക്കിയില്ല സ്നേഹിതാ. പിന്നെ നിങ്ങളെയൊക്കെ അറിയിച്ചു എന്ന് മാത്രം. നന്ദി.
  @അക്ബര്‍: "ഞാന്‍ എഴുതുന്നത്‌ എന്റെ സംത്രിപ്തിക്ക് വേണ്ടിയാണ്. അത് നല്ല വായനക്കാരാല്‍ വായിക്കപ്പെടണം എന്ന് സ്വാഭാവികമായും ആഗ്രഹിക്കുന്നു". തികച്ചും അത് തന്നെ. പേര് വെളിപ്പെടുത്തിയാല്‍ പിന്നെ അദ്ദേഹം എങ്ങനെ നമ്മെ അഭിമുഖീകരിക്കും.
  @മോയിദീന്‍: അദ്ദേഹത്തെ അപ്പോള്‍ തന്നെ വിട്ടില്ലേ?
  @ഉമ്മു: തൊലിക്കട്ടിയൊന്നും ആവശ്യമില്ല. സംസ്കരമില്ലാത്തവരുടെ നാവിനെ കട്ടി കൂടൂ.
  @പ്രഭാന്‍: വളരെ നന്ദി.
  @എന്‍റെ ലോകം: നല്ല പോസ്റ്റിനു നല്ല കമന്റു കിട്ടും. വാ മൂടേണ്ട.
  @കെ. എം.: താങ്കളുടെ നിലപാട് വളരെ നല്ലതാ.
  @സന്ദീപ്‌: പോസ്റ്റ്‌ വായിക്കാന്‍ സന്മനസ്സ് കാണിച്ചതില്‍ അതിയായി സന്തോഷിക്കുന്നു. നന്ദി.

  എന്‍റെ പോസ്റ്റ്‌ വായിക്കാന്‍ സമയം ചെലവഴിക്കുകയും എന്‍റെ വികാരം മനസ്സിലാക്കുകയും ആത്മാര്‍ത്ഥമായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്ത എല്ലാ സ്നേഹിതര്‍ക്കും പ്രത്യേകം പ്രത്യേകം നന്ദി അറിയിക്കുന്നു.

  ReplyDelete
 25. എന്തായാലും ആ മൈല്‍ അവിടെ കിട്ടുനുണ്ട് എന്ന് മനസ്സിലായല്ലോ അല്ലേ?
  ചില ആളുകള്‍ അങ്ങനെയാണ് അവരും താങ്കള്‍ പറഞ്ഞ ആ ഇതു അതും ഒക്കെ ഉള്ളവരാണേയ്

  ReplyDelete
 26. ഇതിലൊന്നും കഥയില്ല മാഷേ...
  ഇങ്ങള്‌ എഴുത്‌ന്ന്...വായനക്കാരൊക്കെ വന്നോളും...അപ്പളക്കും ഇങ്ങനെ പിണങ്ങ്യാലോ.....

  ReplyDelete
 27. ബ്ലോഗ്‌ വായിച്ചു കമന്റ്‌ ഇടുന്നത് ഒരു തരത്തില്‍..ആരും അറിയാതെ മെയില്‍ അയക്കുന്നത് വേറെ തരത്തില്‍... നേരില്‍ കാണാത്തവരെ ഈ ബൂലോകത്ത് കണ്ണടച്ച് വിശ്വസിക്കാന്‍ പ്രയാസം..ചിലരെങ്കിലും നല്ല ബന്ധം നിലനിര്‍ത്താന്‍ ആവുന്നതും ശ്രമിക്കുന്നു..ചില നല്ല സൌഹൃദങ്ങളും നമുക്ക് കിട്ടിയിട്ടുണ്ട്..

  ReplyDelete
 28. അതാര്‌ പറഞ്ഞതായാലും, സഭ്യതയ്ക്കും, മാന്യതയ്ക്കും നിരക്കാത്തതായി പോയി. :(

  ReplyDelete
 29. ആദ്യമായാണ് ഇവിടെ

  ബ്ലോഗിലൂടെ സംസ്കാരത്തെ വായിച്ചെടുക്കേണ്ട ഗതികേടിലാണ് നാം
  അരോചകമായ പ്രതികരണങ്ങള്‍ ധാരാളം നാം ചോദിച്ചു വാങ്ങാറുണ്ട്

  കടല കൊറിക്കുമ്പോള്‍ അവസാനത്തെ ഒരുമണി ക്കടലയായി കരുതിയാല്‍ മതി

  Take Care

  ReplyDelete
 30. "Laksham maanushar koodumpolathil
  lakshanamothavar onno rando"

  ReplyDelete
 31. വിട്ടുകള മാഷേ... ഏതായാലും ഒരു പോസ്റ്റ്‌ എഴുതാന്‍ വിഷയം ആയല്ലോ .... :)

  ReplyDelete
 32. സംസ്ക്കാര സമ്പന്നനെന്നു തോന്നിക്കുന്ന സുന്ദരമായ മുഖമുള്ള ഫോട്ടോ!! :))

  ReplyDelete
 33. സുന്ദരമുഖന്മാര്‍ (മുഖികള്‍) സംസ്കാരമുണ്ടാകണമെന്നും മറിച്ചും..

  മനസ്സിലായല്ലോ, ഹെ ഹെ ഹേ :)

  ReplyDelete
 34. അഹ്മെദ് ഭായ്, വിട്ടു കള..എഴുതി തുടങ്ങിയല്ലേ ഉള്ളൂ..ഇനിയും എത്ര 'സംസ്ക്കാര സമ്പന്നരെ' കാണാന്‍ കിടക്കുന്നു???പക്ഷെ എഴുത്ത് തുടരുക..എല്ലാ ആശംസകളും...

  ReplyDelete
 35. ഓരോരുത്തർക്കും അവരവരുടെതായ രീതികൾ.....

  ഇവിടെ ആദ്യ സന്ദർശനമാണു.... എഴുത്തുകൾ ഇനിയും ഉണ്ടാവട്ടെ....

  ReplyDelete
 36. @ഷാജു: മെയില്‍ പലതും സാധാരണ നമുക്ക് കിട്ടുന്നതാണല്ലോ. എല്ലാം എല്ലാവര്ക്കും ഉണ്ടായിരിക്കണമെന്നില്ല. നന്ദി.
  @നികു: കഥയില്ല, കാര്യമാണ്. പ്രോത്സാഹനത്തിന് വളരെ നന്ദി.
  @സ്മിത: നമുക്ക് എന്തിലും പോളിടിക്സ് ആണല്ലോ. നല്ല സൌഹൃതത്തിനു സ്വാഗതം.
  @സാബു: നന്ദി.
  @അബ്ദുല്‍ അസീസ്‌: അങ്ങനെയേ കരുതിയുള്ളൂ. സാന്ത്വനത്തിന് നന്ദി.
  @ഹനീഫ: ഒന്നും രണ്ടും ഇല്ല, ഒന്നുമാത്രം. അത് ഞാന്‍ തന്നെ. നന്ദി സ്നേഹിതാ.
  @ലിപി: എന്നെ വിട്ടു.
  @ചങ്കരന്‍: അതൊക്കെ ജാടയാ.
  @നിശ: ഒരു പാഠമായി. നന്ദി.
  @ഷാനവാസ്‌: വിട്ടൂന്നെ. നന്ദിയുണ്ട്.
  @സമീര്‍: എനിക്ക് എന്റെയും അത്രയെ ഉള്ളൂ. പ്രോത്സാഹനത്തിന് നന്ദി.

  ReplyDelete
 37. താന്‍ വലിയവനാണ് എന്ന തോന്നല്‍ ഉള്ള ഒരാള്‍ക്ക് മാത്രേ ഒരു ക്ഷണക്കത്തിന് ഇങ്ങിനെ പ്രതികരിക്കാന്‍ കഴിയൂ..
  എന്തായാലും ആ വിഷയം ഒരു പോസ്റ്റിനു ഉപകരിച്ചല്ലോ..!
  എഴുത്ത്‌ തുടരുക..

  ReplyDelete
 38. wow.. beautiful blog! regarding the appam.. mostly i don't keep it for next day as it becomes thick. If you have remains you can try to add some milk and lighten it and try it or just make thick sided appams with it.

  ReplyDelete
 39. നിങ്ങള്‍ മെയില്‍ അയച്ചതിനു ഒരു പക്ഷെ ആ പാവം നിങ്ങള്ക്ക് നന്ദി പ്രകടിപ്പിച്ചതായിരിക്കും.
  ഇന്ഗ്ലിഷ് അറിയാത്തതോണ്ടു അറിയുന്ന ആരോടെങ്കിലും ചോദിച്ചറിഞ്ഞു എഴുതിഅയച്ചതാകാം.
  ഏതായാലും എനിക്ക് രണ്ടുബ്ലോഗില്ലാത്തത് കൊണ്ട് ഞാനല്ല എന്നാ തോന്നുന്നത്.

  ReplyDelete
 40. @മുസ്തഫ, വലിയവര്‍ ഏറെ ശ്രദ്ധിക്കും.
  നന്ദി
  @രച്ചു, നന്ദി
  @ഇസ്മയില്‍, അങ്ങനെയും ആവാം. നന്ദി

  ReplyDelete
 41. :-) വിട്ടു കളായെന്നേ...

  ReplyDelete
 42. കണ്ണന്‍, വിട്ടല്ലോ

  ReplyDelete
 43. ഞാന്‍ ഒരു തുടക്കകാരനാണ്‌ . പുതിയതും പഴയതുമായ എഴുത്തുകാരുടെ രചനകള്‍ അവരുടെ ബ്ലോഗില്‍ പോയി വായിച്ചു കമന്റ്‌ ഇടാറുണ്ട്. ഇന്നേവരെ ഒരാളെ പോലും എന്റെ വരികള്‍ വായിക്കാന്‍ ഞാന്‍ വിളിച്ചിട്ടില്ല. കാരണം എന്റെ കയ്യില്‍ മുന്തിയതോന്നും ഇല്ല എന്നത് തന്നെ. പൊതുവേ ഒരു ജാഡ മനുഷ്യന്‍ കൂടെ കൊണ്ട് നടക്കും . അത് ബ്ലോഗ്‌ എഴുത്തുകാരിലും കുറവല്ല. അഹമെദ് ജി യുടെ രചനകള്‍ അറിവ് പങ്കിടുന്നവയാണ് ...ആശംസകള്‍

  ReplyDelete
 44. @ഒടുവതോടി: സന്ദര്‍ശനത്തിനും വിശദമായ അഭിപ്രായത്തിനും വളരെയധികം നന്ദി.

  ReplyDelete

പോസ്റ്റ്‌ വായിച്ചിട്ട് എന്തു തോന്നി ? തുറന്നു പറയാം.

 

Sample text

പ്രിയപ്പെട്ടവ - ഏറെയുണ്ട് ഇനിയും

Sample Text