Ads 468x60px

Saturday, June 4, 2011

ബസ്സ്‌ വൈകി.............




സ്കൂളില്‍  പഠിക്കുന്ന കാലത്ത്‌, ക്ളാസ്സില്‍  രാവിലെ വൈകിയെത്തുന്ന സഹപാഠികളെ അദ്ധ്യാപകന്‍ ‍ വാതിലിന്ന്‌ പുറത്ത്‌ നിര്‍ത്തുമായിരുന്നു.  പ്രധാന   അദ്ധ്യാപകന്‍ രാവിലെയുള്ള റോന്തിനിടയില്‍, വാതിലിന്ന്‌ പുറത്ത്‌ കാണുന്ന വിദ്യാര്‍‍ഥികളെ ഓഫീസ്സിലേക്ക്‌ വിളിച്ചുകൊണ്ടുപോയി ചൂരല്‍ ‍ വടി കൊണ്ട്‌ കൈവെള്ളയില്‍ ‍ ഒന്ന്‌ രണ്ട്‌ ആഞ്ഞടിച്ചതിനു ശേഷം ക്ളാസ്സിലേക്ക്‌ പറഞ്ഞയക്കും. വൈകിവന്നവര്‍ ‍ അങ്ങനേയാണ്‌ ചുവന്ന കൈവെള്ളയും നിറഞ്ഞ കണ്ണുകളുമായി ക്ളാസ്സില്‍  കയറുന്നത്‌. 


പ്രധാന അദ്ധ്യാപകന്‍റെ മുറിയില്‍ ‍ പുസ്തക അലമാരയുടെ മറവിലായി ഒരു മൂലയില്‍ ‍ ചാരിവെച്ചിരിക്കുന്ന ചൂരല്‍ ‍ വടി  കണ്ട്‌ ഞാന്‍ ‍ പലപ്പോഴും വിറങ്ങലിച്ചിട്ടുണ്ട്‌. അത്‌ കൊണ്ടാവാം അന്നൊക്കെ രാവിലെ എഴുന്നേറ്റാല്‍ ‍ ബെല്ലടിക്കുന്നതിന്ന്‌ മുമ്പായി സ്കൂളിലെത്താനുള്ള അങ്കലാപ്പിലായിരുന്നു. രാവിലെ കൊണ്ട്പോകാനുള്ള പുസ്തകങ്ങളും മറ്റ്‌ സാമഗ്രികളും പ്ളാസ്റ്റിക്‌ സഞ്ചിയിലാക്കി (അമേരിക്കയുടെ CARE ഉല്‍പന്നമായ സൌജന്യ പാല്‍പൊടി വന്നിരുന്ന സഞ്ചിയായിരുന്നു മിക്കപ്പോഴും.) രാത്രി തന്നെ മാറ്റിവെക്കുകയായിരുന്നു പതിവ്‌.


നേരത്തെ പറഞ്ഞുറപ്പിച്ച സമയത്ത്‌ എത്താതിരിക്കുന്നവരെ കാത്തിരിക്കുമ്പോഴും പ്രസിദ്ധപ്പെടുത്തിയ സമയ ക്രമങ്ങളനുസരിച്ച്‌ നടത്താതിരിക്കുന്ന പരിപാടികളില്‍  സംബന്ധിക്കുമ്പോഴും ചൂരല്‍വടി ഇന്നും മനസ്സില്‍  തെളിഞ്ഞുവരാറുണ്ട്‌. ഇത്തരം വേളകളില്‍ ‍ അസ്വസ്ഥത മാത്രമല്ല സമയനഷ്ടവും അനിശ്ചിതത്വവും അനുഭവപ്പെടുന്നു. പലപ്പോഴും മറ്റ്‌ പരിപാടികളേയും അത്‌ പ്രതികൂലമായി ബാധിക്കുന്നു.


ഇന്ന് സമൂഹത്തില്‍  പൊതുവെ നമ്മുടെയിടയില്‍  പ്രത്യേകിച്ച്‌, സമയം പാലിക്കുകയെന്നത്‌ കണക്കില്‍  എഴുതിതള്ളിയ ഒരു കിട്ടാകുറ്റി മാതിരി ആയിട്ടുണ്ട്‌. പാശ്ചാത്യരും അമേരിക്കക്കാരും കുറെയൊക്കെ സമയനിഷ്ഠയുള്ളവരാണെന്ന് അവരുമായുള്ള ചുരുങ്ങിയ ബന്ധങ്ങള്‍ മുഖേന മനസ്സിലാക്കാന്‍ ‍ കഴിഞ്ഞിട്ടുണ്ട്‌. ഏഷ്യക്കാരായ നമുക്ക്‌ ഇതൊരു വലിയ കാര്യമായി തോന്നാതിരിക്കുന്നത്‌ എന്തുകൊണ്ടെന്നറിയുന്നില്ല. നാം അറിയാതെ നമുക്കുണ്ടാകുന്ന ദേശീയ ധനനഷ്ടത്തിനും സമയനഷ്ടത്തിനും ഇതും ഒരു കാരണമാണ്‌.


സമയനിഷ്ഠ പാലിക്കുകയെന്നത്‌ വളരെയധികം ശ്രേഷ്ഠതയുള്ളതും ആദരിക്കപ്പെടുന്നതുമായ ഒരു സ്വഭാവഗുണമാണ്‌. ഒരു സമുന്നത സമൂഹത്തിന്‍റെ  അംഗമാവുകയെന്നതും കൂടിയാണ്‌ സമയനിഷ്ഠ പാലിക്കുന്നതിലൂടെ കൈവരുന്നത്‌.


ഏത്‌ കാര്യവും ഏറ്റവും ശരിയും സുഗമവുമായ വിധത്തില്‍  കൈകാര്യം ചെയ്യുന്നവരുടെ ഒരു പ്രധാന ലക്ഷണമാണ്‌ സമയനിഷ്ഠ പാലിക്കല്‍ . വ്യക്തിത്വവികസന പാഠങ്ങളില്‍  ഒരു മുഖ്യ വിഷയവും ഇത്‌ തന്നെയാണ്‌. ഒരു മിഥ്യാബോധം നിലനില്‍ക്കുന്നത്‌ പോലെ വൈകിയെത്തുന്ന ആള്‍ ‍ സമൂഹത്തില്‍ ‍ പ്രത്യേക വ്യക്തിയോ പ്രമുഖനോ ആവുകയില്ല. സമയം പാലിക്കാത്ത വ്യക്തിയെ ഒരു കാര്യത്തിനും പൂര്‍ണ്ണമായി  ആശ്രയിക്കാന്‍  പറ്റില്ല. അയാള്‍ ‍ മറ്റുള്ളവരുടെ സമയത്തെ വിലമതിക്കുന്നില്ലെന്ന് മാത്രമല്ല, താന്‍  കാരണം   അവര്‍ക്കുണ്ടാകുന്ന  സമയനഷ്ടത്തെ പറ്റി ബോധവാനാകുന്നുമില്ല. മറ്റുള്ളവരെ മാനിക്കുകയും കണക്കിലെടുക്കുകയും ചെയ്യാത്ത ഇത്തരക്കാര്‍ ‍ ചിലപ്പോള്‍ ‍ സ്വയം പരുഷപ്രകൃതരുമായിരിക്കും. 


സമയം പാലിക്കാത്തതിനും എവിടെയും വൈകുന്നതിനും എന്തുമാത്രം കാരണങ്ങള്‍  ഉണ്ടെങ്കിലും (അത്യാസന്നവും ഏറെ അപ്രതീക്ഷിതവും ആയവ നമുക്ക്‌ മാറ്റി നിര്‍ത്താം. ) എത്രമാത്രം ക്ഷമാപണങ്ങള്‍ ‍ നടത്തിയാലും ഈ കാരണങ്ങളാല്‍  ഒന്നും തന്നെ സമയനിഷ്ഠ പാലിക്കാത്തവര്‍ മാപ്പര്‍ഹിക്കുന്നില്ല.  മാത്രമല്ല, ഏതു കാരണങ്ങളും മറ്റുള്ളവരുടെ ബുദ്ധി വൈഭവത്തെ നിന്ദിക്കുകയാണ്‌ ചെയ്യുന്നത്‌. കളവും, കള്ളസത്യവാദങ്ങള്‍ ‍ അതിലുപരിയായി വേറെയും ഇവര്‍ക്ക്  കൂട്ടുപിടിക്കേണ്ടി വരുന്നു.


ഗതാഗത സൌകര്യങ്ങള്‍‍, വൈകിയോടുന്ന വാഹനങ്ങള്‍,  വീട്ടുകാര്യങ്ങള്‍‍, ആരോഗ്യപ്രശ്നങ്ങള്‍ ‍ തുടങ്ങിയ നൂറുകണക്കിന്ന്‍ കാരണങ്ങള്‍ -‍ ഒന്നും പുതിയവയല്ല. എത്തേണ്ടിടത്ത്‌ സമയനിഷ്ഠ പാലിക്കാതെയും വൈകിയും എത്തുന്നവര്‍ ‍ സ്വയം സമ്മര്‍ദ്ദത്തിനും  മാനസിക അസ്വസ്ഥതകള്‍ക്കും അടിമപ്പെടുകയാണ്‌. മാത്രമല്ല, എത്രയായാലും അവര്‍ക്ക് ‌ മറ്റുള്ളവരുടെ മുമ്പിലുണ്ടാകുന്ന ജാള്യതയും  കുറ്റബോധവും മറച്ചുവെക്കാനാവില്ല.


സമയനിഷ്ഠ പാലിക്കുന്നതിലൂടെ നാം മറ്റുള്ളവരുടെ സമയം ലാഭിക്കുകയും അതോടൊപ്പം അവരെ മാനിക്കുകയും ചെയ്യുകയാണ്‌. വാഗ്ദത്ത നിര്‍വഹണത്തിന്ന് സമമായിരിക്കുന്ന ഈ സ്വഭാവഗുണത്താല്‍   നമുക്ക്‌ മറ്റുള്ളവരുടെ പ്രീതിയും വിശ്വാസവും നേടിയെടുക്കാന്‍ ‍ കഴിയുന്നു. സമയനിഷ്ഠരായ നമ്മെ ആശ്രയിക്കാന്‍ മറ്റുള്ളവര്‍ക്ക് ‌ മനസ്സുണ്ടാവുകയും നമ്മോട്‌ ആധികാരികത തോന്നുകയും ചെയ്യുന്നു.  കൂടാതെ,  നമ്മുടെ വാക്കുകള്‍ക്ക് ‌ അധിക ഗൌരവം നേടിയെടുക്കാനും അത്തരത്തിലുള്ള ഒരു പ്രശസ്തി ഉണ്ടാവാനും സമയനിഷ്ഠ നമ്മെ സഹായിക്കുന്നു. ഏതു കാര്യവും അതാതിന്‍റെ സമയത്ത്‌ തന്നെ ചെയ്തു     തീര്‍ക്കുന്നത് ‌ മൂലം അവസാനനിമിഷത്തിലെ ഓടിപ്പാച്ചില്‍ ‍ ഇല്ലാതാക്കി മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാനും സ്വസ്ഥമാകാനും കഴിയുന്നു.


എന്തിനും ഒരു സാമാന്യ കാര്യനിര്‍വഹണ പദ്ധതി മനസ്സിലെങ്കിലും ഉണ്ടാക്കുകയും അതനുസരിച്ച്‌ സമയബന്ധിതമായി പ്രവര്‍ത്തിക്കുകയും ചെയ്യുകയാണെങ്കില്‍  സമയനിഷ്ഠ പാലിക്കാന്‍ ‍ എളുപ്പമായിരിക്കും. ഏതു കാര്യത്തിന്നും വേണ്ട പ്രാഥമിക ഒരുക്കങ്ങള്‍  നേരത്തെ തന്നെ ചെയ്യുക. ഉദാഹരണത്തിന്ന്, രാവിലെ ചെയ്യാനുള്ള കാര്യങ്ങള്‍(അല്ലെങ്കില്‍  യാത്ര)ക്ക്‌ വേണ്ട കഴിയുന്നത്ര തയാറെടുപ്പുകള്‍ ‍ രാത്രി തന്നെ ചെയ്യാവുന്നതാണ്‌. നിര്‍ദ്ദിഷ്ട  സമയത്തേക്കാള്‍ ‍ പത്തോ പതിനഞ്ചോ മിനുട്ട്‌ നേരത്തെ ചെയ്യാനായി അല്ലെങ്കില്‍  സ്ഥലത്തെത്താനായി പദ്ധതിയിടുക. ചെയ്യാനുള്ള ജോലിയെപ്പറ്റിയും എത്തേണ്ട സ്ഥലത്തെ പറ്റിയും വ്യക്തമായ ധാരണ ഇല്ലാത്ത അവസരങ്ങളില്‍  ഇത്‌ പ്രത്യേകം പരിഗണന  അര്‍ഹിക്കുന്നു. തിരക്ക്‌ പിടിച്ചുള്ള ഒരുക്കങ്ങളും കുത്തി നിറച്ച കാര്യപരിപാടികളും കഴിയുന്നത്ര ഒഴിവാക്കുക. ഇനിയും സമയമുണ്ടല്ലൊ, പിന്നീട്‌ ചെയ്യാം - എന്ന മനസ്ഥിതി പാടെ അകറ്റുക. (പിന്നീട്‌ വേറെ കാര്യങ്ങള്‍ ‍ ചെയ്യാനുണ്ടാകും എന്ന കാര്യം ഓര്‍ക്കുക. ) നിശ്ചിത സമയപരിധിക്കുള്ളില്‍ ‍ ചെയ്തു തീര്‍ക്കാവുന്ന പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടായിരിക്കണം പദ്ധതികള്‍ ‍ ആവിഷ്കരിക്കേണ്ടത്‌. നിശ്ചയിച്ച സമയങ്ങളിലുള്ള ഏറ്റക്കുറച്ചിലുകള്‍ ‍ ഒഴിവാക്കുകയും വേണം.


സമയനിഷ്ഠയെപറ്റി ചിന്തിക്കാത്തവരുടെ നേരെ ഈര്‍ഷ്യയും  മറ്റ്‌ അസ്വാസ്ഥ്യങ്ങളും കാണിക്കുന്നതില്‍  കാര്യമില്ല. ക്ഷമിക്കുകയാണ്‌ ഏറ്റവും അഭികാമ്യം. ക്ഷമാപരിശീലനത്തിനുള്ള ഒരു അവസരമായും കണക്കിലെടുക്കാം.  എളുപ്പം മാറ്റിയെടുക്കാവുന്ന ഒരു സ്വഭാവവിശേഷമല്ല, സമയനിഷ്ഠയില്ലായ്മ.


അവസാനമായി, സമയനിഷ്ഠ പാലിക്കുന്നവര്‍ക്ക്  എന്നും എവിടെയും ഒരു ബുദ്ധിമുട്ട്‌ അനുഭവിക്കാനുണ്ടെന്ന് എടുത്ത്‌ പറയേണ്ടിയിരിക്കുന്നു: അവര്‍  മറ്റുള്ളവരെ കാത്ത്‌ ഏറെ മുഷിയും. 

29 comments:

  1. വിലയേറിയ സമയം പാഴാക്കരുത്, അനുഭവം നന്നായിരിക്കുന്നു.

    ReplyDelete
  2. ചിന്താര്‍ഹാമായ പോസ്റ്റ്‌. നമുക്ക് കൈമോശം വന്ന നല്ല ഒരു ജീവിതചര്യയെപ്പറ്റി ഓര്‍മ്മ പുതുക്കാന്‍ അവസരം കിട്ടി. ഇന്ന് സമയ ക്രമം പാലിക്കുന്നവന്‍" മണ്ടന്‍" എന്ന ഗണത്തില്‍ പെടുന്നു.

    ReplyDelete
  3. അഹമ്മദ്‌ സര്‍, കാലം ചെന്ന കാര്യങ്ങളാണല്ലൊ പറയുന്നത്‌. ഇന്നത്തെക്കാലത്ത്‌ സമയത്തിനെത്തുന്നവരെ ആരാണ്‌ വിലവെക്കുക..?. എത്ര വൈകുന്നുവോ അത്രയ്ക്കും പെരുമ കൂടുക എന്നതല്ലെ ഇന്നത്തെ നാട്ടുനടപ്പ്‌. എങ്കിലും ആരെങ്കിലും ഇങ്ങനെയൊക്കെ ഇടയ്ക്കിടെ കാര്യങ്ങള്‍ പറയുന്നത്‌ നല്ലത്‌ തന്നെ.

    ReplyDelete
  4. മിനീ, എല്ലാവരെയും പോലെ സമയം പാഴാക്കുക തന്നെയാണ്‌. എങ്കിലും മുഷിപ്പ്‌ ആരോടെങ്കിലും പറയേണ്ടെ... ?

    ഷാനവാസ്‌, ഒരായിരം നന്ദിയുണ്ട്‌, വളരെ ഗഹനമായി ചിന്തിച്ചതിന്‌. നമുക്ക്‌ മണ്ടന്‍മാരാകാം അല്ലെ... ?

    ഖാദറ്‍, കാലം ചെന്ന കാര്യങ്ങളും ഇടക്കൊക്കെ ആവാമല്ലൊ. എല്ലാ പുരോഗതിയും പുരോഗതിയാകണമെന്നില്ല, ചിലതൊക്കെ അധോഗതിയാ....

    ReplyDelete
  5. ഇപ്പോള്‍ പ്രധാന വ്യക്തികളാണല്ലോ കൂടുതലും വൈകിയെത്തുന്നത്..!അവരെ കാത്തിരുന്നു സാധാരണക്കാരുടെ എത്ര സമയം വെറുതെ പോകുന്നു..അക്ഷര പിശകുകള്‍ വല്ലാതെ കല്ലുകടി ഉണ്ടാക്കുന്നു , പ്ര , ക്ര , ത്ര തുടങ്ങിയ വാക്കുകള്‍ ഗൂഗിള്‍ മലയാളം ടൈപ്പ്‌ പാഡില്‍ വളരെ ഈസിയായി എഴുതാം ,അല്ലെങ്കില്‍ മൊഴി ഉപയോഗിച്ച് നോക്കാം. ആശംസകളോടെ .

    ReplyDelete
  6. നന്നായിരിക്കുന്നു...ചിന്താര്‍ഹം ഈ പോസ്റ്റ്‌.

    ReplyDelete
  7. അവസാനത്തെ വാചകമാണ് ഇപ്പോള്‍ സംഭവിക്കുന്നത്.
    സമയനിഷ്ഠ പാലിക്കുന്നവര്‍ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്നത് തന്നെ. എന്നെ കാത്ത്‌ മറ്റുള്ളവര്‍ നില്‍ക്കുക എന്ന് വരുന്നതാണ് അഭിമാനം എന്ന് കരുതുന്നവരുടെ എണ്ണം പെരുകുന്നു.

    ReplyDelete
  8. സിദ്ദീഖ്, നിര്‍ദ്ദേശം തന്നതിന് വളരെയേറെ നന്ദി.

    ജുനൈദ്, നന്ദി.

    ReplyDelete
  9. ബിസിയാ... ഒടുക്കത്തെ ബിസി തീരില്ല.
    സമൂഹത്തിന്റെ മുത്തം കാര്യങ്ങളെല്ലാം സ്വന്തം തലയിലങ്ങ് കെട്ടിവെച്ചതല്ലെ..

    നല്ല വിഷയം. അഭിനന്ദനം

    ReplyDelete
  10. നന്നായി, കുറച്ച് പേര്‍ക്കെങ്കിലും ഇങ്ങനെയൊക്കെ തോന്നുന്നുവല്ലോ....... നന്ദി, സ്നേഹിതാ.

    ReplyDelete
  11. അവസാന വരികളില്‍ പറഞ്ഞ കാരണങ്ങള്‍ കൊണ്ടാണ് വീണ്ടും വീണ്ടും ആളുകള്‍ വൈകി വരുന്നത് തുടരുന്നത് ...ആ മനോഭാവം മാറാതെ ഈ പ്രശ്നം പരിഹരിക്കപ്പെടില്ല ....:)
    നല്ല കാര്യങ്ങള്‍ അനുകരിക്കാതെ ചീത്ത കാര്യങ്ങള്‍ അനുകരിക്കാനുള്ള മനുഷ്യരുടെ ശീലം തന്നെ കാരണം ..:)

    ReplyDelete
  12. ഇക്കാ.. ഇത് സ്ഥിരം ഉള്ള പ്രശ്നമാ..വൈകിട്ട് ഏഴു മണിക്ക് ഒരു മീറ്റിംഗ് ഉണ്ടെന്നു പറഞ്ഞാല്‍ ..അതിനെ "ഇന്ത്യന്‍ ടൈം " ആയി കണ്ടു.. ആളുകള്‍ എത്തുന്നത് ഏഴരയ്ക്ക് ശേഷം ആവും. ഈ കഴിഞ്ഞ ആഴ്ചയും ഞാന്‍ ഇത് അനുഭവിച്ചു. കറക്റ്റ് സമയത്ത് മീറ്റിംഗ്ഇല്‍ ചേരാന്‍ വന്ന ഞാന്‍ വിഡ്ഢിയായി..ആളുകളുടെ മനോഭാവം മാറാതെ ഇതിനൊരു പരിഹാരം ഉണ്ടാവില്ല.

    ReplyDelete
  13. നല്ല വിഷയം
    നല്ല എഴുത്ത്..

    ആശംസകള്‍

    ReplyDelete
  14. രാംജി, ബെഞ്ചാലി, രമേശ്‌, ലില്ലി, നിശ: എല്ലാവര്‍ക്കും വിനീതമായ നന്ദി. ആദ്യം കുറച്ച് ബുദ്ധിമുട്ടിയാലും സ്വയം ഉറച്ച് നില്‍ക്കുകയാണെങ്കില്‍ പൊതുവെയുള്ള ഈ "നാട്ടുനടപ്പിനു" മാറ്റം വരുത്താന്‍ കഴിയും.

    ReplyDelete
  15. ....പാശ്ചാത്യരും അമേരിക്കക്കാരും കുറെയൊക്കെ സമയനിഷ്ഠയുള്ളവരാണെന്ന് അവരുമായുള്ള ചുരുങ്ങിയ ബന്ധങ്ങള്‍ മുഖേന മനസ്സിലാക്കാന്‍ ‍ കഴിഞ്ഞിട്ടുണ്ട്‌....

    എനിക്ക് നൂറു ശതമാനവും യോജിപ്പുള്ള കാര്യങ്ങളാണിത്.സമയനിഷ്ട ഒട്ടും പാലിക്കാതിരുന്നവനാണ് ഞാനും.മനപ്പൂര്‍വമല്ല എന്തോ..എങ്ങിനെയോ. ഞാനതു മാറ്റി.ഇപ്പോള്‍ അക്കാര്യത്തില്‍ വളരെയേറെ ശ്രദ്ധിക്കുന്നു.(കടപ്പാട് എന്റെ ബോസ്സിനോട്).ഇന്നലെ ഒരു ക്ലൈന്റുമായി മീറ്റിങ്..വൈകിട്ട് നാലുമണിക്ക്.കൂടെപ്പോരേണ്ട ആള്‍ എത്തിയത്
    മൂന്നരക്ക്.50മിനിറ്റുഡ്രൈവിങ് ഉണ്ട്..റോഡില്‍ വല്ലാത്ത തിരക്ക്..എത്തില്ല ഉറപ്പ്. 3-45ന് ഞാന്‍ വിളിച്ചു. നാലുമണിക്ക് എത്താന്‍ കഴിയില്ല...ഇതാണ്കാരണം.‘ കുഴപ്പമില്ല..സൂക്ഷിച്ചു ഡ്രൈവു ചെയ്യൂ..!’ മറുപടിഎനിക്കാശ്വാസമേകി. എങ്ങിനേയും 4-30ന് എത്തിപ്പെട്ടു.ഇതിനുമുന്‍പ് പലപ്പോഴും എനിക്ക് ക്യത്യമായെത്താന്‍ കഴിഞ്ഞിട്ടുള്ളതിനാല്‍ എന്റെ ഇന്നലത്തെ പ്രവ്യത്തി അവര്‍ക്ക് ‘ഗ്രേറ്റ്’ ആയിത്തോന്നി. അവരതു തുറന്നുപറയുകയും ചെയ്തു കാരണം അദ്ദേഹം ഒരു ‘പടിഞ്ഞാറനാണ്’..!
    മനസ്സുവച്ചാല്‍ വലിയബുദ്ധിമുട്ടില്ലാതെ നമുക്കു ശീലിക്കാവുന്നതേയുള്ളു.”എവ്ടേലും പോകാന്‍ ഇവന് പെണ്ണുങ്ങളേക്കാള്‍ താമസാണല്ലോ...” എന്ന എന്നേക്കുറിച്ചുള്ള വീട്ടുകാരുടെ പഴയകമന്റ് ഞാനെപ്പൊഴേമാറ്റി...!!

    സാഹചര്യമാണ് നമ്മെമാറ്റുന്നത്
    നല്ലത് സ്വീകരിക്കുക.അല്ലാത്തത് ഗൌനിക്കാതിരിക്കുക.

    എനിക്കു വളരെയിഷ്ട്ടപ്പെട്ടു ഈ എഴുത്ത്.
    കുറച്ചുപേര്‍ക്കെങ്കിലും ഉപകാരമാകട്ടെ.
    ഒത്തിരിആശംസകള്‍..!
    വീണ്ടും കാണാം.

    ReplyDelete
  16. സമയനിഷ്ഠയെപറ്റി ചിന്തിക്കാത്തവരുടെ നേരെ ഈര്‍ഷ്യയും മറ്റ്‌ അസ്വാസ്ഥ്യങ്ങളും കാണിക്കുന്നതില്‍ കാര്യമില്ല.
    ith chinthaneeya vishayam thanne...
    all the best

    ReplyDelete
  17. മറ്റുള്ളവരുടെ സമയത്തെക്കുറിച്ച് ഓര്‍ക്കാത്തതാണ് ഏറ്റവും വലിയ സ്വാര്‍ഥത.ആ വിഷയം ഹൃദ്യമായി അവതരിപ്പിച്ചു.ആശംസകള്‍

    ReplyDelete
  18. സമയനിഷ്ഠ പാലിക്കുന്നവര്‍ക്ക് എന്നും എവിടെയും ഒരു ബുദ്ധിമുട്ട്‌ അനുഭവിക്കാനുണ്ടെന്ന് എടുത്ത്‌ പറയേണ്ടിയിരിക്കുന്നു: അവര്‍ മറ്റുള്ളവരെ കാത്ത്‌ ഏറെ മുഷിയും. ..ലേഖനത്തിന്റെ ആകെത്തുക ഈ വരികളിൽ തെളിയുന്നൂ..സമയം....ഒരു നിഷ്ടയാക്കാത്തവർ ഇത് തീർച്ചയായും പാലിക്കണം..... നല്ല ലേഖനത്തിന് എല്ലാ ഭാവുകങ്ങളും

    ReplyDelete
  19. നിസ്സാരമായവയില്‍ പെടുത്തിയതുകൊണ്ടാവാം അധികമാരും പറയാത്തൊരു കാര്യം നല്ലരീതിയില്‍ അവതരിപ്പിച്ചു.

    ആശംസകള്‍

    ReplyDelete
  20. സമയനിഷ്ഠയേ കുറിച്ച് മനോഹരമായിപറഞ്ഞു.
    ആശംസകള്‍.

    ReplyDelete
  21. അധികമാരും പറയാത്ത വിഷയം നല്ല രീതിയിൽ പറഞ്ഞു..

    ReplyDelete
  22. പ്രഭന്‍, അഭിപ്രായത്തിനുപരിയായി താങ്കളെ ഇഷ്ടമായി.

    രാജശ്രീ, നമ്മുടെ പക്ഷം എപ്പോഴും ശുചിയായിരിക്കട്ടെ.

    ആറങ്ങോട്ടുകര, എല്ലാവരും സ്വാര്‍ത്ഥരാകട്ടെ, എന്നാലും......

    ചന്തുനായര്‍, അഭിപ്രായത്തിനു നന്ദി.

    ചെറുത്, ഇസ്ഹാഖ്,അനശ്വര, എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  23. ഇപ്പോഴും ഇങ്ങനെയൊക്കെ ചിന്തിക്കുന്നവരും അതൊരു പോസ്റ്റാക്കി ഇടുന്നവരുമുണ്ടല്ലോ എന്നു കാണുന്നതില്‍ വളരെ സന്തോഷം. പിന്നെ സമയം വളരെ വിലപ്പെട്ടതാണ് അതു നമ്മുടേതായാലും മറ്റുള്ളവരുടേതായാലും. ഞാന്‍ ചെയ്തിട്ടുള്ള ഒരു കാര്യം പറയാം. ഇപ്പോള്‍ ക്ലോക്കിനൊന്നും വലിയ വിലയില്ലല്ലോ?. വീട്ടില്‍ എവിടെ തിരിഞ്ഞു നോക്കിയാലും ക്ലോക്കു കാണും. എന്തിനധികം എന്റെ ബാത്ത് റൂമില്‍ വരെ ഒരു കൊച്ചു ടൈം പീസുണ്ട്!.ക്ലോക്കിന്റെ സെക്കന്റ് സൂചി ചലിക്കുന്നത് കാണുന്നത് തന്നെ നമ്മെ പലതും ഓര്‍മ്മിപ്പിക്കുന്നു. പ്രത്യേകിച്ചു നമ്മുടെ ആയുസ്സ് കുറയുകയാണെന്നു. പാഴാക്കുന്ന ഒരു നിമിഷം പോലും നമുക്ക് തിരിച്ചു കിട്ടില്ല. ആശംസകള്‍ നേര്‍ന്നു കൊണ്ട്.

    ReplyDelete
  24. അനുഭവം നന്നായി പറഞ്ഞു അഹമ്മദ്‌ സര്‍.ആശംസകള്‍

    ReplyDelete
  25. വളരെ നന്നായി പറഞ്ഞിരിക്കുന്നു. സമയനിഷ്ഠ പാലിക്കുകയെന്നത്‌ വളരെയധികം ശ്രേഷ്ഠതയുള്ളതും ആദരിക്കപ്പെടേണ്ടതുമായ സ്വഭാവഗുണം തന്നെയാണ്. പക്ഷെ നമ്മുടെ സമൂഹത്തില്‍ മൊത്തത്തില്‍ ഈ ശീലവും സംസ്ക്കാരവുമെല്ലാം വളര്‍ത്തിയെടുക്കുക പ്രയാസമാണ്. പ്രചരിപ്പിച്ചാല്‍ ഒറ്റപ്പെട്ട ആളുകള്‍ നന്നായേക്കും. ഇങ്ങനെയൊക്കെ സംസാരിക്കാനും സ്വയം നന്നാവാനും എന്തെങ്കിലും കൂട്ടായ്മകള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുന്നു. എനിക്ക് ഈ എഴുത്തിന്റെ ശൈലി വളരെ ഇഷ്ടപ്പെട്ടു. ആശംസകളും സ്നേഹവും അറിയിക്കട്ടെ..

    ReplyDelete
  26. "സമയം അവസാനിക്കുന്നതിനു മുമ്പ് സമയത്തെക്കുറിച്ചോര്‍മ്മിക്കുക"

    ReplyDelete
  27. എഴുതിലൂടെ നല്ലതും അറിയേണ്ടതുമായ ഒരു കാര്യം വളരെ വ്യക്തമായി അവതരിപ്പിച്ചു,
    സമയം കഴിഞ്ഞുപോയാല്‍ കളഞ്ഞു കിട്ടാത്ത നേടിയെടുക്കാന്‍ കഴിയാത്ത വസ്തു(വസ്തുവോ അല്ലാ, വാസ്തവം അല്ലേ)

    ReplyDelete
  28. സമയത്തിന് പൊന്നും വില

    ReplyDelete
  29. ശ്രദ്ധേയമായ നിരീക്ഷണങ്ങൾ. നന്ദി.

    ReplyDelete

പോസ്റ്റ്‌ വായിച്ചിട്ട് എന്തു തോന്നി ? തുറന്നു പറയാം.

 

Sample text

പ്രിയപ്പെട്ടവ - ഏറെയുണ്ട് ഇനിയും

Sample Text